play-sharp-fill

കൊച്ചിയിലെ കാനയിൽ വീണ് ഫ്രഞ്ച് പൗരന് ഗുരുതരമായി പരിക്കേറ്റു: 7 മാസമായി നടപ്പാത നിർമ്മാണം മുടങ്ങിക്കിടക്കുന്നിടത്താണ് അപകടം

  കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ കാനയില്‍ വീണ് വിദേശിയുടെ കാലൊടിഞ്ഞു. കസ്റ്റംസ് ബോട്ട് ജെട്ടിക്ക് സമീപം നടപ്പാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഫ്രാന്‍സില്‍ നിന്ന് ചികിത്സയ്‌ക്കെത്തിയ വിദേശിയാണ് അപകടത്തില്‍പ്പെട്ടത്.   ഏഴ് മാസത്തോളമായി നിര്‍മാണം നിർത്തിവെച്ചിരുന്ന സ്ഥലത്താണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കാനയിൽ വീണ വിദേശിയെ പ്രദേശവാസികൾ ചേർന്നാണ് രക്ഷപ്പെടുത്തിയത്.   എറണാകുളം ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും എന്നാൽ പരിക്ക് ഗുരുതരമായതിനാല്‍ ഇദ്ദേഹത്തെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് […]

അലക്കിയ തുണി വിരിക്കുന്നതിനിടെ 17കാരി ഷോക്കേറ്റ് മരിച്ചു ; അപകടം ടെറസ്സിനു മുകളില്‍ കെട്ടിയ കമ്പി എച്ച്‌ടി ലൈനില്‍ തട്ടി ; രക്ഷിക്കാൻ ശ്രമിച്ച മാതാവിനും പരിക്ക്

കാസര്‍ഗോഡ് : തുണി അലക്കിവിരിക്കുന്നതിനിടെ അയക്കമ്ബിയില്‍നിന്നു ഷോക്കേറ്റ് 17 വയസ്സുകാരി ദാരുണമായി മരിച്ചു. ഇഡിയടുക്കയിലെ ഇസ്മായിലിന്റെ മകള്‍ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം. വാടക ക്വാര്‍ട്ടേഴ്‌സിന്റെ രണ്ടാം നിലയിലെ ടെറസ്സിനു മുകളില്‍ കെട്ടിയ കമ്ബി എച്ച്‌ടി ലൈനില്‍ തട്ടിയതാണ് അപകടകാരണം. കബറടക്കം നടത്തി. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ ഉമ്മ അവ്വാബിയെ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹോദരങ്ങള്‍: മുഹമ്മദ് ഇഷാക്ക്, മുഹമ്മദ് ഷാനിദ്, മുഹമ്മദ് ആസിഫ്, ഇബ്രാഹിം ഖലീല്‍.

കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്; 3 പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി

കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസിൽ 3 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാൻ എന്നിവരാണ് ഒന്നു മുതൽ മൂന്ന് വരെ പ്രതികൾ.

സ്വര്‍ണ്ണ കടത്ത് കേസിന്റെ വിചാരണ ബംഗളുരുവിലേക്ക് മാറ്റാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൊടിച്ചത് ലക്ഷങ്ങള്‍; ഫീസായി മുതിർന്ന അഭിഭാഷകൻ കപില്‍ സിബലിന് ലഭിച്ചത് 31 ലക്ഷം; കടമെടുപ്പ് കേസില്‍ 90.50 ലക്ഷവും

തിരുവനന്തപുരം: സ്വര്‍ണ്ണ കടത്ത് കേസിന്റെ വിചാരണ ബംഗളുരുവിലേക്ക് മാറ്റാതിരിക്കാന്‍ നിയമ പോരാട്ടത്തിന് ഇറങ്ങിയ സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകരുടെ ഫീസിനത്തിലടക്കം പൊടിച്ചത് ലക്ഷങ്ങള്‍. കേസ് ബംഗളുരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തിനെതിരെ സുപ്രീം കോടതിയില്‍ കേരളത്തിന് വേണ്ടി ഹാജരായ കപില്‍ സിബലിന് കേസില്‍ ഇതുവരെ ഫീസായി 31 ലക്ഷം നല്‍കി. ഒരു സിറ്റിംഗിന് വാങ്ങുന്നത് 15.50 ലക്ഷം രൂപയാണ്. ഈ കേസില്‍ മെയ് 7 ന് സുപ്രീം കോടതിയില്‍ ഹാജരായതിന് കപില്‍ സിബലിന് 15.50 ലക്ഷം നവംബര്‍ 5ന് അനുവദിച്ചു. ഒക്ടോബര്‍ 10 ന് ഈ […]

ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് 22 കാരന് ദാരുണാന്ത്യം; തലയ്ക്കേറ്റ പരിക്കാണ് മരണകാരണം

കൊച്ചി: എറണാകുളം കാലടി മരോട്ടിചുവടിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലയാറ്റൂർ ഇല്ലിത്തോട് സ്വദേശി സോണൽ സജി ആണ് മരിച്ചത്. 22 വയസായിരുന്നു. അങ്കമാലി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് കാലടിയിൽ നിന്നുള്ള മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം ഉണ്ടായത്. അപകട സ്ഥലത്ത് വച്ച് തന്നെ സോണൽ മരിച്ചു. തലക്കേറ്റ പരിക്കാണ് മരണ കാരണമായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു സോണൽ. അങ്കമാലിയിലെ ഒരു തുണിക്കടയിലെ ജീവനക്കാരനാണ്.

മിന്നൽ പരിശോധന; ദിവസങ്ങൾ പഴക്കമുള്ള ചിക്കനും ബീഫും നൂഡിൽസും; ഹോട്ടലുകളിൽ നടത്തിയ വ്യാപക പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കൊച്ചി: കൊച്ചി തൃക്കാക്കരയിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന. കാക്കനാട് കുന്നുംപുറത്തെ ഒറി​ഗാമി റെസ്റ്റോറന്റ്, ഫുൾ ഓൺ കഫേ, സലാം തട്ടുകട എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തിയത്. പഴകിയ ചിക്കൻ, ബീഫ്‌, പൊറോട്ട, ഫ്രൈഡ് റൈസ്, നൂഡിൽസ് തുടങ്ങിയവയാണ് പിടികൂടിയതിൽ ഏറെയും. ഇൻഫോപാർക്ക്, കളക്ട്രേറ്റ് പരിസരത്തിനടുത്തെ ഹോട്ടലുകളിലാണ് നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനകൾക്ക് പിന്നാലെ കൂടുതൽ ഹോട്ടലുകളെ പറ്റി നഗരസഭക്ക് പരാതി കിട്ടിയതിനെ തുടർന്നാണ് ഇന്ന് മിന്നൽ പരിശോധന നടത്തിയത്.  

മേപ്പാടിയിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് നൽകിയ ഭക്ഷ്യ കിറ്റിൽ പുഴുവരിച്ച സംഭവം; കിറ്റ് നൽകിയത് റവന്യൂ വകുപ്പ്; പഞ്ചായത്തിന് തെറ്റ് പറ്റിയിട്ടില്ലെന്ന് ടി സിദ്ദീഖ് എംഎൽഎ

വയനാട്: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരിയും ഉപയോഗിക്കാന്‍ കഴിയാത്ത വസ്ത്രങ്ങളുമെന്ന് പരാതിയിൽ പ്രതികരണവുമായി ടി സിദ്ദിഖ് എംഎൽഎ. പരിമിതികൾ ഉണ്ടായിട്ടും ദുരന്ത നിവാരണ പ്രവർത്തനത്തിൽ ഏറ്റവും നന്നായി ഇടപെടലുകൾ നടത്തിയ പഞ്ചായത്തുകളിൽ ഒന്നാണ് മേപ്പാടി. പഞ്ചായത്ത് വാങ്ങിയ അരിയിലല്ല മറിച്ച് റവന്യൂ വകുപ്പ് കൊടുത്തിരിക്കുന്ന അരിയിലാണ് പുഴുവരിച്ചിരിക്കുന്നത് എന്നാണ് പ്രാഥമികാന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നതെന്ന് ടി സിദ്ദിഖ് എംഎൽഎ കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ പഞ്ചായത്തിന് തെറ്റ് പറ്റിയിട്ടില്ല . റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചു. വിഷയത്തിൽ കൃത്യമായ […]

ബോളീവുഡ് നടൻ സൽമാൻ ഖാനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ; നടനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി 2 കോടി രൂപ ആവശ്യപ്പെട്ടുവെന്ന കേസിലാണ് അറസ്റ്റ്

ബെംഗ്ളൂരു : ബോളീവുഡ് നടൻ സൽമാൻ ഖാനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചയാൾ കർണാടകയിൽ പിടിയിൽ. രാജസ്ഥാൻ സ്വദേശി ബിക്കാറാം ബിഷ്ണോയി ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു മാസമായി കർണാടക ഹാവേരിയിൽ കഴിഞ്ഞു വരികയായിരുന്നു ഇയാളെന്നാണ് പൊലീസ് നൽകുന്ന വിവരം. സൽമാന്റെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി 2 കോടി രൂപ ആവശ്യപ്പെട്ടുവെന്ന കേസിലാണ് അറസ്റ്റ്. ലോറൻസ് ബിഷ്ണോയിയുടെ സഹോദരനെന്ന് അവകാശപ്പെട്ടാണ് ഇയാൾ പണം ആവശ്യപ്പെട്ടത്. ഇന്നലെയാണ് കർണാടക പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ മഹാരാഷ്ട്ര പൊലീസിന് കൈമാറി.  

ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് നൽകിയത് പുഴുവരിച്ച അരി, മൃഗങ്ങൾക്ക് പോലും വേണ്ടാത്തത്: മേപ്പാടി പഞ്ചായത്തിൽ ഭക്ഷ്യകിറ്റുമായി ഡിവൈഎഫ്ഐയുടെ പ്രതിഷേധം

  വയനാട്: ചൂരൽമല ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ മേപ്പാടി പഞ്ചായത്തിൽ വിതരണം ചെയ്തതിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധം നടത്തി. അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു.   മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതർ ആരോപിക്കുന്നു. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക്‌ നൽകിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.   സംഭവത്തില്‍ ഭക്ഷ്യസാധനങ്ങളുമായി ദുരന്തബാധിതർ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ […]

ഇന്ത്യയിൽ ഓരോ വർഷവും അർബുദബാധിതരുടെ എണ്ണം വർധിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ; നേരത്തെ തിരിച്ചറിഞ്ഞ് അതിജീവിക്കാം; ഇന്ന് ദേശീയ അർബുദ പ്രതിരോധദിനം

ഇന്ന് ദേശീയ അർബുദപ്രതിരോധദിനം. അർബുദത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. ഇന്ത്യയിൽ ഓരോ വർഷവും അർബുദബാധിതരുടെ എണ്ണം വർധിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022ലെ കണക്ക് അനുസരിച്ച് രാജ്യത്ത് പതിനാലര ലക്ഷത്തിലേറെപ്പേർ അർബുദബാധിതരാണ്. പുരുഷൻമാരിലും സ്ത്രീകളിലും കൂടുതലായി കാണുന്നത് ശ്വാസകോശാർബുദവും സ്തനാർബുദവുമാണ്. 2020ൽ റിപ്പോർട്ട് ചെയ്ത കേസുകളേക്കാൾ 12.8 ശതമാനം വർധന 2025ഓടെ ഉണ്ടാകുമെന്നാണ് പഠനം. രാജ്യവ്യാപകമായി ബോധവൽക്കരണ ക്ലാസുകൾ നൽകിയും രോഗനിർണയം നടത്തിയും തക്കസമയത്ത് ചികിത്സ എത്തിച്ചും അർബുദത്തെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. […]