ലഹരി വാങ്ങാനെത്തിയത് മാലിദ്വീപുകാർ, പിടികൂടിയത് 6.360 കിലോ ഹാഷിഷ് ഓയിൽ ; വാണിജ്യ അളവിൽ ഹാഷിഷ് ഓയിൽ കടത്തി കൊണ്ടുവന്ന് വില്പനയ്ക്ക് ശ്രമിച്ച പ്രതികൾക്ക് 28 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
തിരുവനന്തപുരം : വാണിജ്യ അളവിൽ ഹാഷിഷ് ഓയിൽ വിൽപ്പന നടത്തിയ കേസിലെ പ്രതികൾക്ക് 28 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തമിഴ്നാട് തൂത്തുകുടി നാലാം തെരുവിൽ ഭൂപാലരായർപൂരം വീട്ടിൽ ആന്റണി റോസാരി റൊണാൾഡോ(45), ഇടുക്കി തങ്കമണി പാണ്ടിപ്പാറ മണിച്ചിറയ്ക്കൽ വീട്ടിൽ ബിനോയ് തോമസ് (50), ഇടുക്കി തങ്കമണി കാൽവരിമൗണ്ട് തോണ്ടിപ്പറമ്പ് എട്ടാം മൈൽ പാണ്ടിപ്പാറ ടി.എൻ.ഗോപി (74) എന്നിവരെയാണ് തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെ.പി.അനിൽകുമാർ ശിക്ഷിച്ചത്. നെർക്കോട്ടികിസ് വകുപ്പ് പ്രകാരം 28 വർഷം […]