മുൻവിരോധം ; കട്ടച്ചിറ സ്വദേശിനിയായ മധ്യവയസ്കയെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചു ; കേസിൽ അച്ഛനും മകനുമടക്കം നാല് പേരെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ ഏറ്റുമാനൂർ : മധ്യവയസ്കയെയും, കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസിൽ അച്ഛനും,മകനുമടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്ലാമറ്റം പടിഞ്ഞാറെക്കുറ്റ് വീട്ടിൽ ജേക്കബ് (66), ഇയാളുടെ മകൻ റിന്റോ ജേക്കബ് (30), റിന്റോയുടെ സുഹൃത്തുക്കളായ കിടങ്ങൂർ കട്ടച്ചിറ ഭാഗത്ത് തെക്കേതൊട്ടിയിൽ വീട്ടിൽ വിഷ്ണു കൃഷ്ണൻ (30), കൂടല്ലൂർ മൂലക്കോണം ഭാഗത്ത് പറയനാട്ട് വീട്ടിൽ അശ്വിൻബാബു (25) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി 9:30 മണിയോടുകൂടി കട്ടച്ചിറ സ്വദേശിനിയായ മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും, […]