play-sharp-fill

സ്വർണ വിലയിൽ ആശ്വാസം ! പവന് 80 രൂപ കുറഞ്ഞു ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില

കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് മാത്രം ഒരു പവൻ 80 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 58,200 രൂപയായി. കോട്ടയം അരുൺസ് മരിയ ഗോൾഡിൽ ഗ്രാമിന് 10 രൂപ കുറഞ്ഞു. 7275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം 1300 രൂപയുടെ കനത്ത ഇടിവിന് ശേഷം ഇന്നലെ സ്വർണവില കയറിയിരുന്നു. അതിന് പിന്നാലെയാണ് ഇന്നത്തെ ഇടിവ്. ഓഹരി വിപണിയിലെ കയറ്റിറക്കങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ മാറ്റമുണ്ടാക്കിയത്. അടുത്തിടെ ആദ്യമായി സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ […]

കുതിച്ചുയർന്ന് ഉള്ളി വില; കേരളത്തിലും വില വർദ്ധന; മഴ വില്ലനായതോടെ ഉല്പ്പാദനം കുറഞ്ഞതാണ് വില കൂടാൻ കാരണം

കോഴിക്കോട്: ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് സവാള വില കുതിക്കുന്നു. കോഴിക്കോട് മൊത്ത വിപണിയിൽ കിലോയ്ക്ക് 74 രൂപയായി. ചില്ലറ വിപണിയിൽ എത്തുമ്പോൾ 80 രൂപയാകും. കനത്ത മഴയെ തുടർന്ന് ഉള്ളികൾ നശിക്കുകയും പാടങ്ങൾ വെള്ളത്തിലാവുകയും ചെയ്തതിനാൽ വിളവെടുപ്പ് വൈകിയതാണ് വില വർധനവിന് കാരണം. മഹാരാഷ്ട്രയിൽ സവോളയുടെയും ഉള്ളിയുടെയും ഉൽപാദനം കുറഞ്ഞതാണ് കേരളത്തിൽ വില കൂടാൻ കാരണം. മുൻവർഷങ്ങളെ താരതമ്യം ചെയ്യുമ്പോൾ 25% മാത്രമാണ് ഇത്തവണ ഉത്പാദനം. അതുകൊണ്ടുതന്നെ മഹാരാഷ്ട്രയിലെ മുഴുവൻ മാർക്കറ്റുകളിലും ഉള്ളിയുടെ വില വർധിക്കുകയാണ്. ഉൽപാദനം കുറഞ്ഞതിനാൽ മറ്റു സംസ്ഥാനങ്ങളിലേക്ക് മഹാരാഷ്ട്രയിൽ നിന്നും അധികം ഉള്ളി […]

നീലേശ്വരം വെടിക്കെട്ട് അപകടം; മരണം അഞ്ചായി; അപകടത്തിൽ പൊള്ളലേറ്റ് മംഗളൂരുവിൽ ചികിത്സയിലായിരുന്ന യുവാവും മരിച്ചു

കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണം അഞ്ചായി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) ആണ് മരിച്ചത്. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ പൊള്ളലേറ്റ് മരിച്ച മറ്റ് നാല് പേർ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ പൊള്ളലേറ്റ നൂറോളം പേർ […]

കുരങ്ങിന്റെ ഓരോ വികൃതി! തെങ്ങിൻ മുകളിൽ നിന്ന് കുരങ്ങ് കർഷകന് നേരെ കരിക്ക് എറിഞ്ഞു: തലയ്ക്കും മുഖത്തും പരിക്കേറ്റ കർഷകൻ ചികിത്സയിൽ

  കോഴിക്കോട്: തെങ്ങിൻ മുകളിൽ നിന്നും കുരങ്ങ് കരിക്കെറിഞ്ഞ് കർഷകന് ഗുരുതരമായി പരുക്കേറ്റു. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോണിനാണ് പരിക്കേറ്റത്.   വീടിന് പിറക് വശത്തെ തെങ്ങിൻ തോപ്പിൽ വെച്ച് തെങ്ങിൻ മുകളിൽ നിന്ന് കുരങ്ങ് കരിക്ക് പിഴുത് എറിയുകയായിരുന്നു. സംഭവത്തിൽ തലയ്ക്കും മുഖത്തും കണ്ണിനും പരിക്കേറ്റു. തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തിരൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ച്, മതിലിനും കാറിനും ഇടയിൽ കുടുങ്ങി ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന 7 വയസുകാരൻ മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ തലക്കടത്തൂർ നിയന്ത്രണം വിട്ട കാർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരിച്ചത്. അപകടത്തിൽ മതിലിനും കാറിനും ഇടയിൽ കുടുങ്ങി കുട്ടിക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു. അപകടത്തിൻ്റെ സി.സിടിവി ദൃശ്യം ഇന്നലെ പുറത്തു വന്നിരുന്നു.

ക്യൂട്ടിക്ക്സ് ഉടമ ഗിരീഷ് പി ബിയുടെ മാതാവും പരേതനായ പാലമറ്റത്തിൽ പി എം ബ്രഹ്മമോഹനൻ (മുൻ മുൻസിപ്പൽ കൗൺസിലർ) ഭാര്യയുമായ അജിതകുമാരി (വിജയമ്മ) (75) നിര്യാതയായി

കോട്ടയം: ക്യൂട്ടിക്ക്സ് ഉടമ ഗിരീഷ് പി ബിയുടെ മാതാവും പരേതനായ പാലമറ്റത്തിൽ പി എം ബ്രഹ്മമോഹനൻ (മുൻ മുൻസിപ്പൽ കൗൺസിലർ) ഭാര്യയുമായ അജിതകുമാരി (വിജയമ്മ) (75) നിര്യാതയായി. പരേത കോട്ടയം എസ്.എൻ.വി സദനം മുൻ സെക്രട്ടറി ആയിരുന്നു. മൃതദേഹം (9/11/24) രാവിലെ 9 മണിക്ക് ചാലു കുന്ന് വാലിവ്യൂ ഫ്ലാറ്റിൽ കൊണ്ടുവരും. തുടർന്ന് ഒരു മണിക്ക് എസ്.എൻ.ഡി.പി ശ്മശാനത്തിൽ സംസ്കരിക്കുന്നതുമാണ്. ഭർത്താവ് : എം ബ്രഹ്മ മോഹനൻ മക്കൾ: ഹരീഷ് പി ബി, ഗിരീഷ് പി ബി[ക്യൂട്ടിക്ക്സ്], രതീഷ് പി ബി മരുമക്കൾ: റ്റീസ്, […]

ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ മധ്യവയസ്ക്കന്റെ മൃതദേഹം കണ്ടെത്തി; നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞാണ് അപകടത്തിൽപ്പെട്ടത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ വിജയ(66)ന്റെ മൃതദേഹം കണ്ടത്തി. മലപ്പരിക്കോണം ക്ഷേത്രത്തിന് സമീപത്തെ തോട്ടിലാണ് കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്ന് 5 കിലോമീറ്റർ അപ്പുറത്താണ് മൃതദേഹം കണ്ടത്. വൈകുന്നേരം ആറുമണിയോടെയാണ് അപകടം. സുരേഷ് എന്ന വ്യക്തിയുടെ ഓട്ടോയിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോ തോട്ടിലേക്ക് വീണതെന്നാണ് പ്രാഥമിക നിഗമനം. ഓട്ടോ ഡ്രൈവർ സുരേഷ് രക്ഷപ്പെട്ടിരുന്നു. എന്നാൽ വിജയനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തോട്ടിൽ നിന്ന് റോഡിലേക്ക് വെള്ളം കരകവിഞ്ഞ് ഒഴുകിയിരുന്നു. കനത്ത മഴയെ തുടർന്ന് തോട്ടിൽ കുത്തൊഴുക്ക് ആയിരുന്നു. […]

രണ്ട് പതിറ്റാണ്ടിന്റെ കയ്യൊപ്പുമായി അച്ചായൻസ് ഗോൾഡിൻ്റെ ഇരുപത്തിനാലാമത്തെ ഷോറും വാഴക്കുളത്ത് തുറന്നു; സിനിമാ താരങ്ങളായ സ്വാസികയും, അന്നാ രാജനും അച്ചായൻസ് ഗോൾഡ് എംഡി ടോണി വർക്കിച്ചനും ചേർന്ന് ഷോറൂമിൻ്റെ ഉദ്ഘാടനം നിർവഹിച്ചു; അച്ചായൻസിനൊപ്പം ആടിത്തിമിർത്ത് വാഴക്കുളം

സ്വന്തം ലേഖകൻ കോട്ടയം : അക്ഷര നഗരിയുടെ മുത്താണ് അച്ചായൻസ് ഗോൾഡും ടോണി വർക്കിച്ചനും…രണ്ട് പതിറ്റാണ്ടിന്റെ കയ്യൊപ്പുമായി അച്ചായൻസ് ഗോൾഡിൻ്റെ ഇരുപത്തിനാലാമത്തെ ഷോറും ഇന്നലെ വൈകിട്ട് എറണാകുളം ജില്ലയിലെ വാഴക്കുളത്ത് തുറന്നു. സിനിമാ താരങ്ങളായ സ്വാസികയും, അന്നാ രാജനും അച്ചായൻസ് ഗോൾഡ് എംഡി ടോണി വർക്കിച്ചനും ചേർന്നാണ് ഷോറൂമിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. വാഴക്കുളം ഷോറൂമിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നിർദ്ധനരായ പത്ത് വിദ്യാർത്ഥികളുടെ അഞ്ച് വർഷത്തെ പഠനച്ചിലവും അച്ചായൻസ് ഗോൾഡ് എംഡി ടോണി വർക്കിച്ചൻ വിതരണം ചെയ്തു. ജനറൽ മാനേജർ ഷിനിൽ കുര്യൻ ചടങ്ങിന് നേതൃത്വം […]

‘ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ല, പരാതി കേൾക്കാൻ പാർട്ടി തയ്യാറായില്ല’; സിപിഎം തനിക്കെതിരെ എടുത്ത നടപടിയിൽ കടുത്ത അതൃപ്‌തി അറിയിച്ച് പി പി ദിവ്യ

കണ്ണൂർ: സിപിഎം തനിക്കെതിരെയെടുത്ത നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ച് പിപി ദിവ്യ. ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ല. തന്റെ ഭാ​ഗം കേൾക്കാൻ പാർട്ടി തയ്യാറായില്ലെന്ന പരാതിയും ദിവ്യക്കുണ്ട്. ഫോണിൽ വിളിച്ച നേതാക്കളെ ദിവ്യ നേതാക്കളെ അതൃപ്തി അറിയിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻ്റിൽ കഴിയുന്ന സമയത്താണ് പിപി ദിവ്യയെ തരംതാഴ്ത്തിയത്. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്. സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള […]

മുട്ട ഓംലൈറ്റായും ബുള്‍സൈയായും കഴിക്കുന്നവരാണോ..? ഇനിമുതൽ മുട്ട ചേർത്ത കാപ്പിയും കുടിച്ചു നോക്കൂ.. സൂപ്പർ ഹെൽത്തിയായ എ​ഗ് കോഫിയുടെ ​ഗുണങ്ങൾ അറിയാം…

മുട്ട ഓംലൈറ്റായും ബുള്‍സൈയായും പുഴുങ്ങിയുമൊക്കെ രസിച്ച്‌ കഴിക്കുന്നവരുമുണ്ട്‌. എന്നാല്‍, കാപ്പിയോടൊപ്പം മുട്ട കഴിക്കുന്നവരുണ്ടോ..? കേൾക്കുമ്പോൾ യൂടൂബറുടെ പുതിയ പരീക്ഷണമെന്ന്‌ പറഞ്ഞ്‌ തള്ളിക്കളയണ്ട. സ്വീഡനിലുള്ളവര്‍ നൂറ്റാണ്ടുകളായി ആസ്വദിച്ച്‌ വരുന്ന ഈ തനത്‌ കാപ്പിക്ക്‌ ലോകമെങ്ങും ഇപ്പോള്‍ ആരാധകരുണ്ട്‌. ലുഥെറന്‍ ചര്‍ച്ച്‌ പരിപാടികള്‍ക്ക്‌ വ്യാപകമായി ഉപയോഗിച്ചിരുന്നതിനാല്‍ ചര്‍ച്ച്‌ ബേസ്‌മെന്റ്‌ കോഫി എന്നും ഇതിനെ വിളിക്കുന്നു. മുട്ട കാപ്പിയെ കൂടുതല്‍ തെളിയിക്കുമെന്നതിനാല്‍ സ്വീഡിഷ്‌ എഗ്‌ കോഫിക്ക്‌ സാധാരണ കാപ്പിയുടെ കടുപ്പം ഉണ്ടാകില്ല. കൂടുതല്‍ തെളിവാര്‍ന്ന ഈ കാപ്പി അസിഡിറ്റിയും കുറയ്‌ക്കും. മുട്ടയിലെ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ബി12, ഡി […]