play-sharp-fill

കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ള ധനകാര്യ സ്ഥാപനമെന്ന പേരിൽ തട്ടിപ്പ്; വ്യാജ പരസ്യം ചെയ്തും അമിതമായി പലിശ വാഗ്ദാനം നൽകിയും നിക്ഷേപകരെ കബളിപ്പിച്ചു; ദേശം ചിറയത്ത് ബെനിഫിറ്റ് ഫണ്ട് നിധി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ കേസ്; സാമ്പത്തികത്തട്ടിപ്പ് കേസിൽ പ്രതികൾക്ക് എട്ടുവർഷം തടവും 75 ലക്ഷം രൂപ പിഴയും

ആലപ്പുഴ: സാമ്പത്തികത്തട്ടിപ്പു നടത്തിയ പ്രതികൾക്ക് എട്ടുവർഷം തടവും 75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ യുസി കോളേജ് ഡോക്ടേഴ്സ് ലെയ്ൻ ചിറയത്ത് വീട്ടിൽ ബിജു റാഫേൽ (42), ആലുവ അരീപാടം ചിറയത്ത് എലിസബത്ത് (45), കോഴിക്കോട് എം സി എച്ച്. ക്യാംപസ് ഐ സി ക്വാർട്ടേഴ്സിൽ ഷാജി ബെന്നി ഡേവിഡ് എന്നിവരെയാണ് ശിക്ഷിച്ചത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി എസ് അജികുമാറിന്റേതാണ് വിധി. നെടുമ്പാശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. ദേശം ചിറയത്ത് ബെനിഫിറ്റ് ഫണ്ട് നിധി പ്രൈവറ്റ് […]

‘മൂന്ന് പേരാണോ തെരഞ്ഞെടുപ്പ് അവലോകനം നടത്തുന്നത്? അവിടെ എന്തിന് ട്രോളി ബാഗ്? മൂന്ന് പേരും കൂടി തക്കാളി തിന്നുകയായിരുന്നോ, പെട്ടിയില്‍ വസ്ത്രം ആയിരുന്നെങ്കില്‍ മൂന്ന് പേരുള്ള മുറിയിലേക്ക് എന്തിന് കൊണ്ടുപോകുന്നു? ; കേസ് കൊടുക്കാന്‍ രാഹുലിനെ വെല്ലുവിളിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു

സ്വന്തം ലേഖകൻ പാലക്കാട്: നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തില്‍ ഇന്നലെ പറഞ്ഞ കാര്യങ്ങളല്ല കോണ്‍ഗ്രസ് ഇന്ന് പറയുന്നതെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു. ഇന്നലെ പാലക്കാട് ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് പറയുന്നു പാലക്കാട് ഉണ്ടായിരുന്നുവെന്ന്, ഇത് തന്നെ എത്ര വലിയ നുണയാണ് ജനത്തിനോട് പറയുന്നത്, വല്ല ഉളുപ്പുമുണ്ടോയെന്നും സുരേഷ് ബാബു ചോദിച്ചു. കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തില്‍ സിസിടിവി ദൃശ്യങ്ങളോ, തെളിവുകളോ സിപിഎമ്മിന്റെ പക്കലിലെന്നും സുരേഷ് ബാബു പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കൈവശമുള്ളവര്‍ ഉണ്ടാകും. […]

എന്നിലർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും പ്രാർത്ഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി; ലൈം​ഗിക പീഡന ആരോപണത്തിൽ ക്ലിൻ ചിറ്റ് ലഭിച്ച സാഹചര്യത്തിൽ ആദ്യ പ്രതികരണവുമായി നിവിൻ പോളി

കൊച്ചി: നടൻ നിവിൻ പോളിക്കെതിരായ കൂട്ടബലാത്സം​ഗക്കേസിൽ നിവിൻ പോളിക്ക് ആശ്വാസം. ഒടുവിൽ നിവിന് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി, ക്ലിൻ ചിറ്റ് നൽകി. ക്ലിൻ ചിറ്റ് ലഭിച്ച സാഹചര്യത്തിൽ തന്റെ നന്ദിയറിയിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് നിവിൻ. എന്നിലർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദിയെന്ന് നിവിൻ പോളി സമൂഹമധ്യമങ്ങളിൽ കുറിച്ചു. പോസ്റ്റിന് താഴെ നിവിന് പിന്തുണയറിയിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. കോതമം​ഗലം സ്വദേശിനി നൽകിയ പരാതി പ്രകാരം ദുബായിൽ വച്ച് നിവിനും സംഘവും പീഡിപ്പിച്ചെന്നാണ് പറയുന്നത്. പരാതി […]

കേന്ദ്ര ഗവൺമെന്റ് അംഗീകാര ധനകാര്യ സ്ഥാപനമെന്ന് വ്യാജ പരസ്യം, വൻ പലിശ നൽകുമെന്ന് വാഗ്ദാനം, ഒടുവിൽ നിക്ഷേപകരെ കബളിപ്പിച്ചു മുങ്ങിയ പ്രതികൾക്ക് 8 വർഷം തടവും 75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി

  ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതികൾക്ക് 8 വർഷം തടവും 75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി. ആലുവ യുസി കോളേജ് ഡോക്ടേഴ്സ് ലെയ്ൻ ചിറയത്ത് വീട്ടിൽ ബിജു റാഫേൽ (42), ആലുവ അരീപാടം ചിറയത്ത് എലിസബത്ത് (45), കോഴിക്കോട് എം സി എച്ച്. കാംപസ് ഐ സി ക്വാർട്ടേഴ്സിൽ ഷാജി ബെന്നി ഡേവിഡ് എന്നിവരെയാണ് ശിക്ഷിച്ചത്.   ദേശം ചിറയത്ത് ബെനിഫിറ്റ് ഫണ്ട് നിധി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയായിരുന്നു പരാതി. കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ധനകാര്യ […]

തേർഡ് ഐ ന്യൂസ് ലൈവ് എറണാകുളം ജില്ലാ ബ്യൂറോ പാലാരിവട്ടത്ത് പ്രവർത്തനം ആരംഭിച്ചു

എറണാകുളം : തേർഡ് ഐ ന്യൂസ് ലൈവ് എറണാകുളം ജില്ലാ ബ്യൂറോ പാലാരിവട്ടത്ത് പ്രീമിയർ ടവറിൽ പ്രവർത്തനം ആരംഭിച്ചു. രാവിലെ തേർഡ് ഐ ന്യൂസ് ജീവനക്കാർ ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് ഉദ്ഘാടനം നിർവഹിച്ചത്. തേർഡ് ഐ ന്യൂസിൻ്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എറണാകുളം ബ്യൂറോ ആരംഭിച്ചത്. താമസിയാതെ കോഴിക്കോട്, തിരുവനന്തപുരം ബ്യൂറോകളും ആരംഭിക്കും.   വാർത്തകൾ ഏറ്റവും വേഗത്തിൽ തത്സമയം വായനക്കാരിൽ എത്തിക്കുന്നതിനുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടെ ഓഫീസിൽ പ്രവർത്തന സജ്ജമാണ്. കഴിഞ്ഞ മാർച്ച് 3-നാണ് കോട്ടയത്തെ പുതിയ ഓഫീസ് സഹകരണ, തുറമുഖ […]

ആറുമാസമായി മൂന്നര വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ച പിതൃസഹോദരൻ അറസ്റ്റിൽ: അതിക്രമം നടത്തിയത് മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത്

  കൊല്ലം: മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതൃസഹോദരൻ അറസ്റ്റിൽ. കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു അച്ഛൻ്റെ അനുജൻ അതിക്രമം നടത്തിയത്.   ആറുമാസങ്ങൾക്ക് മുൻപാണ് ആദ്യമായി ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കുന്നത്. തുടർന്ന് നിരവധി തവണ ആളില്ലാത്ത സമയം നോക്കി കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയം കുട്ടി വീട്ടിൽ തനിച്ചായിരുന്നു. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചെങ്കിലും മാതാപിതാക്കൾ ഇത് ഗൗരവമായി എടുത്തിരുന്നില്ല.   ശാരീരിക അസ്വസ്ഥതകൾ കുട്ടി പ്രകടിപ്പിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ വാർഡിലെ ആശാ വർക്കറെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ […]

ഡ്രൈവിങ് ടെസ്റ്റിനിടെ ബസിൽ പൊട്ടിത്തെറി; എഞ്ചിന്‍റെ ഭാഗത്ത് നിന്നും പുക; പിന്നാലെ തീപിടിത്തം; ഡ്രൈവിങ് സ്‌കൂളിന്‍റെ ബസ് പൂർണമായും കത്തിനശിച്ചു

ആലപ്പുഴ: ഹെവി വാഹനങ്ങളുടെ ലൈസൻസ് ടെസ്റ്റിനിടെ ബസിന് തീപിടിച്ചു. ഡ്രൈവിങ് സ്‌കൂളിന്‍റെ ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തിനശിച്ചു. ഇന്ന് ഉച്ചയ്‌ക്ക് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിലാണ് സംഭവം. മൈതാനത്ത് ഡ്രൈവിങ് ടെസ്റ്റ്‌ നടക്കുന്നതിനിടെ ബസിന്‍റെ മുന്‍വശത്ത് നിന്നും പൊട്ടിത്തെറി ശബ്‌ദം ഉണ്ടായി. തുടര്‍ന്ന് എഞ്ചിന്‍റെ ഭാഗത്ത് നിന്നും പുക ഉയരുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടര്‍ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന യുവാവിനോട് ബസില്‍ നിന്നിറങ്ങാന്‍ ആവശ്യപെടുകയായിരുന്നു. യുവാവ് ബസില്‍ നിന്നിറങ്ങിയതിന് പിന്നാലെ തീ ആളിപ്പടര്‍ന്നു. ആലപ്പുഴയിൽ നിന്നുള്ള രണ്ട് ഫയര്‍ ഫോഴ്‌സ്‌ യൂണിറ്റ് സ്ഥലത്തെത്തി […]

ഹേമ കമ്മിറ്റി പറഞ്ഞ രാത്രിയില്‍ കതകുമുട്ടുന്ന ജോലി ഇപ്പോള്‍ പിണറായി പോലീസ് ഏറ്റെടുത്തു ; പനമ്പായയിലും ചാക്കിലും നോട്ടുകെട്ടുകള്‍ കൊണ്ടുപോയ പാരമ്പര്യം കോണ്‍ഗ്രസിന്റേതല്ല ; പാതിര റെയ്ഡിന് പിന്നില്‍ മന്ത്രി എംബി രാജേഷ് : എം.എം ഹസന്‍

സ്വന്തം ലേഖകൻ കോഴിക്കോട്: പാലക്കാട്ടെ പാതിര റെയ്ഡിന് പിന്നില്‍ മന്ത്രി എംബി രാജേഷ് ആണെന്നും റെയ്ഡ് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളെ അപമാനിക്കാനാണെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹേമ കമ്മിറ്റി പറഞ്ഞ രാത്രിയില്‍ കതകുമുട്ടുന്ന ജോലി ഇപ്പോള്‍ പിണറായി പോലീസ് ഏറ്റെടുത്തിരിക്കുകയാണ്. ഇതാണ് പിണറായി പോലീസിന്റെ ഇപ്പോഴത്തെ അവസ്ഥ. അര്‍ദ്ധരാത്രിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വനിതാ നേതാക്കളുടെ മുറിയിലേക്ക് ചെന്ന് മുട്ടുന്നതെന്തിനാണ് ഇത് നിസാരമായി കാണാന്‍ കഴിയുന്ന ഒന്നല്ല. യൂണിഫോമും ഐഡന്റിറ്റി കാര്‍ഡും ഇല്ലാതെയാണ് പിണറായി പോലീസ് വനിതാനേതാക്കളുടെ കതകില്‍ മുട്ടിയത്. […]

മൂന്നുവയസുകാരിയെ കാറില്‍ മറന്നുവച്ച്‌ സൈനികൻ ; നാലുമണിക്കൂറിന് ശേഷം കണ്ടെത്തിയത് ജീവനറ്റ് ; മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പോലീസ്

മീററ്റ് : മൂന്ന് വയസുകാരിയെ കാറില്‍ ശ്വാസം മുട്ടി മരിച്ച നിലയിൽ കണ്ടെത്തി. മീററ്റിലെ കാങ്കർഖേഡയിലാണ് സംഭവം. പിതാവിന്റെ സുഹൃത്ത് കുഞ്ഞിനെ കാറില്‍ മറന്നുവച്ച്‌ പാർട്ടിക്ക് പോയതിന് പിന്നാലെയാണ് ശ്വാസം കിട്ടാതെ കുഞ്ഞ് മരിച്ചത്. കുട്ടിയെ കാണാതായതിന് തുടർന്ന് കുടുംബം തെരച്ചില്‍ നടത്തിയിരുന്നു. നാലുമണിക്കൂറിന് ശേഷമാണ് കാറില്‍ കണ്ടെത്തുന്നത്. പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. സഹപ്രവർത്തകനായ സൈനികനെതിരെയാണ് കുട്ടിയുടെ പിതാവ് അശ്രദ്ധയാരോപിച്ച്‌ പരാതി നല്‍കിയത്. പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. സോംബീർ പൂനിയ ആണ് പരാതി നല്‍കിയത്. ഹരിയാന സ്വദേശിയായ ഇദ്ദേഹവും കുടുംബവും നാലുവർഷമായി […]

സിറോ മലബാർ സഭയിലെ കുർബാന തർക്കം: സഭയുടെ തീരുമാനങ്ങൾ പാലിക്കാത്ത വൈദികർക്കെതിരെ നടപടിയാകാമെന്ന് വത്തിക്കാൻ; ആവശ്യമെങ്കിൽ വൈദികരെ പുറത്താക്കാനുള്ള നടപടി സ്വീകരിക്കും; ഇതുസംബന്ധിച്ച് സിറോ മലബാർ സഭാ അധ്യക്ഷന് കത്ത് നൽകി

കൊച്ചി: സിറോ മലബാർ സഭയിലെ കുർബാന തർക്കത്തില്‍ സഭയുടെ തീരുമാനങ്ങൾ പാലിക്കാത്ത വൈദികർക്കെതിരെ നടപടിയാകാമെന്ന് വത്തിക്കാൻ. വൈദികരെ പുറത്താക്കുന്നതടക്കമുള്ള നടപടികളുമായി ആവശ്യമെങ്കിൽ മുന്നോട്ടുപോകാമെന്ന് വത്തിക്കാൻ അറിയിച്ചു. അപ്പസ്തോലിക് ന്യൂൺയോയാണ് വത്തിക്കാൻ നിലപാട് അറിയിച്ചിരിക്കുന്നത്. സിറോ മലബാർ സഭാ അധ്യക്ഷനാണ് കത്ത് നൽകിയിരിക്കുന്നത്. അതേസമയം, കുർബാന തർക്കത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ നൽകിയ ഹർജി വത്തിക്കാൻ തള്ളി. 1999ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് 2021 ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു […]