play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (21/ 10/2024) തീക്കോയി, നാട്ടകം, ഈരാറ്റുപേട്ട  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (21/10/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കീരിയാത്തോട്ടം, അലിമുക്ക്, തലനാട് പഞ്ചായത്ത് പടി, എൻഎസ്എസ്, കാളക്കൂട് , തലനാട് ബസ് സ്റ്റാൻഡ്, അയ്യമ്പാറക്കവല എന്നീ ട്രാൻസ്ഫോർമർകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ( 21/10/2024 തിങ്കൾ) രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൂരക്കുറ്റി ,റബ്ബർവാലി വില്ല, തലപ്പാടി,ഇഞ്ചകാട്ടുകുന്ന്, എസ് എം […]

യുവതി ഞരമ്പ് മുറിക്കുന്ന വീഡിയോ ഫോണിലേക്ക് അയച്ചു കൊടുത്തു ; വീഡിയോ കണ്ടതിനു പിന്നാലെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: പെണ്‍സുഹൃത്ത് കൈഞരമ്പ് മുറിക്കുന്ന വീഡിയോ കണ്ടതിനു പിന്നാലെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഡല്‍ഹി അനന്ത് വിഹാറിലാണ് സംഭവം. ഡല്‍ഹി സ്വദേശിയായ അരുണ്‍ നന്ദയെന്ന യുവാവാണ് മരിച്ചത്. യുവാവിന്റെ മരണത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അബോധാവസ്ഥയില്‍ 30 വയസ്സു പ്രായമുള്ള യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസിന് വിവരം ലഭിക്കുന്നത്. പോലീസെത്തുമ്പോഴേക്കും യുവാവ് മരിച്ചിരുന്നു. ഇയാളുടെ പെണ്‍സുഹൃത്തിനെ കൈഞരമ്പ് മുറിച്ചതിനെ തുടര്‍ന്ന് നേരത്തേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അരുണ്‍ തന്നെയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചതും. ഇതിനിടെ യുവതി അരുണിന്റെ ഫോണിലേക്ക് […]

സമീപത്തെ വീട്ടിൽ അലക്കിയിട്ടിരുന്ന ചുരിദാറും കൈക്കലാക്കി എടിഎമ്മിലേക്ക് എത്തി ; ഇരുമ്പ് കമ്പി ഉപയോഗിച്ച് മെഷീൻ കുത്തി പൊളിച്ചെങ്കിലും പണം എടുക്കാൻ കഴിഞ്ഞില്ല ; സ്ത്രീ വേഷത്തിലെത്തി മോഷണ ശ്രമം നടത്തിയ യുവാവ് പിടിയിൽ ; എടിഎം കവർച്ചയുടെ വാർത്തകൾ കണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് പ്രതി മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊല്ലം: പരവൂരിൽ സ്ത്രീ വേഷത്തിലെത്തി എടിഎമ്മിൽ മോഷണ ശ്രമം നടത്തിയ പ്രതി പിടിയിൽ. കുറുമണ്ടൽ സ്വദേശി രാഹുലാണ് അറസ്റ്റിലായത്. മോഷണത്തിനായി വരുന്നതിനിടെ സമീപത്തെ വീട്ടിൽ അലക്കിയിട്ടിരുന്ന ചുരിദാറും കൈക്കലാക്കിയാണ് പ്രതി എടിഎമ്മിലേക്ക് എത്തിയത്. പരവൂർ പുക്കുളം ഇസാഫ് ബാങ്കിന്റെ എടിഎം കുത്തി തുറന്നായിരുന്നു മോഷണ ശ്രമം. മോഷണത്തിനായി വരവേ സമീപത്തെ വീട്ടിൽ അലക്കി ഇട്ടിരുന്ന ചുരിദാർ കൈക്കലാക്കി ധരിച്ചു. ആളെ തിരിച്ചറിയാതിരിക്കാൻ തുണി ഉപയാഗിച്ച് തല മൂടി. ബാങ്കിന്റെ പിൻവശത്തെത്തി മതിൽ ചാടി കടന്ന് പ്ലാസ്റ്റിക് കവറുപയോഗിച്ച് രണ്ട് ക്യാമറകൾ മറച്ചു. […]

ശബരിമല ദർശനത്തിന് തിരക്ക് കൂടുതൽ, എത്തിയവരുടെ എണ്ണം ലക്ഷം കവിഞ്ഞു ; പൊലീസുകാരുടെ എണ്ണം കൂട്ടി ; പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റ് : പത്തനംതിട്ട എസ്പി വി.ജി.വിനോദ് കുമാർ

സ്വന്തം ലേഖകൻ കോട്ടയം : ശബരിമലയിൽ പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നു പത്തനംതിട്ട എസ്പി വി.ജി.വിനോദ് കുമാർ. പൊലീസുകാരുടെ എണ്ണം കൂട്ടേണ്ട സാഹചര്യമുണ്ടായപ്പോൾ ഫലപ്രദമായി ചെയ്തിട്ടുണ്ട്. ശബരിമലയിൽ പൊലീസ് മികച്ച രീതിയിലാണു പ്രവർത്തിക്കുന്നതെന്നും എല്ലാ സഹായങ്ങളും ഭക്തർ‌ക്കു നൽകാൻ പരമാവധി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തുലാമാസ പൂജകൾക്കായി നട തുറന്ന ശേഷം ശബരിമല ദർശനത്തിനു തിരക്ക് കൂടുതലാണ്. നട തുറന്ന 16ന് വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്തവരുടെ എണ്ണം 11965 ആണ്. പിന്നീടിതു ദിവസവും വർധിച്ചു. മാസപൂജയുടെ സമയങ്ങളിൽ […]

വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലം 200 മീറ്റര്‍ ; ഫയര്‍ ലൈന്‍ നടപ്പാക്കിയാല്‍ തേക്കിൻകാട് വെടിക്കെട്ട് നടക്കില്ല ; തൃശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ ; കേന്ദ്രം ഇറക്കിയ ഉത്തരവ് തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ എല്ലാ മനോഹാരിതയും നശിപ്പിക്കും ; ഉത്തരവിലെ 35 നിയന്ത്രണങ്ങളില്‍ അഞ്ചെണ്ണം ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തത് : മന്ത്രി കെ രാജൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തൃശൂര്‍ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഉത്തരവ് പൂരം പ്രതിസന്ധിയിലാക്കുന്നതെന്ന് മന്ത്രി കെ രാജന്‍. ഉത്തരവിലെ 35 നിയന്ത്രണങ്ങളില്‍ അഞ്ചെണ്ണം ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം ഇറക്കിയ ഉത്തരവ് തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ എല്ലാ മനോഹാരിതയും നശിപ്പിക്കുന്നതാണെന്നും പൂരം തകര്‍ക്കാനുള്ള ശ്രമമായി മാത്രമെ കാണാനാകൂവെന്നും മന്ത്രി പറഞ്ഞു. ഉത്തരവ് തൃശൂര്‍ പൂരം പ്രതിസന്ധിയിലാക്കുമെന്ന് കാണിച്ച് കേന്ദ്രത്തിന് കത്തയച്ചു. പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി പീയുഷ് ഗോയലിനും കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ക്കും ഇക്കാര്യം ചൂണ്ടികാണിച്ച് കത്തയച്ചിട്ടുണ്ട്. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന […]

നട്ടാശ്ശേരി കുന്നുംകിടാരത്തിൽ ഗോപാലകൃഷ്ണൻ നായർ നിര്യാതനായി

നട്ടാശ്ശേരി : കുന്നുംകിടാരത്തിൽ ഗോപാലകൃഷ്ണൻ നായർ (കുട്ടൻ 70) അന്തരിച്ചു . ഭാര്യ – രാധ നട്ടാശ്ശേരി താഴത്തുമുറി കുടുംബംഗം. സംസ്കാരം നാളെ ( 21/10/24) ഉച്ചയ്ക്ക് 1.30.ന് വീട്ടുവളപ്പിൽ. മക്കൾ : രതീഷ് ബാബു, ഗിരീഷ് ബാബു മരുമക്കൾ : ശരണ്യ പി നായർ, അഞ്ജലി

നവീന്‍ ബാബുവിന്‍റെ മരണം ; മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ നിന്ന് വിട്ടു നിന്ന് കളക്ടര്‍

സ്വന്തം ലേഖകൻ കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽനിന്നു വിട്ടുനിന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. പിണറായിയിലെ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് കളക്ടർ വിട്ടുനിന്നത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ വിവാദത്തിലായതോടെയാണ് കളക്ടർ പരിപാടിയില്‍ നിന്ന് വിട്ടു നിന്നത് എന്നാണ് സൂചന. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയും പങ്കെടുക്കേണ്ട ചടങ്ങായിരുന്നു. യാത്രയയപ്പ് ചടങ്ങില്‍ നവീന്‍ ബാബുവിനെതിരെ ദിവ്യ നടത്തിയ ആരോപണമാണ് അദ്ദേഹത്തിന്‍റെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് ആക്ഷേപം. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചത് കളക്ടറാണ് […]

അൻവറിനെ തള്ളി, സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് സമവായ ചര്‍ച്ച വേണ്ട ; രമ്യ ഹരിദാസിനെ പിൻവലിക്കില്ലെന്ന് യുഡിഎഫ് ; പാലക്കാടും ചേലക്കരയിലും പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കും ; ചർച്ച തുടരും

സ്വന്തം ലേഖകൻ തൃശൂർ: ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കില്ലെന്ന് വ്യക്തമാക്കി യുഡിഎഫ്. പി വി അൻവറുമായി നടത്തിയ ചർച്ചയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച് പിന്‍വലിച്ച് ഡിഎംകെ പിന്തുണ നല്‍കുന്ന സ്ഥാനാര്‍ത്ഥി എന്‍ കെ സുധീറിനെ പിന്തുണയ്ക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് സമവായ ചര്‍ച്ച വേണ്ട എന്നാണ് യുഡിഎഫ് തീരുമാനം. പാലക്കാടും ചേലക്കരയിലും പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കും. അന്‍വറുമായി അനുനയ നീക്കങ്ങള്‍ തുടരുകയും ചെയ്യുമെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ചാൽ പാലക്കാട് കോൺ​ഗ്രസിനെ പിന്തുണയ്ക്കാം എന്നാണ് അന്‍വര്‍ മുന്നോട്ടുവെച്ച […]

കൂട്ടുകാര്‍ക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി പുനൂര്‍ പുഴയിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. താമരശ്ശേരി കോട്ടക്കുന്ന് സാലിയുടെ മകൻ ആദിൽ (11) ആണ് പുഴയിലെ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത്. അവധി ദിവസമായതിനാൽ കൂട്ടുകാര്‍ക്കൊപ്പം പുഴയിൽ കുളിക്കാനെത്തിയതായിരുന്നു ആദിൽ. കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ആദിലിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തി ആദിലിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

മയക്കു മരുന്ന് കലര്‍ത്തിയ പ്രസാദം നല്‍കി ; ക്ഷേത്ര പൂജാരി കോളേജ് വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്തു ; വിവരം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്ന് പൂജാരിയും ഡ്രൈവറും ഭീഷണിപ്പെടുത്തി ; പരാതിയുമായി പെൺകുട്ടി

സ്വന്തം ലേഖകൻ ജയ്പൂര്‍: ക്ഷേത്ര പൂജാരി മയക്കുമരുന്ന് കലര്‍ത്തിയ പ്രസാദം നല്‍കി ഒന്നിലധികം തവണ ബലാത്സംഗം ചെയ്‌തെന്ന് കോളേജ് വിദ്യാര്‍ഥിനിയുടെ പരാതി. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ക്ഷേത്രപാല്‍ എന്ന ക്ഷേത്രത്തില്‍ പൂജാരി ബാബ ബാലക്‌നാഥ് പീഡിപ്പിച്ചെന്നാണ് പരാതി. വിവരം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്ന് പൂജാരിയും ഡ്രൈവറും ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്ര ദര്‍ശനം നടത്തുന്നതിനിടെയാണ് ഇരയായ പെണ്‍കുട്ടിയെ പൂജാരി ആദ്യം കാണുന്നത്. പൂജാരി പെണ്‍കുട്ടിയുടെ വിശ്വാസം സമ്പാദിക്കുകയും ഇടയ്ക്കിടെ ക്ഷേത്രത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു. ഏപ്രില്‍ 12ന് പെണ്‍കുട്ടി കോളജില്‍ പരീക്ഷ […]