play-sharp-fill
നെടുങ്കണ്ടത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു ; രണ്ടു പേരുടെ നില ഗുരുതരം

നെടുങ്കണ്ടത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു ; രണ്ടു പേരുടെ നില ഗുരുതരം

ഇടുക്കി : നെടുങ്കണ്ടത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. 15 തൊഴിലാളികള്‍ക്കാണ് പെരുന്തേനിച്ചയുടെ കുത്തേറ്റത്.

ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടുകൂടിയാണ് സംഭവം.

പാമ്ബാടുംപാറ ഗ്രാമപഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍. 17 പേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. ദേഹമാസകലം കുത്തേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group