video
play-sharp-fill

സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്ന 5 ഘടകങ്ങള്‍

ഇ ന്ത്യയില്‍ 18 ശതമാനം സ്ത്രീകളും ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് മരിക്കുന്നത്. ആർത്തവവിരാമ സമയത്ത് ഹോർമോണ്‍ മാറ്റങ്ങള്‍, എൻഡോമെട്രിയോസിസ്, ഗർഭധാരണവുമായി ബന്ധപ്പെട്ട സമ്മർദ്ദം തുടങ്ങിയവ സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു.സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്ന 5 ഘടകങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. സ്ത്രീകളുടെ ഹൃദയത്തിൻ്റെ ഘട പുരുഷന്മാരുടെ ഹൃദയത്തെക്കാള്‍ സ്ത്രീകളുടെ ഹൃദയം ചെറുതും ചുവരുകള്‍ കട്ടി കുറഞ്ഞതുമാണ്. കൂടാതെ ഇടുങ്ങിയ രക്തക്കുഴലുകളായതിനാല്‍ രക്തം കട്ടപിടിക്കുന്നതിനോ പ്ലാക്ക് അടിഞ്ഞു കൂടുന്നതിനൊ ഉള്ള സാധ്യത കൂടുതലായിരിക്കും. നാഷണല്‍ ഹാര്‍ട്ട് ബ്ലഡ് ആന്റ് ലങ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍എച്ച്‌ബിഎല്‍ഐ) നടത്തിയ […]

വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസൻസിൽ ക്രമക്കേട്; സംസ്ഥാനത്ത് ‘ഓപ്പറേഷൻ വിസ്ഫോടൻ’; കളക്ടറേറ്റുകളിലെ ബന്ധപ്പെട്ട സെക്ഷനുകളിലും സ്ഥാപനങ്ങളിലുമായി വിജിലൻസിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസൻസ് അനുവദിക്കുന്നതിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് വിവിധയിടങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഇത് സംബന്ധിച്ച് തങ്ങൾക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ‘ഓപ്പറേഷൻ വിസ്ഫോടൻ’ എന്ന് പേരിട്ട പരിശോധന സംഘടിപ്പിച്ചതെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് പല സ്ഥലങ്ങളിൽ ഒരേസമയം വിജിലൻസ് പരിശോധന സംഘങ്ങളെത്തിയത്. വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസൻസ് അനുവദിക്കുകയും പുതുക്കുകയും ചെയ്യുന്ന ജില്ലാ കളക്ടറേറ്റുകളിലെ ബന്ധപ്പെട്ട സെക്ഷനുകളിലും നിലവിൽ ലൈസൻസ് നേടിയ ചില സ്ഥാപങ്ങളിലുമായിരുന്നു പരിശോധന. വൈകുന്നേരവും പലയിടങ്ങളിലും […]

കോട്ടയം നഗരസഭയിൽ രണ്ടാംഘട്ട മാലിന്യമുക്തം നവകേരളം ക്യാമ്പയിന് തുടക്കമായി ; പ്രശസ്ത സിനിമ സംവിധായകൻ ജയരാജ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : നഗരസഭ സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി കോട്ടയം നഗരസഭയിലെ 52 വാർഡുകളിലും മാലിന്യമുക്ത ക്യാമ്പയിന് തുടക്കമായി. പരിപാടിയുടെ പ്രശസ്ത സിനിമ സംവിധായകൻ ജയരാജ് ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. ജി രഞ്ജിത്തിന് ഉപയോഗ്യ ശൂന്യമായ ലതർ ഉൽപ്പന്നങ്ങൾ കൈമാറി കൊണ്ടാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ കൗൺസിലർമാരായ ജിബി ജോൺ, പി. ഡി. സുരേഷ്, അജിത്ത് പൂഴിത്തറ, നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ സിലി ഗോപാലകൃഷ്ണൻ, ഗിരിജ എസ്, ജയേഷ് ജോർജ്, ഹരിതകർമസേന അംഗങ്ങൾ, റെസിഡൻസ് […]

മെഡിക്കൽ കോളേജുകളിലെ എൻആർഐ ക്വാട്ട വിദ്യാഭ്യാസ സംവിധാനത്തോട് കാണിക്കുന്ന തട്ടിപ്പ്, എൻആർഐ ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്നവരേക്കാൾ മൂന്ന് ഇരട്ടി മാർക്ക് ഉള്ളവർക്ക് പോലും അഡ്മിഷൻ ലഭിക്കുന്നില്ല, ഇതുകൊണ്ട് ഉണ്ടാകുന്നത് ദോഷകരമായ പ്രത്യാഘാതമാണെന്ന് സുപ്രീം കോടതി നിരീക്ഷണം

ന്യൂഡൽഹി: മെഡിക്കൽ കോളേജുകളിലെ എൻആർഐ ക്വാട്ട വിദ്യാഭ്യാസ സംവിധാനത്തോട് കാണിക്കുന്ന തട്ടിപ്പാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ഇത് അവസാനിപ്പിക്കേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപെട്ടു. ദോഷകരമായ പ്രത്യാഘാതമാണ് എൻആർഐ ക്വാട്ട കൊണ്ട് ഉണ്ടാകുന്നത് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എൻആർഐ ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്നവരേക്കാൾ മൂന്ന് ഇരട്ടി മാർക്ക് ഉള്ളവർക്ക് പോലും അഡ്മിഷൻ ലഭിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് എൻആർഐ ക്വാട്ട സംബന്ധിച്ച് പഞ്ചാബ് സർക്കാർ കൊണ്ട് […]

ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തി, വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കാട്ടാക്കടയിൽ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ അറസ്റ്റിൽ. കാട്ടാക്കട മമല്‍  ആശുപത്രിക്കുള്ളിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സ്ത്രീകളോട് ഉൾപ്പെടെ അസഭ്യം പറയുകയും ചെയ്തു.   തന്റെ ബന്ധുക്കൾ ആശുപത്രിയിൽ കിടപ്പുണ്ടെന്ന് പറഞ്ഞാണ് ഇയാൾ എത്തിയത്. പിന്നീട് ആശുപത്രിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കിട്ടാനുണ്ടെന്ന് പറഞ്ഞ് വീണ്ടുമെത്തി ബഹളം വയ്ക്കുകയായിരുന്നു.   വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവരോട് ഇയാൾ മോശം രീതിയിൽ സംസാരിച്ചു. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട് സ്റ്റേഷനിൽ എത്തിച്ച ഇയാൾ വീണ്ടും ബഹളമുണ്ടാക്കി.

നെയ്യ് എന്ന പേരിൽ വിപണിയിൽ എത്തിച്ചത് മറ്റ് എണ്ണകളുടെ കൊഴുപ്പുകള്‍ ചേർന്ന കൂട്ടുമിശ്രിതം ; കേരളത്തില്‍ സുലഭമായ മൂന്ന് ബ്രാൻഡുകളുടെ വില്പന നിരോധിച്ചു

തിരുവനന്തപുരം : മായം കലർന്ന നെയ്യ് ഉത്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്ത മൂന്ന് ബ്രാൻഡുകള്‍ ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തി. ചോയ്‌സ്, മേന്മ, എസ് ആർ എസ് എന്നീ ബ്രാൻഡുകളാണ് മായം കലർന്ന നെയ്യ് വില്‍ക്കുന്നതായി കണ്ടെത്തിയത്.ഈ ബ്രാൻഡുകളുടെ സംഭരണവും വില്പനയും ഭക്ഷ്യസുരക്ഷാ കമ്മിഷൻ നിരോധിച്ചു. വിപണിയില്‍ നിന്ന് ശേഖരിച്ച സാമ്ബിളുകള്‍ പരിശോധിച്ചപ്പോഴാണ് നിശ്ചിത ഗുണനിലവാരമില്ലാത്തവയാണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം അമ്ബൂരി ചപ്പാത്തിൻകരയിലെ ചോയ്സ് ഹെർബല്‍സ് നിർമിച്ച നെയ്യ് ബ്രാൻഡുകളാണ് ഇവ.ഇവയുടെ ലേബലുകളില്‍ നെയ്യ് എന്നാണുള്ളതെങ്കിലും ചേരുവകളുടെ പട്ടികയില്‍ നെയ്യ്, സസ്യ എണ്ണ, വനസ്‌പതി എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. ശുദ്ധമായ നെയ്യ് […]

വീട്ടില്‍‍ മദ്യപിച്ചു ചെന്ന് അതിക്രമം കാട്ടിയെന്ന സ്ത്രീയുടെ പരാതി ; മദ്യപിച്ചശേഷം പണം കൊടുക്കാത്തത് ബാര്‍ ജീവനക്കാര്‍‍ ചോദ്യം ചെയ്തപ്പോൾ വൈദ്യുതി വിച്ഛേദിച്ചു ; പെരുമാറ്റദൂഷ്യത്തിന് കോട്ടയം തലയാഴം കെ.എസ്.ഇ.ബി. ജീവനക്കാർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ കോട്ടയം : കെ.എസ്.ഇ.ബി. തലയാഴം ഇലക്ട്രിക്കല്‍‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കര്‍‍മാരായ അഭിലാഷ് പി.വി., സലീംകുമാര്‍‍ പി.സി., ചേപ്പാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍‍ക്കറായ സുരേഷ് കുമാര്‍‍ പി. എന്നിവരെ പെരുമാറ്റ ദൂഷ്യത്തിന് സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. അഭിലാഷ് പി.വി., സലീംകുമാര്‍‍ പി.സി. എന്നിവര്‍‍‍ ബാറില്‍‍ നിന്നും മദ്യപിച്ചശേഷം പണം കൊടുക്കാതെ പോകാനൊരുങ്ങിയപ്പോള്‍‍‍ ബാര്‍ ജീവനക്കാര്‍‍ ചോദ്യം ചെയ്തതിൻ്റെ പ്രതികാര നടപടിയായി തലയാഴം 11 കെ വി ഫീഡര്‍‍ ഓഫ് ചെയ്തെന്നും തത്ഫലമായി ആ പ്രദേശത്താകെ വൈദ്യുതി നഷ്ടമായെന്നും ചില ദിനപത്രങ്ങളില്‍ […]

കോട്ടയത്ത് കെ എ അയ്യപ്പന്‍പിള്ള സ്മാരക മുനിസിപ്പല്‍ പബ്ലിക് ലൈബ്രറി പ്ലാറ്റിനം ജൂബിലിസമ്മേളനം സമാപിച്ചു ; സമാപനസമ്മേളനം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം : മുട്ടമ്പലം കെ.എ.അയ്യപ്പന്‍പിള്ള സ്മാരക മുനിസിപ്പല്‍ ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു. ലോക ക്ലാസിക്കുകളുടെ വായനാലോകം മലയാളികള്‍ക്കു മുന്‍പില്‍ തുറന്നത് കേരളത്തിലെ ലൈബ്രറി പ്രസ്ഥാനമാണെന്ന് മന്ത്രി പറഞ്ഞു. മികച്ച വിവർത്തന ഗ്രന്ഥങ്ങളുടെ ശേഖരവും ഗ്രന്ഥശാലകൾ വഴിയാണ് നാം വായിച്ചതെന്ന് മന്ത്രി പറഞ്ഞു. നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു യോഗത്തിന് ലൈബ്രറി സെക്രട്ടറി ശ്യാംകുമാർ സ്വാഗതം പറഞ്ഞു.അഡ്വ : ഫ്രാൻസിസ് ജോർജ് എം പി , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എൽ എ. എന്നിവർ മുഖ്യാതിഥികളായി. സുപ്രസിദ്ധ […]

ഷിരൂരിലെ തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങിപ്പോകുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതിന് അനുസരിച്ച് തെരച്ചിലിനായി എത്തുമെന്നും നാവിക സേന; നാവികസേനയുടെ കോർഡിനേറ്റുകളെല്ലാം ഡ്രഡ്ജിങ് കമ്പനിക്ക് നൽകിയതോടെ ആവശ്യം വരുന്നതിനനുസരിച്ച് മാത്രം നാവിക സേനയെ വിളിക്കാനാണ് തീരുമാനം

ബെം​ഗളൂരു: ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ അർജുൻ അടക്കമുള്ളവർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങിപ്പോകുകയാണെന്ന് നാവിക സേന. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതിന് അനുസരിച്ച് തെരച്ചിലിനായി എത്തുമെന്നും നാവിക സേന അധികൃതർ അറിയിച്ചു. നിലവിൽ നാവികസേനയുടെ കോർഡിനേറ്റുകൾ എല്ലാം ഡ്രഡ്ജിങ് കമ്പനിക്ക് നൽകി. ഇനി നാവികസേനയെ ആവശ്യം വരുന്നതിന് അനുസരിച്ച് മാത്രം വിളിക്കാനും തീരുമാനമായി. തിരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞിരുന്നു. തിരച്ചിലിനാവശ്യമായ പണം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ ഫണ്ടില്‍ നിന്നും പണം സംഭാവന ചെയ്യുമെന്നും അദ്ദേഹം […]

ഷിരൂരിൽ അർജുന്റെ ലോറിയുടെ കൂടുതൽ ലോഹഭാഗങ്ങൾ കണ്ടെത്തി, സിപി 4ൽ തിരച്ചിൽ പുരോഗമിക്കുന്നു

  ഷിരൂര്‍: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തി. ടാങ്കറിന്റെ മഡ് ഗാര്‍ഡ് എന്ന് സംശയമുള്ള വസ്തുവാണ് നിലവിൽ കണ്ടെത്തിയത്. ഡ്രഡ്ജര്‍ സിപി 4ല്‍ തിരച്ചില്‍ തുടരുകയാണ്.   തിങ്കളാഴ്ച ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയായ ഭാരത് ബെന്‍സിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം കണ്ടെത്തിയിരുന്നു.   അതേസമയം തിരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞിരുന്നു. തിരച്ചിലിനാവശ്യമായ പണം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ ഫണ്ടില്‍ നിന്നും പണം സംഭാവന ചെയ്യുമെന്നും […]