video
play-sharp-fill

തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ, പൂരത്തിനിടെ രണ്ടു ദേവസ്വങ്ങളും ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കാനാണ് ശ്രമിച്ചത്, മുഖ്യമന്ത്രി ആർഎസ്എസ് ഏജന്റ്; പൂരം റിപ്പോർട്ട് അംഗീകരിക്കില്ല, പൂരത്തിനേക്കാൾ വലിയ വെടിക്കെട്ട് ഇപ്പോൾ നടക്കുന്നു, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരം നടത്തുമെന്നും കെ മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി ആർഎസ്എസ് ഏജൻ്റെന്ന് കെ മുരളീധരൻ. തിരുവനന്തപുരത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അതിൻ്റെ ലാഭം മുഖ്യമന്ത്രിക്ക് ലഭിച്ചെന്നും മുരളീധരൻ പറഞ്ഞു. തൃശ്ശൂർ പൂരത്തിനിടെ രണ്ടു ദേവസ്വങ്ങളും ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ജുഡീഷ്യൽ അന്വേഷണമല്ലാതെ പോംവഴിയില്ല. പൂരം റിപ്പോർട്ട് അംഗീകരിക്കില്ല. പൂരത്തിനേക്കാൾ വലിയ വെടിക്കെട്ട് ഇപ്പോൾ നടക്കുന്നു. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറ‌ഞ്ഞു. പൂരം […]

ബിജെപിയെ സഹായിക്കാം, ഇങ്ങോട്ട് ഉപദ്രവിക്കരുത് എന്നാണ് പിണറായിയുടെ നിലപാട് ; എല്ലാവരും അറിഞ്ഞാണ് പൂരം കലക്കിയത് ; ഇത്രയും ആരോപണങ്ങൾ വന്നിട്ട് മറുപടി പറയാൻ ആകെയുണ്ടായത് മരുമോൻ മന്ത്രി മാത്രം : വി ഡി സതീശൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപിയെ സഹായിക്കാം, ഇങ്ങോട്ട് ഉപദ്രവിക്കരുത് എന്നാണ് പിണറായിയുടെ നിലപാട്. എല്ലാവരും അറിഞ്ഞാണ് പൂരം കലക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഇത്രയും ആരോപണങ്ങൾ വന്നിട്ട് മറുപടി പറയാൻ ആകെയുണ്ടായത് മരുമോൻ മന്ത്രി മാത്രമാണ്. മുഖ്യമന്ത്രി രാജിവെക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. പി വി അൻവറിന്റെ ആരോപണങ്ങളിൽ പകുതി മാത്രം അന്വേഷിക്കാമെന്നാണ് നിലപാടെന്നും ശശിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. സർക്കാരിന്റെത് ഇരട്ടത്താപ്പാണ്. ആരോപണവിധേയൻ തന്നെ അന്വേഷണം […]

മുൻ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗവും മുൻ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന സിന്ധു ഷാജി നിര്യാതയായി

പൂഞ്ഞാർ: കൈപ്പള്ളി അങ്കണവാടി അധ്യാപിക കുന്നോന്നി വാഴയിൽ ഷാജിയുടെ ഭാര്യ സിന്ധു ഷാജി (47) നിര്യാതയായി. സംസ്‌കാരം നാളെ 12 ന് വീട്ടുവളപ്പിൽ. പൂഞ്ഞാർ തെക്കേക്കര മുൻ ഗ്രാമപഞ്ചായത്ത് അംഗം, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പാതാമ്പുഴ ഡിവിഷൻ മുൻ അംഗവുമായിരുന്നു. പരേത തോപ്രാംകുടി തേവറുകുന്നേൽ കുടുംബാംഗമാണ്. മൃതദേഹം നാളെ രാവിലെ 8.30 മുതൽ 9 വരെ പൂഞ്ഞാർ ടൗണിൽ പൊതുദർശനത്തിന് വക്കും. മക്കൾ: നീതു, ഗീതു, മിഥുൻ. മരുമകൻ: രാഹുൽ മടത്തിയാനിപാടത്ത് എറണാകുളം.

ഉണ്ണിക്കുട്ടൻ ട്രാവൽസ് ഉടമ കിടങ്ങൂർ സൗത്ത് മേപ്പള്ളിൽ സുമേഷ് എം എസ് നിര്യാതനായി ; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

കിടങ്ങൂർ : ഉണ്ണിക്കുട്ടൻ ട്രാവൽസ് ഉടമ കിടങ്ങൂർ സൗത്ത് മേപ്പള്ളിൽ സുമേഷ് എം എസ് നിര്യാതനായി. അമൃതാ ഹോസ്പിറ്റലിൽ ചികത്സയിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ .

വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഈരാറ്റുപേട്ട സ്വദേശിയെ എരുമേലി പോലീസ് പിടികൂടി ; പരിശോധനയിൽ വാഹനത്തിൽ നിന്ന് 8 പ്ലാസ്റ്റിക് ചാക്കുകളിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പായ്ക്കറ്റുകളും കൂൾ ലിപ്പ് നിറച്ച മറ്റൊരു ചാക്കും കണ്ടെടുത്തു

സ്വന്തം ലേഖകൻ എരുമേലി: എരുമേലിയിൽ പോലീസ് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ പിടികൂടി. ഈരാറ്റുപേട്ട നടയ്ക്കൽ ഭാഗത്ത് പുളിയനാനിക്കൽ വീട്ടിൽ നൗഷാദ് പി.എം (42) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിൽപ്പനയ്ക്കായി വാഹനത്തിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെ (23.09.2024) എരുമേലി പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഇയാളെ പിടികൂടുന്നത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബോലെറോ വാഹനത്തില്‍ നിന്നും […]

ദിവസവും രാവിലെ വെറും വയറ്റില്‍ ഇത് കഴിച്ചു നോക്കൂ ഗുണങ്ങൾ പലതാണ്

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് കറിവേപ്പില. അയേണ്‍, കോപ്പര്‍, കാത്സ്യം, ഫോസ്ഫറസ്, ഫൈബര്‍, വിറ്റാമിനുകളായ കെ, ബി, സി, ഇ തുടങ്ങിയവ അടങ്ങിയതാണ് കറിവേപ്പില.ദിവസവും രാവിലെ വെറും വയറ്റില്‍ 5- 6 കറിവേപ്പില ചവച്ചുകഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അത്തരത്തില്‍ ദിവസവും രാവിലെ വെറും വയറ്റില്‍ കറിവേപ്പില കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ആന്‍റി ഓക്സിഡന്‍റുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയ കറിവേപ്പിലത് ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും തലമുടിയെ ശക്തവും ആരോഗ്യകരവുമാക്കുകയും ചെയ്യുന്നു. കറിവേപ്പിലയില്‍ അടങ്ങിയ വിറ്റാമിൻ ബിയും മുടിയുടെ […]

തലയോലപ്പറമ്പ് സ്റ്റേഷനിൽ അടിപിടി, കൊലപാതകശ്രമം, ദേഹോപദ്രവം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും പുറത്താക്കി; ഉത്തരവ് നടപ്പിലാക്കിയിരിക്കുന്നത് ആറു മാസക്കാലത്തേക്ക്; നടപടി ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

കോട്ടയം: യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. വെള്ളൂർ വടകര കരോട്ടുതടത്തിൽ വീട്ടിൽ ആഷിക് കെ.ബാബു (25) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ തലയോലപ്പറമ്പ് സ്റ്റേഷനിൽ അടിപിടി, കൊലപാതകശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

രുചിയില്ലാത്ത പഴമെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തല്ലേ; ഗുണങ്ങളറിഞ്ഞാല്‍ നിങ്ങളിത് ദിവസവും കഴിക്കും

കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. വെള്ള, ചുവപ്പ് എന്നിങ്ങനെ രണ്ട് നിറത്തിലാണ് ഈ പഴം വിപണിയിലെത്തുന്നത്. ഇതില്‍ വെള്ള ഡ്രാഗണ്‍ ഫ്രൂട്ടിന് ആരാധകർ പൊതുവെ കുറവാണ്. പ്രത്യേകിച്ച്‌ രുചിയൊന്നും അനുഭവപ്പെടില്ല എന്നതുതന്നെയാണ് കാരണം. എന്നാല്‍ അങ്ങനെ മാറ്റിനിർത്തേണ്ട ഒരു പഴമല്ല ഡ്രാഗണ്‍ ഫ്രൂട്ട്. പോഷകഗുണങ്ങളാല്‍ സമ്ബന്നമായ ഈ പഴം നിങ്ങളുടെ ആഹാരക്രമീകരണത്തില്‍ ദിവസവും ഉള്‍പ്പെടുത്താവുന്നതാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന പ്രത്യേകതരം കള്ളിമുള്‍ച്ചെടി (Cactus) ആണ് Hylocereus. ഇതിലുണ്ടാകുന്ന പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. തെക്കൻ മെക്സിക്കോയും തെക്കൻ-മദ്ധ്യ […]

ലൈംഗികാതിക്രമക്കേസിൽ മുന്‍കൂര്‍ ജാമ്യത്തിനായി സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്; സീനിയര്‍ അഭിഭാഷകനുമായി കൂടിയാലോചന നടത്തി; മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിയുടെ പകര്‍പ്പ് നിയമോപദേശത്തിനായി അഭിഭാഷകന് കൈമാറി

ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനുമായി കൂടിയാലോചന നടത്തി. സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിയുടെ പകര്‍പ്പ് നിയമോപദേശത്തിനായി സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന് കൈമാറി. പീഡനം നടന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് സിദ്ദിഖിന് അവകാശമുണ്ടെന്നാണ് സീനിയര്‍ അഭിഭാഷകന്‍ നല്‍കിയ നിയമോപദേശം എന്നാണ് സൂചന. സുപ്രീം കോടതിയില്‍ സിദ്ദിഖ് ഫയല്‍ചെയ്യുന്ന അപ്പീലില്‍ ഉന്നയിക്കാന്‍ പരിഗണിക്കപ്പെടുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്:- 2016ല്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ 2024 ല്‍ ആണ് […]

‘ജീവിതം ഒരു ബൂമറാങ് ആണ്. നിങ്ങൾ എന്താണോ ചെയ്യുന്നത് അത് നിങ്ങൾക്ക് തിരിച്ചു കിട്ടും’ ; നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പ്രതികരിച്ച് അതിജീവിത

സ്വന്തം ലേഖകൻ കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പ്രതികരിച്ച് അതിജീവിത. ‘ജീവിതം ഒരു ബൂമറാങ് ആണ്. നിങ്ങൾ എന്താണോ ചെയ്യുന്നത് അത് നിങ്ങൾക്ക് തിരിച്ചു കിട്ടും’ എന്നാണ് സിദ്ദിഖിനെതിരെ പരാതി നൽകിയ അതിജീവിത ഫെയ്സ്ബുക്കിൽ കുറിച്ചത്. രഹസ്യ വിവരങ്ങൾ പ്രത്യേക അന്വേഷണസംഘത്തിലൂടെ പുറത്തുവന്നതിൽ അതൃപ്തിയുണ്ടെന്നും ഡിജിറ്റൽ തെളിവുകളടക്കം നശിപ്പിക്കാൻ ശ്രമമുണ്ടെന്നും അവർ പ്രതികരിച്ചു. സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും അതിജീവിത പറഞ്ഞു. സിദ്ദിഖിൻ്റെ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടക്കുന്നതിനിടയിലാണ് അതിജീവിതയുടെ പ്രതികരണം വീണ്ടുമെത്തിയത്. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി […]