play-sharp-fill

ബാ​ഗിൽ പണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്..? റെയ്ഡിന് പിന്നിൽ ബിജെപി സിപിഎം ഒത്തുകളി, സിപിഎം ജില്ലാ സെക്രട്ടറി പാലക്കാട് എസ്പിയാണോ ? കള്ളപ്പണം എത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി വി ഡി സതീശൻ

പാലക്കാട്: പാലക്കാട് കള്ളപ്പണം എത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബാ​ഗിൽ പണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് സതീശൻ ചോദിച്ചു. റെയ്ഡിന് പിന്നിൽ ബിജെപി സിപിഎം ഒത്തുകളിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പാലക്കാട് എസ്പിയാണോ എന്ന് ചോ​ദിച്ച സതീശൻ കൊടകരക്കേസിന്റെ ജാള്യത മറയ്ക്കാനുള്ള തിരക്കഥയാണെന്നും കൂട്ടിച്ചേർത്തു. അതേസമയം, പാലക്കാട്ട് ഇന്നലെ രാത്രി പോലീസ് റെയ്ഡ് നടത്തിയ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് പിടിച്ചെടുത്ത് പോലീസ്. പോലീസിന് വിവരം കിട്ടിയത് മുതലുള്ള എല്ലാ ദൃശ്യങ്ങളും പരിശോധിക്കും. […]

യാതൊരു തുമ്പും കിട്ടാതിരുന്ന കൊലക്കേസിന്റെ ചുരുളഴിച്ചത് ഒരു കൂട്ടം ഈച്ചകൾ: പ്രതി അറസ്റ്റിലാവുകയുംചെയ്തു.

ജബൽപൂർ: ഒരു തെളിവു പോലും അവശേഷിക്കാതിരുന്ന ഒരു കൊലപാതക കേസ് തെളിയിക്കാൻ പോലീസിനെ സഹായിച്ച്‌ ഈച്ചകള്‍. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം തെളിവുകള്‍ ഒന്നും കിട്ടാതെ ബുദ്ധിമുട്ടിയ പോലീസിന് കൊലപാതകി ആരെന്നും അതിനുള്ള തെളിവും ഈച്ചകള്‍ നല്‍കി. ഒക്‌ടോബർ 31 -ന് രാവിലെ മധ്യപ്രദേശിലെ ജബല്‍പൂരിലെ വയലില്‍ ഒരു മൃതദേഹം കണ്ടെത്തി. വിശദമായ പരിശോധനയില്‍ അത് ഒരു ദിവസം മുൻപ് കാണാതായതായി പോലീസില്‍ റിപ്പോർട്ട് ചെയ്യപ്പെട്ട മനോജ് താക്കൂർ എന്ന 26 -കാരന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഒക്‌ടോബർ 30 -ന് രാത്രി അനന്തരവൻ ധരം സിങ്ങിനൊപ്പം മദ്യപിച്ചുകൊണ്ടിരിക്കുന്ന […]

സംസ്ഥാനത്ത് വീണ്ടും എ ഐ ക്യാമറകൾ പണി തുടങ്ങി: കെൽട്രോണിന് ആവശ്യമായ തുക സർക്കാർ നൽകിയതോടെ മോട്ടോർ വാഹന നിയമലംഘനങ്ങളുടെ നോട്ടീസ് വീടുകളിലേക്ക്

  തിരുവനന്തപുരം : ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കാൻ സ്ഥാപിച്ച എ ഐ ക്യാമറകൾ വീണ്ടും പ്രവർത്തനം ആരംഭിച്ചതായി റിപ്പോർട്ട്. ക്യാമറകളുടെ പ്രവർത്തനത്തിനായി കെൽട്രോണിന് നൽകേണ്ട തുകയുടെ മൂന്നു ഗഡുക്കളും സർക്കാർ നൽകിയതോടെ റോഡിൽ നിയമം ലംഘിക്കുന്നവർക്കുള്ള പെറ്റി നോട്ടീസ് വീണ്ടും അയച്ചു തുടങ്ങി.   കെൽട്രോണിന് തുക ലഭിക്കാത്തതിനെ തുടർന്ന് പിഴ ചുമത്തൽ നാലിലൊന്നായി കുറഞ്ഞിരുന്നു. 100 നിയമ ലംഘനം കണ്ടെത്തുമ്പോൾ 10-25 വരെ എണ്ണത്തിന് മാത്രമേ ഇത്രയും നാൾ പിഴ ചുമത്തിയിരുന്നുള്ളൂ.   നിയമ ലംഘനത്തിന്റെ പിഴ രേഖപ്പെടുത്തി വാഹനത്തിന്‍റെ ആർസി […]

വിവാദമായ ഹോട്ടൽ പരിശോധന: പാലക്കാട്ടെ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് പിടിച്ചെടുത്ത് പൊലീസ്.

പാലക്കാട്: പാലക്കാട്ട് ഇന്നലെ രാത്രി പൊലീസ് റെയ്ഡ് നടത്തിയ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് പിടിച്ചെടുത്ത് പൊലീസ്. പൊലീസിന് വിവരം കിട്ടിയത് മുതലുള്ള എല്ലാ ദൃശ്യങ്ങളും പരിശോധിക്കും. സൗത്ത് സി ഐയാണ് പരിശോധന നടത്തുന്നത്. സി ഐക്കൊപ്പം സൈബർ വിദഗ്ധരും സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും പരിശോധനയ്ക്കൊപ്പമുണ്ട്. വനിത കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ അടക്കമാണ് ഇന്നലെ രാത്രി പരിശോധന നടന്നത്. സംഭവം വലിയ വിവാദമായിരുന്നു. ഉപ തെരഞ്ഞെടുപ്പിനിടെ അനധികൃതമായി പണമെത്തിച്ചെന്ന് ആരോപിച്ചുള്ള പൊലീസ് പരിശോധനക്കിടെ പാലക്കാട്ട് ഇന്നലെ രാത്രി വന്‍ സംഘർഷമാണ് ഉണ്ടായത്. […]

വാക്കുതർക്കത്തെ തുടർന്ന് കൊട്ടിയത്ത് യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവം ; ഒളിവിലായിരുന്ന പ്രതിയെ പിടികൂടി പോലീസ്

കൊട്ടിയം: കണ്ണനല്ലൂർ വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതി കൂടി അറസ്റ്റില്‍. രണ്ടാംപ്രതി വെളിച്ചിക്കാല മലേവയല്‍ ചരുവിള വീട്ടില്‍ ഷെഫീക്ക് (35) ആണ് പിടിയിലായത്. മലപ്പുറത്ത് ഒളിവിലായിരുന്ന ഇയാള്‍ ചൊവ്വാഴ്ച രാവിലെ വീട്ടിലേക്ക് പോകാനായി വരുമ്ബോള്‍ കൈതക്കുഴി ഭാഗത്ത് വെച്ചാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മൂന്ന് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. റിമാൻഡില്‍ കഴിഞ്ഞിരുന്ന ഇവരെ പൊലീസ് കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയാണ്. വെളിച്ചിക്കാല വാറുവിള വീട്ടില്‍ സദാം (33), വെളിച്ചിക്കാല സബീല മൻസിലില്‍ അൻസാരി (34), […]

തേങ്ങ പെറുക്കുന്നതിനിടയിൽ പാമ്പിൻ്റെ കടിയേറ്റ വയോധികൻ മരിച്ചു

മഞ്ചേശ്വരം : വീട്ടുവളപ്പിൽ നിന്നു തേങ്ങ പെറുക്കുന്നതിനിടയിൽ മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് വയോധികൻ മരിച്ചു. കാസർകോട്, പൈവളിഗെ, കുരുടപ്പദവ് പറേക്കോടി ഹൗസിൽ കൃഷ്‌ണപ്പമൂല്യ (72)യാണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകുന്നേരം നാലര മണിയോടെ വീട്ടുവളപ്പിൽ വീണു കിടന്ന തേങ്ങ പെറുക്കുന്നതിനിടയിലാണ് പാമ്പ് കടിയേറ്റത്. കൃഷ്‌ണപ്പമൂല്യയെ ഉടൻ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതോടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭാര്യ: രത്നാവതി. മക്കൾ: പ്രേമ, വാരിജ, സുജാത, […]

സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തില്‍ പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി: കെ എസ് ആർടിസി സർവീസിന് തിരിച്ചടിയാകും

കൊച്ചി: സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തില്‍ പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്റര്‍ ദൂരത്തില്‍ മാത്രം പെര്‍മിറ്റ് നല്‍കിയാല്‍ മതിയെന്ന മോട്ടോര്‍ വാഹന സ്കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്.നിർണ്ണായക ഉത്തരവോടെ സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്റര്‍ കടന്നും സർവീസ് നടത്താം. അതേസമയം ഈ ഉത്തരവ് കെഎസ്‌ആര്‍ടിസിക്ക് കനത്ത തിരിച്ചടിയാകും. 140 കിലോമീറ്ററലധികം ദൂരത്തില്‍ പെര്‍മിറ്റ് അനുവദിക്കാത്ത നടപടിക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം പെര്‍മിറ്റ് നല്‍കാതിരിക്കുന്ന […]

നിവിൻ പോളിയെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്റേത്: ലൈംഗിക പീഡനക്കേസിൽ നടന് ക്ലീൻചിറ്റ് ലഭിച്ചിട്ടും ആരോപണത്തിൽ ഉറച്ചു പരാതിക്കാരി

  ഇടുക്കി: നടൻ നിവിൻ പോളിക്കെതിരായ ആരോപണത്തിൽ ഉറച്ച് പരാതിക്കാരി. പോലീസുമായി നിവിൻ പോളിക്ക് അടുത്ത ബന്ധമുണ്ടെന്നും അതിന്റെ ഇടപെടൽ മൂലമാണ് നടനെ രക്ഷിച്ചതെന്നും  പരാതിക്കാരി ആരോപിച്ചു.   അന്വേഷണത്തിന്റെ തുടക്കം മുതൽ നിവിൻ പോളിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പോലീസിന്റേത്. സംഭവത്തെക്കുറിച്ച് കൃത്യമായ ഒരു മൊഴിയെടുപ്പ് പോലും പ്രത്യേക അന്വേഷണ സംഘം നടത്തിയില്ല. നിയമപരമായി തന്നെ മുന്നോട്ടു പോകും. നിവിൻ പോളിയെ കുറിച്ച് ഉന്നയിച്ച ആരോപണങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും പരാതിക്കാരി പറഞ്ഞു.   ബലാത്സംഗ കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ് നൽകുകയും […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (06/11/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (06/11/2024) 1st Prize-Rs :1,00,00,000/- FU 167165 (ERNAKULAM)   Cons Prize-Rs :8,000/- FN 167165 FO 167165 FP 167165 FR 167165 FS 167165 FT 167165 FV 167165 FW 167165 FX 167165 FY 167165 FZ 167165 2nd Prize-Rs :10,00,000/- FV 804207 (ERNAKULAM)   3rd Prize-Rs :5,000/- 0185 0813 1111 1434 1491 2056 3274 3484 3495 […]

സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്യണം; പ്രൊഡ്യൂസേഴസ് അസോസിയേഷനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി സാന്ദ്ര തോമസ്

കൊച്ചി:നിയമനടപടിക്ക് ഒരുങ്ങി പ്രൊഡ്യൂസേഴസ് അസോസിയേഷനെതിരെ പോരാടാനാണ് സാന്ദ്ര തോമസിന്റെ നീക്കം.സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സാന്ദ്ര തോമസ് പറഞ്ഞു. പരാതി ഉന്നയിക്കുന്നവരെ നിശബ്ദമാക്കാനാണ് പ്രൊഡ്യൂസേഴസ് അസോസിയേഷൻ നീക്കമെന്ന് സാന്ദ്ര തോമസ് വ്യക്തമാക്കി. അസോസിയേഷൻ ഭാരവാഹികളിൽ നിന്ന് നേരിട്ട ലൈംഗിക അധിക്ഷേപത്തിൽ പരാതി കൊടുത്തത് തന്നെയാണ് അസോസിയേഷൻ നടപടിക്ക് കാരണമെന്ന് സാന്ദ്ര തോമസ് ആവർത്തിച്ചു.ഉന്നയിച്ചത് എല്ലാ നിർമാതാക്കളും നേരിടുന്ന പ്രശ്‌നമാണെന്നും സാന്ദ്ര തോമസ് പറഞ്ഞു. എന്നാൽ സാന്ദ്രയ്ക്ക് പിന്നാലെ വിശദീകരണ കത്ത് നൽകിയ ഷീല കുര്യനെതിരെയും അസോസിയേഷൻ നടപടി […]