play-sharp-fill

മുൻ മന്ത്രി മഞ്ഞളാംകുഴി അലിയില്‍ നിന്ന് 18 കോടി തട്ടിയെടുത്തു ; മാംഗോ ഫോണ്‍ ഇടപാടില്‍ വൻ തട്ടിപ്പ് നടത്തി ; പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധമെന്ത് ; ഗോകുലം ഗോപാലന്‍റെ ഹോട്ടലില്‍ ഭാര്യക്ക് എങ്ങനെ ഷെയർ വന്നു ; റിപ്പോർട്ടർ ടിവി.എംഡി ആന്‍റോ അഗസ്റ്റിനെതിരെ ശോഭാ സുരേന്ദ്രൻ

സ്വന്തം ലേഖകൻ തൃശൂര്‍: റിപ്പോർട്ടർ ടിവി.എംഡി ആന്‍റോ അഗസ്റ്റിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. മുൻ മന്ത്രി മഞ്ഞളാംകുഴി അലിയില്‍ നിന്ന് ആന്‍റോ 18 കോടി തട്ടിയെടുത്തു. മാംഗോ ഫോണ്‍ ഇടപാടില്‍ ആന്‍റോ വൻ തട്ടിപ്പ് നടത്തി. ആന്‍റോക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധമെന്താണെന്നും ഗോകുലം ഗോപാലന്‍റെ ഹോട്ടലില്‍ ആന്‍റോയുടെ ഭാര്യക്ക് എങ്ങനെ ഷെയർ വന്നുവെന്നും ശോഭ ചോദിച്ചു. തന്നെ മാത്രമല്ല, പ്രസ്ഥാനത്തെ കൂടി തകര്‍ക്കുകയാണ് റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ലക്ഷ്യം. ലൈസന്‍സില്ലാതെയാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നത്. വിവാദ അക്കൗണ്ടുകള്‍ ചാനല്‍ ക്ലോസ് ചെയ്യാൻ കാരണം എന്താണ്? എത്ര […]

നിയമലംഘനം നടത്തിയ വാഹനത്തിനെതിരെ നടപടി സ്വീകരിച്ചു ; പിന്നാലെ ട്രെയ്‌ലർ ലോറി ഉടമയുടെ ഭീഷണി ; തന്‍റെ ഔദ്യോഗിക നമ്പറിലേക്കും പേഴ്സണല്‍ നമ്പറിലേക്കും നിരന്തരം വിളിച്ച്‌ ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്യുന്നതായി പോലീസിൽ പരാതി നൽകി എൻഫോഴ്സ്മെന്‍റ് ആർടിഒ

കാക്കനാട്: : ഗതാഗത നിയമലംഘനം നടത്തിയ വാഹനത്തിനെതിരേ നിയമനടപടികള്‍ സ്വീകരിച്ചതിന്‍റെ പേരില്‍ ട്രെയ്‌ലർ ലോറി ഉടമ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നുവെന്ന് എറണാകുളം എൻഫോഴ്സ്മെന്‍റ് ആർടിഒ കെ.മനോജ് തൃക്കാക്കര പോലീസില്‍ പരാതി നല്‍കി. തന്‍റെ കീഴുദ്യോഗസ്ഥനായ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ അരുണ്‍ പോള്‍ പിടികൂടിയ വാഹനം റോഡ് ടാക്സ് അടച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. അനുവദനീയമായ അളവിലും കൂടുതല്‍ ഭാരം കയറ്റിവന്ന ട്രയ്‌ലറിനെതിരെ നിയമാനുസൃതമുള്ള നടപടികള്‍ സ്വീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പരാതിയില്‍ പറയുന്നു. 2024 ഓഗസ്റ്റ് 17ന് പിടിച്ചെടുത്ത വാഹനം കളമശേരിയിലുളള പോലീസ് ഡിസ്ട്രിക്‌ട് ക്യാമ്ബില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേസ് […]

അമിത വേഗതയിൽ എത്തിയ മിനിലോറി ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു, ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു

  കൊല്ലം: കരുനാഗപ്പള്ളിയിൽ  വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ തേവലക്കര സ്വദേശി അൽത്താഫ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.   കരുനാഗപ്പള്ളി കല്ലേലി ഭാഗത്ത് നാല് റോഡുകൾ ചേരുന്ന ജംഗ്ഷനിലാണ് അപകടമുണ്ടായത്. അൽത്താഫും സുഹൃത്തും സഞ്ചരിച്ച ബൈക്കിനെ മിനി ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അശ്രദ്ധയും മിനി ലോറിയുടെ അമിത വേഗതയുമാണ് അപകടത്തിന് കാരണം.   പരിക്കേറ്റ സുഹൃത്തിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. കരുനാഗപ്പള്ളി ഐഎച്ച്ആർഡി കോളേജിലെ വിദ്യാർത്ഥികളാണ് ഇരുവരും. അപകടത്തിൻ്റെ സിസിടിവി […]

ബീജം ഉപയോഗിച്ച്‌ സ്ത്രീ ഗര്‍ഭിണിയായാല്‍ പത്തുലക്ഷത്തിലധികം രൂപ ലഭിക്കുമെന്ന് മോഹനവാഗ്ദാനം ; ബീജദാനം നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കാം ; ഈ സന്ദേശങ്ങള്‍ക്ക് മറുപടി അയക്കുന്നതിന് മുന്‍പ് ആലോചിക്കേണ്ടതുണ്ട് ; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍

സ്വന്തം ലേഖകൻ കൊച്ചി: ബീജദാനമെന്നത് ഇന്ന് അപൂര്‍വമായ കാര്യമല്ലാതായിട്ടുണ്ട്. ഒട്ടേറെപേര്‍ ബീജദാനം നടത്തുന്നതും അവര്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്നതുമായ വാര്‍ത്തകളും കാണാം. എന്നാല്‍, സൈബര്‍ തട്ടിപ്പുകള്‍ ഏറിവരുന്നകാലത്ത് ബീജദാനത്തിന്റെ പേരിലും തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബീജദാനം നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന രീതിയിലെത്തുന്ന സന്ദേശങ്ങള്‍ക്ക് മറുപടി അയക്കുന്നതിന് മുന്‍പ് ആലോചിക്കേണ്ടതുണ്ട്. ധനികര്‍ക്കുവേണ്ടി ബീജാദാനം നടത്തിയാല്‍ ലക്ഷങ്ങള്‍ പ്രതിഫലമായി ലഭിക്കുമെന്നും ഇത് രഹസ്യമായി സൂക്ഷിക്കണം എന്നുമൊക്കെയാണ് ഇത്തരക്കാരെ വീഴ്ത്താന്‍ സൈബര്‍ ക്രിമിനലുകള്‍ പ്രയോഗിക്കുന്ന രീതികള്‍. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗര്‍ഭിണിയാകാത്ത ധനികരായ […]

ലോറിക്കും ബസ്സിനും ഇടയിൽ കുടുങ്ങി ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ്സ് ഡ്രൈവർ മരിച്ചു

മലപ്പുറം : കോട്ടക്കലിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം. ചുങ്കത്തറ ഷാജഹാൻ (44) ആണ് മരിച്ചത്. ബസ്സിന്റെ ഗ്ലാസ് ക്ലീൻ ചെയ്തു പുറകോട്ട് തിരിയുന്നതിനിടെ  എതിരെ വന്ന ലോറിക്കും ബസ്സിനും ഇടയിൽ പെടുകയായിരുന്നു. ബുധനാഴ്ച രാവിലെ 7:15 ഓടെയായിരുന്നു സംഭവം. കോട്ടക്കൽ സീനത്ത് ടെക്സ്റ്റൈൽസിന് സമീപം നിർത്തിയിട്ട ബസ്സിന്റെ ഫ്രണ്ട് ഗ്ലാസ് ക്ലീൻ ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഗുരുതര പരിക്കേറ്റ ഡ്രൈവറെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.

ലഹരിക്കടത്ത് കേസില്‍ പിതാവ് അറസ്റ്റിലായതോടെ മകൾ മയക്കുമരുന്ന് ബിസിനസ് ഏറ്റെടുത്തു; പിതാവിന്റെ കീഴിൽ പ്രവർത്തിച്ചിരുന്നവർ മകളുടെ ലഹരിക്കടത്തിൽ സജീവം; ഒടുവിൽ രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പിടിയിൽ; പോലീസ് നടത്തിയ പരിശോധനയിൽ 7 ഗ്രാം മെത്താഫിറ്റമിനുമായി മുഖ്യപ്രതിയടക്കം 5 പേർ പിടിയിൽ

ചെന്നൈ: പോലീസിന്റെ വാഹന പരിശോധനക്കിടെ ലഹരിക്കടത്ത് സംഘം പിടിയിൽ. ദിനേഷ് പ്രതാപ് (23), സന്തോഷ് (18), പ്രവീണ്‍ (20), തേജസ് (8), ഫാത്തിമ മൗഫിയ (25) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് മെത്ത് അഥവ ക്രിസ്റ്റല്‍ മെത്ത് എന്ന് അറിയപ്പെടുന്ന 7 ഗ്രാം മെത്താഫിറ്റമിൻ കണ്ടെടുത്തു. ചെന്നൈയിലെ എസ്പ്ലനേഡ് പോലീസാണ് ഇവരെ പിടികൂടിയത്. ചെന്നൈയിലെ മന്നാടിക്ക് സമീപം വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംഭവം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാപരിശോധന നടത്തിയത്. തുടർന്ന് രണ്ട് മോട്ടോർബൈക്കുകളിലായി എത്തിയ നാല് യുവാക്കളെ പോലീസ് തടഞ്ഞുനിർത്തി പരിശോധിച്ചു. […]

പോലീസിനെ വഴിതെറ്റിക്കാനുള്ള ക്രിമിനൽ ബുദ്ധി ആരുടേത് ; രാഹുൽ മാങ്കൂട്ടം കാറിൽ കയറുന്ന ദൃശ്യം എങ്ങനെ സി പി എമ്മിൻ്റേതാകും..മനോരമയാണ് പറയേണ്ടത്… ; പെട്ടി കാറിൽ കയറ്റി 11 മണിയോടെ പാലക്കാടു നിന്നും കോഴിക്കോട്ടേക്ക്, ഹാവു .. രക്ഷപെട്ടു ; നുണ ചീറ്റി, സി.സിടിവി. ചതിച്ചു ; ചർച്ചയായി അഡ്വ. കെ അനില്‍കുമാറിന്റെ എഫ്ബി പോസ്റ്റ്

സ്വന്തം ലേഖകൻ സിപിഎമ്മിന്റെ ദൃശ്യം 2 എന്ന തലക്കെട്ടോടെ മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയിലുടനീളം രാഹുല്‍ മാങ്കൂട്ടത്തില്‍ സഞ്ചരിച്ച ദൃശ്യങ്ങള്‍ സിപിഐഎം പുറത്തുവിട്ടെന്ന നിലയിലാണ് പറഞ്ഞുവച്ചിരിക്കുന്നത്. പൊലീസ് പകര്‍ത്തിയ ദൃശ്യങ്ങളുടെ രണ്ടാം ഭാഗമാണ് സിപിഐഎം പുറത്തുവിട്ടതെന്നടക്കമാണ് വാര്‍ത്തയില്‍ പറയുന്നത്. ഇതിനെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ കെ അനില്‍കുമാര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമായി ചില കാര്യങ്ങള്‍ പറയുന്നുമുണ്ട് ചോദിക്കുന്നുമുണ്ട്. ആദ്യത്തെ ചോദ്യം രാഹുല്‍ മാങ്കൂട്ടത്തില്‍ കാറില്‍ കയറുന്ന ദൃശ്യം എങ്ങനെ സിപിഎമ്മിന്റേതാകും എന്നതാണ്. ഉത്തരം മനോരമ പറയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. മാറികയറിയത് മൂന്നു കാറുകളില്‍ […]

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തി ; ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

കോട്ടയം : നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി. തോട്ടയ്ക്കാട് പൊങ്ങന്താനം ശാന്തിനഗറിൽ മുള്ളനളക്കൽ വീട്ടിൽ മോനു എന്ന് വിളിക്കുന്ന മോനുരാജ് പ്രേം (29), ആർപ്പൂക്കര ചാത്തുണ്ണിപ്പാറ കുളങ്ങരപ്പറമ്പിൽ വീട്ടിൽ സോജുമോൻ സാബു (20) എന്നിവരെയാണ്  ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മോനുരാജ് പ്രേമിനെ ഒരു വർഷത്തേക്കും, സോജുമോൻ സാബുവിനെ ഒൻപത് മാസത്തേക്കുമാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്. മോനുരാജ് പ്രേമിന് വാകത്താനം, അയർക്കുന്നം, […]

അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ സ്റ്റൗവിൽ നിന്ന് തീ പടർന്നു: 2 സ്ത്രീകൾ ഉൾപ്പെടെ നാല് പേർക്ക് പൊള്ളലേറ്റു

  ഇടുക്കി: കട്ടപ്പന അടിമാലിക്ക് സമീപം തോക്കുപാറയിൽ പാചകത്തിനിടെ തീപടർന്ന് നാലു പേർക്ക് പൊളളലേറ്റു. തോക്കുപാറ പുതിയമഠത്തിൽ ജോയി, ജോമോൻ , അഖില, അന്നമ്മ എന്നിവർക്കാണ് പൊളളലേറ്റത്.   അടുക്കളയിലെ എൽ പി ജി സ്റ്റൗവിൽ നിന്നാണ് തീ പടർന്നത്. സ്റ്റൗവിൽ നിന്ന് പെട്ടെന്ന് തീ ആളിപടരുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്.   പൊള്ളലേറ്റ നാലു പേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അശാസ്ത്രീയമായ ട്രാഫിക് സിഗ്നൽ ; പൊൻകുന്നം ടൗൺ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു; ഡിവൈഡറുകളിൽ അടയാള ബോർഡുകൾ ഇല്ല; സീബ്രാലൈനുകൾ മാഞ്ഞതോടെ കാൽനടയാത്രക്കാരും ഭീതിയിൽ; മണ്ഡലകാലമെത്തിയതോടെ പൊൻകുന്നം ടൗണിൽ അപകടസാധ്യതയേറുന്നു

പൊൻകുന്നം: ദേശീയപാതയും സംസ്ഥാനപാതയായ പാലാ-പൊൻകുന്നം റോഡും ചേരുന്ന പൊൻകുന്നം ടൗണിലെ കവലയില്‍ അപകടസാധ്യതയേറുന്നു. വണ്‍വേയായി റോഡ് തിരിയുന്നിടത്ത് ഡിവൈഡറുകളില്‍ അടയാള ബോർഡുകള്‍ ഇല്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ ഇടിച്ചുകയറി അപകടമുണ്ടാകുന്നു. അടുത്തിടെ കാറുകളും മിനിലോറികളും ഡിവൈഡറുകള്‍ക്ക് മുകളിലൂടെ കയറി അപകടമുണ്ടായി. നേരത്തെ സ്ഥാപിച്ച റിഫ്‌ളക്‌ടർ ബോർഡുകള്‍ നശിച്ചതില്‍ പിന്നെ പുതിയവ സ്ഥാപിച്ചിട്ടില്ല. പി പി റോഡില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ കാഞ്ഞിരപ്പള്ളി ഭാഗത്തേക്കും കോട്ടയം ഭാഗത്തേക്കും തിരിയുന്നതിനുള്ള ഡിവൈഡറുകളില്‍ ഒരെണ്ണത്തില്‍ അടയാളമില്ല. ദേശീയപാതയിലെ ഡിവൈഡറുകളിലും ഇതുതന്നെയാണ് സ്ഥിതി. ഇവിടെയുള്ള സീബ്രൈലൈനുകള്‍ മാഞ്ഞത് കാല്‍നടയാത്രക്കാർക്കും അപകടസാധ്യത കൂട്ടുന്നു. ശബരിമല […]