പൂയപ്പള്ളിയിൽ നിന്ന് കാണാതായ വിദ്യാർഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് പ്ലസ് വൺ വിദ്യാർത്ഥികൾ
കൊല്ലം : പൂയപ്പള്ളിയിൽ നിന്ന് കാണാതായ വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെയാണ് ഇവരെ കാണാതായത്. മൈലക്കാട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിൻഷാ എന്നിവരാണ് മരിച്ചത്. ശാസ്താംകോട്ട തടാകത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച രണ്ട് പേരും പ്ലസ് വൺ വിദ്യാർഥികളാണ്. കഴിഞ്ഞ ദിവസം പൊലീസും കുടുംബവുമടക്കം വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഇവരുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.