play-sharp-fill
യുവതി ഞരമ്പ് മുറിക്കുന്ന വീഡിയോ ഫോണിലേക്ക് അയച്ചു കൊടുത്തു ; വീഡിയോ കണ്ടതിനു പിന്നാലെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

യുവതി ഞരമ്പ് മുറിക്കുന്ന വീഡിയോ ഫോണിലേക്ക് അയച്ചു കൊടുത്തു ; വീഡിയോ കണ്ടതിനു പിന്നാലെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: പെണ്‍സുഹൃത്ത് കൈഞരമ്പ് മുറിക്കുന്ന വീഡിയോ കണ്ടതിനു പിന്നാലെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഡല്‍ഹി അനന്ത് വിഹാറിലാണ് സംഭവം. ഡല്‍ഹി സ്വദേശിയായ അരുണ്‍ നന്ദയെന്ന യുവാവാണ് മരിച്ചത്.

യുവാവിന്റെ മരണത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അബോധാവസ്ഥയില്‍ 30 വയസ്സു പ്രായമുള്ള യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസിന് വിവരം ലഭിക്കുന്നത്. പോലീസെത്തുമ്പോഴേക്കും യുവാവ് മരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ പെണ്‍സുഹൃത്തിനെ കൈഞരമ്പ് മുറിച്ചതിനെ തുടര്‍ന്ന് നേരത്തേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അരുണ്‍ തന്നെയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചതും. ഇതിനിടെ യുവതി അരുണിന്റെ ഫോണിലേക്ക് യുവതി ഞരമ്പ് മുറിക്കുന്ന വീഡിയോ അയച്ചു കൊടുത്തിരുന്നു. ഇത് കണ്ടതോടെയാണ് യുവാവ് കുഴഞ്ഞുവീഴുന്നത്.

ഇയാളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഹൃദയാഘാതം സംഭവിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.