play-sharp-fill

ചിലരെ 51 വെട്ട് വെട്ടി കൊല്ലും… ചിലരെ വളഞ്ഞിട്ട് വിചാരണ നടത്തി കൊല്ലും.. ചിലരെ പരസ്യമായി അപമാനിച്ച്‌ ആത്മാഭിമാനത്തിന് മുറിലേല്‍പ്പിച്ച്‌ കൊല്ലും ; പാര്‍ട്ടി നടപടി അംഗീകരിച്ച്‌ പി പി ദിവ്യ ഇട്ട പോസ്റ്റിന് താഴെ പാര്‍ട്ടി അനുയായികളുടെ വ്യത്യസ്ത കമന്റുകൾ

സ്വന്തം ലേഖകൻ കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ, പി പി ദിവ്യ തനിക്കെതിരായ പാര്‍ട്ടി നടപടിയില്‍ സിപിഎം നേതാക്കളെ അതൃപ്തി അറിയിച്ചെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍, ഇതു വ്യാജ പ്രചാരണമാണെന്ന് ദിവ്യ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പാര്‍ട്ടി വേദികളില്‍ പറയുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചു വന്ന രീതിയെന്നും അത് തുടരുമെന്നും തന്റെ പാര്‍ട്ടി സ്വീകരിച്ച നടപടി താന്‍ അംഗീകരിക്കുന്നു എന്നും അവര്‍ വ്യക്തമാക്കി. ദിവ്യയുടെ പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കടുത്തപാര്‍ട്ടി അനുഭാവികള്‍ ദിവ്യയെ ശരിവയ്ക്കുമ്ബോള്‍, വിമര്‍ശകരും […]

മാധ്യമ പ്രവർത്തകരുടെയും അവതാരകരുടെയും കൂടുമാറ്റം പതിവ് കാഴ്ച ; ട്വൻ്റി ഫോർ ന്യൂസിലെ മുൻനിര അവതാരകനായ വേണു ബാലകൃഷ്ണൻ മാറുന്നത് മീഡിയാവൺ ചാനലിലേയ്ക്ക് ; ചുവട് മാറ്റം മീഡിയാ വൺ അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്ററായി ; ചാനല്‍ റേറ്റിംഗില്‍ പിന്നിലുള്ള മീഡിയ വണ്ണിനെ കൈപിടിച്ചുയര്‍ത്തുക വേണുവിന്റെ ദൗത്യം, പ്രതീക്ഷയോടെ ചാനല്‍ മാനേജ്മെന്റ്

സ്വന്തം ലേഖകൻ കോഴിക്കോട്:  മാധ്യമ പ്രവർത്തകരുടെയും അവതാരകരുടെയും കൂടുമാറ്റം പതിവ് സംഭവമായി മാറിയ മലയാള വാർത്താ ചാനൽ മേഖലയിൽ ശ്രദ്ധേയമായ പുതിയൊരു മാറ്റം കൂടി. മലയാളം വാർത്താ ചാനലുകളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരിൽ നിന്നുള്ള ഏറ്റവും മികച്ച അവതാരകരിൽ ഒരാളായ വേണു ബാലകൃഷ്ണൻ്റെ മാറ്റമാണ് ചർച്ചയായുന്നത്. ട്വൻ്റി ഫോർ ന്യൂസിലെ മുൻനിര അവതാരകനായ വേണു ബാലകൃഷ്ണൻ മീഡിയാവൺ ചാനലിലേക്കാണ് മാറുന്നത്. മീഡിയാ വൺ അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്ററായാണ് വേണു ബാലകൃഷ്ണൻ്റെ ചുവട് മാറ്റം. ട്വൻ്റി ഫോറിൽ നിന്ന് ഇറങ്ങുന്ന വേണു അടുത്ത ആഴ്ച കോഴിക്കോട് […]

പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷം : ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനത്തിനുമായി ഒരുങ്ങി രാമപുരം ; 50,000 പേര്‍ പങ്കെടുക്കും ; സെമിനാറിൽ ക്രൈസ്തവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ജീവിതം നല്‍കുന്ന സന്ദേശങ്ങളും വിലയിരുത്തും

സ്വന്തം ലേഖകൻ രാമപുരം: പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനത്തിനുമായി ഒരുങ്ങി രാമപുരം. 50,000 പേര്‍ പങ്കെടുക്കുന്ന മാഹസമ്മേളനമാണു നടക്കുന്നത്. 500ലേറെ പ്രതിനിധികള്‍ ദേശീയ സിംപോസിയത്തില്‍ പങ്കെടുക്കും. ക്രൈസ്തവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ജീവിതം നല്‍കുന്ന സന്ദേശങ്ങളെയും സെമിനാര്‍ വിലയിരുത്തും. ചരിത്രം മറന്നുപോയ നവോഥാന നായകനായിരുന്നു അധസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി അവര്‍ക്കൊപ്പം ജീവിച്ച ഫാ. അഗസ്റ്റിന്‍ തേവര്‍പറമ്ബില്‍ എന്ന ‘കുഞ്ഞച്ചന്‍.’ ജാതിമത ചിന്തകള്‍ക്കതീതമായി സമൂഹത്തിലെ നാനാജാതി മതസ്ഥരായ ജനവിഭാഗത്തിന്റെ സമഗ്രമായ ഉന്നമനത്തിനായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു […]

കോട്ടയം ജില്ലയിൽ നാളെ (10/ 11/2024) തെങ്ങണാ, പാമ്പാടി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (10/11/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നാളെ (10-11-24 ) 9AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പുതിയതായി സ്ഥാപിച്ച ഓവേലിപ്പടി ട്രാൻസ്ഫോർമർ 11-11-24 തിങ്കളാഴ്ച ചാർജ് ചെയ്യുന്നതാണ്. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കെജി കോളേജ്, കടവുംഭാഗം, കുറിയനൂർകുന്ന്, പാമ്പാടി ടൌൺ, സിംഹസനപള്ളി, പാമ്പാടി മാർക്കറ്റ്, കാളച്ചന്ത, വട്ടമലപ്പടി, പ്രിയദർശനി,വില്ലേജ്, […]

ഏറ്റവും കൂടുതല്‍ ചീത്ത പറയുന്നത് കേരളത്തില്‍ നിന്നുള്ളവർ ; അതും ഇല്ലാത്ത കാര്യങ്ങള്‍ വെച്ച് ; കുവൈത്തില്‍ നല്ല രീതിയിലുള്ള സ്നേഹമാണ് ; എം എ യൂസഫ് അലി

സ്വന്തം ലേഖകൻ തന്നെ ഏറ്റവും കൂടുതല്‍ ചീത്ത പറയുന്നത് മലയാളികളാണെന്ന് ലുലു ഗ്രൂപ്പ് എംഡിയും ചെയർമാനുമായ എം എ യൂസഫ് അലി. എന്നും നാട്ടികയും കേരളവും ഹൃദയത്തില്‍ സൂക്ഷിക്കുന്ന വെക്കുന്ന വ്യക്തിയാണ്. എന്നെ ഏറ്റവും കൂടുതല്‍ ചീത്ത പറയുന്നത് കേരളത്തില്‍ നിന്നുള്ളവരാണ്. യൂട്യൂബർമാരെപ്പോലെയുള്ള ചില ആളുകളൊക്കെ എന്നെ വെറുതെ ചീത്ത പറയുകയാണ്. അതും ഇല്ലാത്ത കാര്യങ്ങള്‍ വെച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കേരളത്തില്‍ നിന്ന് മാത്രമാണ് എനിക്ക് ചീത്ത കേള്‍ക്കേണ്ടി വരുന്നത്. കുവൈത്തില്‍ ചെന്നപ്പോള്‍ അവിടുത്തെ രാജാവ് എന്ത് നല്ല രീതിയിലുള്ള സ്വീകരണമാണ് എനിക്ക് തന്നത്. […]

അവസാനമായി സിന്ദൂരം ചാർത്തണമെന്ന ആഗ്രഹം സഫലമാക്കി ; മസ്തിഷ്ക മരണം സ്ഥിരീകരിച്ച ഭാര്യയ്‌ക്ക് സീമന്തരേഖയില്‍ കുങ്കുമം അണിയിച്ച്‌ ഭര്‍ത്താവ്

സ്വന്തം ലേഖകൻ ഇൻഡോർ ; മസ്തിഷ്ക മരണം സ്ഥിരീകരിച്ച ഭാര്യയ്‌ക്ക് കുങ്കുമം കണ്ണീരോടെ കുങ്കുമം ചാർത്തുന്ന ഭർത്താവ് . മദ്ധ്യപ്രദേശിലെ ഇൻഡോറിലെ സ്വകാര്യ ആശുപത്രിയാണ് ഈ ദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് . 44 കാരിയായ മനീഷ റാത്തോഡാണ് മരിച്ചത്. ഇൻഡോറില്‍ നിന്ന് ഭർത്താവിനൊപ്പം മടങ്ങുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍ പെട്ടത്. ഒരാഴ്ചയോളം ജീവനുവേണ്ടി മല്ലിട്ട് വ്യാഴാഴ്‌ചയാണ് മനീഷ മരണത്തിന് കീഴടങ്ങിയത് . അപകടത്തില്‍ പരിക്കേറ്റ ഭർത്താവ്, ഭൂപേന്ദ്ര റാത്തോഡ് തന്റെ പ്രിയപ്പെട്ടവള്‍ക്ക് അവസാനമായി സിന്ദൂരം ചാർത്തണമെന്ന അപേക്ഷയാണ് ഡോക്ടർമാർക്ക് മുന്നില്‍ വച്ചത് . ഒപ്പം നല്‍കുന്നതിനായി […]

വാവര് സ്വാമി അവകാശവാദം ഉന്നയിച്ചാൽ ശബരിമല വഖഫ് ഭൂമിയാകും, അയ്യപ്പൻ ഇറങ്ങിപ്പോകേണ്ടി വരും ; വിവാദ പരാമർശമുയർത്തി ബിജെപി നേതാവ് ബി ​ഗോപാലകൃഷ്ണൻ

സ്വന്തം ലേഖകൻ വയനാട്: വാവര് സ്വാമിക്ക് എതിരെ വിവാദ പരാമർശവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. വാവര് സ്വാമി അവകാശവാദം ഉന്നയിച്ചാല്‍ ശബരിമല നാളെ വഖഫ് ഭൂമിയാവുമെന്നാണ് ഗോപാലകൃഷ്ണന്റെ പരാമര്‍ശം. വയനാട് കമ്ബളക്കാട്ടില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു വിവാദപ്രസംഗം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കം ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി എത്തുന്നതിന് തൊട്ടുമുമ്ബായിരുന്നു പരാമര്‍ശം. ”ശബരിമല, അയ്യപ്പന്റെ ഭൂമി, നാളെ വഖഫ് ആണെന്ന് പറയില്ലേ. അവിടെയൊരു ചങ്ങായി ഇരിപ്പുണ്ട് അയ്യപ്പനു താഴെ. അയ്യപ്പൻ പതിനെട്ടു പടിയുടെ മുകളില്‍. പതിനെട്ടു പടിയുടെ […]

ആണ്‍സുഹൃത്ത് ബന്ധത്തില്‍ നിന്ന് പിൻവാങ്ങിയതിൽ വിഷമം ; പിന്നാലെ ബെല്‍റ്റ് കഴുത്തില്‍ കുരുക്കി പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്

സ്വന്തം ലേഖകൻ കൊച്ചി: തന്റെ ആണ്‍സുഹൃത്ത് ബന്ധത്തില്‍ നിന്നും പിൻവാങ്ങിയതിന്റെ വിഷമത്തില്‍ യുവാവ് പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം കടവന്ത്ര പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. സ്റ്റേഷനിലെ ശുചിമുറിയില്‍ വെച്ചാണ് കോഴിക്കോട് സ്വദേശിയായ അഭിനന്ദ് ജീവനൊടുക്കാൻ ശ്രമിച്ചത്. ബെല്‍റ്റ് കഴുത്തില്‍ കുരുക്കിയാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമം നടത്തിയത്. ഉടനെ സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാര്‍ യുവാവിന്‍റെ ആത്മഹത്യാശ്രമം തടഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് പോലീസ് പറഞ്ഞു. എറണാകുളം പള്ളുരുത്തി സ്വദേശിയായ യുവാവുമായി കോഴിക്കോട് സ്വദേശിയായ യുവാവ് ഒന്നരവര്‍ഷമായി റിലേഷൻഷിപ്പിലായിരുന്നു . പക്ഷെ, അടുത്തിടെ […]

പുതിയതോ മാറിയതോ ആയ മറുകുകൾ, ചർമ്മ മാറ്റങ്ങൾ, മലബന്ധം; ക്യാൻസർ കോശങ്ങൾ തിരിച്ചറിയാൻ ശരീരം നൽകുന്ന മുന്നറിയിപ്പുകൾ

ആസൂത്രിതമല്ലാത്ത ഭാരം കുറയുന്നത് ഒരു മുന്നറിയിപ്പ് കൂടിയാണ്. ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ മാറ്റം വരുത്താതെ ഒരാൾ ശരീരഭാരം കുറയ്ക്കാൻ തുടങ്ങിയാൽ, ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. സ്ഥിരമായ മുഴകൾ അല്ലെങ്കിൽ നീർവീക്കം പോലുള്ള മറ്റ് ശാരീരിക മാറ്റങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്നും വിദ​ഗ്ധർ പറയുന്നു. ബാത്ത്റൂം ശീലങ്ങളിലെ മാറ്റങ്ങൾ മറ്റൊരു ആദ്യകാല സൂചകമാണ്. സ്ഥിരമായ മലബന്ധം, വയറിളക്കം അല്ലെങ്കിൽ അസാധാരണമായ രക്തസ്രാവം എന്നിവ മെഡിക്കൽ വിലയിരുത്തൽ ആവശ്യമായ പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടാം. പുതിയതോ മാറിയതോ ആയ മറുകുകൾ പോലെയുള്ള ചർമ്മത്തിലെ മാറ്റങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കണം. മറുകുകളോ പുതിയ […]

മരുമകളെ ടിവി കാണാന്‍ അനുവദിക്കാത്തത് ക്രൂരതയല്ല; ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ല; ഭാര്യ ആത്മഹത്യ ചെയ്തതില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെയും കുടുംബത്തെയും കോടതി വെറുതെ വിട്ടു; 20 വര്‍ഷം മുമ്പ് കീഴ്‌ക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി റദ്ദാക്കി

മുംബൈ: മരുമകളെ ടിവി കാണാന്‍ അനുവദിക്കാത്തത് ക്രൂരതയല്ലെന്നും അത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ലെന്നും ബോംബെ ഹൈക്കോടതി. ഭാര്യ ആത്മഹത്യ ചെയ്തതില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെയും കുടുംബത്തെയും കോടതി വെറുതെ വിട്ടു. 20 വര്‍ഷം മുമ്പ് കീഴ്‌ക്കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഒറ്റക്ക് അമ്പലത്തില്‍ പോകാന്‍ അനുവദിച്ചില്ലെന്നും ഭക്ഷണം ഉണ്ടാക്കുന്നതില്‍ പരിഹസിച്ചെന്നുമാണ് യുവതിയുടെ കുടുബം ഉന്നയിച്ച ആരോപണങ്ങള്‍. ഇതു കൂടാതെ അര്‍ധരാത്രിയില്‍ വെള്ളം എടുക്കാന്‍ നിര്‍ബന്ധിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍, ഇവര്‍ താമസിക്കുന്ന ഗ്രാമത്തില്‍ അര്‍ധരാത്രി വെള്ളം വിതരണത്തിനായി എത്തുന്നത് സാധാരണയാണെന്നും എല്ലാ വീട്ടുകാരും […]