play-sharp-fill

അടിമാലിയിൽ വാക്ക് തർക്കത്തെ തുടർന്ന് വാളറ സ്വദേശിയെ വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു ;  അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെതിരെ കത്തിവീശി ; പ്രതിയെ അതി സാഹസികമായി പിടികൂടി പോലീസ്

ഇടുക്കി : അടിമാലി ഇരുമ്പുപാലത്തിനു സമീപം വാക്ക് തർക്കത്തെ തുടർന്ന് വാളറ സ്വദേശിയെ വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഇരുമ്പുപാലം സ്വദേശി ജോമോനാണ് പിടിയിലായത്. വാളറ സ്വദേശി ജോസഫ് മാത്യുവിനാണ് വെട്ടേറ്റത്. തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ ചികിത്സക്കായി കോതമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആക്രമണത്തിനുശേഷം സമീപത്തെ വനമേഖലയിലേക്ക് കടന്ന പ്രതിയെ അതി സാഹസികമായാണ് പോലീസ് പിടികൂടിയത്. പ്രതിക്കെതിരെ നിരവധി ക്രിമിന കേസുകൾ നിലവിലുണ്ട്. പ്രതി മുൻപും പ്രദേശവാസികളെ […]

ഇടുക്കി പള്ളിക്കുന്നിലെ യുവാവിന്റെ കൊലപാതകം ; അമ്മയും സഹോദരങ്ങളും അറസ്റ്റിൽ ; കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി സംശയം ; കൊലപാതകത്തിന് പിന്നിൽ വീട്ടുകാർ തമ്മിലുണ്ടായ സംഘർഷം

സ്വന്തം ലേഖകൻ ഇടുക്കി : തൂങ്ങി മരണമാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച പള്ളിക്കുന്ന് വുഡ് ലാൻസിലെ യുവാവിന്‍റെ കൊലപാതകത്തിൽ അമ്മയും സഹോദരങ്ങളും അറസ്റ്റിൽ. കുട്ടിക്കാനത്തിനു സമീപം വുഡ് ലാൻസ് എസ്റ്റേറ്റിൽ കൊല്ലമറ്റത്ത് ബാബുവിന്‍റെ മകന്‍ ബിബിന്‍ ബാബു (29)വാണ് ചൊവ്വാഴ്ച്ച മരിച്ചത്. ഇയാളുടെ അമ്മ പ്രേമ (50), സഹോദരന്‍ വിനോദ് (25), സഹോദരി ബിനിത (26) എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കൃത്യം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന ചിലരും നിരീക്ഷണത്തിലാണെന്നാണ് പുറത്തു വരുന്ന വിവരം. മദ്യലഹരിയിൽ കൊല്ലപ്പെട്ട […]

പോലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക അച്ചടക്കം മെച്ചപ്പെടുത്തുന്നതിനായി സാമ്പത്തിക ആസൂത്രണത്തെ സംബന്ധിച്ച് രണ്ടാം ഘട്ട ക്ലാസ്സ് നടത്തി; കോട്ടയം പോലീസ് ക്ലബ്ബിൽ നടന്ന ക്ലാസ്സ് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസ് നയിച്ചു

കോട്ടയം: ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക അച്ചടക്കം മെച്ചപ്പെടുത്തുന്നതിനായി സാമ്പത്തിക ആസൂത്രണത്തെ സംബന്ധിച്ച് രണ്ടാം ഘട്ട ക്ലാസ്സ് നടത്തി. കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ക്ലാസ്സ് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസ് നയിച്ചു. വ്യക്തിജീവിതത്തിൽ സാമ്പത്തിക അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ക്ലാസിൽ പ്രതിപാദിച്ചത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നായി 80 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് ക്ലാസ്സില്‍ പങ്കെടുത്തത്. കോട്ടയം അഡീഷണൽ എസ്.പി വിനോദ് പിള്ള, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സാജു വർഗീസ്, ഡിസിആർബി ഡിവൈഎസ്പി ജ്യോതികുമാർ, കോട്ടയം ഡിവൈഎസ്പി അനീഷ് കെ.ജി […]

ഓട്ടോറിക്ഷയിൽ വിൽപ്പനയ്ക്ക് എത്തിച്ച ആറു കിലോ കഞ്ചാവുമായി മൂന്നു യുവാക്കളെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു

  ഇടുക്കി: അടിമാലിയിൽ വിൽപ്പനയ്ക്ക് എത്തിച്ച ആറു കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ പിടിയിൽ. നേര്യമംഗലം 46 ഏക്കർ സ്വദേശി തണ്ടയിൽ ഷമീർ അഷ്‌റഫ്‌ (34), അടിമാലി പൊളിഞ്ഞപാലം സ്വദേശി ബൈജു തങ്കപ്പൻ(39),അടിമാലി മച്ചിപ്ലാവ് വട്ടപറമ്പിൽ ജെറിൻ തോമസ് (26) എന്നിവരെയാണ് പോലീസ് പിടികൂടിയത്.   മച്ചിപ്ലാവിന് സമീപം വെച്ചാണ് അടിമാലി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബ്ദുൽ കനിയുടെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താൻ ശ്രമിച്ച KL07 BF 8311 നമ്പർ ഓട്ടോറിക്ഷയും പിടികൂടി.   സബ് ഇൻസ്പെക്ടർ അബ്ദുൽ കനി […]

മകന്റെ വിവാഹചടങ്ങിൽ വികാരഭരിതനായി നടൻ നെപ്പോളിയൻ; മകനുവേണ്ടി താലി ചാർത്തിയത് അമ്മ; ജപ്പാനിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത് തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ; ഹൽദിയും മെഹന്ദിയുമായി ചടങ്ങുകൾ ​ഗംഭീരമാക്കി താരങ്ങളും

നടൻ നെപ്പോളിയന്റെ മകൻ ധനൂഷ് വിവാഹിതനായി. അക്ഷയയാണ് വധു. മസ്കുലാർ ഡിസ്ട്രോഫി ബാധിതനായ അനൂഷിനു വേണ്ടി അമ്മയാണ് വധുവിന്റെ കഴുത്തിൽ താലി ചാർത്തിയത്. വികാരഭരിതനായി മകന്റെ വിവാഹചടങ്ങുകൾക്കു സാക്ഷ്യം വഹിക്കുന്ന നെപ്പോളിയന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ജപ്പാനിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. കാർത്തി, ശരത്കുമാർ, മീന, ഖുശ്ബു, സുഹാസിനി തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തു. നേരിലെത്താൻ കഴിയാതിരുന്ന ശിവകാർത്തികേയൻ വീഡിയോ കോളിലെത്തി വധൂവരന്മാർക്ക് ആശംസകൾ നേർന്നു. ഹിന്ദു ആചാരപ്രകാരമാണ് ചടങ്ങുകൾ നടന്നത്. ഹൽദി, മെഹന്ദി, സംഗീത് തുടങ്ങി വലിയ ആഘോഷ പരിപാടികൾ […]

വീട്ടിൽ സഹായം അഭ്യർത്ഥിച്ചെത്തി വീട്ടുകാരെ കബളിപ്പിച്ച് 38,000 രൂപ വില വരുന്ന മൊബൈൽ മോഷ്ടിച്ചു ; പുതുപ്പള്ളി സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്ത് കോട്ടയം ഈസ്റ്റ് പോലീസ്

കോട്ടയം : വീട്ടിൽ സഹായം അഭ്യർത്ഥിച്ചെത്തി വീട്ടുകാരെ കബളിപ്പിച്ച് മൊബൈൽ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കൈതേപ്പാലം ഐയ്യക്കുന്നേൽ വീട്ടിൽ സുമോദ് എ.എസ് (56), പുതുപ്പള്ളി തച്ചുകുന്ന് ഓലേടത്ത് വീട്ടിൽ മാമാ അനീഷ് എന്ന് വിളിക്കുന്ന അനീഷ് (44) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം പുതുപ്പള്ളി ഭാഗത്തുള്ള മധ്യവയസ്കയുടെ വീട്ടിൽ സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് എത്തുകയും സിറ്റൗട്ടിൽ ഇരുന്ന മധ്യവയസ്കയുടെ ഭർത്താവിനോട് ഇതേക്കുറിച്ച് സംസാരിച്ച് ശ്രദ്ധ തിരിപ്പിച്ച് സിറ്റൗട്ടിലെ കസേരയിൽ […]

ഏറ്റുമാനൂർ ഗവൺമെന്റ് ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് മോഷണം : 48 കാരനെ അറസ്റ്റ് ചെയ്ത് ഏറ്റുമാനൂർ പോലീസ്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : ഏറ്റുമാനൂർ ഗവൺമെന്റ് ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും പണവും, മറ്റു തിരിച്ചറിയാൻ രേഖകളും മോഷ്ടിച്ച കേസിൽ 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുറിയന്നൂർ കോള ഭാഗത്ത് കൈപ്പുഴശ്ശേരിൽ വീട്ടിൽ ഷാജൻ ചാക്കോ (48) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ ഒന്നാം തീയതി ഏറ്റുമാനൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ ഓട്ടോറിക്ഷ ഗവൺമെന്റ് ആശുപത്രിക്ക് സമീപം പാർക്ക് ചെയ്ത സമയം ഇയാൾ ഓട്ടോറിക്ഷയുടെ ഡാഷ് ബോക്സ്‌ കുത്തി തുറന്ന് അതിലുണ്ടായിരുന്ന 25,000 രൂപയും, പാസ്സ് […]

ജീവിത പ്രതിസന്ധികളോട് നിശ്ചയദാർഢ്യത്തോടെയും ഇച്ഛാശക്തിയോടും കൂടി പോരാടി ജീവിതവിജയം നേടിയ വ്യക്തി; കെ ആർ നാരായണൻ അനുസ്മരണ സമ്മേളനത്തിൽ ഓർമ്മകൾ പങ്കുവെച്ച് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ ടി തോമസ്

പാലാ: ജീവിത പ്രതിസന്ധികളോട് നിശ്ചയദാർഢ്യത്തോടെയും ഇച്ഛാശക്തിയോടും കൂടി പോരാടിയാണ് മുൻ രാഷ്ട്രപതി കെ ആർ നാരായണൻ ജീവിതവിജയം നേടിയതെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് കെ ടി തോമസ് അനുസ്മരിച്ചു. കെ ആർ നാരായണൻ്റെ 19ാമത് ചരമവാർഷികത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ ആർ നാരായണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികൾക്കു മുന്നിൽ അദ്ദേഹം പകച്ചു നിന്നില്ല. നിശ്ചയദാർഢ്യത്തോടെ പോരാടിയപ്പോൾ പ്രതിസന്ധികളെ അതിജീവിക്കാൻ കെ ആർ നാരായണന് സാധിച്ചു. ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ […]

‘കേരള സ്കൂൾ കായികമേള 24’ ലോകത്തെ ഏറ്റവും വലിയ കൗമാര കായിക മേളയായി മാറിയെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സംഘാടനം കൊണ്ടും മത്സരിക്കുന്ന കായിക താരങ്ങളുടെ എണ്ണം കൊണ്ടും ലോകത്തെ ഏറ്റവും വലിയ കൗമാര കായിക മേള ആയിരിക്കുകയാണ് കേരള സ്കൂൾ കായികമേള 24 എന്ന് മന്ത്രി വി. ശിവൻകുട്ടി. ആകെ 39 കായിക ഇനങ്ങൾ ആണ് മേളയിലുള്ളത്. ഇതിൽ പൂർത്തിയാക്കിയ മത്സരങ്ങൾ 28 ആണ്. എറണാകുളത്ത് നടക്കുന്നത് 35 ഇനങ്ങൾ ആണ്. ആകെ ജനറൽ വിഭാഗത്തിൽ കായികമേളയുടെ ഭാഗമാകുന്നത് 23,330 കുട്ടികൾ ആണ്. ഇൻക്ലൂസീവ് സ്പോർട്സിൽ 1,587 കുട്ടികൾ മേളയിൽ പങ്കെടുത്തു. അങ്ങിനെ എങ്കിൽ കായികമേളയുടെ ഭാഗമാകുന്നത് 24,917 കുട്ടികൾ ആണ്. […]

60 ലക്ഷം ചെലവിട്ട് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം : ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ ; കോഴിക്കോട് മിംസ് ആശുപത്രിക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട് : 60 ലക്ഷം രൂപ ചെലവില്‍ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്കിയക്ക് വിധേയയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരണപ്പെട്ട സംഭവത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആസ്പത്രിക്കെതിരെ പൊലീസ് കേസെടുത്തു. പൊയിനാച്ചി മയിലാട്ടി റമീസ വില്ലയിലെ ഹുസൈന്‍ കൊളത്തൂരിന്റെ ഏകമകള്‍ എച്ച്‌. റമീസ തസ്ലിമി(16)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തത്. ചട്ടഞ്ചാല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ റമീസയെ തലസീമിയ മേജര്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് അഞ്ചുമാസം മുമ്ബാണ് കോഴിക്കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ നടത്തിയിട്ടും കഴിഞ്ഞ ദിവസം […]