തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; പട്ടിയുണ്ട് സൂക്ഷിക്കുക ; വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് പട്ടി കടിയേറ്റ് ചികിത്സതേടിയതോടെ യാത്ര റദ്ദായി ; ഷാര്‍ജയിലേക്കു പോകുന്ന എയര്‍ അറേബ്യ വിമാനത്തില്‍ പോകാനെത്തിയ യാത്രക്കാരനെ പട്ടിയിൽ നിന്ന് രക്ഷിച്ചത് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ ; നായ ശല്യം കൂടുന്നു, നായ്ക്കളെ ഓടിക്കേണ്ടത് കോര്‍പ്പറേഷനോ വിമാനത്താവള അധികൃതരോ…. വിമാനത്താവള പരിസരത്തെ നായ ശല്യം ചര്‍ച്ചകളിലേക്ക്
സ്വന്തം ലേഖകൻ തിരുവനന്തപുരം: വിദേശയാത്രയ്ക്കായി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു യാത്ര മുടങ്ങുമ്ബോള്‍ തിരുവനന്തപുരം വിമാനത്താവള പരിസരത്തെ നായ ശല്യം ചര്‍ച്ചകളിലേക്ക്. പട്ടി കടിയേറ്റ് ചികിത്സതേടിയ യാത്രക്കാരന്‍ യാത്ര റദ്ദാക്കി. എബി കൊളക്കോട്ട് ജേക്കബിന്റെ ഇടതുകാലിനാണ് കടിയേറ്റത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ച വൈകീട്ട് ഷാര്‍ജയിലേക്കു പോകുന്ന എയര്‍ അറേബ്യ വിമാനത്തില്‍ പോകാനെത്തിയതായിരുന്നു. ടെര്‍മിനിലിനുള്ളിലേക്കു കടക്കുന്നതിന് ലഗേജുള്‍പ്പെട്ട സാധനങ്ങളുമായി ട്രോളികള്‍ നിരത്തിയിരിക്കുന്ന ഭാഗത്തെത്തിയപ്പോഴാണ് നായ ആക്രമിച്ചതെന്ന് യാത്രക്കാരന്‍ പറഞ്ഞു. സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരെത്തി നായയെ സ്ഥലത്തുനിന്നു തുരത്തി. നായയുടെ പല്ലുകൊണ്ടുള്ള നിസ്സാര […]