play-sharp-fill

പാലുണ്ണി അർബുദത്തിന് കാരണമാകുമോ…; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ചർമത്തിന് പുറമെ ഉണ്ടാകുന്ന ചെറിയ വളർച്ചയാണ് പാലുണ്ണി. പൊതുവെ നിരുപദ്രവകാരിയാണെങ്കിലും പാലുണ്ണി അർബുദത്തിന് കാരണമാകുമോ എന്ന സംശയം പലരിലുമുണ്ട്. കഴുത്ത്, കക്ഷം, നാഭീപ്രദേശം, കൺപോളകൾ തുടങ്ങിയ ചർമത്തിന്റെ മടക്കുകൾ വരുന്ന ഭാ​ഗങ്ങളിലാണ് ഇവ കൂടുതലായും കാണുക. ചർമത്തിന്റെ നിറമോ അൽപം ഇരുണ്ട നിറമോ ആയിരിക്കും ഇവയ്ക്ക്. പാലുണ്ണി ഉണ്ടാവുന്നത് എങ്ങനെ പാലുണ്ണി ഉണ്ടാകാനുള്ള കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും ഇതിന് ജനിതകം ഒരു ഘടകമാണെന്ന് ​ഗവേഷകർ വിലയിരുത്തുന്നു. കൂടാതെ പൊണ്ണത്തടി, പ്രമേഹം മൂലമോ പാലുണ്ണി വരാനുള്ള സാധ്യതയുണ്ട്. പാലുണ്ണിയെ അർബുദത്തിന് കാരണമാകുമോ? പാലുണ്ണി പലപ്പോഴും അർബുദ […]

പത്ത് സിക്‌സറുകളും ഏഴ് ബൗണ്ടറികളും, 50 പന്തിൽ 107 റണ്‍സ് ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകര്‍പ്പന്‍ സെഞ്ച്വറിയുമായി സഞ്ജു ; ടി20യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും സ്വന്തമാക്കി

സ്വന്തം ലേഖകൻ ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ മലയാളി താരം സഞ്ജു വി സാംസണ് സെഞ്ച്വറി. ട്വന്റി 20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും സഞ്ജു സ്വന്തം പേരിലാക്കി. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിലും താരം സെഞ്ച്വറി നേടിയിരുന്നു. 47 പന്തുകളില്‍ നിന്ന് മൂന്നക്കം തികച്ച താരം 50 പന്തുകളില്‍ 107 റണ്‍സ് നേടി പുറത്തായി. പത്ത് സിക്‌സറുകളും ഏഴ് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു തിരുവനന്തപുരത്തുകാരന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്. ബംഗ്ലാദേശിനെതിരെ ഹൈദരാബാദില്‍ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങുകയായിരുന്നു […]

കോട്ടയം ജില്ലയിൽ നാളെ (09/ 11/2024) കൂരോപ്പട, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (09/11/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള കൂരോപ്പട കവല,പടിഞ്ഞാറ്റക്കര റോഡ്, ബൈപ്പാസ്, അച്ചൻപടി,അമ്പലപ്പടി, തോണിപ്പാറ, മാച്ച്ഫാക്ടറി, ചെമ്പരത്തിമൂട്, കിസാൻ കവല, ചെന്നാമറ്റം, ജയാ കോഫി, മൂലേപ്പീടിക ഭാഗങ്ങളിൽ നാളെ (09/11/2024) രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേരുംമൂട്ടിൽ കടവ്, പാലക്കലോടിപ്പടി എന്നി ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 […]

66-ാം സംസ്ഥാന സ്കൂള്‍ കായിക മേള ; അൻസ്വാഫ് വേഗ രാജാവ് ; സീനിയർ വിഭാ​ഗത്തെക്കാൾ മികച്ച പ്രകടനം ; ആർ. ശ്രേയ വേഗറാണി

സ്വന്തം ലേഖകൻ കൊച്ചി: 66-ാം സംസ്ഥാന സ്കൂള്‍ കായിക മേളയിൽ വേ​ഗരാജാവായി എറണാകുളത്തിന്റെ കെ എ അൻസ്വാഫ്. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന സീനിയർ ബോയ്സ് 100 മീറ്ററിൽ 10.806 സെക്കൻഡിലാണ് അൻസ്വാഫ് ഓടിയെത്തിയത്. കീരാമ്പാറ സെന്റ് സ്റ്റീഫൻസ് സ്കൂളിലെ വിദ്യാർഥിയാണ് അൻസ്വാഫ്. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം ജി വി രാജ സ്കൂളിലെ രഹ്ന രഘു ഒന്നാമതെത്തി. 12.62 സെക്കൻ‍ഡിലാണ് ഫിനിഷ് ചെയ്തത്. അതേസമയം 100 മീറ്റർ ജൂനിയർ ​ഗേൾസ് വിഭാ​ഗത്തിൽ സ്വർണം നേടിയ ആർ ശ്രേയ സീനിയർ വിഭാ​ഗത്തെക്കാൾ മികച്ച […]

ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികളായ ആറ് സ്ത്രീകൾക്ക് പരിക്ക് ; മിന്നലേറ്റത് തോട്ടത്തിൽ പണിയെടുക്കുന്നതിനിടെ ; ബോധരഹിതരായി വീണവരെ ആശുപത്രികളിൽ എത്തിച്ച് നാട്ടുകാർ

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് ഇടിമിന്നലേറ്റ് ആറു പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കായണ്ണയിൽ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളായ ആറു പേര്‍ക്കാണ് ഇടിമിന്നലേറ്റ് പരിക്കേറ്റത്. കായണ്ണ 12ാം വാര്‍ഡിലെ നമ്പ്രത്തുമ്മലിൽ വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. തൊഴിലുറപ്പിന്‍റെ ഭാഗമായി തോട്ടത്തിൽ പണിയെടുക്കുന്നതിനിടെയാണ് മിന്നലേറ്റത്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. ബോധരഹിതരായി വീണവരെ നാട്ടുകാരാണ് ഉടന്‍ വിവിധ ആശുപത്രികളിലെത്തിച്ചത്. കനത്ത മഴയില്ലെങ്കിലും അതിശക്തമായ ഇടിമിന്നലാണ് പ്രദേശത്ത് ഉണ്ടായത്. പേരാമ്പ്ര താലൂക്കാശുപത്രിയിലും സഹകരണ ആശുപത്രിയിലുമാണ് പരിക്കേറ്റവര്‍ ചികിത്സ തേടിയത്.

അമിതവേ​ഗത്തിലെത്തിയ മിനി ലോറി ബൈക്കിൽ ഇടിച്ച് തെറിപ്പിച്ചു ; ബൈക്ക് യാത്രക്കാരനായ 18 കാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കൊല്ലം : കരുനാ​ഗപ്പള്ളിയിൽ അമിതവേ​ഗത്തിലെത്തിയ മിനി ലോറി ബൈക്കിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. തേവലക്കര സ്വദേശി അൽത്താഫ് (18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ​ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം. കരുനാ​ഗപ്പള്ളി ഐഎച്ച്.ആർ.‍ഡി. കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയാണ് അൽത്താഫ്. ഉച്ചക്ക് പള്ളിയിൽ നിസ്കാരത്തിനായി പോകുമ്പോഴായിരുന്നു സംഭവം. നാൽക്കവലയിൽവെച്ച് അമിത വേ​ഗത്തിലെത്തിയ മിനിലോറി ബൈക്കിൽ ഇടിക്കുകായയിരുന്നു. ഉടന്‍തന്നെ കരുനാ​ഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും കരുനാ​ഗപ്പള്ളിയിലെ തന്നെ മറ്റൊരു ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. പരിക്കേറ്റ സുഹൃത്ത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ […]

ഉത്തർപ്രദേശിനെതിരെ മികച്ച ലീഡ്, രഞ്ജിയിൽ കേരളം ശക്തമായ നിലയിൽ

രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിന് 233 റൺസിൻ്റെ മികച്ച ഒന്നാം ഇന്നിങ്സ് ലീഡ്. ഇതോടെ മൂന്നാം ദിവസം കളി നിർത്തുമ്പോൾ കേരളം ശക്തമായ നിലയിലാണ്. ആദ്യ ഇന്നിങ്സിൽ കേരളം 395 റൺസെടുത്തു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഉത്തർപ്രദേശ് രണ്ട് വിക്കറ്റിന് 62 റൺസെന്ന നിലയിലാണ്. ഏഴ് വിക്കറ്റിന് 340 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് 55 റൺസ് കൂടി മാത്രമാണ് ചേർക്കാനായത്. മുഹമ്മദ് അസറുദ്ദീൻ 40 റൺസെടുത്ത് പുറത്തായി. മികച്ച രീതിയിൽ ബാറ്റിങ് തുടർന്ന സൽമാൻ നിസാറിന് ഏഴ് […]

ദിവ്യയുടേത് ഭീഷണിയുടെ ഭാഷ, രാഷ്ട്രീയ ഹിപ്പോക്രസിയുടെ ഭാ​ഗമായി അടിച്ചമർത്തപ്പെടുന്ന സിവിൽ ഉദ്യോ​ഗസ്ഥർക്ക് ഒട്ടും ആശ്വാസകരമായ വിധിയല്ല ; പി.പി. ദിവ്യ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിൽ പ്രതികരണവുമായി നവീന്റെ ബന്ധു

സ്വന്തം ലേഖകൻ പത്തനംതിട്ട: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിൽ പ്രതികരണവുമായി അന്തരിച്ച കണ്ണൂർ എ.ഡി.എം. കെ. നവീൻ ബാബുവിന്റെ ബന്ധു അഡ്വ. അനിൽ പി. നായർ. ദിവ്യയ്ക്കുള്ള സ്വാ​ധീനവും ഇനിയുള്ള അന്വേഷണത്തെ അവരെങ്ങനെ സ്വാധീനിക്കും എന്ന പ്രശ്നങ്ങളും ജാമ്യം നൽകുമ്പോൾ കോടതി പരി​ഗണിച്ചിട്ടുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായ വിധിയാണിപ്പോഴുണ്ടായിരിക്കുന്നതെന്നും അനിൽ പി. നായർ പറഞ്ഞു. രാഷ്ട്രീയ ഹിപ്പോക്രസിയുടെ ഭാ​ഗമായി അടിച്ചമർത്തപ്പെടുന്ന സിവിൽ ഉദ്യോ​ഗസ്ഥർക്ക് ഒട്ടും ആശ്വാസകരമായ വിധിയല്ല ഇതെന്ന് അഡ്വ. അനിൽ പി. […]

കോടതിയുടെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കാൻ ശ്രമം; പോക്സോ കേസ് പ്രതിക്ക് ഗുരുതര പരിക്ക്; ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: നെയ്യാറ്റിൻകര കോടതി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ പോക്സോ കേസ് പ്രതിക്ക് ഗുരുതര പരിക്ക്. മാരായംമുട്ടം സ്വദേശി വിപിനാണ് കോടതിയുടെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടിയത്. ഇയാൾ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ പ്രതിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പാറശാല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പോക്സോ കേസിലെ പ്രതിയാണിയാൾ.

കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നാപ്രോഫെൻ മരുന്നിന്റെ ഉപയോ​ഗം വർധിക്കുന്നു; യുവാക്കൾ വ്യാപകമായി ലഹരി ഉപയോ​ഗത്തിനായി നാപ്രോഫെൻ ഉപയോ​ഗിക്കുന്നു; വഴിയോരങ്ങളിൽ നിരവധി ഒഴിഞ്ഞ മരുന്നുകുപ്പികൾ; വിപണിയിൽ മരുന്ന് എത്തുന്നത് ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ; ശക്തമായ നടപടികളുമായി ഡ്രഗ്സ് കണ്‍ട്രോളർ അധികൃതർ; സംസ്ഥാന വ്യാപകമായി അന്വേഷണം ആരംഭിച്ചു

കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നാപ്രോഫെൻ മരുന്നുകൾ ഉപയോഗിച്ചതിന് ശേഷം മരുന്ന് കുപ്പികള്‍ വഴിയോരങ്ങളില്‍ കണ്ടെടുത്തുവെന്ന് പരാതി. വാർത്തകളെയും, പരാതികളെയും തുടർന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ എൻഫോഴ്സ്മെന്റ് വിഭാഗം ശക്തമായ നടപടികള്‍ ആരംഭിക്കുമെന്ന് ഡ്രഗ്സ് കണ്‍ട്രോളർ അധികൃതർ അറിയിച്ചു. സാധാരണ ഈ മരുന്ന് ഉന്മേഷവും ഉത്തേജനവും രക്തസമ്മർദ്ദം തുല്ല്യമാക്കുവാനുമാണ് ഉപയോഗിക്കുന്നത്. എന്നാല്‍, ഇത് യുവജനങ്ങള്‍ ലഹരി -ഉത്തേജകത്തിനായിട്ടാണ് ഉപയോഗിച്ച്‌ വരുന്നത്. കഴിഞ്ഞ വർഷം അനധികൃതമായി നാപ്രോഫെൻ മരുന്നുകള്‍ വില്പന നടത്തിയ മെഡിക്കല്‍ ഷോപ്പുകള്‍ കോട്ടയം ജില്ലയില്‍ ഡ്രഗ്സ് കണ്‍ട്രോളർ അധികൃതർ പൂട്ടിച്ചിരുന്നു. ഡോക്ടറുടെ […]