play-sharp-fill

കൊലപാതക കേസില്‍ ഉള്‍പ്പെട്ടവരെ രക്ഷിക്കാന്‍ എഡിജിപി അജിത്കുമാറിനെ വിളിച്ചുവെന്ന് എംഎല്‍എയുടെ ആരോപണം ; ആരോപണങ്ങള്‍ അസത്യവും അസംബന്ധവും ; പച്ചക്കള്ളം പ്രചരിപ്പിക്കുന്നതിന് പിന്നിൽ നിയമലംഘനങ്ങളും വഴിവിട്ട ഇടപെടലുകളും തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതിലെ വൈരാഗ്യം ; നിയമ നടപടികള്‍ എടുക്കുമെന്ന് വിനു വി ജോണ്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഎമ്മിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും വെട്ടിലാക്കിയ വാര്‍ത്താസമ്മേളനത്തില്‍ പി വി അന്‍വര്‍ എംഎല്‍എ തന്റെ നിരന്തര ശത്രുക്കളായ മാധ്യമങ്ങള്‍ക്കെതിരെയും ആരോപണം ഉയര്‍ത്തിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനു വി ജോണിനെതിരെയും അന്‍വര്‍ രംഗത്തു വരികയുണ്ടായി. ഒരു കൊലപാതക കേസില്‍ ഉള്‍പ്പെട്ടവരെ രക്ഷിക്കാന്‍ വിനു എഡിജിപി അജിത്കുമാറിനെ വിളിച്ചു എന്നാണ് എംഎല്‍എയുടെ ആരോപണം. ഈ ആരോപണം പച്ചക്കള്ളമാണെന്ന് വിനു നി ജോണ്‍ വ്യക്തമാക്കി. പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ അസത്യവും അസംബന്ധവുമെന്ന് വിനു വി ജോണ്‍ വ്യക്തമാക്കി. അന്‍വറിന്റെ […]

ഹോട്ടൽ മുറികളിലെ ഒളിക്യാമറ എങ്ങനെ കണ്ടുപിടിക്കാം? പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഇവയെല്ലാം

  കൊച്ചി: ഹോട്ടലുകളില്‍ മുറിയെടുക്കുമ്പോൾ നമുക്ക് എപ്പോഴുമുണ്ടാകുന്ന സംശയങ്ങളാണ് ഇവിടെ എവിടെയെങ്കിലും ഒളിക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടാകുമോ എന്ന കാര്യം. പൊതുശുചിമുറികള്‍ ഉപയോഗിക്കുന്നതില്‍ നിന്നും സ്ത്രീകളെ പിന്നോട്ട് വലിക്കുന്നതിനുള്ള പ്രധാന കാരണങ്ങളും ഇതൊക്കെ തന്നെയാണ്.   രഹസ്യമായി വയ്ക്കുന്ന ക്യാമറകള്‍ നമ്മുടെ കണ്ണുകൊണ്ട് കാണാന്‍ സാധിക്കില്ല എന്നതാണ് വാസ്തവം. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഹോട്ടലുകളിലെയും പൊതുശുചിമുറികളിലെയും ഒളിക്യാമറ നമുക്ക് കണ്ടുപിടിക്കാവുന്നതാണ്.   ശുചി മുറിയോ ചേയ്ഞ്ചിംഗ് റൂമോ ഹോട്ടലിലെ റൂമുകളോ ഉപയോഗിക്കുന്നതിന് മുന്‍പ് ചുറ്റും സൂക്ഷ്മമായി പരിശോധിക്കുക. ചില ക്യാമറകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ നമുക്ക് കണ്ടെത്താന്‍ […]

കാവ്യയുടെ സ്ഥാപനത്തിൻ്റെ മോഡലായി മീനാക്ഷി,ലൈക്ക് ചെയ്ത് മഞ്ജുവാര്യർ ; ചിത്രങ്ങൾ വൈറൽ

സോഷ്യൽ മീഡിയയിൽ സജീവമാണ് ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി. അടുത്തിടെയാണ് മീനാക്ഷി എം ബി ബി എസ് പൂർത്തിയാക്കിയത്. ദിലീപാണ്  ആ സന്തോഷവാർത്ത പങ്കുവെച്ചത്. കാവ്യ മാധവനും മീനാക്ഷിക്ക് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാൽ മഞ്ജു വാര്യർ മകളെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ എന്നാണ് സോഷ്യൽ മീഡിയ ചോദിച്ചത്. എന്നാൽ ഇതിന് പിന്നാലെ മഞ്ജു മീനാക്ഷിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ മീനാക്ഷി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് വൈറൽ ആവുന്നത്. കവ്യാമാധവന്റെ ലക്ഷ്യയുടെ മോഡൽ ആയാണ് മീനാക്ഷി എത്തിയിരിക്കുന്നത്. ഈ ഫോട്ടോയ്ക്ക് മ‍ഞ്ജു […]

രാഷ്ട്രീയ ജീവിതത്തിനിടെയിലുളള കയറ്റിറക്കങ്ങളും വിവാദങ്ങളും ; എം.വി ഗോവിന്ദനില്‍ നിന്നും മേറ്റ തിക്താനുഭവങ്ങൾ ; പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ അവഗണന ; ഇ പി ജയരാജൻ എഴുതാനൊരുങ്ങുന്ന ആത്മകഥയിൽ വെളിപ്പെടുത്തലുകളുണ്ടാകുമെന്ന ഭീതിയിൽ നേതൃത്വം

സ്വന്തം ലേഖകൻ കണ്ണൂര്‍: ആത്മകഥയെഴുതി പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്റെ ലക്ഷ്യം എം.വി ഗോവിന്ദനില്‍ നിന്നും മേറ്റ തിക്താനുഭവങ്ങളും പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ അവഗണനയുമാണോയെന്ന ചോദ്യം കണ്ണൂര്‍ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു.എല്‍. ഡി. എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും ഒഴിവാക്കിയ ഇ.പി ജയരാജന്‍ നടത്തുന്ന തുറന്നെഴുത്ത് സി.പി. എമ്മില്‍ വെളിപ്പെടുത്തലുകളുടെ സുനാമി തന്നെ സൃഷ്ടിച്ചേക്കുമെന്ന ഭീതിയിലാണ് കണ്ണൂരിലെ നേതൃത്വം. എന്നാല്‍ നിലവില്‍ കേന്ദ്രകമ്മിറ്റിയംഗമായതിനാല്‍ 2025-ല്‍ മധുരയില്‍ നടക്കുന്ന ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം മാത്രമേ പുറത്തിറങ്ങുകയുളളൂ. വരുന്ന പാര്‍ട്ടി കോണ്‍ഗ്രസോടെ കേന്ദ്രകമ്മിറ്റി സ്ഥാനത്ത് ഇ.പി ജയരാജന്‍ […]

അനധികൃത മത്സ്യബന്ധനം: 6800 കിലോ കിളിമീൻ പിടിച്ചെടുത്തു, രണ്ടേമുക്കാൽ ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്

  എറണാകുളം: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ പിടികൂടി. അധികൃതരുടെ മുന്നറിയിപ്പ് ലംഘിച്ചാണ് എറണാകുളം സ്വദേശിയായ അഷ്കറിന്റെ ഉടമസ്ഥതയിലുള്ള സിത്താര ബോട്ട് അധികൃതർ  പിടിച്ചെടുത്തത്.   നിയമപരമായ അളവിൽ അല്ലാതെ (12 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള ) 6800 കിലോ കിളിമീൻ ഇനത്തിൽപ്പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻറുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം എഫ് പോളിന്റെ നേതൃത്വത്തിൽ […]

ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ മാറ്റി നിർത്തുന്ന പുരുഷാധിപത്യമാണ് മലയാള സിനിമയിലുള്ളത്; തെറ്റായ കാര്യങ്ങൾ ചോദ്യം ചെയ്യുന്നവർക്കെതിരെ ഗോസിപ്പുകൾ പറഞ്ഞു പരത്തും, പ്രൊഡക്ഷൻ കൺട്രോളറുടെ നേതൃത്വത്തിലാണ് പലതും നടക്കുന്നത്; ചൂഷണങ്ങളെ കുറിച്ച് തുറന്നടിച്ച് നടി വിൻസി അലോഷ്യസ്

പാലക്കാട് : മലയാള സിനിമാ മേഖലയിൽ അനുഭവിക്കുന്ന ചൂഷണങ്ങളെ കുറിച്ച് തുറന്നടിച്ച് നടി വിൻസി അലോഷ്യസ്. ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ മാറ്റി നിർത്തുന്ന പുരുഷാധിപത്യ സമീപനമാണ് മലയാള സിനിമാമേഖലയിലുളളതെന്ന് നടി വിൻസി അലോഷ്യസ് ആരോപിച്ചു. തെറ്റായ കാര്യങ്ങൾ ചോദ്യം ചെയ്യുന്നവർക്കെതിരെ ഗോസിപ്പുകൾ പറഞ്ഞു പരത്തും. പ്രൊഡക്ഷൻ കൺട്രോളർമാരുടെ നേതൃത്വത്തിലാണ് ഇതുണ്ടാകുന്നതെന്നും വിൻസി പ്രതികരിച്ചു. സിനിമയിലെത്തിയിട്ട് അഞ്ച് വർഷമായി. ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. തനിക്ക് നേരെ ലൈംഗികാതിക്രമങ്ങളുണ്ടായിട്ടില്ലെങ്കിലും പല സിനിമകളിലും പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്. പ്രതിഫലത്തിന് കോൺട്രാക്ട് പോലും പല സിനിമയിലുണ്ടായിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയപ്പോൾ […]

‘ഒരു കുറിപ്പ് എഴുതി കടമ നിർവ്വഹിച്ച മെഗാസ്റ്റാറിന് ഒരു കൊട്ട അഭിനന്ദനങ്ങള്‍’ ; മമ്മൂട്ടിയെ പരിഹസിച്ച് ആരാധകർ

എറണാകുളം : സിനിമാ മേഖലയിലെ ചൂഷണങ്ങളെ കുറിച്ച്‌ ഉയരുന്ന ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരിച്ച്‌ നടൻ മമ്മൂട്ടി. സിനിമാ സംഘടനയിലുള്ളവർ വിഷയത്തില്‍ ആദ്യം പ്രതികരിക്കട്ടെ, അതിനു ശേഷം പ്രതികരിക്കുന്നതാണ് ഉചിതമെന്ന് കരുതിയാണ് ഇപ്പോള്‍ പ്രതികരിച്ചതെന്നായിരുന്നു മമ്മൂട്ടിയുടെ വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. അതേസമയം, ഫേസ്ബുക്ക് പോസ്റ്റ് വന്നതിന് പിന്നാലെ, താരത്തിന്റെ കമന്റ് ബോക്‌സില്‍ വിമർശനവുമായി നിരവധി പേരാണ് എത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയുള്ള സിനിമാ മേഖലയിലെ സംഭവ വികാസങ്ങളില്‍ പ്രതികരിക്കാത്തതില്‍ മമ്മൂട്ടിക്കെതിരെ നേരത്തെ തന്നെ വിമർശനം ശക്തമായിരുന്നു. നാളുകള്‍ക്ക് ശേഷം […]

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഗുരുതരാവസ്ഥയിൽ; ഇതുസംബന്ധിച്ച് പാർട്ടി വാർത്ത കുറിപ്പ് പുറത്തുവിട്ടു; ഐസിയുവിലേക്ക് മാറ്റിയതായി എയിംസ് വൃത്തങ്ങള്‍ അറിയിച്ചു

ന്യൂഡല്‍ഹി: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ (എയിംസ്) ചികിത്സയില്‍ തുടരുകയാണെന്ന് പാർട്ടി കുറിപ്പ്. യെച്ചൂരി അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കടുത്ത ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഓഗസ്റ്റ് 19 നാണ് അദ്ദേഹത്തെ മെഡിക്കല്‍ ഫെസിലിറ്റിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, രോഗത്തിൻ്റെ കൃത്യമായ സ്വഭാവം ആശുപത്രി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച യെച്ചൂരിയെ പിന്നീട് ഐസിയുവിലേക്ക് മാറ്റിയതായി […]

സിടി സ്കാൻ എടുക്കുന്നതിന് ആശുപത്രിയിലെ ലാബിലെത്തിയ പതിമൂന്നുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; സംഭവത്തിൽ ലാബ് ജീവനക്കാരൻ അറസ്റ്റിൽ

കൊൽക്കത്ത: പതിമൂന്നുകാരിയായ രോ​ഗിയെ പീഡിപ്പിച്ച സംഭവത്തിൽ ലാബ് ജീവനക്കാരൻ അറസ്റ്റിൽ. പശ്ചിമബം​ഗാളിൽ ഹൗറ ജില്ല ആശുപത്രിയിലാണ് സംഭവം. ശനിയാഴ്ച അർധരാത്രിയോടെ നടന്ന സംഭവത്തിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തിരുന്നു. സിടി സ്കാൻ എടുക്കുന്നതിനായാണ് കുട്ടിയെ വീട്ടുകാർ ആശുപത്രിയിലെത്തിക്കുന്നത്. സ്കാനിനായി കുട്ടിയെ ലാബിലേക്ക് കയറ്റിയതിന് പിന്നാലെയായിരുന്നു സംഭവം. ലാബിൽ നിന്നും പുറത്തിറങ്ങിയ പെൺകുട്ടി ഉടനെ കുടുംബത്തെ വിവരമറിയിച്ചു. ഇതിന് പിന്നാലെ കുടുംബം ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിഷയത്തിൽ ആശുപത്രിയിലെ പരാതി പരിഹാര കമ്മിറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത […]

തലയാഴം പഞ്ചായത്തിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടത്തി: ഇസിജിയടക്കമുള്ള വിവിധ പരിശോധനകൾ സൗജന്യമായിരുന്നു.

സ്വന്തം ലേഖകൻ വൈക്കം: വൈക്കം തലയാഴം പഞ്ചായത്ത്, സഹകാര്‍ മെഡിക്കല്‍സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടത്തി. തലയാഴം അഡ്‌കോണ്‍ അര്‍ക്കേഡില്‍ നടന്ന ക്യാമ്പ് തലയാഴം പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ രമേഷ് പി.ദാസ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ കെ.ബിനിമോന്‍ അധ്യക്ഷത വഹിച്ചു .ജനറൽ മെഡിസിനു പുറമെ നേത്ര , ദന്തരോഗ വിഭാഗത്തിലും വിദഗ്ധ ഡോക്ടർമാർ പരിശോധനകൾക്ക് നേതൃത്വം നൽകി. ക്യാമ്പിൽ ഇസിജിയടക്കമുള്ള വിവിധ പരിശോധനകളും സൗജന്യമായി നടത്തി. പഞ്ചായത്ത് അംഗങ്ങളായ എസ്. ദേവരാജൻ,ടി.മധു, ഫാ.വിന്‍സെന്റ് പറമ്പത്തറ, ഫാര്‍മസി കൗൺസിൽ […]