play-sharp-fill

എഡിഎമ്മിന്റെ ആത്മഹത്യ: മുൻ‌കൂർ ജാമ്യ ഹർജിയില്‍ തീരുമാനം വരാൻ കാത്ത് പി പി ദിവ്യയെ ചോദ്യം ചെയ്യാതെ പോലീസ്; ഇരിണാവിലെ വീട്ടില്‍ ദിവ്യ ഇല്ല; ഇന്ന് നിർണായക ദിനം; അറസ്റ്റ് സാധ്യത ഒഴിവാക്കാനായി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരി​ഗണിക്കും

കണ്ണൂർ: മുൻ‌കൂർ ജാമ്യ ഹർജിയില്‍ തീരുമാനം വരാൻ കാത്ത് പ്രതി ചേർത്ത സിപിഎം നേതാവ് പി പി ദിവ്യയെ ചോദ്യം ചെയ്യാതെ പോലീസ്. ദിവ്യ ഇരിണാവിലെ വീട്ടില്‍ ഇല്ലെന്നാണ് വിവരം. മുൻ‌കൂർ ജാമ്യഹർജി ഇന്ന് തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി പരിഗണിക്കും. പോലീസ് അന്വേഷണത്തില്‍ മാത്രമല്ല റവന്യു വകുപ്പ് അന്വേഷണത്തിലും ദിവ്യയുടെ മൊഴിയെടുത്തിട്ടില്ല. ദിവ്യ സാവകാശം തേടിയെന്നായിരുന്നു കളക്ടർ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്ത ശേഷം എ ഗീത പറഞ്ഞത്. ജില്ലാ കളക്ടർ അരുണ്‍ കെ വിജയൻ ഇന്നും ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയേക്കും. കളക്ടറുടെ മൊഴി പോലീസ് […]

ഇരുട്ട് വീണാൽ പിന്നെ യാത്ര അപകടം മുന്നിൽകണ്ട്; ഇരുചക്രവാഹനങ്ങള്‍ ഇടിച്ചുമറിഞ്ഞ് അപകടം നിത്യസംഭവം; ജീവനുപോലും ഭീഷണി ഉയർത്തി മുണ്ടക്കയം പാലൂർക്കാവ് തെക്കേമല റോഡിൽ കന്നുകാലിക്കൂട്ടം; പെരുവന്താനം പഞ്ചായത്തില്‍ ഉള്‍പ്പെടെ പരാതി നൽകിയിട്ടും കണ്ണടച്ച് അധികൃതർ; പ്രദേശത്ത് അലഞ്ഞുതിരിയുന്നത് നൂറുകണക്കിന് കന്നുകാലികൾ

മുണ്ടക്കയം: തെക്കേമല റോഡുകളിലൂടെ രാത്രിയില്‍ സഞ്ചരിക്കുന്നവർ അപകടം മുന്നിൽ കണ്ടാണ് യാത്ര ചെയ്യുന്നത്. റോഡിന് ന‌ടുവിൽ നിലയുറപ്പിക്കുന്ന കന്നുകാലിക്കൂട്ടമാണ് യാത്രക്കാരുടെ ജീവനുപോലും ഭീഷണി ഉയർത്തുന്നത്. പലവട്ടം ഇരുചക്രവാഹനങ്ങള്‍ കന്നുകാലിക്കൂട്ടത്തെ ഇടിച്ചുമറിഞ്ഞ് അപകടം സംഭവിച്ചു. കഴിഞ്ഞയാഴ്ച അപകടത്തില്‍ രണ്ട് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേറ്റു. കഷ്ടിച്ചാണ് പലരും രക്ഷപ്പെടുന്നത്. പരിക്കേറ്റവർ പലരുമുണ്ട്. 5ാം റ്റി.ആർ & ടി, പാലൂർക്കാവ് തെക്കേമല റോഡിലാണ് കന്നുകാലിക്കൂട്ടം യാത്രക്കാരുടെ കാലനായി മാറുന്നതിലേക്ക് വഴിവെക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും ഈ പ്രദേശത്ത് അപകടം സംഭവിച്ചു. അപകട സാധ്യത കൂടിയതോടെ പെരുവന്താനം പഞ്ചായത്തില്‍ ഉള്‍പ്പെടെ […]

സമൂഹ മാധ്യമത്തിലൂടെ വീട്ടമ്മയുമായി അടുപ്പം സ്ഥാപിച്ചു; വീട്ടമ്മയുമായുള്ള നഗ്ന വീഡിയോകോളിന്റെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കൊല്ലം: വീട്ടമ്മയുമായുള്ള നഗ്ന വീഡിയോകോളിന്റെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തൃശൂർ കൊരട്ടി സ്വദേശി രഞ്ജിത്താണ് പിടിയിലായത്. കഴിഞ്ഞ രണ്ടുവർഷത്തോളമായി ഇയാള്‍ കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയിലാണ് താമസിക്കുന്നത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വീട്ടമ്മയുമായി വീഡിയോ കോളില്‍ ഏർപ്പെടുകയും ഇവർ നഗ്നത പ്രദർശിപ്പിച്ചപ്പോള്‍ ഇയാള്‍ ഫോണില്‍ റെക്കോഡ് ചെയ്യുകയുമായിരുന്നു. തുടർന്ന് ഈ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയർ ചെയ്യുകയും സുഹൃത്തുക്കള്‍ക്ക് കൈമാറുകയുമായിരുന്നു. തന്റെ നഗ്നവീഡിയോ കൈക്കലാക്കി പ്രചരിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വർഷത്തോളമായി കുളത്തൂപ്പുഴയില്‍ താമസിച്ച്‌ […]

ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ധനനഷ്ടം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (21/10/2024) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, ധനനഷ്ടം ഇവ കാണുന്നു. രാത്രി ഏഴു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, ആരോഗ്യം, ഉപയോഗസാധനലാഭം ഇവ കാണുന്നു. രാത്രി ഏഴു മണി കഴിഞ്ഞാൽ മുതല്‍ കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം, പരീക്ഷാപരാജയം ഇവ കാണുന്നു. മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ […]

ഉപതെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാൻ ഇടതുമുന്നണിയോഗം ഇന്ന്; പ്രധാനപ്പെട്ട നേതാക്കളുടെ പ്രചരണ തീയതികള്‍ ചർച്ചയാകും; പാലക്കാട് ബിജെപിയുടെ റോഡ് ഷോയും യുഡിഎഫ് കണ്‍വെൻഷനും

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളിലെ തന്ത്രങ്ങള്‍ മെനയാൻ ഇടതുമുന്നണിയോഗം ഇന്ന് ചേരും. വൈകിട്ട് എകെജി സെൻററിലാണ് യോഗം ചേരുന്നത്. മുന്നണിയുടെ പ്രധാനപ്പെട്ട നേതാക്കളുടെ പ്രചരണ തീയതികള്‍ യോഗത്തില്‍ ചർച്ചയാകും. ഇടതുമുന്നണിയിലെ എല്ലാ ഘടകകക്ഷി നേതാക്കളും മൂന്ന് മണ്ഡലങ്ങളും കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കണമെന്നാണ് ധാരണ. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരുടെ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികള്‍ അതാത് ജില്ലാ കമ്മിറ്റികളുമായി ആലോചിച്ചു തീരുമാനിക്കും. ഓരോ മണ്ഡലങ്ങളിലും ഉയർത്തേണ്ട പ്രചരണ വിഷയങ്ങളും മുന്നണി യോഗത്തില്‍ ചർച്ചയ്ക്ക് വരും. അതേസമയം, […]

അയ്യപ്പഭക്തർക്ക് ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിങ്ങിന് സഹായവുമായി അയ്യപ്പ സേവാ സംഘം; സംസ്ഥാനത്തെ മുഴുവൻ ക്യാമ്പുകളിലും ബുക്കിങ്ങിന് സൗകര്യം ഒരുക്കും; തീരുമാനം ദേശീയ അയ്യപ്പ സേവാ സംഘ യോ​ഗത്തിൽ; സംഘടനയുടെ പുതിയ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു; പ്രസിഡൻ്റ് അഡ്വ. എം. രാജഗോപാലൻ നായർ, ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനൻ, ട്രഷറർ കൊച്ചു കൃഷ്ണൻ

കണ്ണൂർ: അടുത്ത് വരുന്ന ശബരിമല സീസണിൽ അയ്യപ്പഭക്തർക്ക് ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിങ്ങിന് വേണ്ട സഹായം നൽകുന്നതിനായി അഖില ഭാരത അയ്യപ്പ സേവാ സംഘം തീരുമാനിച്ചു. സീസണിൽ സംസ്ഥാനത്ത് നടക്കുന്ന സംഘത്തിൻ്റെ മുഴുവൻ ക്യാമ്പുകളിലും ഇതിനുള്ള സൗകര്യം ഒരുക്കും. സംസ്ഥാനത്ത് തെരഞ്ഞെടുത്ത ഓഫീസുകൾക്ക് പുറമേയാണിത്. വെർച്യുൽ ക്യൂ ബുക്കിങ്ങ് എൺപതിനായിരവും സ്പോട്ട് ബുക്കിങ്ങ് ഇരുപതിനായിരവുമായി നിജപ്പെടുത്തണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. എരുമേലി, ചെങ്ങന്നൂർ, പന്തളം, കണ്ണൂർ, തുടങ്ങി സംസ്ഥാത്തെ സംഘത്തിന്റെ ക്യാമ്പുകളിൽ അന്നദാനവും, അയ്യപ്പന്മാർക്ക് വിരി വയ്ക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. അന്യ സംസ്ഥാന ഭക്തരെ സഹായിക്കുന്നതിൻ്റെ […]

ജമ്മു കശ്മീരിലെ ഭീകരാക്രണം: കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴ് ആയി; മരിച്ച അഞ്ച് പേര്‍ അതിഥി തൊഴിലാളികൾ; ഭീകരര്‍ക്കായുള്ള സുരക്ഷാ സേനയുടെ തെരച്ചില്‍ ഊര്‍ജിതം; അപലപിച്ച്‌ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

ഡൽഹി: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. മരിച്ച അഞ്ചുപേര്‍ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയത്. ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തെ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപലപിച്ചു. ഭീകരർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാപറഞ്ഞു.

വേളൂർ കൊച്ചേട്ട് മതിലകത്ത് പോൾ ജോസഫിൻ്റെ ഭാര്യ എത്സമ്മ പോൾ നിര്യാതയായി

കോട്ടയം: വേളൂർ കൊച്ചേട്ട് മതിലകത്ത് പോൾ ജോസഫിൻ്റെ ഭാര്യ എത്സമ്മ പോൾ (64) നിര്യാതയായി. പരേത പാമ്പാടി വേലിയ്ക്കകത്ത് പരേതനായ കെ.പി.കോരസാറിൻ്റെ പുത്രിയാണ്. മൃതദേഹം ഇന്ന് രാവിലെ 8 മണിയ്ക്ക് താഴത്തങ്ങാടി ഇടയ്ക്കാട്ടുപള്ളി കടവിന് സമീപമുള്ള ഭവനത്തിൽ കൊണ്ടുവരും. ശേഷം വൈകീട്ട് 3 മണിയ്ക്ക് ശുശ്രൂഷ ആരംഭിച്ച് സംസ്കാരം കോട്ടയം പുത്തൻ പള്ളിയിൽ നടക്കും. മകൻ: അലൻ ജെ. പോൾ മരുമകൾ: വൃന്ദ

അങ്കമാലി-എരുമേലി ശബരിപാതയില്‍ കേന്ദ്രം പറയുന്നത് പച്ചക്കള്ളം…! നിർമ്മാണ പ്രവർത്തനങ്ങള്‍ പ്രതിസന്ധിയിലായതിന് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നത് അടിസ്ഥാനമില്ലാതെയെന്ന് റിപ്പോർട്ട്; പദ്ധതിച്ചിലവിന്റെ പകുതി വഹിക്കാൻ തയ്യാറെന്ന് കേരളം ഉത്തരവിറക്കിട്ട് വര്‍ഷങ്ങളായി

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരിപാതയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ പ്രതിസന്ധിയിലായതിന് കേന്ദ്രം സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നത് അടിസ്ഥാനമില്ലാതെയെന്ന് റിപ്പോർട്ട്. പദ്ധതിച്ചിലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിർദ്ദേശത്തില്‍ കേരളം മറുപടി നല്‍കിയില്ലെന്ന വാദമാണ് കേന്ദ്രസർക്കാർ ഉയർത്തുന്നത്. എന്നാല്‍, പദ്ധതിയുടെ പകുതിച്ചെലവ് വഹിക്കാൻ തയാറാണെന്നു സംസ്ഥാന സർക്കാർ മൂന്നു വർഷം മുൻപ് തന്നെ ഉത്തരവിറക്കിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2021 ജനുവരി ഏഴിനാണ് അങ്കമാലി-എരുമേലി ശബരിപാതയുടെ പദ്ധതിച്ചിലവ് പങ്കിടാൻ തയ്യാറാണെന്ന് കേരള സർക്കാർ ഉത്തരവിറക്കിയത്. കിഫ്ബിയില്‍ നിന്നാകും പണം കണ്ടെത്തുകയെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. സംസ്ഥാനം ചെലവു പങ്കിടാമെന്നും അതു സംബന്ധിച്ച്‌ […]

പെയ്ന്റിങ് ജോലിക്കായി പോയി ബെംഗളൂരിൽ കാണാതായ പാലകര സ്വദേശിയെ അവശനിലയിൽ റോഡരികിൽ കണ്ടെത്തി; യുവാവിനെ അന്വേഷിച്ച് ബെംഗളൂരിൽ എത്തിയ സഹോദരനും സുഹൃത്തിനുമൊപ്പം ഇന്ന് നാട്ടിലേക്ക് മടങ്ങും; ജോലിക്കായി യുവാവിനെ കൊണ്ടുപോയ കാട്ടാമ്പാക്ക് സ്വദേശി ജോബി ഒളിവിൽ

കടുത്തുരുത്തി: പെയ്ന്റിങ് ജോലിക്കായി പോയി ബെംഗളൂരുവിൽ കാണാതായ പാലകര സ്വദേശി ശ്യാം തങ്കച്ചനെ (30) അവശനിലയിൽ റോഡരികിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. ഇന്നലെ വൈകിട്ട് സഹോദരൻ ശരത്തിനെ വിളിച്ച് താൻ കർണാടകയിലെ തുമക്കൂരുവിൽ ഉണ്ടെന്നും അവിടേക്ക് എത്തണമെന്നും ശ്യാം ആവശ്യപ്പെട്ടിരുന്നു. ശ്യാം അവശനിലയിലാണെന്നും സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും ശരത് പറഞ്ഞു. 16നു കാണാതായ ശ്യാമിനെ തിരഞ്ഞുപോയ ശരത്തും സുഹൃത്ത് ജിക്കു ബാബുവും ബെംഗളൂരുവിലാണ് ഇപ്പോഴുള്ളത്. ശ്യാം ഇപ്പോൾ ഇരുവർക്കുമൊപ്പമുണ്ട്. മൂവരും ഇന്നു നാട്ടിലേക്കു തിരിക്കും. കാട്ടാമ്പാക്ക് സ്വദേശി ജോബി വിളിച്ചിട്ടാണു പെയ്ന്റിങ് ജോലിക്കായി […]