സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് റിട്ട. പ്രഫസറുടെ കാര്‍ തടഞ്ഞു നിർത്തി മൂക്കിന്റെ അസ്ഥി ഇടിച്ചു തകര്‍ത്തു ; പ്രതി പിടിയിൽ
തിരുവല്ല : സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് റിട്ട. പ്രഫസറുടെ കാര്‍ തടഞ്ഞ ശേഷം കൈവള കൊണ്ട് ആക്രമിച്ച് മൂക്കിന്റെ അസ്ഥി ഇടിച്ചുതകര്‍ത്ത കേസില്‍ പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര ബ്ലോക്ക് ഓഫീസിന് സമീപം കല്ലുപ്പുറത്ത് കൊട്ടാരത്തില്‍ വീട്ടില്‍ ആന്റണി ജോര്‍ജ്(62) നാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കടപ്ര പുളിക്കീഴ് പള്ളിക്ക് സമീപം വളഞ്ഞവട്ടം പെരുമ്ബുഞ്ചയില്‍ എബി മാത്യു (41) ആണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത്. പുളിക്കീഴ് ബ്ലോക്ക് ഓഫീസിന് സമീപം കഴിഞ്ഞ 11 ന് ഉച്ചക്ക് 12.45 നാണ് സംഭവം. മാവേലിക്കര […]