video
play-sharp-fill

മൂന്നാം തവണയും ​ഗർഭിണി; പരിശോധനയിൽ പെൺകുട്ടിയാണെന്ന് കുടുംബത്തിന്റെ സ്ഥിരീകരണം; വീട്ടിൽവച്ച് ഗർഭച്ഛിദ്രത്തിന് വിധേയയായ 24കാരിക്ക് ദാരുണാന്ത്യം; പുറത്തെടുത്ത നാലുമാസം പ്രായമായ ഭ്രൂണം കൃഷിസ്ഥലത്ത് കുഴിച്ചിട്ടു; യുവതിയുടെ സഹോദരന്‍റെ പരാതിയിൽ ഭർത്താവും ഭര്‍തൃപിതാവും അറസ്റ്റിൽ; ഭര്‍തൃമാതാവിനെതിരേയും കേസ്; പോലീസ് പരിശോധനയിൽ പറമ്പിൽനിന്നും കണ്ടെത്തിയ ഭ്രൂണം പോസ്റ്റ്മോർട്ടത്തിന് അയച്ചു; വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ്

പൂണെ: വീട്ടിൽവച്ച് ഗർഭച്ഛിദ്രത്തിന് വിധേയയായ 24കാരിക്ക് ദാരുണാന്ത്യം. ക്രൂര കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഭർത്താവും ഭര്‍തൃപിതാവും അറസ്റ്റിലായി. ഭര്‍തൃമാതാവിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഗർഭച്ഛിദ്രം വഴി പുറത്തെടുത്ത നാലുമാസം പ്രായമായ ഭ്രൂണം കൃഷിസ്ഥലത്ത് കുഴിച്ചിട്ടതായി അന്വേഷണ സംഘം കണ്ടെത്തി. ഗർഭച്ഛിദ്രം നടത്തിയ ഡോക്ടറും നിരീക്ഷണത്തിലാണെന്ന് പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ പൂണെയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 2017ൽ പ്രതിയെ വിവാഹം കഴിച്ച യുവതിക്ക് ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയുമുണ്ട്. മൂന്നാം തവണ യുവതി ഗർഭിണിയായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടിയാണെന്ന് കുടുംബം സ്ഥിരീകരിച്ചു. ഇതേതുടർന്നാണ് വീട്ടിൽവച്ച് ഗർഭച്ഛിദ്രം നടത്താൻ […]

നടിയുടെ പരാതിയിൽ നടൻ ഇടവേള ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും ; കൊച്ചിയിലെ എസ് ഐ ടി ഓഫീസിൽ നിന്നാക്കും ചോദ്യം ചെയ്യൽ

ആലുവയിലെ നടിയുടെ പരാതിയിൽ നടൻ ഇടവേള ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ എസ് ഐ ടി ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, നടൻ മുകേഷിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് വിട്ടയച്ചു. നടൻ സിദ്ദിഖിന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇന്ന് പ്രത്യേക അന്വേഷണസംഘം യോഗം ചേരാനും സാധ്യതയുണ്ട്. യോഗത്തിൽ തുടർ നീക്കങ്ങൾ ചർച്ചയാകും. ഇത് അനുസരിച്ചാകും തുടർ അന്വേഷണം. കഴിഞ്ഞ ദിവസം രണ്ട് വീടുകളിലും സിദ്ദിഖിനെ കണ്ടിരുന്നില്ല. തുടർന്ന് ഫോണും സ്വിച്ച് ഓഫ് ആണെന്ന് മനസിലായി. ഇതോടെ സിദ്ദിഖിന് […]

കുവൈറ്റ് കപ്പലപകടത്തിൽ കാണാതായ മലയാളികളെ കുറിച്ച് വിവരങ്ങൾ കിട്ടാതെ കുടുംബങ്ങൾ ആശങ്കയിൽ; ഡിഎൻഎ പരിശോധനക്ക് ഇന്ത്യൻ എംബസി ബന്ധപ്പെട്ടതല്ലാതെ മൂന്നാഴ്ചയായിട്ടും അറിയിപ്പില്ലെന്ന് മാതാപിതാക്കൾ; മകൻ മരിച്ചെങ്കിലും മകന്റെ ശരീരമെങ്കിലും നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നാണ് കണ്ണൂർ സ്വദേശി അമലിന്റെ മാതാപിതാക്കളുടെ ആവശ്യം; കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും മാതാപിതാക്കൾ

കണ്ണൂർ: കുവൈറ്റ് ഇറാൻ സമുദ്രാതിർത്തിയിൽ കപ്പലപകടത്തിൽ കാണാതായ കണ്ണൂർ സ്വദേശി അമലിനെക്കുറിച്ച് വിവരങ്ങൾ കിട്ടാതെ കുടുംബം ആശങ്കയിൽ. ഡിഎൻഎ പരിശോധനക്ക് കുവൈറ്റിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ടതല്ലാതെ മൂന്നാഴ്ചയായിട്ടും അറിയിപ്പില്ലെന്ന് മാതാപിതാക്കൾ. ഈ സാഹചര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ തേടുകയാണ് മാതാപിതാക്കൾ. മകൻ മരിച്ചെങ്കിലും മകന്റെ ശരീരമെങ്കിലും നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നാണ് മാതാപിതാക്കൾ ആവശ്യപ്പെടുന്നത്. ഇറാനിയൻ കപ്പലായ അറബ്ക്തറിലായിരുന്നു അമലിന് ജോലി. ഓഗസ്റ്റ് 28നാണ് അവസാനമായി വിളിച്ചത്. സെപ്തംബർ ഒന്നിന് ഇറാൻ കുവൈറ്റ് അതിർത്തിയിൽ കപ്പൽ അപകടത്തിൽപ്പെട്ടെന്നും അമലും ഒരു തൃശ്ശൂർ സ്വദേശിയുമുൾപ്പെടെ ആറ് പേരെ […]

തമിഴ്നാട് കള്ളക്കുറിച്ചിയിൽ ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറി രണ്ടു സ്ത്രീകൾ ഉൾപ്പെടെ ആറ് തീർത്ഥാടകർക്ക് ദാരുണാന്ത്യം; 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ വാഹനാപകടത്തിൽ 6 തീർത്ഥാടകർക്ക് ദാരുണാന്ത്യം. ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. 2 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയ പാതയിൽ ഉളുന്തൂർപേട്ടയിലാണ് സംഭവം. തിരുവണ്ണാമലൈ ആരണി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.  

പിതാവ് മരിച്ചതിന് പിന്നാലെ സ്വന്തം അമ്മയെ ഭാര്യയെപ്പോലെ ജീവിക്കാൻ ഭീഷണിപ്പെടുത്തി ; ക്രൂരപീഡനത്തിനിരയാക്കിയ മകന് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി

സ്വന്തം ലേഖകൻ ലക്നൗ ; പിതാവ് മരിച്ചതിന് പിന്നാലെ വിധവയായ അമ്മയെ ക്രൂരപീഡനത്തിനിരയാക്കിയ മകന് ജീവപര്യന്തം തടവ് ശിക്ഷ .ബുലന്ദ്ഷഹർ അതിവേഗ കോടതി പ്രതി ആബിദിന് ശിക്ഷ വിധിച്ചത് . കൂടാതെ 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിലാണ് സംഭവം . കന്നുകാലിയെ മേയ്‌ക്കാനായി വയലിലേയ്‌ക്ക് പോയ അമ്മയെ ആബിദ് പീഡനത്തിനിരയാക്കുകയായിരുന്നു . ആബിദ് ഭീഷണിപ്പെടുത്തിയെങ്കിലും മാതാവ് വിവരം തന്റെ ഇളയ മകനെ അറിയിച്ചു. ഇളയ മകനാണ് ആബിദിനെതിരെ പോലീസില്‍ ബുലന്ദ്ഷഹർ കോട്വാലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത് . തുടർന്ന് […]

തൃശ്ശൂർ കൈപ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ; ഇറിഡിയം നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതിന്റെ പ്രതികാരത്തിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിക്കുകയായിരുന്നു

തൃശൂർ: കൈപ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ കയറ്റി വിട്ട സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. കണ്ണൂരിൽ നിന്നുള്ള കൊലയാളി സംഘത്തിലെ ഒരാൾ ഉൾപ്പെടെ പിടിയിലായിട്ടുണ്ട്. പിടിയിലായ മറ്റുള്ളവർ കൈപ്പമംഗലം സ്വദേശികളാണ്. ഡോക്ടറുടെ മൊഴിയെടുത്ത ശേഷം പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും മുഖ്യപ്രതി മുഹമ്മദ് സാദിഖ് ഉൾപ്പെടെയുള്ളവർ വൈകാതെ വലയിലാകുമെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട അരുണിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. കഴിഞ്ഞ ദിവസമാണ് ഇറിഡിയം നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതിന്റെ പ്രതികാരത്തിൽ കോയമ്പത്തൂർ സ്വദേശി അരുണിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ആംബുലൻസ് വിളിച്ചുവരുത്തി […]

സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാൻ ടോൾ ഫ്രീ നമ്പർ പുറത്തിറക്കി; ഈ നമ്പറിന്റെ സേവനം 24 മണിക്കൂറും ലഭ്യമാകുമെന്നും സംവിധായകരുടെ സംഘടനയായ ഫെഫ്ക; പരാതി പരിഹാര സെൽ കൈകാര്യം ചെയ്യുക സ്ത്രീകൾ മാത്രം; പരാതി ഗുരുതര സ്വഭാവമുള്ളതെങ്കിൽ സംഘടന തന്നെ നിയമ നടപടി സ്വീകരിക്കും; ഇന്ന് ഉച്ചയോടെ നമ്പർ ആക്റ്റീവ് ആകുമെന്നും ഫെഫ്ക

തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാൻ ടോൾ ഫ്രീ നമ്പർ പുറത്തിറക്കി സംവിധായകരുടെ സംഘടനയായ ഫെഫ്ക. 8590599946 എന്ന നമ്പറിലേക്ക് 24 മണിക്കൂറും സേവനം ലഭ്യമാകും. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും അവരുടെ പരാതികളും ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് ഫെഫ്ക്കയുടെ ഇടപെടൽ. സ്ത്രീകൾ മാത്രമായിരിക്കും പരാതി പരിഹാര സെൽ കൈകാര്യം ചെയ്യുക. പരാതി ഗുരുതര സ്വഭാവം ഉള്ളത് എങ്കിൽ സംഘടനാ തന്നെ നിയമ നടപടി സ്വീകരിക്കും. ഇന്ന് ഉച്ചയോടെ നമ്പർ ആക്റ്റീവ് ആകുമെന്ന് ഫെഫ്ക […]

ബന്ധുവിനായി കരള്‍ പകുത്ത് നൽകിയ 33കാരിക്ക് ദാരുണാന്ത്യം; ശസ്ത്രക്രിയക്ക് ശേഷമുള്ള അണുബാധ മരണത്തിന് കാരണമായെന്ന് ഡോക്ടർമാർ; 18 മാസത്തിലേറെയായി ഒരു ദാതാവിനായി കുടുംബം നടത്തിയ അന്വേഷണത്തിനൊടുവിൽ ഭർത്താവിന്റെ ബന്ധുവിനെ സഹായിക്കാൻ തയ്യാറാവുകയായിരുന്നു യുവതി; ശസ്ത്രക്രിയക്ക് ശേഷം വീട്ടിലെത്തിയ യുവതിയുടെ ആരോഗ്യ നില മോശമാവുകയായിരുന്നു

ബം​ഗ്ളൂരു: ബന്ധുവിനായി കരള്‍ ദാനം ചെയ്ത യുവതി ശസ്ത്രക്രിയക്ക് ശേഷമുള്ള അണുബാധ കാരണം മരിച്ചു. 33 കാരിയായ അര്‍ച്ചന കാമത്ത് ആണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ മരണത്തിന് കീഴടങ്ങിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും പിന്നീട് അര്‍ച്ചനയുടെ ആരോഗ്യ നില മോശമാവുകയായിരുന്നു. സെപ്തംബര്‍ നാലിനാണ് അര്‍ച്ചന കരള്‍ ദാന ശസ്ത്രക്രിയക്ക് വിധേയയായത്. ഏഴ് ദിവസത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തി. എന്നാല്‍, പിന്നീട് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അണുബാധ കാരണമാണ് യുവതി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തിങ്കളാഴ്ച കുന്ദാപുരില്‍ അര്‍ച്ചനയുടെ […]

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെ പിടികൂടാനാകാതെ പൊലീസ് ; സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുമെല്ലാം വ്യാപക തിരച്ചിൽ ; കൊച്ചിക്ക് പുറത്തും അന്വേഷണം ; നടനെ പിടികൂടാത്തതിൽ അന്വേഷണസംഘത്തിനെതിരെ വ്യാപക വിമർശനം

സ്വന്തം ലേഖകൻ കൊച്ചി: ഹൈക്കോടതി മുൻ‌കൂർ ജാമ്യം നിരസിച്ച് 24 മണിക്കൂറിനോട്‌ അടുത്തിട്ടും ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെ പിടികൂടാനാകാതെ പൊലീസ്. പ്രത്യേക അന്വേഷണസംഘം കൊച്ചിയിലും പുറത്തും തെരച്ചിൽ തുടരുകയാണ്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുമെല്ലാം പൊലീസ് അരിച്ചു പെറുക്കി. ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അർദ്ധരാത്രിയും തുടർന്നു. അതിനിടെ പ്രതിയെ രക്ഷപെടാൻ അനുവദിക്കുയാണെന്ന് ആരോപിച്ച് അന്വേഷണസംഘത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ഗുരുതരകുറ്റകൃത്യത്തിൽ സിദ്ദിഖിന്റെ പങ്കിനു പ്രഥമദൃഷ്ട്ട്യ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ട് പോലും ഉദാസീനമായ മനോഭാവമാണ് അന്വേഷണസംഘം പുലർത്തുന്നതെന്നാണ് ആരോപണം. […]

10 ലക്ഷം രൂപ തട്ടിയെടുത്തതിന്റെ വൈരാഗ്യത്തിൽ യുവാവിനെ മൂന്നംഗ സംഘം തല്ലിക്കൊന്നു ; പിന്നാലെ എത്താമെന്ന് പറഞ്ഞ് ആംബുലൻസ് ഡ്രൈവറെ വിശ്വസിപ്പിച്ച് പരിക്കേറ്റവരെ കയറ്റിവിട്ടു ; മുങ്ങിയ കൊലയാളി സംഘത്തിനായി തെരച്ചിൽ ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ ഇറിഡിയം നൽകാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്തതിന്റെ വൈരാഗ്യത്തിൽ യുവാവിനെ മൂന്നംഗ സംഘം തല്ലിക്കൊന്നു. തൃശ്ശൂർ കയ്പമംഗലത്താണ് നടുക്കുന്ന സംഭവം നടന്നത്. കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം, ആംബുലൻസിൽ കയറ്റിവിട്ട ശേഷം പ്രതികൾ മുങ്ങി. കണ്ണൂർ സ്വദേശികളായ കൊലയാളി സംഘത്തിനായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അതിക്രൂരമായ കൊലപാതകത്തിന് തൃശ്ശൂർ സാക്ഷിയായത്. കോയമ്പത്തൂർ സ്വദേശിയായ 40കാരൻ അരുൺ, സുഹൃത്ത് ശശാങ്കൻ എന്നിവർ അപകടത്തിൽപ്പെട്ടെന്നും വഴിയിൽ കിടക്കുകയാണെന്നും പറഞ്ഞ് ഒരു ഫോൺ കോൾ തൃശ്ശൂരിലെ ആംബുലൻസ് ഡ്രൈവർക്ക് എത്തി. […]