video
play-sharp-fill

രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജുകളായി കുമരകവും കടലുണ്ടിയും; ഇരട്ട പുരസ്കാര തിളക്കവുമായി കേരള ടൂറിസം; കുമരകത്തിന് ബെസ്റ്റ് അഗ്രി ടൂറിസം വില്ലേജ് പുരസ്കാരവും കടലുണ്ടിക്ക് ബെസ്റ്റ് ടൂറിസം വില്ലേജ് അവാർഡുമാണ് ലഭിച്ചത്

തിരുവനന്തപുരം:  ഇരട്ട പുരസ്കാരത്തിളക്കവുമായി കേരള ടൂറിസം. കേന്ദ്ര സർക്കാരിന്‍റെ ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് അവാര്‍ഡുകളില്‍ രണ്ടെണ്ണം കേരളത്തിന് ലഭിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷൻ പദ്ധതി നടപ്പിലാക്കിയ കുമരകവും കടലുണ്ടിയും രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജുകളായി തിരഞ്ഞെടുക്കപ്പെട്ടു. കടലുണ്ടിയ്ക്ക് ബെസ്റ്റ് റെസ്പോണ്‍സിബിള്‍ ടൂറിസം വില്ലേജ് അവാര്‍ഡും കുമരകത്തിന് ബെസ്റ്റ് അഗ്രി ടൂറിസം വില്ലേജ് പുരസ്കാരവുമാണ് ലഭിച്ചത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന് ബെസ്റ്റ് ടൂറിസം വില്ലേജ് പുരസ്കാരം ലഭിക്കുന്നത്. കഴിഞ്ഞ തവണ ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയതോടെ […]

കുമ്മനം തസ്കിയ തഹ്ഫീളുൽ ഖുർആനിൽ നിന്നും ഹിഫ്ള് പൂർത്തീകരിച്ച മുഹമ്മദ് അനസ്ബിൻ ജബ്ബാർ ഏറ്റുമാനൂരിനും ഉമർ മുഖത്താർ ബിൻ സഫർ കുമ്മനത്തിനുമുള്ള സ്നേഹാദരവ് ഇന്ന്; ആദരവ് നടത്തുന്നത് കുമ്മനം തബ്ലീഗ് ഇസ്ലാം മസ്ജിദിന്റെയും എന്റെ കുമ്മനം കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ

കോട്ടയം: കുമ്മനം തബ്ലീഗ് ഇസ്ലാം മസ്ജിദിന്റെയും എന്റെ കുമ്മനം കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ കുമ്മനം തസ്കിയ തഹ്ഫീളുൽ ഖുർആനിൽ നിന്നും വിശുദ്ധ ഖുർആൻ പൂർത്തീകരിച്ച മുഹമ്മദ് അനസ്ബിൻ ജബ്ബാർ ഏറ്റുമാനൂരിനും ഉമർ മുഖത്താർ ബിൻ സഫർ കുമ്മനത്തിനും ഉള്ള ആദരവ് നടത്തുന്നു. സ്നേഹാദരവ് ഇന്ന് (2024 സെപ്റ്റംബർ 28 ശനി) മഗ്രിബ് നമസ്കാരാനന്തരം തബ്ലീഗുൽ ഇസ്ലാം മസ്ജിദിൽ വച്ചാണ് നടത്തുന്നത്. മുഹമ്മദ് ഷഫീഖ് മൗലവി ഫാളിൽ മന്നാനി ( ചീഫ് ഇമാം താഴത്തങ്ങാടി ജുമാ മസ്ജിദ് ), മുഹമ്മദ് ഷാഫി മൗലവി നജ്മി നദ്‌വി ( […]

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുമുണ്ടെന്ന് കാലാവസ്ഥ വകുപ്പ്; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഇന്ന് വൈകിട്ട് 5.30 മുതല്‍ രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ട്. കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബര്‍ 30ന് തിരുവനന്തപുരം, കൊല്ലം, […]

കണ്ണാടിക്കൽ ഗ്രാമത്തിലെ ജനകീയ മുഖം ; സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവം ; എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നും തിരിച്ചുവരുമെന്നും കരുതിയ നാട്ടുകാർ ; അർജുന് കണ്ണീരോടെ വിട; ആദരാഞ്ജലി അർപ്പിക്കാൻ ജനസാഗരം

സ്വന്തം ലേഖകൻ കോഴിക്കോട്: കണ്ണാടിക്കൽ ഗ്രാമത്തിലെ ജനകീയ മുഖമായിരുന്നു അർജുൻ. ജോലിക്ക് പോവാത്ത സമയത്തൊക്കെ നാട്ടിലെ കണ്ണാടിക്കൽ യുവജന ആർട്സ് ക്ലബ്ബിന്‍റെ പ്രവർത്തനങ്ങളിലും സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു അർജുൻ. ഒരുപാട് സൗഹൃദങ്ങളുണ്ടായിരുന്ന, ആ ഗ്രാമത്തിനാകെ പരിചിതനായ ആളാണ് അർജുൻ. ഇതുപോലൊരു സങ്കടം വേറെയില്ലെന്നും എല്ലാ കാര്യത്തിനും അർജുൻ ഉണ്ടാകുമായിരുന്നു മുമ്പിലെന്നും നാട്ടുകാർ പറയുന്നു. 70 ദിവസത്തിലേറെയായി ആ ഗ്രാമമാകെ സങ്കടത്തിലായിരുന്നു. ഞങ്ങൾക്ക് ഇത്രയും സങ്കടമുണ്ടെങ്കിൽ ആ കുടുംബത്തിന്‍റെ അവസ്ഥ എന്തായിരിക്കുമെന്നും അവർക്ക് സമാധാനം കൊടുക്കണേയെന്നാണ് പ്രാർത്ഥനയെന്നും അയൽവാസികൾ പറഞ്ഞു. കൊവിഡ് സമയത്തും വെള്ളപ്പൊക്ക സമയത്തും സഹായ […]

ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്വകാര്യ സന്ദർശനം, കൂടികാഴ്ച നടത്തിയത് സുഹൃത്തിൻ്റെ ക്ഷണം സ്വീകരിച്ച്, ഔദ്യോഗിക വാഹനം ഉപയോഗിച്ചിട്ടില്ലെന്നും വീണ്ടും ആവർത്തിച്ച് എഡിജിപി എം.ആർ അജിത്ത് കുമാർ

തിരുവനന്തപുരം: ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്വകാര്യ സന്ദർശനം മാത്രമെന്നാവർത്തിച്ച് എഡിജിപി എം.ആർ അജിത്ത് കുമാർ. സുഹൃത്തിൻ്റെ ക്ഷണം സ്വീകരിച്ചാണ് തൃശൂരിൽ ദത്താന്ത്രേയുമായി കൂടികാഴ്ച നടത്തിയതെന്നും ഔദ്യോഗിക വാഹനം ഉപയോഗിച്ചിട്ടില്ലെന്നും ഡിജിപിക്ക് നൽകിയ മൊഴിയിൽ എഡിജിപി പറഞ്ഞു. കോവളത്ത് ഒരു മാധ്യമ സ്ഥാപനത്തിൻ്റെ കോൺക്ലേവിൽ പങ്കെടുക്കാൻ ക്ഷണമുണ്ടായിരുന്നുവെന്നും അതിനിടെയാണ് റാം മാധവിനെ കണ്ടതെന്നുമാണ് രണ്ടാമത്തെ കൂടിക്കാഴ്ചയിലെ വിശദീകരണം. റാം മാധവുമായുണ്ടായത് വ്യക്തിപരമായ പരിചയപ്പെടൽ മാത്രമായിരുന്നുവെന്നും ഒപ്പം സുഹൃത്തായ ജയകുമാർ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലെന്നും എഡിജിപി മൊഴി നൽകി. അതേസമയം എഡിജിപിക്കെതിരായ അന്വേഷണം നടത്തുന്ന ഡിജിപിയുടെ സംഘത്തിന് […]

ഹാരി പോട്ടറിലെ പ്രൊഫസർ, നടി മാ​ഗി സ്മിത്ത് അന്തരിച്ചു

സ്വന്തം ലേഖകൻ ലണ്ടൻ: പ്രശസ്ത നടിയും ഓസ്കർ ജേതാവുമായ മാ​ഗി സ്മിത്ത് (89) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ലണ്ടനിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു നടി. മാഗി സ്മിത്തിന്‍റെ മക്കളായ ക്രിസ് ലാർക്കിനും ടോബി സ്റ്റീഫൻസുമാണ് നടി മരിച്ച വിവരം പ്രസ്താവനയിലൂടെ പുറം ലോകത്തെ അറിയിച്ചത്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹാരി പോട്ടർ സീരിസിലെ പ്രൊഫസർ മിനർവ മക്ഗൊനാഗൽ എന്ന റോളിലൂടെയാണ് നടി ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടത്. 2001 മുതൽ 2011 വരെ പുറത്തിറങ്ങിയ എല്ലാ ഹാരി പോട്ടർ സീരീസുകളിലും […]

വീടിന് തീവെച്ച് ഗൃഹനാഥൻ തൂങ്ങിമരിച്ചു; തീ ആളിക്കത്തി വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു; ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ; വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പ്രാഥമിക നി​ഗമനം; സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കുന്നുവെന്ന് ആത്മഹത്യ കുറിപ്പ്

കൊച്ചി: എറണാകുളം അങ്കമാലിയിൽ വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി. തീ ആളിക്കത്തി വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പുളിയനം സ്വദേശി എച്ച്. ശശിയാണ് ജീവനൊടുക്കിയത്. ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ സുമി സനലാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വച്ച് തീ കൊളുത്തുകയാണ് ചെയ്തതെന്ന് പോലീസ് പറയുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പൊള്ളലേറ്റ രണ്ട് […]

തൃശൂരിലെ എടിഎം കൊള്ള : പ്രതികളെ പിടികൂടുന്നതില്‍ നിര്‍ണായകമായത് എസ്ബിഐയുടെ കണ്‍ട്രോള്‍ റൂം സന്ദേശം ; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

സ്വന്തം ലേഖകൻ തൃശൂര്‍: തൃശൂരില്‍ നടന്ന വന്‍ എടിഎം കൊള്ളയില്‍ പ്രതികളെ പിടികൂടാന്‍ സഹായകമായത് എസ്ബിഐയുടെ കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള സന്ദേശം. മൂന്നിടങ്ങളിലായി നടന്ന എടിഎം കവര്‍ച്ചയില്‍ എസ്ബിഐയുടെ കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള സന്ദേശമാണ് പൊലീസിനെ വിവരം അറിയിച്ചത്. വന്‍ കവര്‍ച്ചയെന്നറിച്ചതോടെ തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ അന്വേഷണം ഏകോപിപ്പിച്ചു. സിസി ടിവി ദൃശ്യങ്ങള്‍ കണ്ടെത്തുകയും വെളുത്ത നിറത്തിലുള്ള കാറാണ് മൂന്ന് എടിഎമ്മുകളിലും എത്തിയതെന്ന് സ്ഥിരീകരിച്ചിരുന്നു. ഇരിങ്ങാലക്കുടയിലെ മാപ്രാണത്ത് പുലര്‍ച്ച 2.10നാണ് ആദ്യ കവര്‍ച്ച നടന്നത്. എസ്ബിഐയുടെ കണ്‍ട്രോള്‍ റൂമില്‍നിന്ന് പുലര്‍ച്ച 2.35ന് തൃശൂര്‍ […]

ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തം രണ്ട് മാസം പിന്നിട്ടിട്ടും ഇനിയും കാണാമറയത്ത് 47 പേർ; നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയ സൂചിപ്പാറ മേഖലയില്‍ തെരച്ചില്‍ തുടരാൻ അധികൃതർ തയ്യാറായില്ലെന്ന് പരാതി; തെരച്ചില്‍ കൂടുതല്‍ നടത്തിയാല്‍ നിരവധി മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്താൻ കഴിയുമെന്ന് മരിച്ചവരുടെ ബന്ധുക്കൾ

കൽപ്പറ്റ: ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി രണ്ട് മാസം. ദുരന്തത്തിൽ കാണാതായ 47 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിരവധി പേരുടെ മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയ ആനടിക്കാപ്പ് സൂചിപ്പാറ മേഖലയില്‍ തെരച്ചില്‍ തുടരാൻ അധികൃതർ തയ്യാറായില്ല. അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാത്ത നിസ്സാഹയതയിലാണ് പ്രദേശം പരിചയമുള്ള റിപ്പണ്‍ ചാമ്പ്യൻസ് ക്ലബും. ഗംഗാവലി പുഴയില്‍ കാണാതായ അർജുന്‍റെ മൃതദേഹം കണ്ടെത്താൻ 72 ദിവസത്തെ തെരച്ചില്‍ നടന്നു. ഈ ശ്രമങ്ങള്‍ക്ക് വലിയ പ്രശംസ ലഭിക്കുമ്പോഴാണ് വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ ഇപ്പോഴും 47 പേര്‍ കാണാമറയത്ത് തുടരുന്നത്. […]

മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം ; യുവതീ യുവാക്കളെ, ഇദ്ദേഹത്തെ നമ്പരുത് : പി വി അൻവറിനെതിരെ വിനായകൻ

നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. ഫെയ്സ്ബുക്ക് പോസ്റ്റിൽ പങ്കുവച്ച കുറിപ്പിലൂടെ ആയിരുന്നു വിമർശനം. അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവമാണ് എന്നാണ് വിനായകൻ കുറിക്കുന്നത്. പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ലെന്നും നടൻ പറഞ്ഞു. വിനായകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് യുവതി യുവാക്കളെ “ഇദ്ദേഹത്തെ നമ്പരുത് “. ശ്രീമാൻ P V അൻവർ, പാവപെട്ട ജനസമൂഹത്തെ കൂട്ടിനിർത്തിക്കൊണ്ട് താങ്കളുടെ മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്. പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ല. കുയിലിയെയും, കർതാർ സിംഗ് സാരഭയെയും, മാതംഗിനി ഹാജ്റായേയും, ഖുദിറാം ബോസിനെയും, […]