നാലുദിവസമായി ആരും പുറത്തുവന്നില്ല; സംശയം തോന്നി വീടിൻ്റെ വാതിൽ ചവിട്ടിച്ചപ്പോൾ കണ്ടത് അച്ഛനും നാലു പെൺമക്കളും മരിച്ച നിലയിൽ; മക്കളിൽ രണ്ടുപേർ ഭിന്നശേഷിക്കാരാണ്
ദില്ലി: അച്ഛനെയും നാല് പെണ്‍മക്കളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ദില്ലി രംഗ്പുരിയിലെ വാടക വീട്ടിലാണ് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയത്. മക്കളിൽ രണ്ടു പേർ ഭിന്നശേഷിക്കാരാണ്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഹീരാ ലാൽ (50), മക്കളായ നീതു (18), നിഷി (15), നീരു (10), നിധി (8) എന്നിവരാണ് മരിച്ചത്. മരപ്പണിക്കാരനായ ഹീരാ ലാലിന്‍റെ ഭാര്യ കാൻസർ ബാധിച്ച് ഒരു വർഷം മുമ്പ് മരിച്ചിരുന്നു. അച്ഛനും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനുള്ളിൽ നിന്നും ദുർഗന്ധം വരുന്നുവെന്ന് അയൽവാസികൾ പറഞ്ഞതനുസരിച്ചാണ് പൊലീസ് എത്തിയത്. വെള്ളിയാഴ്‌ച പൊലീസ് സ്‌ഥലത്തെത്തിയപ്പോൾ […]