play-sharp-fill

രഹസ്യ വിവരത്തെ തുടർന്ന് പോലീസ് പരിശോധന: സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് ലഹരി മരുന്നു വിൽപ്പന നടത്തിയ 4 പേരെ റിമാൻഡ് ചെയ്തു

  തിരുവനന്തപുരം: തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ടിടത്ത് നിന്നായി നാലു പേർ പിടിയിൽ. ശ്രീകാര്യത്ത് മൂന്നു പേരും മംഗലാപുരത്ത് ഒരാളുമാണ് പിടിയിലായത്.   ശ്രീകാര്യത്ത് നിന്ന് വെള്ളനാട് സ്വദേശി രമേഷ്, വലിയവേളി സ്വദേശി ബൈജു പെരേര, വള്ളിക്കടവ് സ്വദേശി റോയി ബെഞ്ചമിൻ എന്നിവരും മംഗലപുരത്ത് നിന്നും മുണ്ടക്കൽ ലക്ഷം വീട് സ്വദേശി ദീപു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.   സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് ഇവർ ലഹരി വിപന നടത്തിയിരുന്നത്. രഹസ്യ വിവരത്തെ തുർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ […]

പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കാനും നിർദേശം

തിരുവനന്തപുരം: വയനാട് മേപ്പാടി പഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ എന്നതും പഞ്ചായത്തിന് ലഭിച്ച ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നതുമടക്കം കാര്യങ്ങൾ വിജിലൻസ് അന്വേഷിക്കും. സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. വയനാട്ടിലെ ദുരന്തബാധിതർക്ക് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ […]

വൈദ്യുതി ബിൽ അടക്കാത്തതിൽ ഫ്യൂസ് ഊരാൻ എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു: വീട്ടുടമ പോലീസ് കസ്റ്റഡിയിൽ 

  കോഴിക്കോട്: കൊടുവള്ളിയില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയ കെഎസ്ഇബി ജീവനക്കാരനെ ഗൃഹനാഥനും മകനും ആക്രമിച്ചെന്ന് പരാതി. കൊടുവള്ളി സ്വദേശി സിദ്ദിഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു.   ബില്‍ അടയ്ക്കാത്തതിന് കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയപ്പോള്‍ കല്ലുകൊണ്ട് എറിഞ്ഞ് പരുക്കേല്‍പ്പിച്ചെന്നാണ് ഉദ്യോ​ഗസ്ഥരുടെ പരാതി. കൊടുവള്ളി ഇലക്ട്രിക് സെക്ഷന്‍ ഓഫീസിലെ നാരായണന്‍ എന്ന ജീവനക്കാരനാണ് ആക്രമത്തിൽ പരിക്കേറ്റത്.

പി പി ദിവ്യ ജാമ്യം നേടി പുറത്തിറങ്ങിയത് 11 ദിവസത്തെ ജയിൽവാസത്തിന് ശേഷം; ജാമ്യം അനുവദിച്ചത് സ്ത്രീ, കുടുംബനാഥ, പിതാവിനെ പരിചരിക്കാൻ ദിവ്യ വീട്ടിൽ വേണം എന്നീ വാദങ്ങൾ പരി​ഗണിച്ച്; പുറത്തിറങ്ങിയ ദിവ്യയെ സ്വീകരിക്കാൻ ജനാധിപത്യ മഹിളാ അസോസിയേഷന്റെയും സിപിഎമ്മിന്റെയും നേതാക്കളുടെ വൻനിര

കണ്ണൂര്‍: എഡിഎം കെ നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ജാമ്യം നേടി പുറത്തിറങ്ങിയത് 11 ദിവസത്തെ ജയിൽവാസത്തിന് ശേഷം. ജില്ലാ സെഷന്‍സ് ജഡ്ജി കെ ടി നിസാര്‍ അഹമ്മദാണ് ജാമ്യം അനുവദിച്ചത്. പള്ളിക്കുന്ന് വനിതാ ജയിലിൽനിന്ന് പുറത്തിറങ്ങിയ ദിവ്യയെ സ്വീകരിക്കാൻ ജനാധിപത്യ മഹിളാ അസോസിയേഷന്റെയും സിപിഎമ്മിന്റെ ജില്ലാ നേതാക്കളും എത്തിയിരുന്നു. മാനുഷികാവശങ്ങൾ പരിഗണിച്ചാണ് കോടതി ദിവ്യയ്ക്ക് ജാമ്യം നൽകിയിരിക്കുന്നത്. സ്ത്രീയാണ്, കുടുംബനാഥയാണ്, കുടുംബത്തിലെ നാഥയായ സ്ത്രീ ഇല്ലാതായാൽ കുടുംബത്തിന് എന്ത് സംഭവിക്കും എന്ന […]

ഒരുമിച്ചിരുന്ന് മദ്യപിച്ചതിനു ശേഷം 5 പവൻ സ്വർണം നഷ്ടപ്പെട്ടതായി സംശയം: സുഹൃത്തിനെ കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു കോടതി

  മലപ്പുറം: മഹാരാഷ്ട്ര സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. രണ്ടത്താണി ആറ്റുപുറം സ്വദേശി രാജനെയാണ് (72) മഞ്ചേരി രണ്ടാം അഡീഷനൽ ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്. മഹാരാഷ്ട്ര സാംഗ്ലി രേവൻഗംഗമാല സ്വദേശി സഞ്ജയ് (42) ആണ് കൊല്ലപ്പെട്ടത്.   30 വർഷമായി കുടുംബസമേതം രണ്ടത്താണിയിൽ താമസിക്കുന്ന മധുകറും പ്രതി രാജനും സുഹൃത്തുക്കളും, സ്വർണപ്പണിക്കാരുമാണ്. ഇരുവരും പ്രതിയുടെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. അന്ന് പ്രതിയുടെ കൈവശമുണ്ടായിരുന്ന അഞ്ച് പവൻ സ്വർണം കാണാതായി. . ഇത് മധുകർ മോഷ്ടിച്ചതാണെന്ന് […]

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ട്, തന്റെ നിരപരാധിത്വം തെളിയിക്കും, എഡിഎമ്മിൻ്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടക്കണം, സത്യം തെളിയണമെന്നാണ് ആ​ഗ്രഹം; ജയിൽമോചിതയായതിനു ശേഷം ആദ്യ പ്രതികരണവുമായി പിപി ദിവ്യ

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് ജയിൽ മോചിതയായ പിപി ദിവ്യ. സദുദ്ദേശപരമായിരുന്നു ഇടപെടലെന്നും പിപി ദിവ്യ പറഞ്ഞു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് ആദ്യ പ്രതികരണം വന്നത്. തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു. 11 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് പിപി ദിവ്യ ജയിൽ മോചിതയാവുന്നത്. വളരെ ചെറിയ വാക്കുകളിലായിരുന്നു ദിവ്യയുടെ പ്രതികരണം. മാധ്യമങ്ങളുടെ മറ്റു ചോദ്യങ്ങളോട് ദിവ്യ പ്രതികരിച്ചില്ല. മാധ്യമ പ്രവർത്തകരായാലും നാട്ടുകാരായാലും തന്നെ കാണാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. എല്ലാവരുമായും സഹകരിച്ചുപോവുന്നതാണ് പതിവ്. ഏത് ഉദ്യോ​ഗസ്ഥനോടും സദുദ്ദേശപരമായാണ് […]

മലക്കം മറിഞ്ഞ് നല്ല ശീലമുള്ള സ്ഥാനാർത്ഥിയെ കയ്യിൽ കിട്ടിയെന്ന് വെച്ച് ഇങ്ങനെയിട്ട് വട്ടു കളിപ്പിക്കരുത്; എൽഡിഎഫ് സ്ഥാനാർത്ഥി പി സരിനെ പരിഹസിച്ച് വി ടി ബൽറാം

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം. സരിന്റെ നിലപാടുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് പരിഹാസം. നേരത്തെ കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ പാതിരാത്രി പോലീസ് റെയ്ഡ് നടത്തിയത് ഷാഫിയുടെ നാടകമാണെന്ന് പി സരിൻ പറഞ്ഞിരുന്നു. എന്നാൽ, സരിന്റെ പ്രസ്താവന പാർട്ടി നിലപാടല്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു രംഗത്തെത്തുകയും ചെയ്തു. തുടർന്ന് സരിൻ വിഷയത്തിൽ നിലപാട് മാറ്റി. തുടർന്ന് സംഭവം ഷാഫിയുടെ തിരക്കഥയാണെന്ന് സംസ്ഥാന സെക്രട്ടറി നിലപാടെടുത്തതോടെ സരിൻ വീണ്ടും […]

നീല ട്രോളി ബാ​ഗ് വിഷയത്തിലും യുഡിഎഫ് -എൽഡിഎഫ് അന്തർധാര വളരെ സജീവം, എൽഡിഎഫും യുഡിഎഫും തമ്മിൽ വ്യക്തമായ ഡീലുണ്ട്, കള്ളപ്പണം ഇടപാട് മറച്ചുവയ്‌ക്കാൻ ശ്രമിക്കുന്നത് സർക്കാരാണ്, പ്രതികൾക്ക് രക്ഷപ്പെടാനുള്ള സൗകര്യമാണ് പോലീസ്; പ്രതികരണവുമായി കെ സുരേന്ദ്രൻ

പാലക്കാട്: നീല ട്രോളി ബാ​ഗ് വിഷയത്തിലും യുഡിഎഫ് -എൽഡിഎഫ് അന്തർധാര വളരെ സജീവമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫും യുഡിഎഫും തമ്മിൽ വ്യക്തമായൊരു ഡീലുണ്ട്. കോൺ​ഗ്രസിനെ പിണറായിയുടെ പോലീസാണ് സംരക്ഷിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ ശ്രീധരനെ പരാജയപ്പെടുത്താൻ ഇരുമുന്നണികളും ഒരുമിച്ച് പ്രവർത്തിച്ചു. ‌‌‌ഇത്തവണയും ഇരുമുന്നണികളും ഒറ്റക്കെട്ടായി നിൽക്കുകയാണ്. എന്നാൽ, ഇപ്പോൾ ജനങ്ങൾ ഈ രണ്ട് മുന്നണികൾക്കെതിരെ ചിന്തിക്കുന്ന ഒരു സ്ഥിതി വന്നിരിക്കുന്നു. ഒരു വലിയ ജനവിഭാ​ഗത്തെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന യു‍‍ഡിഎഫിനും എൽഡിഎഫിനുമെതിരെയുള്ള വിധി എഴുത്തായിരിക്കും ജനങ്ങൾ […]

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ്: പരാതിക്കാരനായ യുവാവിന്‍റെ മൊഴിയെടുത്തു; മൊഴി പരിശോധിച്ചശേഷം രഞ്ജിത്തിനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്ന് പോലീസ്

ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ പരാതിക്കാരനായ യുവാവിന്‍റെ മൊഴിയെടുത്തു. ബംഗളൂരു എയര്‍പോര്‍ട്ട് പോലീസാണ് യുവാവിന്‍റെ മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥൻ മല്ലികാര്‍ജുന്‍റെ നേതൃത്വത്തിൽ ആയിരുന്നു മൊഴിയെടുപ്പ്. മൊഴി പരിശോധിച്ചശേഷം രഞ്ജിത്തിനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നും പോലീസ് അറിയിച്ചു. കോഴിക്കോട് സ്വദേശിയായ യുവാവ് ബെംഗളൂരുവിലാണ് താമസിക്കുന്നത്.  

എരുമേലിയില്‍ അയ്യഭക്തരെ കൊള്ളയടിക്കാനുളള താല്‍ക്കാലിക കച്ചവടക്കാരുടെ നീക്കം അനുവദിക്കരുത് ;  ജി.ലിജിന്‍ലാൽ

കോട്ടയം : ശബരിമല തീര്‍ഥാടകരില്‍ നിന്നും കൊള്ള വില ഈടാക്കാനുളള ഏരുമേലിയിലെ താല്‍ക്കാലിക കച്ചവടക്കാരുടെ നീക്കം അനുവദിക്കരുതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി.ലിജിന്‍ലാല്‍ ആവശ്യപ്പെട്ടു. പേട്ടതുള്ളലിനും തീര്‍ഥാടനത്തിനും അയ്യപ്പഭക്തര്‍ വന്‍വില നല്‍കി സാധന- സാമഗ്രികള്‍ വാങ്ങേണ്ട സാഹചര്യം ഉണ്ടാകരുത്. ചൂഷണ രഹിതമായ ഒരു തീര്‍ഥാടന കാലം സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഉറപ്പാക്കണം. ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് പ്രധാന ഇടത്താവളമായ ഏരുമേലിവഴി ശബരിമലയിലെത്തുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ശബരിമലയില്‍ തീരുമാനിച്ചതിനെക്കാള്‍ അഞ്ചിരട്ടി തുകയാണ് ശരക്കോല്‍, ശരക്കോല്‍, പേട്ടക്കമ്പ്, അരക്കച്ച, കിരീടം, ഗദ എന്നിവയ്ക്ക് വാങ്ങാനുളള നീക്കം വിശ്വാസത്തെ […]