video
play-sharp-fill

എല്ലാത്തിൻ്റെയും ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്, മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ താവളമായി മാറി, എഡിജിപിയുടെ റിപ്പോർട്ട് ആരാണ് വിശ്വസിക്കുക? എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് എന്തുകൊണ്ടാണ് ‍ഡിജിപി മടക്കാത്തതെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിപിഐക്ക് മുഖ്യമന്ത്രിയെ കാണുമ്പോൾ അഭിപ്രായം ഇല്ലാതാകുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് പി ശശിയെ സംരക്ഷിക്കേണ്ടി വരും. എല്ലാത്തിൻ്റെയും ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ കള്ളക്കടത്തുകാരുടെ താവളമായി മാറി. സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചത് ഭരണപക്ഷ എം.എൽ.എയുടെ ഭാഗത്ത് നിന്നാണ്. എഡിജിപിയുടെ റിപ്പോർട്ട് ആരാണ് വിശ്വസിക്കുക? എം.ആർ അജിത്ത് കുമാർ ആരോപണ വിധേയനാണ്. തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിലെ എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് എന്തുകൊണ്ടാണ് ‍ഡിജിപി മടക്കാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.  

മുതലപ്പൊഴി അഴിമുഖത്ത് ബോട്ട് മറിഞ്ഞ് നിരന്തരം അപകടങ്ങൾ; തുറമുഖ വകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ തുറമുഖ വകുപ്പ് സെക്രട്ടറിക്ക് നിർദേശം

തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴി അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി തുറമുഖ വകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ചും നിലവിലെ സാഹചര്യം വ്യക്തമാക്കിയും തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. മുതലപ്പൊഴിയിൽ 2011 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളിൽ 66 പേർ മരിച്ചതായി ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. അപകടങ്ങൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ പുലിമുട്ട് നിർമ്മാണത്തിലെ അപാകതകൾ […]

സ്കൂളിന്റെ വാതിൽ കുത്തി തുറന്ന് മൊബൈൽ ഫോണും ലാപ്ടോപ്പും മോഷ്ടിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

കോഴിക്കോട് : ചെറുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിന്റെ വാതിൽ കുത്തി തുറന്ന് മോഷണം നടത്തി കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ ചേലേമ്ബ്ര സ്വദേശി നുബിൻ (കണ്ണൻ-29), ബേപ്പൂർ ഇരട്ടച്ചിറ സ്വദേശി ആഷിഖ് (മുത്തുട്ടി-25) എന്നിവരെയാണ് സിറ്റി ക്രൈം സ്ക്വാഡും ഫറോക്ക് അസി. കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ചേർന്ന് പിടികൂടിയത്. ഒന്നാം പ്രതി മലപ്പുറം ചേലേമ്ബ്ര സ്വദേശി പെരുന്നേരി തോട്ടുമ്മല്‍ മുഷ്താക്കിനെ (29) കഴിഞ്ഞ ദിവസം ഗള്‍ഫ് ബസാറിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലുള്‍പ്പെട്ട മുഴുവൻ പ്രതികളും പിടിയിലായി. […]

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ്: ഡിസംബർ രണ്ട് മുതൽ 18 വരെ വിചാരണ നടക്കും; 100 സാക്ഷികൾ ഉള്ള കേസിലെ 95 സാക്ഷികളെ ആദ്യം വിസ്തരിക്കും; രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വിചാരണയുടെ രണ്ടാം ഘട്ടം ജനുവരിയിൽ പരിഗണിക്കും

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ ഡിസംബർ രണ്ട് മുതൽ 18 വരെ നടക്കും. 100 സാക്ഷികൾ ഉള്ള കേസിലെ 95 സാക്ഷികളെയാണ് വിസ്തരിക്കുക. രണ്ട് ഘട്ടങ്ങളിലായിട്ടാണ് വിചാരണ നടത്തുക. വിചാരണയുടെ രണ്ടാം ഘട്ടം ജനുവരിയിൽ പരിഗണിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 279, 201, 304, കോടതി മോട്ടോർ വകുപ്പ് നിയമം 184 എന്ന് വകുപ്പ് പ്രകാരമുള്ള വകുപ്പ് അനുസരിച്ചാണ് വിചാരണ പരിഗണിക്കുക.  

ഇൻസ്റ്റാഗ്രാം വഴി അശ്ലീലസന്ദേശം അയക്കുകയും രാത്രി വീട്ടിലെത്തി നഗ്നതാപ്രദർശനം നടത്തുകയും ചെയ്തു ; യുവാവ് അറസ്റ്റിൽ

കോഴിക്കോട് : ഇൻസ്റ്റാഗ്രാം വഴി അശ്ലീലസന്ദേശം അയക്കുകയും രാത്രി വീട്ടിലെത്തി നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പുതുപ്പാടി കാവുംപുറത്ത് സ്വദേശിനിയാണ് പരാതിക്കാരി. പെരുമ്പള്ളി കാവുംപുറം തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഫാസിലിനെ (22) ആണ് താമരശേരി ഡിവൈഎസ്‌പി പ്രമോദ് അറസ്റ്റ് ചെയ്തത്. യുവതി സൈബർ സെല്ലില്‍ പരാതി നല്‍കിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും.

ജയറാമിന്റെ മുഖത്തിന് എന്തു സംഭവിച്ചു? ആരാധകരെ ആശങ്കയില്‍ ആഴ്ത്തി താരം ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രം

ബോ ക്സ് ഓഫീസ് വിജയങ്ങളുടെ കണക്കില്‍ ഇപ്പോള്‍ തന്റെ പഴയ കാലത്തിന്റെ നിഴലില്‍ മാത്രമാണെങ്കിലും മലയാളികള്‍ ഒരു കാലത്തും മറന്ന് കളയാത്ത നടനാണ് ജയറാം.മനസിനക്കരെ, സന്ദേശം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, മേലെപറമ്ബില്‍ ആണ്‍വീട്, വണ്‍ മാൻ ഷോ, ഞങ്ങള്‍ സന്തുഷ്ടരാണ്, തൂവല്‍ കൊട്ടാരം, കേളി തുടങ്ങി കേരള ജനത സ്വീകരിച്ച ഒട്ടനവധി കുടുംബ ചിത്രങ്ങളാണ് ജയറാമിനെ മലയാളികള്‍ക്ക് പ്രിയങ്കരനാക്കിയത്. അമ്പതിയെട്ടുകാരനായ താരം വളരെ വിരളമായി മാത്രമാണ് മലയാള സിനിമകളില്‍ അഭിനയിക്കുന്നത്. അവസാനം ജയറാം കേന്ദ്രകഥാപാത്രമായി രണ്ട് മലയാള ചിത്രങ്ങള്‍ മാത്രമാണ് […]

കാണാൻ ദേവതയെപ്പോലെ;സ്‌റ്റൈലിലും ലുക്കിലും ശ്രീദേവി, ദാവണിയുടുത്ത് പൂ ചൂടി ജാൻവി

തെ ന്നിന്ത്യൻ സ്റ്റൈലില്‍ അണിഞ്ഞൊരുക്കാൻ ഇഷ്ടപ്പെടുന്ന നടിയാണ് ജാൻവി കപൂർ. പലപ്പോഴും ദാവണിയും സെറ്റ് മുണ്ടും പരമ്ബാരഗത ആഭരണങ്ങളുമെല്ലാം അണിഞ്ഞ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.ഇപ്പോഴിതാ തെലുങ്ക് ചിത്രം ദേവരയുടെ പ്രൊമോഷന്റെ ഭാഗമായും തെന്നിന്ത്യൻ സ്റ്റൈലില്‍ എത്തിയിരിക്കുകയാണ് ജാൻവി. ഇളം നീല നിറവും കടും നീല നിറവും ചേരുന്ന ദാവണിയാണ് ജാൻവി ധരിച്ചത്. തിളങ്ങുന്ന കടുംനീല ദുപ്പട്ടയാണ് ദാവണിയുടെ ഹൈലൈറ്റ്. ഇതിനൊപ്പം ഇളം നീല ബ്ലൗസും രണ്ട് നിറങ്ങളും ചേരുന്ന പാവാടയും അണിഞ്ഞു. നിറയെ സീക്വിൻ വർക്കുകള്‍ ചെയ്ത ഔട്ട്ഫിറ്റ് കൂടുതല്‍ […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീശക്തി ലോട്ടറി ഫലം ഇവിടെ കാണാം (24/09/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീശക്തി ലോട്ടറി ഫലം ഇവിടെ കാണാം (24/09/2024) 1st Prize-Rs :75,00,000/- ST 615458 (IDUKKI)   Cons Prize-Rs :8,000/- SN 615458 SO 615458 SP 615458 SR 615458 SS 615458 SU 615458 SV 615458 SW 615458 SX 615458 SY 615458 SZ 615458   2nd Prize-Rs :10,00,000/- SR 585133 (PATHANAMTHITTA)   3rd Prize-Rs :5,000/- 0450 1092 1420 1560 3068 3852 4393 […]

സുരഭി എന്ന മലയാളി നടി അന്ന് പറഞ്ഞത് എന്നെ ഞെട്ടിച്ചു; അക്ഷയ് കുമാര്‍

മ ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സുരഭിലക്ഷ്മി. അടുത്തിടെ ഇറങ്ങിയ ‘എആർഎം’ എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് നടി.അതിനിടെ സുരഭിയെ കുറിച്ച്‌ മുൻപ് ബോളിവുഡ് നടൻ അക്ഷയ് കുമാർ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വീണ്ടും ചർച്ചയാകുന്നത്. നാഷണല്‍ അവാർഡ് കിട്ടിയപ്പോള്‍ നടന്ന സംഭവത്തെക്കുറിച്ചാണ് നടൻ പറഞ്ഞത്. ‘മിന്നാമിനുങ്ങ്’ എന്ന മലയാള ചിത്രത്തിലെ മദ്ധ്യവയസ്കയായ അമ്മയുടെ വേഷം അവതരിപ്പിച്ചതിന് 2017 നാണ് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡാണ് സുരഭിക്ക് ലഭിക്കുന്നത്. ‘ആദ്യമായി നാഷണല്‍ അവാർഡ് കിട്ടിയപ്പോള്‍ ഉള്ള ഒരു അനുഭവം പറയാം. […]

എംപോക്സ് ക്ലേയ്ഡ് 1ബി; ആശങ്ക വേണ്ട; അനാവശ്യ പ്രചരണം ഒഴിവാക്കണമെന്ന് മന്ത്രി വീണാ ജോർജ്

കോട്ടയം: എംപോക്സ് ക്ലേയ്ഡ് 1ബിയിൽ ആശങ്ക വേണ്ടന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അനാവശ്യ പ്രചരണം ഒഴിവാക്കണമെന്നും പ്രഹരശേഷി കൂടുതലുള്ള വകഭേദമാണ് ഇതെന്നും മന്ത്രി പറഞ്ഞു. സർക്കാർ എല്ലാവിവിധ മുൻകരുതലുകളും സ്വീകരിച്ചു കഴിഞ്ഞുവെന്നും വീണാ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, ആലപ്പുഴയിൽ എംപോക്സ് സംശയത്തെ തുടർന്ന് വിദേശത്തു നിന്ന് എത്തിയ ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻ്റെ കുടുംബം ക്വാറന്റീനിലാണ്. കണ്ണൂരിൽ എംപോക്സ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധന ഫലം […]