വീട്ടിൽ പോയപ്പോൾ വാടക വീടിന്റെ താക്കോൽ വീട്ടുടമയുടെ മകനെ ഏൽപ്പിച്ചു; തിരിച്ചെത്തിയ യുവതിയുടെ കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ; മെമ്മറി കാർഡ് ഉൾപ്പെടെയുള്ള ക്യാമറകൾ വച്ചിരുന്നത് ബൾബ് ഹോൾഡറിനകത്ത്; ക്യാമറ കണ്ടെത്തിയത് യുവതിയുടെ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ; സംഭവത്തിൽ വീട്ടുടമയുടെ മകൻ അറസ്റ്റിൽ; ഇയാളിൽനിന്നും ക്യാമറയിൽ പതിഞ്ഞ വിഡിയോ ദൃശ്യങ്ങൾ ശേഖരിച്ച ലാപ്ടോപ്പും പിടിച്ചെടുത്തു
ന്യൂഡൽഹി: യുവതിയുടെ കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ വച്ച വാടക വീടിന്റെ ഉടമയുടെ മകനെ അറസ്റ്റ് ചെയ്തു. ബൾബ് ഹോൾഡറിനകത്താണ് മെമ്മറി കാർഡ് ഉൾപ്പെടെയുള്ള ക്യാമറകൾ വച്ചിരുന്നത്. സംശയം തോന്നിയ യുവതി വീടിനകത്തു വിശദമായ പരിശോധന നടത്തിയപ്പോഴാണ് ഇവ കണ്ടെത്തിയത്. ഉടൻ പോലീസിൽ വിവരമറിയിച്ചു. അടുത്തയിടെ ഉത്തർപ്രദേശിലെ വീട്ടിൽ പോയപ്പോൾ വാടക വീടിന്റെ താക്കോൽ വീട്ടുടമയുടെ മകൻ കരണിനെ (30) ഏൽപിച്ചിരുന്നെന്ന് യുവതി പോലീസിനോട് പറഞ്ഞു. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ക്യാമറ വച്ചത് താനാണെന്ന് ഇയാൾ സമ്മതിച്ചത്. ക്യാമറയിൽ പതിഞ്ഞ വിഡിയോ ദൃശ്യങ്ങൾ ശേഖരിച്ച ലാപ്ടോപ്പും […]