play-sharp-fill

അത്യാവശ്യത്തിന് വിളിച്ചാൽ കിട്ടില്ല! പൊൻകുന്നം പോലീസ് സ്റ്റേഷനിലെ ഫോൺ തകരാറിലായിട്ട് മാസങ്ങൾ ; ഒടുവിൽ നാട്ടുകാരുടെ പരാതിക്ക് പിന്നാലെ സ്‌റ്റേഷനിലെ ലാന്‍ഡ് ഫോണിന് ജീവന്‍ വെച്ചു ; നടപടി നാട്ടുകാര്‍ ചേര്‍ന്ന് കള്ളനെ പിടികൂടി പോലീസ് സ്‌റ്റേഷനില്‍ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ

പൊന്‍കുന്നം : പരാതികൾക്കൊടുവിൽ പൊന്‍കുന്നം പോലീസ് സ്‌റ്റേഷനിലെ ലാന്‍ഡ് ഫോണിനു ജീവന്‍ വെച്ചു. കഴിഞ്ഞ ദിവസം നാട്ടുകാര്‍ ചേര്‍ന്നു കള്ളനെ പിടികൂടി പോലീസ് സ്‌റ്റേഷനില്‍ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ നാട്ടുകാര്‍ തിരുവനന്തപുരത്ത് വിളിച്ച ശേഷമാണ് വിവരം പൊന്‍കുന്നം സ്‌റ്റേഷനില്‍ ലഭിച്ചത്. അപ്പോഴേയ്ക്കും കള്ളനെ പിടികൂടിയിട്ടു മണിക്കൂറുകള്‍ പിന്നിട്ടിരുന്നു. ഇതു പോലീസിനു നാണക്കേടും ഉണ്ടാക്കി. പിന്നാലെ ഫോണ്‍ നന്നാക്കാന്‍ നപടി സ്വകീരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് മുതലാണു ഫോണ്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. എങ്കിലും സംസാരം കേള്‍ക്കണമെങ്കില്‍ സ്പീക്കര്‍ ഫോണ്‍ ഓണാക്കണമെന്നു മാത്രം. ബെല്ലടിക്കുന്നതു കേട്ട് റിസീവര്‍ എടുത്താല്‍ […]

കോട്ടയം വിജയപുരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ എൽഡിഎഫിന്റെ അവിശ്വാസം: നാളെ രാവിലെ 10.30 -ന് ചർച്ചയ്ക്കെടുക്കും

കോട്ടയം : വിജയപുരം ഗ്രാമപ്പ ഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി സന്തോഷിനെതിരെ എൽഡിഎഫിന്റെ അവിശ്വാസപ്രമേയം. നാളെ ത്രിങ്കൾ ) രാവിലെ 10.30നു പഞ്ചായത്ത് ഹാളിൽ പ്രമേയം ചർച്ചയ്ക്കെടുക്കും. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ആകെ 19 അംഗങ്ങളാണുള്ളത്. യുഡിഎഫിനു 11 പേരും എൽഡിഎഫിനു 7 പേരുമാണുള്ളത്. ബിജെപിക്ക് ഒരു അംഗം. 10 അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ പ്രമേയം പാസാകുകയുള്ളൂ. സിപിഎം അംഗം ഉഷ വേണു ഗോപാലിന്റെ നേതൃത്വത്തിലാ ണ് അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയത്.

റോഡിലേക്ക് കടപുഴകി വീണ മരത്തില്‍ ഓട്ടോറിക്ഷയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

കോട്ടയം : റോഡിലേക്ക് കടപുഴകി വീണ മരത്തില്‍ ഓട്ടോറിക്ഷയിടിച്ച്‌ മീൻ വില്‍പ്പനക്കാരൻ മരിച്ചു. തൃശൂർ ചുവന്നമണ്ണ് വള്ളിക്കാട്ടില്‍ ബിജു ജോസ് (42) ആണ് മരിച്ചത്. വൈക്കം- തൊടുപുഴ റോഡില്‍ കാഞ്ഞിരമല കോണ്‍വെന്റിനു സമീപം പുലർച്ചെ ഒന്നരയോടെയാണ് അപകടം. ഒന്നര വർഷമായി വെളിയന്നൂർ- അരീക്കര റോഡില്‍ മീൻ വില്‍പ്പന നടത്തുന്ന ബിജു കാഞ്ഞിരമല ഭാഗത്ത് വാടക വീട്ടിലാണ് താമസം. പുലർച്ചെ വില്‍പ്പനയ്ക്കുള്ള മീൻ വാങ്ങുന്നതിനായി ഓട്ടോറിക്ഷയില്‍ പോകുമ്ബോഴാണ് അപകടം. രാത്രി ഈ ഭാഗത്തുണ്ടായ കാറ്റില്‍ ആഞ്ഞിലി മരം റോ‍ഡിലേക്ക് വീണു കിടക്കുകയായിരുന്നു. ഇതിലാണ് ബിജു സഞ്ചരിച്ച […]

ഇക്കുറി 25 കോടിയുടെ അധിപൻ ആരാകും: ഓണം ബംപർ നറുക്കെടുപ്പിൽ പിറക്കുന്നത് 22 കോടിപതികൾ: അച്ചടിച്ച 23 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി

സ്വന്തം ലേഖകൻ തിരുവനന്തപുരം : 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഓണം ബംപർ ലോട്ടറിയുടെ 23 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി. 4 ലക്ഷം ടിക്കറ്റുകൾ വിറ്റ പാലക്കാട് ജില്ലയാണു വിൽപനയിൽ ഒന്നാമത്. 3 ലക്ഷം ടിക്കറ്റുകൾ വിറ്റ തിരുവനന്തപുരം രണ്ടാമതും രണ്ടര ലക്ഷം ടിക്കറ്റുകൾ വിറ്റ തൃശൂർ മൂന്നാമതും. 20 പേർക്ക് ഒരു കോടി രൂപ വീതമാണു രണ്ടാം സമ്മാനമായി നൽകുക. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വിൽ ക്കുന്ന ഏജന്റിന് നൽകുന്ന കമ്മിഷൻ കൂടി ചേർക്കുമ്പോൾ ഒറ്റ നറുക്കെടുപ്പിൽ പിറക്കുന്നത് […]

അമ്മയുടെ ഓഫീസിൽ പോലീസ് പരിശോധന! ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടാണ് പരിശോധന ; രേഖകൾ ഉൾപ്പടെ പിടിച്ചെടുത്തു

താര സംഘടനയായ അമ്മയുടെ ഓഫിസിൽ പോലീസ് പരിശോധന. ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഇവർ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകൾ ഉൾപ്പടെ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം ഓഫീസിലെത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ താരങ്ങൾക്കെതിരെ പരാതികൾ ഉയർന്നിരുന്നു. ലൈംഗികാതിക്രമ പരാതിയിൽ ഐപിസി 376 വകുപ്പ് പ്രകാരമാണ് ഇടവേള ബാബുവിനെതിരെ നോർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. താരസംഘടനയായ അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞ് ഇടവേള ബാബു ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കാൻ ശ്രമിച്ചെന്നായിരുന്നു നടിയുടെ പരാതി. ഐപിസി […]

ജയരാജന്റെ പുറത്താക്കൽ: പൊട്ടിയത് വീര്യം കൂടിയ രാഷ്ട്രീയ ബോംബ്: തെരഞ്ഞെടുപ്പു ദിവസം പാർട്ടി ഞെട്ടി: ഇന്നലെ ജയരാജനും

തിരുവനന്തപുരം : കേരളം സമീ പകാലത്തു കണ്ട ഏറ്റവും വീര്യ മേറിയ ‘രാഷ്ട്രീയ ബോംബ്’ ആണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ തലേന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പൊട്ടിച്ചത്. ബി ജെപിയിൽ ചേരാൻ സിപിഎമ്മിലെ പ്രമുഖ നേതാവ് ചർച്ച നടത്തിയെന്നായിരുന്നു ശോഭയുടെ വെളിപ്പെടുത്തൽ. ഇ.പി.ജയരാജനാണ് ആ നേതാവെന്ന് കെപിസി സി പ്രസിഡന്റ് കെ.സുധാകരൻ ആരോപിക്കുകയും ശോഭ സ്ഥിരീകരിക്കുകയും ചെയ്തതോടെ വിവാദം ആളിക്കത്തി. ഗൾഫിലായി രുന്നു രഹസ്യചർച്ചയെന്നും ബി ജെപിക്കായി ശോഭയും രാജീവ് ചന്ദ്രശേഖറുമാണ് അതിനു വഴി യൊരുക്കിയതെന്നും സുധാകരൻ ആരോപിച്ചു. ചർച്ചയെപ്പറ്റി കൂടുതൽ […]

നാടകകൃത്തും മനുഷ്യാവകാശ പ്രവർത്തകനുമായ കനവ് ബേബി അന്തരിച്ചു

കൽപറ്റ: നോവലിസ്റ്റും നാടകകൃത്തും സാംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തകനുമായ കനവ് ബേബി (കെ.ജെ. ബേബി-70) അന്തരിച്ചു. വയനാട് ചീങ്ങോട്ടെ നടവയല്‍ വീടിന് സമീപം ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദിവാസി പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന ബദൽ വിദ്യാഭ്യാസ കേന്ദ്രമായ കനവിന്‍റെ സ്ഥാപകനാണ്. കണ്ണൂർ ജില്ലയിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27നാണ് ബേബിയുടെ ജനനം. 1973-ൽ കുടുംബം വയനാട്ടിലേക്ക് കുടിയേറിപ്പാർത്തു. വയനാട്ടിൽ നടവയലിൽ ചിങ്ങോട് ആദിവാസി കുട്ടികൾക്കായി, 1994 ൽ കനവ് എന്ന ബദൽ വിദ്യാകേന്ദ്രം ആരംഭിച്ചു. വയനാട്ടിലെ ആദിവാസി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും […]

നെഹ്‌റു ട്രോഫി വള്ളംകളി ഉപേക്ഷിച്ചിട്ടില്ലന്ന് മന്ത്രി .മുഹമ്മദ്റിയാസ്: പുതിയ തീയതി എന്നാണെന്നോ തീയതി എന്നു തീരുമാനിക്കുമെന്നോ വ്യക്‌തതയില്ല

ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളി ഉപേക്ഷിച്ചിട്ടില്ലെന്നും എപ്പോൾ നടത്താൻ തീരുമാനിച്ചാലും ടൂറിസം വകുപ്പ് എല്ലാ നിലയിലും സഹകരിക്കാൻ മുൻപന്തിയി ലുണ്ടാകുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ് . വള്ളംകളി നടത്തുന്നതിനെപ്പറ്റി സർക്കാർ ആലോചിച്ചി ട്ടില്ലെന്നു മുഖ്യമന്ത്രിയും സർക്കാർ സഹായം ലഭിക്കില്ലെന്നു മന്ത്രി മുഹമ്മദ് റിയാസും. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണു മന്ത്രിയുടെ പ്രതികരണം. വള്ളംകളി ഉപേക്ഷി ച്ചിട്ടില്ലെന്നും ഓണത്തിനു ശേഷം നടത്തുമെന്നും പി.പി.ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. നെഹ്റു ട്രോഫി വള്ളംകളി മത്സരം ടൂറിസം വകുപ്പല്ല സംഘടി പ്പിക്കുന്നതെന്നു പറഞ്ഞാണു മന്ത്രി […]

കോട്ടയം മണർകാട് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് ഇന്ന് കൊടിയേറും: പ്രധാന പെരുന്നാൾ ദിനമായ എട്ടിന്ഉച്ചകഴിഞ്ഞ് രണ്ടിന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, ആശീർവാദം. തുടർന്ന് നടക്കുന്ന നേർച്ചവിളമ്പോടെ പെരുന്നാൾ സമാപിക്കും.

കോട്ടയം: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിൻ്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാളിന് ഇന്ന് കൊടിയേറും. വൈകുന്നേരം 4.30ന് സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ പ്രാർഥനയ്ക്ക് ശേഷം കൊടിമരം ഉയർത്തും. മെറിറ്റ് ഡേയും വയോജനങ്ങളെ ആദരിക്കലും മൂന്നിന് വൈകിട്ട് 6-നും പെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം നാലിന് വൈകുന്നേരം 6-നും, മുളന്തുരുത്തി എം.എസ്.ഒ.ടി. സെമിനാരിയിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് നടത്തുന്ന മാതൃ സ്‌തുതി ഗീതങ്ങൾ- സുറിയാനി സംഗീത നിശ […]

ചെറിയ പോറൽ അടയാളങ്ങൾ വീഴുമ്പോഴേക്കും കാർ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നവരാണോ നിങ്ങൾ..? എങ്കിൽ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ… ഇല്ലെങ്കിൽ പണി കിട്ടും..

കാറിൽ ഒരു ചെറിയ പോറൽ അടയാളം ഉണ്ടെങ്കിൽ പോലും ചിലർ ഒന്നും ചിന്തിക്കാതെ കാർ ഇൻഷുറൻസ് ക്ലെയിം ചെയ്യാറുണ്ട്. നിങ്ങളുടെ വാഹനത്തിന് നിങ്ങൾ കാർ ഇൻഷുറൻസ് വാങ്ങിയിട്ടുണ്ടെന്ന് കരുതുക. എന്നാൽ, ചെറിയ പോറലുകൾ കാരണം നിങ്ങൾ ഒരു ക്ലെയിം എടുക്കുകയാണെങ്കിൽ നിങ്ങൾക്ക് ധാരാളം നഷ്ടങ്ങൾ ഉണ്ടായേക്കാമെന്ന കാര്യം അറിയാമോ? ഒരു കാർ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിലൂടെ എന്ത് ദോഷം സംഭവിക്കുമെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ഒന്നോ രണ്ടോ ചെറിയ പോറലുകൾ ഉണ്ടാകുമ്പോഴെല്ലാം നിങ്ങൾ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ തുടങ്ങിയാൽ അത് നിങ്ങൾക്ക് നാല് വലിയ നഷ്ടങ്ങൾ […]