വിവാഹവേദിയെ ഇളക്കിമറിച്ച് വധുവിന്റേയും അച്ഛന്റേയും വൈറല്‍ ഡാൻസ്;’ഇതാണ് ശരിക്കും ബ്രോ ഡാഡി’
പാട്ടും ഡാൻസുമായി വിവാഹം കൂടുതല്‍ ആഘോഷമാക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. വധുവിന്റേയും വരന്റേയും സുഹൃത്തുക്കളും സഹോദരങ്ങളുമെല്ലാം നൃത്തച്ചുവടുകളുമായി അതിഥികളുടെ മനം കവരാറുണ്ട്.ചിലപ്പോള്‍ വധു തന്നെ നൃത്തച്ചുവടുകളുമായാണ് വേദിയിലെത്താറുള്ളത്. ഇത്തരത്തില്‍ വൈറലായ ഒരുപാട് വീഡിയോകള്‍ നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വിവാഹ ദിനത്തില്‍ മകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ഒരു അച്ഛന്റെ വീഡിയോയാണ് ഇപ്പോള്‍ സൈബർ ലോകത്ത് തരംഗം. പ്രശസ്തമായ മുക്കാല മുക്കാബല ഗാനത്തിന് അനുസരിച്ചായിരുന്നു ഇവരുടെ നൃത്തം. തൃശ്ശൂരിലെ ചെന്ത്രാപ്പിന്നി സ്വദേശി കോറോട്ട് ലാലുവും മകള്‍ ദേവികയുമാണ് വീഡിയോയിലുള്ളത്. മലപ്പുറം ചേലമ്ബ്ര സ്വദേശി അഖിലുമായിട്ടായിരുന്നു ദേവികയുടെ […]