അൻവറിന്റെ വെളിപ്പെടുത്തലിനെതുടർന്ന് മലപ്പുറം പോലീസിൽ നടത്തിയ അഴിച്ചുപണി വെറുതെയായി… സ്ഥലംമാറ്റിയ ഡിവൈ.എസ്.പിമാരിൽ ചിലർ ഇപ്പോഴും പഴയ സ്ഥാനത്തുതന്നെ; മാറ്റം മരവിപ്പിക്കാനുള്ള നീക്കവും ഉന്നതതലങ്ങളിലുണ്ടെന്ന് സൂചന
മലപ്പുറം: പി.വി. അൻവറിന്റെ വെളിപ്പെടുത്തലിനെതുടർന്ന് മലപ്പുറം പോലീസിൽ അഴിച്ചുപണി നടത്തിയെങ്കിലും സ്ഥലംമാറ്റിയ ഡിവൈ.എസ്.പിമാരിൽ ചിലർ ഇപ്പോഴും പഴയ സ്ഥാനത്തുതന്നെ തുടരുന്നു. സെപ്റ്റംബർ 10നാണ് എസ്.പി എസ്. ശശിധരനെയും ജില്ലയിലെ 16 ഡിവൈ.എസ്.പിമാരെയും സ്ഥലംമാറ്റി ഉത്തരവിറങ്ങിയത്. ഡിവൈ.എസ്.പിമാരായ പി. അബ്ദുൽ ബഷീർ (ജില്ല സ്പെഷൽ ബ്രാഞ്ച്, മലപ്പുറം), മൂസ വള്ളിക്കാടൻ (എസ്.എസ്.ബി മലപ്പുറം), സാജു കെ. എബ്രഹാം (പെരിന്തൽമണ്ണ), എ. പ്രേംജിത്ത് (മലപ്പുറം), കെ.എം. ബിജു (തിരൂർ), പി. ഷിബു (കൊണ്ടോട്ടി), പി.കെ. സന്തോഷ് (നിലമ്പൂർ), വി.വി. ബെന്നി (താനൂർ) എന്നിവരെയാണ് വിവിധ ജില്ലകളിലേക്ക് സ്ഥലം […]