play-sharp-fill

മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ പതിച്ച് വീടുകളിൽ എത്തും; വീടുകളിലെ സിസിടിവി ക്യാമറകൾ തകർത്ത ശേഷം വാതിൽ കുത്തി തുറന്ന് മോഷ്ടിക്കും; മോഷണ മുതൽ ഉപയോഗിച്ച് ആർഭാട ജീവിതം നയിച്ചിരുന്ന പ്രതിയെ പോലീസ് പിടികൂടി

ആലപ്പുഴ: ആളില്ലാത്ത വീടുകളുടെ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിവന്നിരുന്ന ഭരണിക്കാവ് ഓലകെട്ടിയമ്പലം അരുൺ നിവാസിൽ അരുൺ സോമൻ (36) അറസ്റ്റിലായി. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി നിരവധി വീടുകളുടെ വാതിൽ തകർത്ത് ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. മാവേലിക്കര മേഖലയിൽ പല്ലാരിമംഗലം, വാത്തികുളം, ഓലകെട്ടിയമ്പലം, പോനകം, ഉമ്പർനാട് പ്രദേശങ്ങളിലാണ് പ്രതി മോഷണം നടത്തിയത്. വാത്തികുളം ഷിബു ഭവനത്തിൽ കുഞ്ഞുമോന്റെ ബൈക്ക് മോഷ്ടിച്ച ശേഷം അതിലായിരുന്നു മോഷണം. രാത്രികാലങ്ങളിൽ മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ പതിച്ച് വീടുകളിലെത്തി സി.സി.ടി.വി. ക്യാമറകൾ തകർത്ത ശേഷം സി.സി.ടി.വിയുടെ ഡി.വി.ആർ എടുത്തു […]

എറണാകുളത്ത് വാഹനാപകടം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

  കൊച്ചി: എറണാകുളം പള്ളിക്കരയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ തിരുവാണിയൂർ സ്വദേശി കിളിത്താറ്റിൽ റോജർ പോൾ ആണ് മരിച്ചത്.   അപകടത്തിൽ കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻ്റിന് പരിക്കേറ്റു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

കേരള സ്കൂൾ കായികമേള; അത്ലറ്റിക് വിഭാഗത്തിൽ മലപ്പുറത്തിന്റെ മുന്നേറ്റം; ഓവറോൾ വിഭാഗത്തിൽ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം

മലപ്പുറം: കേരള സ്കൂൾ കായികമേള അത്ലറ്റിക് വിഭാഗത്തിൽ മലപ്പുറത്തിന്റെ മുന്നേറ്റം തുടരുന്നു. 68 പോയിന്റോടെ മലപ്പുറം ഒന്നാമതും 55 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്തുമാണ്. ഓവറോൾ വിഭാഗത്തിൽ തിരുവനന്തപുരം ജില്ല കിരീടം ഉറപ്പിച്ചു. അത്‌ലറ്റിക് വിഭാഗത്തിൽ ഇന്ന് രാവിലെ നടന്നത് മൂന്ന് ഫൈനലുകൾ. ജൂനിയർ ബോയ്സ് ഷോട്ട്പുട്ടിൽ തിരുവനന്തപുരത്തിൻ്റെ കാർത്തിക് കൃഷ്ണ സ്വർണം നേടി. വിതുര ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്. സബ്ജൂനിയർ ഗേൾസ് ഷോട്ട്പുട്ടിൽ കണ്ണൂരിനാണ് സ്വർണം. കീഴന്തൂർ യു.പി സ്കൂളിലെ കെ. അൻവികയാണ് സ്വർണ്ണം നേടിയത്. സീനിയർ ആൺകുട്ടികളുടെ […]

മുഖം സുന്ദരമാക്കാൻ കസ്റ്റർഡ് ആപ്പിൾ കൊണ്ടുള്ള ഫേസ് പാക്കുകൾ; വിറ്റാമിനുകൾ,ആൻ്റിഓക്‌സിഡൻ്റുകൾ, പ്രധാനപ്പെട്ട ധാതുക്കൾ എന്നിവ അടങ്ങിയ സീതപ്പഴം ചർമ്മത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് സീതപ്പഴം. വിറ്റാമിനുകൾ,ആൻ്റിഓക്‌സിഡൻ്റുകൾ, പ്രധാനപ്പെട്ട ധാതുക്കൾ എന്നിവ അടങ്ങിയ സീതപ്പഴം ചർമ്മത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. ചർമ്മത്തിന് ജലാംശം നൽകുന്നതിന് സഹായകമാണ് ഈ പഴം. വിറ്റാമിനുകൾ എ, സി, ബി 6 തുടങ്ങിയ അവശ്യ പോഷകങ്ങളും പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും അവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുന്നതിലൂടെ, വിറ്റാമിൻ സി ചുളിവുകളും നേർത്ത വരകളും കുറയ്ക്കാൻ സഹായിക്കുന്നതായി ഇൻ്റർനാഷണൽ ജേണൽ ഫോർ റിസർച്ച് ഇൻ അപ്ലൈഡ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അൾട്രാവയലറ്റ് […]

കോട്ടയം അടിച്ചിറയിൽ റെയിൽപാളത്തിൽ വിള്ളൽ കണ്ടെത്തി; ട്രെയിനുകൾ വൈകിയോടുന്നു; പ്രശ്നം താത്കാലികമായി പരിഹരിച്ചു; വെൽഡിങ് തകരാറ് മൂലമാണ് വിള്ളൽ ഉണ്ടായതെന്നാണ് വിവരം

കോട്ടയം: അടിച്ചിറ-പാറോലിക്കൽ ഗേറ്റുകൾക്കിടയിൽ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു. പരശുറാം, ശബരി എക്സ്പ്രസ്സുകളും കൊല്ലം – എറണാകുളം മെമു ട്രെയിനും അരമണിക്കൂറിലധികം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു. വെൽഡിങ് തകരാറ് മൂലമാണ് വിള്ളൽ ഉണ്ടായതെന്നാണ് വിവരം. വിള്ളൽ താത്കാലികമായി പരിഹരിച്ച ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ എല്ലാ ട്രെയിനുകളും വേഗം കുറച്ച് ഓടിക്കുകയാണ്.  

എന്താണ് റെയിൻബോ ഡയറ്റ്? ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ? അറിയാം..

ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്ന നിരവധി പേർ നമ്മുക്കിടയിലുണ്ട്. ഭാരം പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുന്ന ഡയറ്റുകളിലൊന്നാണ് റെയിൻബോ ഡയറ്റ്. ഏറ്റവും മികച്ചതും ആരോഗ്യകരവുമായ ഭക്ഷണങ്ങളാണ് റെയിൻബോ ഡയറ്റിൽ ഉൾപ്പെടുന്നത്. ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിനുകളും നിറഞ്ഞ എല്ലാത്തരം പച്ചക്കറികളും പഴങ്ങളും ഇതിൽ ഉൾപ്പെടുന്നു. റെയിൻബോ ഡയറ്റിൽ വിവിധ നിറത്തിലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുന്നു. ചുവന്ന നിറത്തിലുള്ള ഭക്ഷണങ്ങളിൽ  ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. പർപ്പിൾ നിറത്തിലുള്ള ബ്ലൂബെറി, വഴുതനങ്ങ തുടങ്ങിയ ഭക്ഷണങ്ങളിൽ ആന്തോസയാനിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അവ ബുദ്ധിവികാസത്തിന് സഹായിക്കുന്നു…- ഡയറ്റീഷ്യൻ ഡോ. അർച്ചന ബത്ര പറയുന്നു. […]

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പഴകിയ സാധനങ്ങൾ നൽകിയ സംഭവം; ഉത്തരവാദിത്വം റവന്യൂ വകുപ്പിന്റേത്; പഞ്ചായത്തിൻ്റെ ഭാഗത്തല്ല തെറ്റ്; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശൻ

കൊച്ചി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പഴകിയ സാധനങ്ങൾ നൽകിയ സംഭവത്തിൽ ഉത്തരവാദിത്തം റവന്യൂ വകുപ്പിനാണെന്ന് പ്രതിപക്ഷ നേതാവ്. പഞ്ചായത്തിൻ്റെ ഭാഗത്തല്ല തെറ്റ്. പഞ്ചായത്തിന് സാധനങ്ങൾ നൽകിയത് റവന്യൂ വകുപ്പാണ്. ഒരു സാധനവും പഞ്ചായത്ത് വാങ്ങിയതല്ലെന്നും അദ്ദേഹം പറഞ്ഞു. എഡിഎമ്മിൻ്റെ മരണത്തിൽ പി പി ദിവ്യക്ക് ജാമ്യം കിട്ടിയപ്പോൾ സ്വീകരിക്കാൻ പോയത് ഗോവിന്ദന്റെ ഭാര്യയാണ്. എന്തൊരു തട്ടിപ്പാണ് സി പി എം നടത്തുന്നത്. ആരുടെ ബിനാമിയാണ് പ്രശന്തൻ? സിപിഎം ഇരയ്ക്ക് ഒപ്പമല്ല, മറിച്ച് വേട്ടക്കാരനൊപ്പമാണ്. നവീൻ ബാബുവിന്റെ മരണത്തിൽ ആദ്യം വ്യാജ രേഖ ചമച്ചത് എകെജി […]

‘പഴയ കിറ്റ് വിതരണം ചെയ്ത സംഭവം ആശ്ചര്യകരം, ഗുരുതര പ്രശ്നം’; മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്ക് പഴയ കിറ്റ് വിതരണം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

മുണ്ടക്കൈ: മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്ക് പഴയ കിറ്റ് വിതരണം ചെയ്തെന്ന വാർത്തയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോഴത്തെ സംഭവം ആശ്ചര്യകരമെന്നും വിശദമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പാവപ്പെട്ടവരെ സഹായിക്കലാണോ, എന്തെങ്കിലും ചെയ്യുന്നു എന്ന് വരുത്തി തീർത്ത് അതിന്റെ മേന്മ നേടുന്നതിനാണോ എന്നാണ് മേപ്പാടി പഞ്ചായത്തിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രിയുടെ ചോദ്യം. ഒട്ടേറെ ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നാടാണ് കേരളം. ഒരു ദുരന്തം വരുമ്പോൾ ദുരദത്തിന് മറ്റൊന്നും തടസ്സമായി നിന്നു കൂടാ. ആ ഒരു വികാരത്തോടെയാണ് ഐക്യബോധത്തോടെയാണ് നാടും ജനങ്ങളും പ്രതികരിച്ചത്. […]

കുമരകം ഗവ ഹയർ സെക്കന്ററി സ്കൂളിലെ ലീഗൽ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ നിയമ സാക്ഷരത ദിനാചരണം സംഘടിപ്പിച്ചു ; പരിപാടിയിൽ കോട്ടയം ജില്ലാ കോടതിയിലെ അഭിഭാഷകനായ വിവേക് മാത്യു വർക്കി”മൊബൈൽ ഫോൺ ഉപയോഗവും സൈബർ കുറ്റകൃത്യങ്ങളും” എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി ക്ലാസ്സെടുത്തു

കോട്ടയം : കുമരകം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നിയമസാക്ഷരത ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ നിയമ സാക്ഷരത ദിനം ആചരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ ബിയ ട്രീസ് മരിയ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ വി എസ് സുഗേഷ് അധ്യക്ഷത വഹിച്ചു. മൊബൈൽ ഫോൺ ഉപയോഗവും സൈബർ കുറ്റകൃത്യങ്ങളും എന്ന വിഷയത്തിൽ കോട്ടയം ജില്ലാ കോടതിയിലെ അഭിഭാഷകനായ വിവേക് മാത്യു വർക്കി വിദ്യാർത്ഥികൾക്കായി  ക്ലാസ്സെടുത്തു. കോർഡിനേറ്റർമാരായ ടി സത്യൻ, ആഷാ ബോസ്സ്, ബിബിൻ തോമസ്, ക്ലബ് അംഗങ്ങളായ രോഹിത് […]

ഒഡീഷക്കാരിയായ 22 ക്കാരിയെ മദ്യം നൽകി പീഡിപ്പിച്ച കേസ്; സെക്രട്ടറിയേറ്റിന് മുന്നിലെ ഉന്നത കെട്ടിട ബന്ധം തുണച്ചില്ല; ഹോർട്ടികോർപ്പിനെ വിറപ്പിച്ച പഴയ എംഡി; 75 കാരനായ ശിവപ്രസാദ് കീഴടങ്ങിയത് സിനിമാ നിർമ്മാതാവായ മരുമകനും കൈവിട്ടതോടെ

കൊച്ചി: ഒഡീഷ സ്വദേശിനിയായ യുവതിയെ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി പീഡിപ്പിപ്പിച്ച കേസിലെ പ്രതിയായ ഉന്നതന്‍ കീഴടങ്ങി. ഇയാളുടെ മകളുടെ ഭര്‍ത്താവായ യുവ നിര്‍മ്മാതാവിനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതോടെ മരുമകന് സംഭവത്തിലെ ഗൗരവം പിടികിട്ടി. തിരുവനന്തപുരത്ത് ഉന്നത ബന്ധങ്ങളുള്ള സിനിമാ നിര്‍മ്മാതാവിനെ പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് പ്രതിയുടെ കീഴടങ്ങല്‍. സൗത്ത് എസിപി ഓഫീസിലാണ് മുന്‍ ഹോര്‍ട്ടികോപ്പ് എംഡി ആയിരുന്ന ശിവപ്രസാദ് കീഴടങ്ങിയത്. ഉന്നത ബന്ധങ്ങളുപയോഗിച്ച്‌ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലുള്ള കെട്ടിട ബന്ധങ്ങള്‍ […]