കൊച്ചിയിൽ വെട്ടിയിട്ട മുടിയെടുക്കാൻ ആളില്ല; യൂസർ ഫീ നൽകിയിട്ടും ഹരിത കർമ്മ സേന മുടിയെടുക്കുന്നില്ലെന്ന് ബാർബർമാർ ; എന്നാൽ മുടിയെടുക്കാൻ അനുമതിയില്ലെന്ന് ഹരിത കർമ്മ സേനയുടെ വിശദീകരണം; വെട്ടിയ മുടി നിറച്ച ചാക്കുകളുമായി ബാർബർമാർ പ്രതിസന്ധിയിൽ
കൊച്ചി: വെട്ടിയിട്ട മുടിയെടുക്കാൻ ആളില്ലാതായതോടെ പ്രതിസന്ധിയിലായി കൊച്ചിയിലെ ബാർബർമാർ. യൂസർഫീ നൽകിയിട്ടും ഹരിതകർമ്മ സേന മുടിയെടുക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. എന്നാൽ, മുടിയെടുക്കാൻ അനുമതിയില്ലെന്നാണ് ഹരിതകർമ്മ സേനയുടെ വിശദീകരണം. ഓണത്തിന് മുമ്പ് വരെ തിരക്കേറിയ ബാര്‍ബര്‍ ഷോപ്പുകളില്‍ ഇപ്പോള്‍ തിരക്ക് അല്‍പം കുറഞ്ഞിട്ടുണ്ടെങ്കിലും വെട്ടിയ മുടി നിറച്ചിട്ടിരിക്കുന്ന ചാക്കുകള്‍ കിടപ്പുണ്ട്. മുടിവെട്ടാൻ ഓരോ ദിവസവും നിരവധി പേര്‍ എത്തുമ്പോഴും വെട്ടിയ മുടി എങ്ങോട്ട് മാറ്റുമെന്നറിയാതെ കുഴങ്ങുകയാണ് കടയുടമകള്‍. തൃപ്പൂണിത്തുറയിലെ രമേശന്‍റെ ബാർബർ ഷോപ്പിൽ രണ്ടു ചാക്കുകളിലായാണ് വെട്ടിയ മുടി മാറ്റിവെച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനം മുടിയെടുക്കാൻ വൈകിയതോടെയാണ് […]