മൺറോ തുരുത്തിൽ സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
കൊല്ലം: മണ്‍റോ തുരുത്തിൽ യുവാവ് മുങ്ങി മരിച്ചു. ചവറ സ്വദേശി നജ്മൽ (21) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ പുളിമൂട്ടിൽ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം മണ്‍റോതുരുത്തിൽ കുളിക്കുന്നതിനിടെയാണ് നജ്മൽ അപകടത്തിൽപ്പെട്ടത്. നജ്മലിനെ സുഹൃത്തുക്കള്‍ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയും യുവാവിന്‍റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.