play-sharp-fill

എലി വിഷമുള്ള തേങ്ങാപ്പൂൾ അബദ്ധത്തിൽ കഴിച്ചു; 15 വയസ്സുകാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ തകഴിയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത് 15 വയസുള്ള മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിലെ എലിയുടെ ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന വിദ്യാര്‍ത്ഥിനി ഇതറിയാതെ തേങ്ങ കഴിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് കുട്ടി മരണപ്പെട്ടത്. കുട്ടി സ്‌കൂളില്‍ നിന്ന് വന്ന് വിഷമുള്ള തേങ്ങാപ്പൂള്‍ കഴിക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കുട്ടിയെ ആദ്യം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉടന്‍ […]

ഏറ്റുമാനൂരിൽ നിന്നും കാണാതായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി ; പേരൂർ പൂവത്തുംമൂട്ടിൽ മീനച്ചിലാറ്റിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്

കോട്ടയം : ഏറ്റുമാനൂരിൽ നിന്നും കാണാതായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ ജനറൽ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകൻ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലെ ഒന്നാം വർഷ എൻജിനീയറിംങ് വിദ്യാർത്ഥി സുഹൈൽ നൗഷാദി(18)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. യുവാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ്  പേരൂർ പൂവത്തുംമൂട്ടിൽ മീനച്ചിലാറ്റിൽ നിന്നും മൃതദ്ദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് മുതലാണ് വിദ്യാർഥിയെ കാണാതായത്. യുവാവ് മീനച്ചിലാറിൻ്റെ ഭാഗത്തു കൂടി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ  പൊലീസിന്  ലഭിച്ചിരുന്നു. ഇതേ […]

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു; ഇവരിൽനിന്ന് 8.898 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

തിരുവനന്തപുരം: വഴിഞ്ഞത്ത് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന രണ്ട്‌ പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കരിമ്പിള്ളിക്കര സ്വദേശി അജീഷ്(33 വയസ്), പൂന്തുറ സ്വദേശി ഫിറോസ്ഖാൻ(36വയസ്) എന്നിവരാണ് പിടിയിലായത്. ഓട്ടോറിക്ഷയിൽ നിന്നും വീട്ടിൽ നിന്നുമായി 8.898 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ നിന്നുമാണ് ആദ്യം കഞ്ചാവ് കിട്ടിയത്. പിന്നാലെ വീട്ടിലും പരിശോധന നടത്തുകയായിരുന്നു. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച്   ഇൻസ്പെക്ടർ ജെ.എസ്.പ്രശാന്തിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർമാരായ റെജികുമാർ, സുനിൽ രാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, […]

‘പാലക്കാട് എന്ന സ്‌നേഹ വിസ്മയം’ ; സിപിഐഎം പത്തനംതിട്ട എഫ്ബി പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ; ഉടന്‍ തന്നെ ദൃശ്യങ്ങള്‍ നീക്കി

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോയുമായി സിപിഐഎം പത്തനംതിട്ട ഫേസ്ബുക്ക് പേജ്. ‘പാലക്കാട് എന്ന സ്‌നേഹ വിസ്മയം’ എന്ന് അടിക്കുറിപ്പോടെയാണ് പേജില്‍ വിഡിയോ ഷെയര്‍ ചെയ്തിരുന്നത്. 63000 ഫോളോവേഴ്‌സ് ഉള്ള പേജിലാണ് രാഹുലിന്റെ പ്രചാരണ വിഡിയോ പോസ്റ്റ് ചെയ്തത്. സംഭവം ചര്‍ച്ചയായതോടെ രാത്രി തന്നെ ദൃശ്യങ്ങള്‍ പേജില്‍ നിന്ന് ഒഴിവാക്കി. രാഹുലിന്റെ വിഡിയോ വന്നത് തങ്ങളുടെ ഔദ്യോഗിക പേജിലല്ലെന്നാണ് സിപിഐഎമ്മിന്റെ വിശദീകരണം. ഇത് സിപിഎമ്മിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് എന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രതികരിച്ചു. സംഭവത്തിന്റെ സ്‌ക്രീന്‍ […]

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുഴ കടക്കുന്നതിനിടെ മന്ത്രി ഒ.ആര്‍ കേളുവും എൽഡിഎഫ് നേതാക്കളും ചങ്ങാടത്തിൽ കുടുങ്ങി; രക്ഷപ്പെടുത്തിയത് അരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിനിടെ മന്ത്രി ഒ.ആര്‍ കേളുവും എൽഡിഎഫ് നേതാക്കളും ചങ്ങാടത്തിൽ കുടുങ്ങി. പ്രചാരണത്തിനായി മലപ്പുറം വഴിക്കടവിൽ എത്തിയ മന്ത്രി ഒ ആർ കേളുവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റു നേതാക്കളുമാണ് ഇന്നലെ വൈകിട്ട് ചങ്ങാടത്തിൽ കുടുങ്ങിയത്. വഴിക്കടവിലെ പുന്നപ്പുഴ കടക്കുന്നതിനിടെയാണ് മന്ത്രി ഒ.ആർ. കേളു ചങ്ങാടത്തിൽ കുടുങ്ങിയത്. ചങ്ങാടത്തിൽ മറ്റ് എൽ.ഡി.എഫ് നേതാക്കളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചങ്ങാടത്തിൽ പോകുന്നതിനിടെ മുന്നോട്ട് നീങ്ങാനാകാതെ പുഴയിൽ കുടുങ്ങിപോവുകയായിരുന്നു. സംഭവം അറിഞ്ഞ് പോലീസും നാട്ടുകാരും തണ്ടര്‍ബോള്‍ട്ട് സംഘവും ചേര്‍ന്ന് അരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ മന്ത്രിയെയും മറ്റു നേതാക്കളെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു. […]

മരുന്ന് കഴിച്ചിട്ടും കൊളസ്ട്രോൾ വില്ലനാകുന്നുണ്ടോ..? എങ്കിൽ മരുന്നില്ലാതെ കൊളസ്ട്രോൾ കുറക്കാമെന്ന കാര്യം അറിയാമോ ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതീ..

നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും കാണുന്ന മെഴുകുപോലുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ശരീരത്തിൽ കുറച്ച് കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ, നിങ്ങളുടെ രക്തത്തിൽ ഇതിന്റെ അളവ് കൂടിയാൽ ധമനികളുടെ ഭിത്തികളിൽ പറ്റിപ്പിടിച്ച്‌ അവയെ ഇടുങ്ങിയതാക്കുകയും ഇത് ഹൃദ്രോഗത്തിനു കാരണമാവുകെയും ചെയ്യുന്നു. നമ്മുടെ ജീവിതശൈലീ മാറ്റങ്ങളും ആരോഗ്യകരമായ ഭക്ഷണവും വ്യായാമവുമൊക്കെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതാണ്. ഇതിനായി കൊഴുപ്പുള്ള ഭക്ഷണം കുറയ്ക്കാൻ ശ്രമിക്കുക. പ്രത്യേകിച്ച്‌ പൂരിത കൊഴുപ്പ് അടങ്ങിയ ഫുഡുകൾ കഴിക്കാതിരിക്കുക. പോഷകങ്ങൾ മതിയായ അളവിൽ അടങ്ങിയ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും ജീവിതത്തിന്റെ ഭാഗമാക്കിയാൽ കൊളസ്ട്രോൾ […]

പ്രശസ്ത തമിഴ് നടൻ ഡൽഹി ഗണേഷ് അന്തരിച്ചു; വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം; തമിഴ് മലയാളം ഉൾപ്പെടെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്

ഡല്‍ഹി: പ്രശസ്ത തമിഴ് നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. നാനൂറിലേറെ ചലച്ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തമിഴ്, മലയാളം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, തുടങ്ങിയ മലയാള സിനിമകളിലും അദ്ദേഹം വേഷമിട്ടു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്. സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് ആരാധകര്‍ക്കിടയില്‍ തന്റേതായ ഒരു […]

യുദ്ധം എല്ലാം തകർക്കുന്നു; പുതിയ ആശയവുമായി സർക്കാർ; ജനങ്ങള്‍ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് വർദ്ധിപ്പിക്കണമെന്ന് നിർദേശം; ഇതിനായി സെക്സ് മന്ത്രാലയം സ്ഥാപിക്കാനൊരുങ്ങുന്നു; കുടുംബ സംരക്ഷണ കമ്മിറ്റിയുടെ ശുപാർശകൾക്ക് ഭരണകൂടത്തിന്റെ അം​ഗീകാരം

മോസ്കോ: റഷ്യ – യുക്രെയിൻ യുദ്ധം തുടങ്ങിയിട്ട് രണ്ട് വർഷവും എട്ട് മാസവും പിന്നിട്ടിരിക്കുന്നു. യുദ്ധം രാജ്യങ്ങളെ സാമ്പത്തികമായും സാമൂഹികമായും തകർത്തേക്കാം. ജനസംഖ്യയെയും യുദ്ധം ആശങ്കാജനകമായ നിലയില്‍ ബാധിക്കും. ആ യാഥാർത്ഥ്യം റഷ്യ തിരിച്ചറിയുകയാണ്. രാജ്യത്തെ ജനസംഖ്യയില്‍ കുറവു വന്നതോടെ പ്രത്യുത്പാദന വർ‌ദ്ധനവിന് ജനങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നുവെന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇതിനായി ഒരു മന്ത്രാലയം തന്നെ രൂപീകരിക്കാൻ തയ്യാറെടുക്കുകയാണ് റഷ്യൻ സർക്കാർ എന്നാണ് റിപ്പോർട്ട്. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിശ്വസ്തയും കുടുംബ സംരക്ഷണ, പിതൃത്വ, മാതൃത്വ വകുപ്പുകള്‍ കൈകാര്യം […]

ഡോക്ടർമാരുടെ ക്രൂരവിനോദം; മത്സരയോട്ടത്തിൽ യുവാവിന്റെ ജീവനെടുത്തു; മുന്നില്‍ പോയ കാറിനെ മറികടക്കാൻ അമിതവേ​ഗത്തിലെത്തിയ ഡോക്ടർമാരുടെ രണ്ടു കാറുകളിലൊന്ന് ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; അപകടത്തിൽ യുവാവിന് ദാരുണാന്ത്യം; കാറോടിച്ച ഡോ. ശ്യാം രമേശിനെതിരെ നരഹത്യയ്‌ക്ക് കേസ്

കിഴക്കമ്പലം: കാറുമായി സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡോക്ടർമാർ നടത്തിയ മത്സര ഓട്ടം കിഴക്കമ്പലത്ത് യുവാവിന്റെ ജീവനെടുത്തു. കിഴക്കമ്പലം എരുമേലി പറക്കോട് റോഡില്‍ എരുമേലി കപ്പേളയ്‌ക്കു സമീപം ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു ഡോക്ടർമാരുടെ ക്രൂരവിനോദം അരങ്ങേറിയത്. ബൈക്ക് യാത്രക്കാരൻ തിരുവാണിയൂർ കിളിത്താറ്റില്‍ പറമ്പാത്ത് റോജർ പോളി (40) നെയാണ് ഇവർ ഇടിച്ചുകൊലപ്പെടുത്തിയത്. മെഡിക്കല്‍ കോളേജിലേക്കു പോയ ഡോക്ടർമാരുടെ രണ്ടു കാറുകളിലൊന്ന് മുന്നില്‍ പോയ കാറിനെ അമിത വേഗത്തില്‍ മറികടക്കാൻ ശ്രമിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്. റോജറിന്റെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച കാർ മുന്നോട്ടോടിയാണ് നിന്നത്. കിഴക്കമ്പലത്തെ സ്വകാര്യ സ്ഥാപനത്തിലെ […]

ചരിത്ര നേട്ടം കൈവരിക്കാനൊരുങ്ങി ആറാം ക്ലസ്സുകാരൻ; ഇരുകൈകാലുകളും ബന്ധിച്ച് വൈക്കം വേമ്പനാട്ടുകായൽ 7കിലോമീറ്റർ നീന്തിതുടിച്ച് എത്തുന്നത് വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോഡിലേക്ക്… റെക്കോർഡുകൾ സ്വന്തമാക്കാൻ കൊച്ചുമിടുക്കൻ ഇറങ്ങുന്നത് നവംബർ 16ന്

കോട്ടയം: ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി ഇരുകൈകാലുകളും ബന്ധിച്ച് 7കിലോമീറ്റർ നീന്തിക്കടക്കാൻ ഒരുങ്ങുന്നു. കോതമംഗലം കടവൂർ തൊണ്ടാറ്റിൽ വീട്ടിൽ ജോബിയുടേയും മെറിൻ ജോബിയുടെ മകനും വിമലഗിരി പബ്ലിക് സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിയുമായ എബെൻ ജോബി ആണ് വൈക്കം വേമ്പനാട്ടുകായൽ 7കിലോമീറ്റർ ദൂരം ഇരുകൈകാലുകളും ബന്ധിച്ച് നീന്തികടക്കാൻ ഒരുങ്ങുന്നത്. നവംബർ 16ന് രാവിലെ 8മണിക്ക് ആലപ്പുഴ ജില്ലയിലെ അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെ ഉള്ള 7കിലോമീറ്റർ ദൂരമാണ് ഈ പതിനൊന്നുവയസ്സുകാരൻ നീന്താനൊരുങ്ങുന്നത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ് കോച്ച് ബിജു തങ്കപ്പന്റെ […]