നായ കുറുകെ ചാടി, ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു അപകടം: ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം
മലപ്പുറം: നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. എടപ്പാൾ വട്ടംകുളം കാന്തള്ളൂർ സ്വദേശി പ്രജീഷ് (43) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. യാത്രക്കാരനുമായി പോകുന്നതിനിടെ നായ കുറുകെ ചാടുകയായിരുന്നു. പെട്ടെന്ന് സഡൻ ബ്രേക്കിട്ടതോടെ ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പ്രജീഷിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഓട്ടോയിലെ യാത്രക്കാരന് നിസ്സാരമായി പരിക്കേൽക്കുകയും ചെയ്തു. പ്രജീഷിൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് […]