Spread the love

ആലപ്പുഴ: വിവാഹവാഗ്‌ദാനം നല്‍കി തിരുവനന്തപുരം സ്വദേശിയായ യുവതിയെ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവ ഡോക്‌ടറെ തമിഴ്‌നാട്ടില്‍ നിന്ന്‌ അറസ്‌റ്റ് ചെയ്‌തു.

video
play-sharp-fill

തമിഴ്‌നാട്‌ മധുര സ്വദേശി ഡോ. കേശവ്‌ രമണ(28)നെയാണ്‌ ആലപ്പുഴ നോര്‍ത്ത്‌ പോലീസ്‌ സ്‌റ്റേഷനിലെ പ്രത്യേക അനേ്വഷണസംഘം അറസ്‌റ്റ് ചെയ്‌തത്‌. ആലപ്പുഴയിലെ സ്വകാര്യ സ്‌ഥാപനത്തില്‍ ഇരുവരും ഒരുമിച്ചു ജോലിചെയ്‌തിരുന്ന കാലത്തായിരുന്നു കേസിനാസ്‌പദമായ സംഭവം.

മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ച വിവരം മറച്ചുവച്ചു വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്നാണ്‌ കേസ്‌. തന്നെ വിവാഹം കഴിക്കണമെന്നു യുവതി ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നു യുവ ഡോക്‌ടര്‍ അറിയിച്ചെന്നും തുടര്‍ന്ന്‌ ജോലി ഉപേക്ഷിച്ച്‌ ഇയാള്‍ തമിഴ്‌നാട്ടിലെ വിവിധ സ്‌ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്നും പരാതിയില്‍ വ്യക്‌തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോര്‍ത്ത്‌ സി.ഐ: സജികുമാറിന്റെ നേതൃത്വത്തില്‍ എസ്‌.ഐ: ദേവിക, സുഭാഷ്‌, വിനു, ലവന്‍, സുജിത്‌ എന്നിവരടങ്ങുന്ന അനേ്വഷണസംഘമാണ്‌ കഴിഞ്ഞ ദിവസം യുവ ഡോക്‌ടറെ അറസ്‌റ്റ് ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.