play-sharp-fill

ആത്മാർത്ഥതയില്ലാത്ത നടപടിയാണ് സിപിഎമ്മിന്റേത്, പി ശശിക്കെതിരെയും ഇതുപോലെ നടപടി എടുത്തിരുന്നു, ഇന്ന് ശശി അരമുഖ്യമന്ത്രിയാണ്, ഇതുപോലെ ദിവ്യയും അധികാര സ്ഥാനങ്ങളിലേക്ക് തിരിച്ചുവരും; പി പി ദിവ്യക്കെതിരായ സിപിഎം നടപടിയില്‍ വിമർശനവുമായി കെ സുധാകരൻ

ചേലക്കര: പി പി ദിവ്യക്കെതിരായ സിപിഎം നടപടിയില്‍ വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. പി ശശിയെ പോലെ പി പി ദിവ്യയും തിരിച്ചു വരുമെന്നാണ് കെ സുധാകരന്‍റെ വിമര്‍ശനം. ആത്മാർത്ഥതയില്ലാത്ത നടപടിയാണ് സിപിഎമ്മിന്റേത്. മുമ്പ് പി ശശിക്കെതിരെയും ഇതുപോലെ നടപടി എടുത്തിരുന്നു. എന്നാൽ, ശശി ഇന്ന് അരമുഖ്യമന്ത്രിയാണ്. ശശിയെ പോലെ ദിവ്യയും അധികാര സ്ഥാനങ്ങളിലേക്ക് തിരിച്ചുവരുമെന്ന് കെ സുധാകരൻ വിമര്‍ശിക്കുന്നു. നവീൻ ബാബുവിന്റെ കുടുംബത്തെ ബോധ്യപ്പെടുത്താനാണ് ഇപ്പോഴത്തെ നടപടി. ഉപതെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് നടപടിയെന്നും കെപിസിസി പ്രസിഡൻ്റ് പ്രതികരിച്ചു. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ […]

പുനരധിവാസത്തിനൊപ്പം ദുരന്ത ബാധിതരോടുള്ള കരുതലിലും സർക്കാർ അലംഭാവമെന്ന് കോൺ​ഗ്രസും ബിജെപിയും; പഴകിയ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തത് കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തെന്ന് സിപിഎം; പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വയനാട്ടിൽ പ്രചാരണായുധമാക്കാനൊരുങ്ങി മുന്നണികൾ

വയനാട്: പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിഷയം വയനാട്ടിൽ പ്രചാരണായുധമാക്കാനൊരുങ്ങി മൂന്ന് മുന്നണികളും. പുനരധിവാസത്തിനൊപ്പം, ദുരന്ത ബാധിതരോടുള്ള കരുതലിലും സർക്കാർ അലംഭാവം കാണിക്കുന്നു എന്നാണ് കോൺഗ്രസ് – ബിജെപി ആരോപണം. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് പഴകിയ ഭക്ഷ്യവസ്തുക്കൾ ദുരന്ത ബാധിതർക്ക് വിതരണം ചെയ്തത് എന്നാണ് സിപിഎം ആക്ഷേപം. പഞ്ചായത്ത് ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തിവച്ചെന്നും സിപിഎം ആക്ഷേപം ഉയർത്തുന്നുണ്ട്. കോൺഗ്രസും സിപിഎമ്മും മുണ്ടക്കൈക്കാരെ വഞ്ചിക്കുന്നു എന്നാണ് ബിജെപി വാദിക്കുന്നത്. പഴകിയ വസ്തുക്കൾ കിറ്റുകളിൽ എത്തിയത് എങ്ങനെ എന്ന് അന്വേഷിക്കാൻ കളക്ടർ ഉത്തരവിട്ടുണ്ട്. മേപ്പാടി കുന്നംമ്പറ്റയിലെ 5 കുടുംബങ്ങൾക്ക് കിട്ടിയ കിറ്റിലാണ് […]

യു.പിക്കെതിരെ ലീഡ് നേടി കേരളം; സച്ചിന്‍ ബേബിക്കും സല്‍മാന്‍ നിസാറിനും അര്‍ദ്ധ സെഞ്ച്വറി; കേരളത്തിന് 178 റണ്‍സിന്റെ ലീഡ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളം നിര്‍ണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി. ആദ്യ ഇന്നിങ്‌സില്‍ ഉത്തര്‍പ്രദേശിനെ 162 റണ്‍സില്‍ ഒതുക്കി നിര്‍ത്തിയ കേരളം. രണ്ടാംദിവസം കളിയാരംഭിച്ചപ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ യു.പി സ്‌കോര്‍ ഇതിനകം മറികടന്നു. കേരളം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെന്ന നിലയിലാണ്. 165 പന്തില്‍ നിന്ന് എട്ട് ഫോര്‍ ഉള്‍പ്പെടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 83 റണ്‍സെടുത്ത് പുറത്തായി. കളി നിര്‍ത്തുമ്പോള്‍ 155 പന്തില്‍ നിന്ന് 74 റണ്‍സുമായി സല്‍മാന്‍ നിസാറും […]

കാണാതായ ഡെപ്യൂട്ടി തഹസിൽദാരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതം; മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ ഉഡുപ്പിയിലെന്ന് സൂചന

മലപ്പുറം: കാണാതായ മലപ്പുറം തിരൂർ ഡെപ്യൂട്ടി തഹസിൽദാരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. മൊബൈൽ ടവർ ലൊക്കേഷൻ കർണാടകയിലെ ഉഡുപ്പി കാണിക്കുന്നതിനാൽ അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി ബിയെയാണ് ബുധനാഴ്ച്ച വൈകിട്ട് മുതൽ കാണാതായത്. വൈകീട്ട് ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാർക്ക് നിൽകിയിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നാണ് വീട്ടുകാർ തിരൂർ പോലീസിൽ പരാതി നൽകിയത്. മൊബൈൽ ടവർ ലൊക്കേഷൻ ആദ്യം കോഴിക്കോടും പിന്നീട് കർണാടകയിലെ ഉഡുപ്പിയിലുമാണ് കാണിച്ചത്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം […]

ധനയോഗം, ബന്ധുസമാഗമം, ഉപയോഗസാധനലാഭം, കാര്യപരാജയം, കലഹം, സ്വസ്ഥതക്കുറവ് ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (08/11/2024) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, ഉപയോഗസാധനലാഭം, സ്ഥാനക്കയറ്റം, ബിസിനസിൽ ലാഭം ഇവ കാണുന്നു. ചർച്ചകള്‍ ഫലവത്താവാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, നഷ്ടം, ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, ഇച്ഛാഭംഗം ഇവ കാണുന്നു. കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം, അഭിമാനം ഇവ കാണുന്നു. […]

രാത്രിയിൽ നടുറോഡിൽ യുവാവിന് കുത്തേറ്റു; ഇടത് നെഞ്ചിൽ കുത്തേറ്റ യുവാവ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ; ഇയാളിൽനിന്നും ഒരു കത്തിയും പോലീസ് കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ യുവാവിന് കുത്തേറ്റു. വെമ്പായം സ്വദേശി സുജിത് (25) നാണ് ഇടത് നെഞ്ചിൽ കുത്തേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മാനവീയം വീഥിയിൽ വെച്ച് ഷിയാസ് എന്നയാൾ കുത്തിയെന്നാണ് സുജിതിന്റെ മൊഴി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുജിത് ചികിത്സ തേടിയിരിക്കുകയാണ്. സുജിത്തിൽ നിന്നും ഒരു കത്തിയും കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു.  

വീട്ടിൽ ഷീറ്റ് തുളച്ച് സോഫയില്‍ വെടിയുണ്ട പതിച്ചു ; ഞെട്ടി വീട്ടുകാർ ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയിൻകീഴ് വിളവൂർക്കലി വീടിനുള്ളില്‍ വെടിയുണ്ട പതിച്ചതായി പരാതി. മലയിൻകീഴ് സ്വദേശികളായ കുടുംബം വാടകയ്‌ക്ക് താമസിക്കുന്ന വീട്ടിലാണ് വെടിയുണ്ട പതിച്ചത്. സംഭവ സമയത്ത് വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. ആശുപത്രിയില്‍ പോയ കുടുംബം ഉച്ചയോടെ മടങ്ങി എത്തിയപ്പോഴാണ് ഹാളിലെ സോഫയില്‍ വെടിയുണ്ട കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഷീറ്റ് തുളച്ചാണ് വെടിയുണ്ട സോഫയില്‍ പതിച്ചത്. വീടിന് സമീപത്തെ മുക്കുന്നിമലയില്‍ ഫയറിംഗ് പരിശീലിപ്പിക്കുന്ന കേന്ദ്രമുണ്ട്. ഇവിടെ നിന്ന് ലക്ഷ്യം തെറ്റിയ വെടിയുണ്ട വീട്ടിനുള്ളിലേക്ക് പതിച്ചതെന്നാണ് സംശയം. ഇവിടെ ഇന്നും ഫയറിംഗ് പരിശീലനം നടന്നിരുന്നു. ഇതിനിടെ ഉണ്ടായാതാകാമെന്നാണ് സംശയിക്കുന്നത്. സമീപത്തെ […]

ഭാര്യയെ തടഞ്ഞുനിർത്തി ഉപദ്രവിച്ചത് തടയാൻ ശ്രമിച്ച ഭർത്താവിനെ അഞ്ചം​ഗ സംഘം മർദ്ദിച്ചു; ഹൈക്കോടതി ജംങ്ഷന് സമീപം അഭിഭാഷകനും കുടുംബത്തിനും സാമൂഹിക വിരുദ്ധരുടെ ക്രൂരമർദ്ദനം

എറണാകുളം: ഹൈക്കോടതി ജംങ്ഷന് സമീപം അഭിഭാഷകനും കുടുംബത്തിനും സാമൂഹിക വിരുദ്ധരുടെ ക്രൂരമർദ്ദനം. എറണാകുളം ബാർ അസോസിയേഷൻ അംഗം അഡ്വ നജ്മുദ്ദീനും കുടുംബത്തിനുമാണ് മർദ്ദനം ഏല്‍ക്കേണ്ടി വന്നത്. ലഹരി ഉപയോഗിച്ച സംഘമാണ് ആക്രമിച്ചതെന്ന് നജ്മുദ്ദീൻ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയാണ് സംഭവം. മജ്മുദ്ദീനും ഭാര്യയും 9ഉം 13 ഉം വയസ് പ്രായമുള്ള മക്കള്‍ക്കുമാണ് ദുരനുഭവം. അസുഖബാധിതനായ മകനെ ആശുപത്രിയില്‍ കാണിക്കുവാനായി നജ്മുദ്ദീന്‍റെ ഭാര്യ റസീന അദ്ദേഹത്തിന്‍റെ ഓഫീസില്‍ എത്തി. രാത്രി ഒൻപതരയോടെ പുറത്തിറങ്ങിയ റസീനയെ സാമൂഹിക വിരുദ്ധർ വഴിയരികില്‍ തടഞ്ഞു നിർത്തുകയും ഉപദ്രവിക്കുകയും ചെയ്തു. […]

കുപ്രസിദ്ധ ഗുണ്ട നീഗ്രോ സുരേഷ് മയക്കുമരുന്ന് ഗുളികകളുമായി എക്സൈസിന്റെ പിടിയിൽ ; മയക്കുമരുന്ന് കൈമാറുന്നതിനായി ഇടപാടുകാരെ കാത്ത് നിൽക്കവെയാണ് എക്സൈസ് സംഘം വളഞ്ഞിട്ട് പ്രതിയെ പിടികൂടിയത് ; ലഹരി വിൽപ്പന നടത്തിയിരുന്നത് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച്

സ്വന്തം ലേഖകൻ എറണാകുളം: കുപ്രസിദ്ധ ഗുണ്ട നീഗ്രോ സുരേഷ് മയക്കുമരുന്ന് ഗുളികകളുമായി എക്സൈസിന്റെ പിടിയിൽ. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇയാൾ ലഹരി വിൽപ്പന നടത്തിയിരുന്നത്. ഗുണ്ടാലിസ്റ്റിൽ പെടുത്തി തടവിൽ പാർപ്പിച്ചിരുന്ന ഇയാൾ അടുത്തിടെയാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. നീഗ്രോ സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് ബാലൻ ആണ് നൈട്രോസെപാം സെഡേറ്റീവ് ഗുളികകളുമായി എറണാകുളം എക്സൈസിന്‍റെ പിടിയിലായത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് മയക്ക് മരുന്ന് എത്തിച്ച് നൽകുന്നത് സുരേഷായിരുന്നു. മോഷണം, അടിപിടി, ഭവനഭേദനം , ഭീഷിണിപ്പെടുത്തൽ, മയക്കുമരുന്ന് കടത്തൽ എന്നീ കുറ്റകൃത്യങ്ങൾക്ക് വിവിധ […]

മകളുടെ നിക്കാഹ് ചടങ്ങുകൾക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു; ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കണ്ണൂർ: മകളുടെ നിക്കാഹിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു. അഴിയൂർ കുഞ്ഞിപ്പള്ളിക്ക് സമീപം വി.കെ. ഹൗസില്‍ നീലോത്ത് ഫസല്‍ (57) ആണ് മരിച്ചത്. സൈദാർ പള്ളി സ്വദേശിയായ ഫസല്‍ കുഞ്ഞിപ്പള്ളി പരിസരത്താണ് താമസിച്ചിരുന്നത്. മകള്‍ നൈസയുടെ വിവാഹ ചടങ്ങുകള്‍ കുഞ്ഞിപ്പള്ളി വി.കെ. ഹൗസില്‍ തുടങ്ങിയപ്പോഴായിരുന്നു സംഭവം. ഉടനെ മാഹി ആശുപത്രിയില്‍ ഫസലിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫസലിൻ്റെ സഹോദരൻ നീലോത്ത് മൂസ്സക്കുട്ടി നിക്കാഹ് നടത്തി കൊടുത്ത ശേഷം മരണ വിവരം പുറത്ത് അറിയിക്കുകയായിരുന്നു.