കൊലയ്ക്കു ശേഷം മൃതദേഹം ഉറുമ്പരിക്കാൻ ഇതു കൂടിചെയ്തു: സിനിമയിൽ നിന്ന് കണ്ടു പഠിച്ച ടെക്നിക് പക്ഷേ ഗുണംചെയ്തില്ല: സുഭദ്ര കൊലക്കേസിൽ തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി പ്രതി നടത്തിയ പണി പാളി.
കലവൂർ: സുഭദ്ര കൊല കേസിൽ തെളിവ് നശിപ്പിക്കാൻ പ്രതി നടത്തിയ നീക്കം പാളി.പഞ്ചസാര വിതറിയാല്‍ മൃതദേഹം ഉറുമ്പരിച്ചു പോകുമെന്ന ആശയം സിനിമ കണ്ടു ലഭിച്ചതാണെന്നാണ് പ്രതി മാത്യൂസ് പൊലീസിനോട് പറഞ്ഞത്. യൂട്യൂബില്‍ കണ്ട ഒരു മലയാള സിനിമയിലാണ് ഇങ്ങനെ കണ്ടതെന്നും മാത്യൂസ് പറഞ്ഞു. കലവൂരിലെ ഒരു കടയില്‍ നിന്നുമാണ് മാത്യൂസ് പഞ്ചസാര വാങ്ങിയത്. കട ഉടമ മാത്യൂസിനെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. കുഴിയെടുത്ത് മൃതദേഹം ഇട്ട ശേഷമാണു പഞ്ചസാര വിതറിയത്. പക്ഷേ എടുത്ത കുഴിക്ക് ആഴം കൂടുതലായതിനാല്‍ പഞ്ചസാര ഉറുമ്പരിച്ചില്ല. കൂടാതെ കുഴിയില്‍ വെളളക്കെട്ടും […]