play-sharp-fill

പന്തീരാങ്കാവിലെ വീട്ടമ്മയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് മകളുടെ ഭർത്താവ്; തലയിണ മുഖത്ത് അമർത്തി കൊലപ്പെടുത്തിയെന്ന് പ്രതിയുടെ മൊഴി

പന്തീരാങ്കാവ്: പന്തീരാങ്കാവിൽ തമിഴ്നാട് സ്വദേശിയായ വീട്ടമ്മ അസ്മബീയയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരുമകൻ കസ്റ്റഡിയിൽ. മകളുടെ ഭർത്താവ് മഹമൂദിനെയാണ് പാലക്കാട്‌ നിന്നും കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി മഹമൂദ് കുറ്റം സമ്മതിച്ചു. തലയിണ മുഖത്ത് അമർത്തി കൊല ചെയ്തുവെന്ന് ഇയാൾ പൊലീസിന് മൊഴിനൽകി. ഇന്നലെയാണ് അസ്മബീയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടമ്മയുടെ ആഭരണം നഷ്ടമായിരുന്നു. ഇന്നലെ രാത്രിയോടെ ജോലി കഴിഞ്ഞ് എത്തിയ മകളാണ് അസ്മബീയെ മരിച്ച നിലയിൽ കാണുന്നത്. ആഭരണങ്ങൾ നഷ്ടപ്പെട്ടതും അതുവരെ അവിടെ ഉണ്ടായിരുന്ന […]

പാതിരാ പരിശോധന ഷാഫിയുടെ മാസ്റ്റർ പ്ലാൻ ? ബിജെപി-സിപിഎം ബന്ധം ആരോപിക്കാൻ ഷാഫി ആസൂത്രണം ചെയ്തതാണോയെന്ന് അന്വേഷിക്കണം, പരസ്പര വിരുദ്ധമായ കാര്യമാണ് യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നത്, പരിശോധനയ്ക്ക് അടിസ്ഥാനമായ വിവരം എവിടെ നിന്ന് കിട്ടിയെന്ന് പോലീസ് വ്യക്തമാക്കണം; പ്രതികരണവുമായി പി സരിൻ

പാലക്കാട്: പാലക്കാട്ടെ പാതിരാ പരിശോധനയിൽ വേറിട്ട വാദവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിൻ. പരിശോധനാ നാടകം ഷാഫി ആസൂത്രണം ചെയ്തത് ആണോ എന്ന് അന്വേഷിക്കണമെന്ന് സരിന്‍ പറയുന്നു. പരിശോധനയ്ക്ക് അടിസ്ഥാനമായ വിവരം എവിടെ നിന്ന് കിട്ടിയെന്ന് പോലീസ് വ്യക്തമാക്കണം. ബിജെപി-സിപിഎം ബന്ധം ആരോപിക്കാൻ ബോധപൂർവം പ്ലാറ്റ്ഫോം ഉണ്ടാക്കിയോ എന്നന്വേഷിക്കണമെന്നും സരിൻ പറഞ്ഞു. സംഭവത്തിൽ ഇപ്പോഴും ഇരുട്ടത്ത് നിൽക്കുന്നവർ ആരെന്ന് കണ്ടുപിടിക്കണം. ഇവര്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. പരസ്പര വിരുദ്ധമായ കാര്യമാണ് യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നത്. കേസ് കേവലം ഒരു വ്യക്തിയിൽ ഒതുങ്ങരുത്. അടിക്കടി വേഷം മാറുന്നവരെ […]

എഡിഎം നവീൻ ബാബുവിന്റെ മരണം: പെട്രോൾ പമ്പ് അപേക്ഷകനായ പ്രശാന്തൻ വിജിലൻസ് ഓഫിസിൽ എത്തിയ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ്; കേസിൽ പ്രത്യേക അന്വേഷണ സംഘം റവന്യു വകുപ്പ് തല അന്വേഷണം നടത്തിയ എ ഗീത ഐഎഎസിന്റെ മൊഴിയെടുക്കും

കണ്ണൂര്‍: എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പെട്രോൾ പമ്പ് അപേക്ഷകനായ പ്രശാന്തന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ്. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗം നടന്ന ഒക്ടോബർ 14 ന് കണ്ണൂർ വിജിലൻസ് ഓഫിസിൽ എത്തിയ ദൃശ്യങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്. ഉച്ചക്ക് 1.40 നാണ് പ്രശാന്ത് മടങ്ങുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. യാത്രയയപ്പ് യോഗത്തിൽ ദിവ്യ ആരോപണം ഉന്നയിക്കും മുമ്പ് കൈക്കൂലി വിഷയത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നുവെന്ന് തെളിയിക്കാൻ പ്രതിഭാഗവും ഈ ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘം റവന്യു വകുപ്പ് തല അന്വേഷണം നടത്തിയ എ ഗീത […]

സംസ്ഥാനത്തെ മൂന്നിടങ്ങളിൽ വൻ കഞ്ചാവ് വേട്ട; മൂന്നുപേർ പിടിയിൽ; 12.735 കിലോഗ്രാം കഞ്ചാവുമായി ഇടുക്കി സ്വദേശിയെയും 1.150 കിലോഗ്രാം കഞ്ചാവുമായി കൊട്ടാരക്കര സ്വദേശിയെയും 1.135 കിലോഗ്രാം കഞ്ചാവുമായി പരപ്പനങ്ങാടിയിൽ നിന്നും ബീഹാർ സ്വദേശിയേയും ആണ് പിടികൂടിയത്

പാലക്കാട്: ഒറ്റപ്പാലത്ത് 12.735 കിലോ ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ സായൂജ്.കെ.പി (27 വയസ്) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.വിപിൻ ദാസും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇസ്പെക്ടർ (ഗ്രേഡ്) രാജേഷ് കുമാർ.സി.വി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ ദേവകുമാർ, രാജേഷ്.കെ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഫിറോസ്, ഹരീഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ സന്ധ്യ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലൂക്കോസ്.കെ.ജെ എന്നിവരും പങ്കെടുത്തു. അതേസമയം, ചടയമംഗലം […]

വീട്ടമ്മ സ്വന്തം വീട്ടുമുറ്റത്ത് തുപ്പി ; അപമാനിക്കാനാണെന്ന് ആരോപിച്ച് വീട്ടിലേക്ക് അതിക്രമിച്ചു മർദ്ദനം, അസഭ്യം പറഞ്ഞ് വസ്ത്രം വലിച്ച് കീറി ; യുവാവിന് 23 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

സ്വന്തം ലേഖകൻ മഞ്ചേരി: പട്ടികജാതിക്കാരിയായ വീട്ടമ്മയെ മർദിച്ച് മാനഹാനി വരുത്തിയെന്ന കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 23 വർഷവും ഒരു മാസവും തടവും 15,500 രൂപ പിഴയും ശിക്ഷ. തിരൂർ തലക്കടത്തൂർ പി.എച്ച്. റോഡിൽ പന്ത്രോളി രാജേന്ദ്രപ്രസാദിനെയാണ് (30) മഞ്ചേരി എസ്.സി.എസ്.ടി. സ്പെഷ്യൽ കോടതി ജഡ്ജി എം.സി. ജയരാജ് ശിക്ഷിച്ചത്. 2019 സെപ്റ്റംബർ 25-ന് തലക്കടത്തൂരിലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടമ്മ സ്വന്തം വീട്ടുമുറ്റത്തേക്കു തുപ്പിയത് തന്നെ അപമാനിക്കാനാണെന്ന് ആരോപിച്ച് വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതി, പരാതിക്കാരിയെ മർദിക്കുകയും അസഭ്യംപറയുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്. […]

സി സി ടിവി ദൃശ്യങ്ങൾ ആദ്യം എടുത്ത് മാധ്യമങ്ങൾക്ക് നൽകിയത് സിപിഎം, ബിജെപിയെ ബാലൻസ് ചെയ്യിക്കാൻ സിപിഎം തയ്യാറാക്കിയ തിരക്കഥ, രാഹുലിന്റെ വണ്ടിയിൽ കഞ്ചാവ് കൊണ്ടുവച്ച് പിടിപ്പിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ്, അടിമക്കൂട്ടമായ പോലീസ് ഉദ്യോഗസ്ഥർ ചെവിയിൽ നുള്ളിക്കോ; പ്രതികരണവുമായി വി ഡി സതീശൻ

പാലക്കാട്: കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഹീനമായ രാഷ്ട്രീയ നാടകമാണ് പാലക്കാട്ടെ ഹോട്ടലിൽ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊടകരയിൽ കുടുങ്ങിയ ബിജെപിയെ ബാലൻസ് ചെയ്യിക്കാൻ സിപിഎം തയ്യാറാക്കിയ തിരക്കഥയായിരുന്നു റെയ്ഡ്. പോലീസ് കൈവശം വെക്കേണ്ട സിസിടിവി ദൃശ്യങ്ങൾ സിപിഎം മാധ്യമങ്ങൾക്ക് നൽകി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉദ്യോഗസ്ഥരില്ലാതെയാണോ പോലീസ് റെയ്ഡിന് വരികയെന്ന് ചോദിച്ച സതീശൻ ഈ സംഭവത്തോടെ യുഡിഎഫിൻ്റെ ഭൂരിപക്ഷം കൂടുമെന്നും പറഞ്ഞു. രാഹുലിന്റെ വണ്ടിയിൽ കഞ്ചാവ് കൊണ്ട് വച്ച് പിടിപ്പിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഞങ്ങൾ. സിപിഎമ്മിൻ്റെ അടിമക്കൂട്ടമായ പോലീസ് ഉദ്യോഗസ്ഥർ […]

‘ഊഹാപോഹങ്ങൾക്ക് ഇടമില്ല’ ; 250-ാമത്തെ ചിത്രം ഉപേക്ഷിച്ചെന്ന തരത്തിലുള്ള വാർത്തകൾ തള്ളി ; ഒറ്റക്കൊമ്പനിലെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ പങ്കുവച്ച് സുരേഷ്‌ഗോപി

സ്വന്തം ലേഖകൻ ഒറ്റക്കൊമ്പനെന്ന തന്റെ 250-ാമത്തെ ചിത്രം ഉപേക്ഷിച്ചെന്ന തരത്തിലുള്ള വാർത്തകൾ തള്ളി സുരേഷ് ​ഗോപി. കഴിഞ്ഞ കുറച്ച് നാളുകളായി ഒറ്റക്കൊമ്പന് വേണ്ടി താടി വളർത്തിയ ലുക്കിലായിരുന്നു സുരേഷ് ​ഗോപി. എന്നാൽ ഇന്നലെ അദ്ദേഹത്തിന്റെ താടി വടിച്ച ചിത്രം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ്ജി 250 ഉപേക്ഷിച്ചെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. കേന്ദ്രമന്ത്രി ആയതിനാല്‍ സിനിമയില്‍ അഭിനയിക്കുന്നതിന് ചില തടസങ്ങള്‍ നടന്‍ നേരിടുണ്ടെന്ന് മുൻപ് ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഒറ്റക്കൊമ്പൻ ഉപേക്ഷിച്ചെന്ന പ്രചാരണങ്ങള്‍ ശക്തമായത്. എന്നാൽ ഇത്തരം വാർത്തകൾക്കെതിരെ സുരേഷ് […]

ക്രിസ്തുരാജ് കൗൺസിൽ സെന്ററിൻ്റെയും ടേണിംഗ് പോയിന്റ് പാലായുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഹോം നേഴ്സിംഗ് സെമിനാർ; നവംബർ 9ന് ക്രിസതുരാജ് കൗൺസലിങ് സെന്ററിൽ നടക്കുന്ന സെമിനാറിൽ വിദ​ഗ്ധരായവർ ക്ലാസ് നയിക്കും; പങ്കെടുക്കാൻ താൽപര്യമുള്ളവർ നവംബർ 8ന് മുമ്പായി രജിസ്റ്റർ ചെയ്യുക; രജിസ്ട്രേഷൻ സൗജന്യം

കോട്ടയം: ക്രിസ്തുരാജ് കൗൺസിൽ സെന്ററിൻ്റെയും ടേണിംഗ് പോയിന്റ് പാലായുടെയും സംയുക്താഭിമുഖ്യത്തിൽ ഹോം നേഴ്സ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ഒരു ദിവസത്തെ സൗജന്യ ഹോം നേഴ്സിംഗ് സെമിനാർ നടത്തുന്നു. നവംബർ 9ന് ശനിയാഴ്ച രാവിലെ 10 മുതൽ ചെത്തിമറ്റം ക്രിസതുരാജ് കൗൺസലിങ് സെന്ററിലാണ് കൗൺസിൽ നടത്തുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവർ നവംബർ 8ന് മുമ്പായി 04822 – 212263 എന്ന നബറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സൗജന്യമായിരിക്കും. ക്ലാസ്സ് നയിക്കുന്നത്…. ഡോ:- മിനി സന്തോഷ് താലൂക്ക് ഹോസ്പിറ്റൽ – റാന്നി സിസ്റ്റർ.മരിയറ്റ് (SABS) പ്രിൻസിപ്പൽ […]

പ്രസംഗം കലാപാഹ്വാനം ; വിദ്വേഷ പ്രസം​ഗത്തിൽ നടൻ മിഥുന്‍ ചക്രവര്‍ത്തിക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ കൊല്‍ക്കത്ത: വിദ്വേഷ പ്രസം​ഗത്തിൽ ബോളിവുഡ് നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തിക്കെതിരെ കേസെടുത്തു. ഒക്ടോബര്‍ 27-ന് നടന്ന പാർട്ടി യോ​ഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്വേഷപ്രസംഗം. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബൗബസാര്‍ പൊലീസാണ് കേസെടുത്തത്. മിഥുന്‍ ചക്രബര്‍ത്തിയുടെ പ്രസംഗം കലാപാഹ്വാനമാണെന്നാണ് എഫ്ഐആറിൽ പറയുന്നത്. പശ്ചിമ ബംഗാളിലെ ബിജെപിയുടെ അംഗത്വ വിതരണ ക്യാമ്പയിന്റെ ഉദ്ഘാടനത്തിനിടെയാണ് മിഥുന്‍ ചക്രബര്‍ത്തി പ്രകോപനപരമായി പ്രസം​ഗിച്ചത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം മിഥുന്‍ ചക്രവര്‍ത്തിക്കെതിരെ കേസെടുത്തത് പ്രതികാര രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും […]

പാലാരിവട്ടം പാലം അഴിമതിക്കേസ്: പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും കരാറുകാരായ ആര്‍ഡിഎക്സും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയിൽ തട്ടിയെടുത്തത് എട്ടരക്കോടി; മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പ്രതികള്‍ക്കെതിരെ പ്രൊസിക്യൂഷന് അനുമതി നല്‍കാതെ സര്‍ക്കാര്‍; കുറ്റപത്രം കോടതിയിൽ സമ‍ർപ്പിക്കാൻ കഴിയാതെ വിജിലൻസ്

കൊച്ചി: പഞ്ചവടിപ്പാലം എന്ന് കുപ്രസിദ്ധി നേടിയ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പ്രതികള്‍ക്കെതിരെ പ്രൊസിക്യൂഷന് അനുമതി നല്‍കാതെ സര്‍ക്കാര്‍. മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി ഓ സൂരജ് എന്നിവരുടെ വിചാരണക്ക് അനുമതി നല്‍കുന്നതിലാണ് ഒളിച്ചുകളി. മൂന്ന് വര്‍ഷം മുമ്പ് കുറ്റപത്രം തയ്യാറായതാണെങ്കിലും പ്രോസിക്യൂഷൻ അനുമതി കിട്ടാത്തതിനാൽ കോടതിയിൽ സമ‍ർപ്പിക്കാൻ കഴിയാത്ത ഗതികേടിലാണ് വിജിലൻസ്. യുഡിഎഫിനെതിരെ ഇടതുമുന്നണി ഉയര്‍ത്തിക്കൊണ്ടു വന്ന പ്രധാന വിഷയങ്ങളില ഒന്നായിരുന്നു […]