എംസി റോഡിലെ ഗതാഗതക്കുരുക്കിന് ശമനമാകുന്നു; സുപ്രധാന നീക്കവുമായി സർക്കാർ; പുതിയ ഫ്ലൈഓവർ നിർമിക്കാനുള്ള ടെണ്ടറിന് അനുമതി; 28 കോടി രൂപയുടെ ടെണ്ടറിന് അനുമതി നൽകിയതായി മന്ത്രി കെ.എൻ ബാലഗോപാൽ
തിരുവനന്തപുരം: എംസി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സുപ്രധാന നീക്കവുമായി സർക്കാർ. രാവിലെയും വൈകുന്നേരവും തിരക്കുമൂലം യാത്രക്കാർ ഏറെ ദുരിതം സഹിക്കുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് ജംഗ്‌ഷനിൽ പുതിയ ഫ്ലൈഓവർ നിർമിക്കാനുള്ള ടെണ്ടറിന് സംസ്ഥാന ധന വകുപ്പ് അനുമതി നൽകി. 28 കോടി രൂപയുടെ ടെണ്ടറിന് അനുമതി നൽകിയതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ തിങ്കളാഴ്ച അറിയിച്ചു. പത്തര മീറ്റർ വീതിയിലായിരിക്കും വെഞ്ഞാറമൂട് വരാൻ പോകുന്ന പുതിയ ഫ്ലൈ ഓവർ. ഇതിന് പുറമെ അഞ്ചര മീറ്റർ വീതിയിലുള്ള സർവീസ് റോഡും ഉണ്ടാവും. ഒന്നര മീറ്റർ വീതിയിൽ ഇരുഭാഗത്തും […]