സംസ്ഥാനത്ത് മസ്തിഷ്‌കമരണം സംഭവിച്ചവരിൽനിന്നുള്ള അവയവദാനം കുറയുന്നു; പലരെയും പിന്തിരിപ്പിക്കുന്നത് ആരോപണങ്ങളും നിയമപ്രശ്നങ്ങളും; ഈ വർഷം നടന്നത് 28 അവയവമാറ്റ ശസ്ത്രക്രിയകൾ മാത്രം
തിരുവനന്തപുരം: മസ്തിഷ്‌കമരണം സംഭവിച്ചവരിൽനിന്നുള്ള അവയവദാനം സംസ്ഥാനത്ത് കുറയുന്നു. അതേസമയം ജീവിച്ചിരിക്കുന്നവരിൽനിന്നുള്ള അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണം കൂടുന്നതായും അവയവദാന മേൽനോട്ടച്ചുമതലയുള്ള കെസോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷൻ) യുടെ കണക്കുകൾ. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതുസംബന്ധിച്ച് ഉയരുന്ന ആരോപണങ്ങളും നിയമപ്രശ്നങ്ങളുമാണ് പലരെയും പിന്തിരിപ്പിക്കുന്നതെന്നാണ് കരുതുന്നത്. ഇക്കൊല്ലം ഇതുവരെ മസ്തിഷ്‌കമരണം സംഭവിച്ചവരിൽനിന്നുള്ള 28 അവയവമാറ്റ ശസ്ത്രക്രിയകൾ മാത്രമാണ് സംസ്ഥാനത്ത് നടന്നത്. കഴിഞ്ഞവർഷം 62 ശസ്ത്രക്രിയകൾ നടന്നിരുന്നു. 2015-ൽ 218 ശസ്ത്രക്രിയകളും നടന്നു. വൃക്ക മാറ്റിവെക്കലിന് മാത്രമായി ആയിരത്തിലധികം പേർ രജിസ്റ്റർചെയ്ത് കാത്തിരിപ്പുണ്ട്. അതേസമയം ജീവിച്ചിരിക്കുന്നവരിൽനിന്നുള്ള അവയവദാനം […]