play-sharp-fill

പാതിരാ റെയ്ഡിൽ പുതിയ നീക്കങ്ങളുമായി സിപിഎം; രാഹുൽ പോയത് മറ്റൊരു കാറിൽ; ട്രോളി ബാഗ് വെച്ച കാർ രാഹുലിനെ പിന്തുടർന്നു; കോൺ​ഗ്രസ് കളളപ്പണം കടത്തിയെന്ന ആരോപണത്തിൽ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം; പുറത്തുവിട്ടത് ഹോട്ടലിന് പുറത്തുള്ള ദൃശ്യങ്ങൾ

പാലക്കാട്: പാലക്കാട്ടെ പാതിരാ റെയ്ഡിൽ വീണ്ടും നീക്കങ്ങളുമായി സിപിഎം. കോൺ​ഗ്രസ് കളളപ്പണം കടത്തിയെന്ന ആരോപണത്തിൽ പുതിയ ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടിരിക്കുന്നത്. കെപിഎം ഹോട്ടലിന് പുറത്തുള്ള ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. ഇന്നലെ ഹോട്ടലിൻ്റെ അകത്തുള്ള ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളിൽ കെഎസ്‍യു നേതാവായ ഫെന്നി നീല ട്രോളി ബാ​ഗുമായി പോകുന്നത് കാണാമായിരുന്നു. എന്നാൽ, ട്രോളി ബാ​ഗിൽ വസ്ത്രങ്ങളായിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിലും പ്രതികരിച്ചിരുന്നു. ഫെന്നി ട്രോളി ബാഗ് വെച്ച കാറിൽ അല്ല രാഹുൽ മാങ്കൂട്ടത്തിൽ പോയതെന്നു ദൃശ്യങ്ങളിൽ കാണാം. രാഹുൽ പോയത് മറ്റൊരു കാറിലായിരുന്നു. പിന്നീട് ട്രോളി […]

ഇനി മൊബൈൽ ഫോണിലൂടെ മസ്റ്ററിങ് ചെയ്യാം ; റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെവൈസി ആപ്പ് ; എങ്ങനെ ഉപയോ​ഗിക്കാം, വിശദാംശങ്ങൾ അറിയാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: റേഷൻ മസ്റ്ററിങ് (e-KYC updation) മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ വികസിപ്പിച്ചെടുത്ത മേരാ ഇ-കെവൈസി ഫെയ്സ് ആപ്പ് ഉപയോഗിക്കാം. ഈ ആപ്പ് മുഖേന റേഷൻ മസ്റ്ററിങ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം. ഇതിലേക്കായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും Aadhaar Face RD, Mera eKYC എന്നീ രണ്ട് ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. മേരാ ഇ-കെവൈസി ആപ്പ് ഓപ്പൺ ചെയ്ത് സംസ്ഥാനം തെരഞ്ഞെടുത്ത് ആധാർ നമ്പർ എന്റർ ചെയ്യുക. തുടർന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ ലഭിക്കുന്ന […]

പ്ലസ് ടു വിദ്യാർഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കടന്നു കളഞ്ഞു ; പ്രതിയെ പിടികൂടി പോലീസ്

പുന്നയൂര്‍ക്കുളം: ആറ്റുപുറത്ത് വിദ്യാർഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പരൂര്‍ പോളുവീട്ടില്‍ വിഷ്ണുവിനെയാണ് (27) വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്. പരൂര്‍ പറയങ്ങാട് പള്ളിറോഡില്‍ മൂപ്പടയില്‍ റഫീഖിന്റെ മകന്‍ മുഹമ്മദ് റിഷാനാണ് (17) പരിക്കേറ്റത്. വടക്കേകാട് സ്വകാര്യ കോളജില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. വയറില്‍ രണ്ടിടത്ത് മുറിവിലായി 13 തുന്നലുണ്ട്. ഞായറാഴ്ച രാത്രി ഒമ്ബതോടെയാണ് സംഭവം. ആറ്റുപുറം ശ്മശാനം റോഡ് വളവിലെ ഹോട്ടലിനു സമീപം സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്നതിനിടെ അതുവഴി പോകുകയായിരുന്ന വിഷ്ണു എന്തിനാണ് തന്നെ നോക്കിയതെന്ന് ചോദിച്ച്‌ ആക്രമിക്കുകയായിരുന്നു. കൈയില്‍ കരുതിയിരുന്ന ചെറിയ ബ്ലേഡ് പോലുള്ള […]

പാലാ നഗരത്തിലെ നടപ്പാത കയ്യേറ്റങ്ങൾക്കും അനധികൃത പാർക്കിംഗുകൾക്കും എതിരെ നടപടി വേണം; നിയമം നടപ്പിലാക്കേണ്ട പോലീസും നടപ്പാത കൈയ്യേറി വാഹനം പാർക്ക് ചെയ്യുന്നു

പാലാ: പാലാ നഗരത്തിലെ മുഴുവൻ നടപ്പാത കൈയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് വി ഫോർ പാലാ രൂപീകരണ യോഗം ആവശ്യപ്പെട്ടു. നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ നടപ്പാതകൾ കൈയ്യടക്കി വച്ചിരിക്കുകയാണ്. അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇത്തരം നടപടികളെന്ന് യോഗം ചൂണ്ടിക്കാട്ടി. ചിലയിടങ്ങളിൽ നടപ്പാതകൾ സ്ഥാപനങ്ങളുടെ താത്പര്യാർത്ഥം കോൺക്രീറ്റിംഗ് വരെ നടത്തി സ്വന്തമാക്കിയിരിക്കുകയാണ്. സ്ഥാപനങ്ങൾക്കു പുറമേ സ്വകാര്യ വാഹനങ്ങളും സർക്കാർ വാഹങ്ങളും നടപ്പാത കൈയ്യേറി പാർക്കിംഗ് നടത്തുന്നത് പാലായിൽ നിത്യ സംഭവമായി മാറി. പാലാ തൊടുപുഴ റൂട്ടിൽ കെ എസ് ആർ ടി ബസ് സ്റ്റേഷന് എതിർവശം നടപ്പാതയിൽ […]

വാരിയെല്ലിന് അടിയേറ്റു ; ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ സുനില്‍ ഷെട്ടിക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിക്ക് ഷൂട്ടിങ്ങിനിടെ ഗുരുതര പരിക്ക്. പുതിയ വെബ് സീരീസായ ഹണ്ടറിന്റെ ഷൂട്ടിനിടെയാണ് പരിക്കേറ്റത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ വാരിയെല്ലിന് പരിക്കേല്‍ക്കുകയായിരുന്നു. മുംബൈയിലാണ് ഷൂട്ടിങ് നടന്നത്. മരത്തടി ഉപയോഗിച്ച് ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ടൈമിങ് തെറ്റി താരത്തിന്റെ വാരിയെല്ലില്‍ അടിക്കുകയായിരുന്നു. നടന് ഗുരുതരമായി പരിക്കേറ്റെന്നും കടുത്ത വേദനയിലൂടെയാണ് കടന്നുപോവുന്നത് എന്നുമാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സംഭവത്തിനു പിന്നാലെ സെറ്റില്‍ ഡോക്ടര്‍മാര്‍ എത്തി താരത്തെ പരിശോധിച്ചു. എക്‌സറെ മെഷീന്‍ സെറ്റില്‍ എത്തിച്ച് നടത്തിയ പരിശോധനയിലൂടെ എല്ലിന് പൊട്ടലോ ആന്തരികക്ഷതമോ ഇല്ലെന്ന് […]

പിവി അൻവർ വിട്ടുപോയത് മറക്കരുത്; ഇന്നലെവരെ കോൺഗ്രസ് ആയിരുന്ന ആളാണ് സരിൻ; സരിൻ്റെ സ്ഥാനാർത്ഥിത്വം പാർട്ടി സ്വീകരിച്ച അടവുനയം; സിപിഎം ഏരിയാ സമ്മേളനത്തിൽ പി സരിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡോ. പി സരിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ വിമർശനം. സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിലാണ് വിമർശനം ഉയർന്നത്. ഇന്നലെവരെ കോൺഗ്രസ് ആയിരുന്ന ആളാണ് സരിനെന്നും പിവി അൻവർ വിട്ടുപോയത് മറക്കരുതെന്ന് ഏരിയാ സമ്മേളനത്തിൽ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്ത് വിമർശിച്ചു. സരിൻ്റെ സ്ഥാനാർത്ഥിത്വം പാർട്ടി സ്വീകരിച്ച അടവുനയത്തിൻ്റെ ഭാഗമാണെന്നാണ് വിമർശനത്തിന് ജില്ലാ കമ്മിറ്റിക്ക് വേണ്ടി കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകിയത്.  

മുപ്പത്തിരണ്ടാം വയസ്സില്‍ ഭർത്താവ് മരിച്ചപ്പോൾ ചുറ്റുമുള്ളവരിൽ നിന്നും കേൾക്കേണ്ടി വന്നത് സഹതാപവും നെ​ഗറ്റീവ് കമന്റുകളും; അവസാനം രണ്ടുംകൽപ്പിച്ച് ജീവിതം തിരികെപിടിക്കാനുള്ള തീരുമാനം; അച്ഛന്റെ കൈപിടിച്ച് കയറിച്ചെന്ന കോളേജിലേക്ക് മകന്റെ കുഞ്ഞുവിരലുകള്‍ കോർത്തുപിടിച്ച്‌ ആ അമ്മ കയറിച്ചെന്നു; ഒടുവിൽ നേടിയെടുത്തു; ഭർത്താവ് ഇരുന്ന് ചികിത്സിച്ച അതേ കസേരയിൽ ഇന്ന് ഡോക്ടറായി ഹൈമയും

കോഴിക്കോട്: മുപ്പത്തിരണ്ടാം വയസ്സില്‍ ഭർത്താവ് മരിക്കുമ്പോള്‍ ഇനിയങ്ങോട്ടുള്ള വഴികളില്‍ ഒറ്റയ്ക്ക് തന്നെ നടക്കേണ്ടി വരുമല്ലോ എന്ന് സഹതപിച്ചവരോട് ഹൈമ മറുപടി ഒന്നും പറഞ്ഞിരുന്നില്ല. ഇനി നല്ല ഡ്രസ്സൊക്കെ ധരിച്ച്‌ പുറത്തിറങ്ങാൻ പോലും പറ്റില്ലല്ലോ എന്ന് ദുഖിച്ചവരോടും ഹൈമ പ്രതികരിച്ചില്ല. പക്ഷേ അവർ ഒരുകാര്യം മനസ്സിലുറപ്പിച്ചിരുന്നു,’ഞാൻ ഒറ്റയ്ക്ക് തന്നെ നടക്കും, ആരുടെയും സഹതാപം എനിക്ക് ആവശ്യമില്ല.’ആ ഒറ്റവഴിയിലൂടെ നടന്ന് അവർ ഡോക്ടറായി. ഭർത്താവിന്റെ അതേ ആശുപത്രിയില്‍, അതേ കസേരയിലിരുന്ന് അവർ രോഗികളെ ചികിത്സിക്കുന്നു.. വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഭർത്താവിനെ നഷ്ടമായ ഒരാള്‍ക്കുനേരെ സമൂഹം പുറത്തെടുക്കുന്ന സഹതാപത്തെയും […]

മദ്യലഹരിയിൽ ഓടിച്ച ഓട്ടോയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവം ; പ്രതിക്ക് 10 വർഷം തടവും 50000 രൂപ പിഴയും വിധിച്ച് കോടതി

നെയ്യാറ്റിൻകര: മദ്യപിച്ച്‌ ഓട്ടോ ഓടിച്ച്‌ കാല്‍നടയാത്രക്കാരനെ ഇടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 10 വർഷം തടവും 50000 രൂപ പിഴയും വിധിച്ചു. മണക്കാട് ആറ്റുകാല്‍ പുത്തൻ കോട്ടയ്ക്ക് സമീപം ടിസി.22/295 – ല്‍ ആറ്റുവരമ്ബില്‍ വീട്ടില്‍ ശ്രീകണ്ഠൻ നായർ(58) ഓടിച്ച ഓട്ടോറിക്ഷയിടിച്ച്‌ നേമം ടി.സി 52/2147 കൈലാസം വീട്ടില്‍ ബാലകൃഷ്ണൻ നായർ (71) മരിച്ച സംഭവത്തിലാണ് വിധി. നെയ്യാറ്റിൻകര അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീറിന്റേതാണ് വിധി. നരഹത്യയ്ക്കും മദ്യപിച്ച്‌ വാഹനം ഓടിച്ചതിനും മോട്ടോർ വാഹന നിയമത്തില്‍ 185 വകുപ്പ് പ്രകാരമാണ് ശിക്ഷ. […]

പള്ളിയിലെ തിരക്ക് കഴിഞ്ഞാലുടൻ മുണ്ടും മടക്കിക്കുത്തി തൂമ്പയുമായി കൃഷിയിടത്തിലേക്ക്..പള്ളിമുറ്റവും പള്ളിമേടയും പച്ചക്കറി കൃഷിയാൽ നിറഞ്ഞു നിൽക്കുന്ന കാഴ്ച; ചെങ്കദളിയും റോബസ്റ്റും തുടങ്ങി പള്ളിപ്പറമ്പിൽ വിവിധതരം കൃഷികൾ; അജപാലന ശുശ്രൂഷ മാത്രമല്ല, കാർഷികരംഗത്തും മികവാർന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് കവീക്കുന്നിലെ സ്വന്തം കൃഷിയച്ഛനായ ഫാ. ജോസഫ് വടകര

പാലാ: അജപാലന ശുശ്രൂഷയോടൊപ്പം കാർഷികരംഗത്തും മികവാർന്ന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയാണ് കൃഷിയച്ചൻ എന്നറിയപ്പെടുന്ന കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളി വികാരി ഫാ. ജോസഫ് വടകര. കാർഷിക കുടുംബത്തിൽ ജനിച്ച അദ്ദേഹം തനിക്ക് ലഭിച്ച കൃഷിയറിവുകളുമായിട്ടാണ് കാർഷികരംഗത്തേക്ക് കടന്നു വന്നത്. പള്ളിയിലെ തിരക്ക് കഴിഞ്ഞാലുടൻ മുണ്ടും മടക്കിക്കുത്തി തൂമ്പയുമായി കൃഷിയിടത്തിലേയ്ക്ക് ഇറങ്ങുന്നതാണ് 75 കാരനായ അച്ചൻ്റെ പതിവ് രീതി. രോഗാവസ്ഥ പലപ്പോഴും അലട്ടാറുണ്ടെങ്കിലും വടകര അച്ചൻ്റെ കൃഷിയോടുള്ള ആഭിമുഖ്യത്തെ ഇതൊന്നും ഒട്ടും ബാധിക്കാറില്ല. അടുത്ത കാലത്ത് ആശുപത്രി വാസത്തിനിടയിലും അച്ചൻ്റെ മനസ് കൃഷിയിടത്തു തന്നെയായിരുന്നു. കവീക്കുന്നിൽ […]

വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഗുഡ്‌സ് ടെമ്പോ തനിയെ പിന്നോട്ട് നീങ്ങി അപകടം ; മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം

കാസർഗോഡ് : വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഗുഡ്‌സ് ടെമ്പോയ്ക്ക് അടിയിൽപ്പെട്ട് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. ബണ്ട്വാൾ ഫരങ്കിപ്പേട്ടയ്ക്ക് സമീപം പട്ടണബെയിലു സ്വദേശി ഉനൈസിന്റെ മകൾ ആഷിക ആണ് മരിച്ചത്. മുത്തശ്ശിയുടെ വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്ത് അമ്മാവന്റെ ഉടമസ്ഥതയിലുള്ള ടെമ്പോ കയറുകയായിരുന്നു. പാർക്ക് ചെയ്തിരുന്ന വാഹനം തനിയയെ നീങ്ങിയാണ് അപകടം സംഭവിച്ചത്. ചക്രത്തിനടിയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബണ്ട്വാൾ ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.