play-sharp-fill

നിലവിലെ എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ല ; ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണം ; പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണം ; നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക് ; തഹസില്‍ദാരുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് മഞ്ജുഷ

സ്വന്തം ലേഖകൻ പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. നിലവിലെ എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ല. ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണം. ഇക്കാര്യവും കോടതിയെ ബോധ്യപ്പെടുത്തും. ഇന്നലെ പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചത്. അതിനിടെ തഹസില്‍ദാരുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ജുഷ അപേക്ഷ നല്‍കി. കൂടിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കാനുള്ള മാനസികാവസ്ഥയില്‍ […]

ക്രിമിനൽക്കേസിൽ ജയിലിലാകുമോയെന്ന ഭയത്തോടെ ക്ലാസെടുക്കേണ്ട അവസ്ഥയെന്ന് കോടതി; ഡെസ്കിൽ കാൽ കയറ്റിവെച്ചത് ചോദ്യം ചെയ്ത അധ്യാപികയെ ചീത്തവിളച്ചതിന് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അടിച്ച കേസിൽ അധ്യാപികയ്ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഏഴാംക്ലാസുകാരനെ അടിച്ച അധ്യാപികയുടെ പേരിലുള്ള കേസ് കേരളാ ഹൈക്കോടതി റദ്ദാക്കി. ഡെസ്കിൽ കാൽ കയറ്റിവെച്ചത് ചോദ്യം ചെയ്തപ്പോൾ ചീത്തവിളച്ചതിനായിരുന്നു ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപിക അടിച്ചത്. ക്രിമിനൽക്കേസിൽ ജയിലിലാകുമോയെന്ന ഭയത്തോടെ ക്ലാസെടുക്കേണ്ട അവസ്ഥയിലാണ് അധ്യാപകരെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുട്ടിക്ക് പരിക്കൊന്നും ഇല്ലായിരുന്നു. എന്നിട്ടും ബാലനീതി നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തി അധ്യാപികയുടെ പേരിൽ തൃശ്ശൂർ വാടാനപ്പള്ളി പോലീസ് കേസെടുക്കുകയായിരുന്നു. കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാകണമെന്ന് അധ്യാപിക ആഗ്രഹിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി. ഗുരുദക്ഷിണയായി ചോദിച്ച പെരുവിരൽ രണ്ടാമതൊന്ന് ആലോചിക്കാതെ മുറിച്ചുനൽകിയ ഏകലവ്യൻ പകർന്ന പാഠമൊക്കെ ഇപ്പോൾ തലകീഴായി മറിഞ്ഞെന്നും […]

15 അടി ആഴമുള്ള വലിയ കുഴി; പൂക്കള്‍ കൊണ്ട് അലങ്കരിച്ച കാറിനെ ആചാരപൂർവം വീട്ടില്‍ നിന്ന് കൊണ്ടുവന്നു; ശ്രദ്ധാപൂർവം കുഴിയിലേക്ക് ഇറക്കി പച്ച നിറത്തിലുള്ള തുണികൊണ്ട് മൂടി അന്ത്യ പ്രാർത്ഥനകള്‍; പൂജയും പുഷ്പാഭിഷേകവും നടത്തി സംസ്കാരം; കാറിന് കൃഷിയിടത്തില്‍ ‘സമാധി’ ഒരുക്കി ഉടമ

അഹ്മദാബാദ്: പ്രിയപ്പെട്ട കാറിനായി വ്യത്യസ്തമായ ‘സംസ്കാര ചടങ്ങ്’ ഒരുക്കിയിരിക്കുകയാണ് ഗുജറാത്തിലെ ഒരു വാഹന പ്രേമി. 12 വർഷം പഴക്കമുള്ള മാരുതി വാഗണർ കാറിനാണ് ഉടമയായ സഞ്ജയ് പൊല്‍റ അന്ത്യയാത്ര ഒരുക്കിയത്. ഇതിനായി 15 അടി ആഴമുള്ള വലിയ കുഴി ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ തന്റെ കൃഷിയിടത്തില്‍ ഒരുക്കുകയും ചെയ്തു. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത ചടങ്ങിന് വലിയ തുക ചെലവാകുകയും ചെയ്തു. ഗുജറാത്തിലെ അംറേലി ജില്ലയില്‍ പദർശിങ്ക താലൂക്കിലാണ് കേട്ടുകേള്‍വിയില്ലാത്ത ചടങ്ങ് നടന്നത്. പൂക്കള്‍ കൊണ്ട് അലങ്കരിച്ച കാറിനെ ആചാരപൂർവം വീട്ടില്‍ നിന്ന് കൃഷിയിടത്തിലേക്ക് കൊണ്ടുവന്നു. പിന്നീട് […]

ലോകംവിട്ടുപോകുമ്പോള്‍ ഒന്നും കൊണ്ടുപോകില്ലല്ലോ? ഞങ്ങള്‍ക്കു കൂട്ടായി ഇനി ഒരുപാട് അമ്മമാരും അച്ഛൻമാരും വരട്ടെ ; പ്രായമാവർക്കൊരു സുരക്ഷിതമായൊരു ഇടം ; മുൻ സി.ബി.ഐ ഉദ്യോഗസ്ഥൻ 47 സെന്റ് വീടും സ്ഥലവും അനാഥര്‍ക്ക് ഇഷ്ടദാനമായി നല്‍കി

സ്വന്തം ലേഖകൻ ആലപ്പുഴ: ‘കുടുംബവീടും സ്ഥലവും ഗാന്ധിഭവനു നല്‍കണമെന്നത് വർഷങ്ങളായുള്ള ആഗ്രഹമാണ്. സ്ഥലം ഇങ്ങനെയിട്ടിട്ട് എന്തുകാര്യം? ലോകംവിട്ടുപോകുമ്ബോള്‍ ഒന്നും കൊണ്ടുപോകില്ലല്ലോ? ഞാനും ഭാര്യയും അമ്മയും മാത്രമാണുള്ളത്. ഞങ്ങള്‍ക്കു കൂട്ടായി ഇനി ഒരുപാട് അമ്മമാരും അച്ഛൻമാരും വരട്ടെ’- സി.ബി.ഐ.യില്‍നിന്നു വിരമിച്ച അഡീഷണല്‍ എസ്.പി. എൻ. സുരേന്ദ്രൻ പറഞ്ഞു. മുതുകുളം ചൂളത്തെരുവിലെ പുതിയവീട് എന്ന തന്റെ കുടുംബവീടും 47 സെന്റ് സ്ഥലവുമാണ് ഇദ്ദേഹം പത്തനാപുരം ഗാന്ധിഭവന് ഇഷ്ടദാനമായി നല്‍കിയത്. ആ ഭൂമിയില്‍ നിർമിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ വെള്ളിയാഴ്ച രാവിലെ 7.45-നു നടക്കും. കർഷകനായിരുന്ന പുതിയവീട്ടില്‍ കെ. നാണുവിന്റെയും […]

പെട്രോള്‍ അടിച്ചവർക്കെല്ലാം കിട്ടിയത് എട്ടിന്റെ പണി; എൻജിനില്‍ വാണിംഗ് സിഗ്നല്‍; വാഹനങ്ങൾ വഴിയിൽപ്പെട്ടതോടെ ഉടമകള്‍ പ്രതിഷേധവുമായി പെട്രോള്‍ പമ്പില്‍; മെക്കാനിക്ക് എത്തി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വെള്ളം കലർന്ന പെട്രോൾ; ഒടുവിൽ ഒത്തുത്തീർപ്പുമായി പമ്പ് ഉടമ

കുറ്റിച്ചല്‍: കുറ്റിച്ചലില്‍ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയില്‍ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ചവർക്കെല്ലാം കിട്ടിയത് വെള്ളം കലർന്ന പെട്രോള്‍. വാഹനങ്ങള്‍ തകരാറിലായതോടെ വാഹന ഉടമകള്‍ പ്രതിഷേധവുമായി പെട്രോള്‍ പമ്പില്‍ തടിച്ചുകൂടി. ഒടുവില്‍ തകരാർ പരിഹരിക്കാമെന്ന് ഉടമ പറഞ്ഞതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ചൊവാഴ്ച മുതല്‍ കുറ്റിച്ചല്‍ പമ്പില്‍ നിന്നും പെട്രോള്‍ നിറച്ചവർ പലയിടത്തും വഴിയിലായതോടെ വർക്ക്‌ഷോപ്പില്‍ നിന്നും മെക്കാനിക്ക് എത്തി നടത്തിയ പരിശോധനയിലാണ് പെട്രോളില്‍ വെള്ളം കലർന്നത് കണ്ടെത്തിയത്. സംഭവം ആദ്യം നിഷേധിച്ച പമ്പ് ജീവനക്കാർ പിന്നീട് തങ്ങളുടെ പ്രശ്നമാണെന്ന് സ്ഥിരീകരിച്ചു. നഷ്ടപരിഹാരം ലഭിക്കാതെ പിന്മാറില്ലെന്ന […]

തൊഴില്‍ ലാഭം, സ്ഥാനക്കയറ്റം, മനഃപ്രയാസം, നഷ്ടം, അലച്ചിൽ ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (09/11/2024) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, തൊഴില്‍ ലാഭം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റയോഗം, കായികവിജയം ഇവ കാണുന്നു. പ്രതീക്ഷകൾ വർധിക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം,  ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ശരീരക്ഷതം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, നഷ്ടം, അലച്ചിൽ, െചലവ്, ധനതടസ്സം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, ഉത്സാഹം അംഗീകാരം, […]

തഖിയുദ്ദീനായി കാലത്തിന്റെ പ്രതികാരമോ? ; ജെറ്റ് എയര്‍വേസ് പൂട്ടി കടംവീട്ടണമെന്ന് സുപ്രീംകോടതി ഉത്തരവിടുമ്പോള്‍ ചര്‍ച്ചയാകുന്നത് മലയാളിയായ തഖിയുദ്ദീന്‍ വാഹിദില്‍ ; ജെറ്റ് എയര്‍വെയ്സും ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സും തമ്മിലുള്ള പ്രൊഫഷണല്‍ മല്‍സരത്തിന്റെ രക്തസാക്ഷി തഖിയുദ്ദീന്‍ ; ഫോബ്‌സിലെ അതിസമ്പന്ന പട്ടികയില്‍ ഇടംപിടിച്ച നരേഷ് ഗോയലിന് കാലം കരുതിവെച്ച അധപതനം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഫോബ്‌സിലെ അതിസമ്ബന്ന പട്ടികയില്‍ ഇടംപിടിച്ചയാള്‍ ലോണ്‍ തട്ടിപ്പില്‍ അഴിക്കുള്ളില്‍ കിടന്നത് കാലങ്ങളോളമാണ്. ജെറ്റ് എയര്‍വേസ് ഉടമ നരേഷ് ഗോയലാണ് ഈ ബിസിനസുകാരന്‍. കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാന്‍ പോലും കോടതിയില്‍ തൊഴുകൈയോടെ നിന്നു പ്രാര്‍ഥിക്കേണ്ടി വന്നു ഗോയലിന്. എതിരാളികളെ നിഷ്‌ക്കരുണം കൈകാര്യം ചെയ്താണ് ഗോയല്‍ ബിസിനസ് വളര്‍ത്തിയത്. ഇങ്ങനെ ബിസിനസു വളര്‍ത്താനുള്ള വ്യഗ്രഥയില്‍ ഒരു മലയാളിയുടെ വിമാന കമ്ബനിയും ഗോയല്‍ മനപ്പൂര്‍വ്വം അടച്ചുപൂട്ടിച്ചു. ഇതിനായി ആ കമ്ബനിയുടെ തലവനെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യുകയായിരുന്നു ചെയ്തത്. അന്ന് ഏറെ കോളിളക്കം സൃഷ്ടിച്ചത് […]

സംഘടനയിൽ നിന്ന് പുറത്താക്കിയത് തനിക്കെതിരെ ഉയർന്ന ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്തതിലുള്ള പ്രതികാരം; പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ നിയമനടപടിയുമായി സാന്ദ്രാ തോമസ്; നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു

കൊച്ചി: സിനിമാ നിർമാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയതിനെതിരെ നിയമ നടപടിയുമായി സാന്ദ്രാ തോമസ്. നടപടി റദ്ദാക്കണമെന്നും തിരുമാനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് എറണാകുളം സബ് കോടതിയെ സമീപിച്ചു. തനിക്കെതിരെ ഉയർന്ന ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്തതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് സാന്ദ്ര പ്രതികരിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനത്തിനെതിരെ ഫിലിം ചേംമ്പറിനും കത്ത് നൽകും. നീക്കം മുന്നിൽ കണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നിയമ നടപടികൾ തുടങ്ങി.  

ഏറ്റുമാനൂരിൽ നിന്നും വിദ്യാർത്ഥിയെ കാണാതായി; സ്വകാര്യ കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയെ കാണാതായത് ഇന്നലെ വൈകീട്ട് മുതൽ; വിദ്യാർത്ഥിയെക്കുറിച്ച്‌ വിവരം ലഭിക്കുന്നവർ 773 656 2986, 952 632 474, 0481 253 5517 എന്ന നമ്പറുകളിൽ ബന്ധപ്പെടുക

കോട്ടയം: ഏറ്റുമാനൂരില്‍ നിന്നും വിദ്യാർത്ഥിയെ കാണാതായതായി പരാതി. സുഹൈല്‍ നൗഷാദ് (19)നെയാണ് കാണാതായത്. സ്വകാര്യ കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ്. കുടുംബത്തിന്റെ പരാതിയില്‍ ഏറ്റുമാനൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇന്നലെ വൈകീട്ട് മുതലാണ് വിദ്യാർത്ഥിയെ കാണാതായത് എന്നാണ് വിവരം. വിദ്യാർത്ഥിയെക്കുറിച്ച്‌ വിവരം ലഭിക്കുന്നവർ 773 656 2986, 952 632 474, 0481 253 5517 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

ബള്‍ബ് മാറ്റിയിടാനെന്ന വ്യാജേന വീട്ടിലെത്തി 79കാരിയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍; പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

ഇടുക്കി: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍. കോലാനി പഞ്ചവടിപ്പാലം ചേലയ്ക്കല്‍ ശിവന്‍ (59) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. ഓട്ടോറിക്ഷ ഡ്രൈവറാണ് ശിവൻ. കഴിഞ്ഞ ബുധനാഴ്ച പകലാണ് കേസിന് ആസ്പദമായ സംഭവം. 79 വയസുകാരിയുടെ വീട്ടില്‍ ബള്‍ബ് മാറ്റിയിടാന്‍ സഹായിക്കാനെന്ന വ്യാജേന എത്തിയ ശേഷം അവരെ കടന്നുപിടിക്കുകയായിരുന്നു. സ്ത്രീയുടെ പരാതിയിലാണ് അറസ്റ്റ്. വെള്ളിയാഴ്ച വീട്ടില്‍ നിന്നും പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.