ഇന്ത്യയില്‍ നിന്നും ലോകമെങ്ങും പറന്നത് ലക്ഷക്കണക്കിന് നഴ്‌സുമാര്‍,യുകെയില്‍ എത്തിയത് 55,429 പേര്‍; അയര്‍ലണ്ടില്‍ എത്തിയത് 15,060 പേരും; യുകെയടക്കമുള്ള രാജ്യങ്ങളിലേക്ക് നഴ്‌സുമാര്‍ കുടിയേറുന്നത് നിര്‍ധന രാജ്യങ്ങളില്‍ പ്രതിസന്ധി ; നഴ്‌സുമാരുടെ അനിയന്ത്രിത കുടിയേറ്റത്തിനു വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഐസിഎന്‍ ; നഴ്‌സിംഗ് പഠനത്തിന്റെ ഗ്ലാമര്‍ കുറയുമോ?
യുകെയും കാനഡയും അമേരിക്കയും ന്യുസിലന്‍ഡും ഓസ്‌ട്രേലിയയും അടക്കമുള്ള അഞ്ചു കണ്ണുകള്‍ എന്നറിയപ്പെടുന്ന പഞ്ച ശക്തി രാഷ്ട്രങ്ങളിലേക്ക് ലോകമെങ്ങും നിന്നും ആരോഗ്യ പ്രവര്‍ത്തകരും പ്രത്യേകിച്ച് നഴ്സുമാരും കുടിയേറുന്നതിനെതിരെ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് പരാതിയുമായി രംഗത്ത്. ഈ കുടിയേറ്റം വഴി വികസ്വര രാഷ്ട്രങ്ങളിലും അവികസിത രാജ്യങ്ങളിലും ജനങ്ങള്‍ ആരോഗ്യ സംരക്ഷണം ലഭിക്കാത്ത അവസ്ഥയിലേക്ക് നീങ്ങും എന്നാണ് ലോകാരോഗ്യ സംഘടനയ്ക്ക് മുന്നില്‍ എത്തിയിരിക്കുന്ന പരാതി. അത്യന്തം ഗൗരവമായ ഈ സ്ഥിതി വിലയിരുത്തി നഴ്‌സുമാരുടെ അനിയന്ത്രിത കുടിയേറ്റത്തിനു വിലക്ക് ഏര്‍പ്പെടുത്തണം എന്നാണ് ഐസിഎന്‍ ആവശ്യം. കോവിഡിന് ശേഷം ആരോഗ്യ […]