play-sharp-fill

പെണ്‍സുഹൃത്തുമായുള്ള കിടപ്പറ ദൃശ്യങ്ങള്‍ ഒളിക്യാമറ വഴി പകര്‍ത്തി ; മോചനദ്രവ്യത്തിനായി സുഹൃത്തിനെ ആറംഗ സംഘത്തിന്റെ കൂട്ടുപിടിച്ച് തട്ടിക്കൊണ്ടുപോയി ; ഉറ്റചങ്ങാതിയില്‍ നിന്ന് തട്ടിയത് അരക്കോടിയിലധികം രൂപ ; ഒളിവിൽ കഴിയുന്ന പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പോലീസ്

സ്വന്തം ലേഖകൻ കൊച്ചി: പെണ്‍സുഹൃത്തുമായുള്ള കിടപ്പറരംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഉറ്റചങ്ങാതിയില്‍ നിന്ന് തട്ടിയത് അരക്കോടിയിലധികം രൂപ. വീണ്ടും പണം ആവശ്യപ്പെട്ടിട്ടും നല്‍കാതെ വന്നതോടെ മോചനദ്രവ്യത്തിനായി സുഹൃത്തിനെ ആറംഗ സംഘത്തിന്റെ കൂട്ടുപിടിച്ചത് തട്ടിക്കൊണ്ടുപോയി. കാസര്‍കോട് സ്വദേശികളായ അബ്ദുള്‍ റഹ്മാനാണ് കഥയിലെ വില്ലന്‍. രക്ഷപ്പെട്ട എറണാകുളത്ത് താമസിക്കുന്ന 35കാരനായ കാസര്‍കോട് സ്വദേശി പൊലീസില്‍ അഭയം തേടിയതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. ഇയാള്‍ക്ക് ക്രൂരമായി മര്‍ദ്ദനവുമേറ്റു. കടവന്ത്ര പൊലീസ് കേസെടുത്ത് അന്വേഷണംതുടങ്ങി. കാസര്‍കോട് സ്വദേശികളായ ഇര്‍ഫാന്‍, അമി, ആസിഫ്, മട്ടാഞ്ചേരി സ്വദേശികളായ രണ്ട് യുവാക്കള്‍ എന്നിവര്‍ക്കുമെതിരെയാണ് കേസ്. 2020 […]

ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുന്നു; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; കോട്ടയം ഉൾപ്പെടെ 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുന്നതിന്റെ സ്വാധീന ഫലമായി അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് നിലവിലെ മുന്നറിയിപ്പ്. മലയോര തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം. കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ ഏർപ്പെടുത്തിയ […]

സംസ്ഥാന മന്ത്രിക്ക് നൽകാനെന്ന പേരിൽ തട്ടിപ്പ്, 500 രൂപയിൽ താഴെ മാത്രം വില വരുന്ന മരുന്നിന് 55000 രൂപ; ഇന്ത്യൻ വ്യവസ്ഥയെ തെറ്റായി ചിത്രീരിച്ച് വിദേശ വനിതയെ കബളിപ്പിച്ച് തട്ടിയെടുത്തത് മൂന്നര കോടി രൂപ

കൊച്ചി: എറണാകുളം അയ്യമ്പുഴയിൽ സ്വകാര്യ സംരംഭം തുടങ്ങിയ വിദേശ വനിതയിൽ നിന്ന് കമ്പനി ഡയറക്ടർ മൂന്നര കോടി രൂപ തട്ടിയെടുത്തതായി പരാതി. ഓസ്ട്രിയൻ സ്വദേശിയായ പാർവതി റെയ്ച്ചർ ആണ് ചൊവ്വര സ്വദേശി അജിത്ത് ബാബുവിനെതിരെ പരാതി നൽകിയത്. സംസ്ഥാന മന്ത്രിക്ക് നൽകാനെന്ന പേരിലടക്കം അജിത് പണം വാങ്ങിയെന്നും പരാതി നൽകിയപ്പോൾ ഭീഷണിപ്പെടുത്തുന്നതായും പാർവതി ആരോപിച്ചു. ലഖ്നൗവിൽ നിന്ന് ദത്തെടുത്ത തന്‍റെ മകൾക്കൊപ്പം നാല് വർഷം മുമ്പാണ് ഇന്ത്യൻ വംശജയായ തന്‍റെ അമ്മയുടെ വേരുകൾ തേടി പാർവതി റെയ്ച്ചർ കാലടിയിൽ എത്തിയത്. 3 ഏക്കർ സ്ഥലം […]

വിഡി സതീശന്‍ വന്ന വഴി മറക്കരുത്, പഴയ സ്‌കൂട്ടറില്‍ മണി ചെയ്യിന്‍ തട്ടിപ്പ് നടത്താന്‍ നഗരത്തില്‍ വന്ന കാലം ഉണ്ടായിരുന്നു ; പുറത്താക്കിയതിന്റെ കാരണം വിശദീകരിക്കണം: സിമി റോസ്‌ബെല്‍

സ്വന്തം ലേഖകൻ കൊച്ചി: തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനു പിന്നിലെ കാരണം വിശദീകരിക്കണമെന്ന് മുന്‍ എഐസിസി അംഗം സിമി റോസ് ബെല്‍ ജോണ്‍. സിപിഎം ഗൂഢാലോചന എന്ന് ആരോപിക്കുകയാണ്. ഇതിന് തെളിവ് പുറത്തു വിടണം. ലതിക സുഭാഷ്, പദ്മജ എന്നിവരെ അപമാനിച്ചു വിട്ടതാണെന്നും സിമി റോസ് ബെല്‍ ജോണ്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും അവര്‍ ആഞ്ഞടിച്ചു. പാര്‍ട്ടിയില്‍ അന്തസ്സും ആഭിജാത്യവുമുള്ള സ്ത്രീകള്‍ക്ക് കേരളത്തില്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ പറ്റില്ല. ഹൈബിയുടെ യോഗ്യത അല്ലല്ലോ. ഈഡന്റെ മകന്‍ ആയത് കൊണ്ടല്ലേ എംപി ആക്കിയത്. […]

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം, സൽക്കാരയോഗം ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (02/09/2024) നക്ഷത്രഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, കലഹം, അലച്ചിൽ, െചലവ്, ശത്രുശല്യം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, മനഃപ്രയാസം, നഷ്ടം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. തടസ്സങ്ങള്‍ വന്നു ചേരാം. മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യതടസ്സം, ഇച്ഛാഭംഗം, ശത്രുശല്യം, […]

ഭരണപക്ഷ എംഎൽഎ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയ്ക്കും എഡിജിപിയ്ക്കും മൗനം ; ഇരുവരും ഒരേ വേദിയിൽ പങ്കെടുക്കും ; പൊലീസ് അസോസിയേഷൻ സമാപന സമ്മേളനം ഇന്ന് കോട്ടയത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരെ പിവി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾ വിവാദമാകുന്നതിനിടെ മുഖ്യമന്ത്രിയും എഡിജിപിയും ഇന്ന് ഒരു വേദിയിൽ എത്തും. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് മുഖ്യമന്ത്രിയും എഡിജിപിയും ഒന്നിച്ച് പങ്കെടുക്കുന്നത്. ഭരണപക്ഷ എംഎൽഎ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയോ എഡിജിപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അൻവറിന്റെ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയിരുന്നു. മുഖ്യമന്ത്രിക്കും എഡിജിപിക്കും പുറമേ ഡിജിപി ഷെയ്ക്ക് ദർവേശ് സാഹിബും പരിപാടിയിൽ പങ്കെടുക്കും. അതേസമയം, പി […]

വീട്ടില്‍ ലഹരി പാര്‍ട്ടികള്‍; ഒരു പാര്‍ട്ടിയിലും ഉപയോഗിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കള്‍ ഉപയോഗിക്കുന്നു ; ഡ്രഗ്‌സ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നത് പെണ്‍കുട്ടികളും യുവാക്കളും ; നടി റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര രംഗത്ത്

സ്വന്തം ലേഖകൻ കൊച്ചി: നടി റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര രംഗത്ത്. കൊച്ചിയിലെ നടിയുടെ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ടെന്നും അത്തരം പാര്‍ട്ടികളില്‍ പെണ്‍കുട്ടികളും യുവാക്കളും ഉള്‍പ്പെടെ പങ്കെടുത്തുവെന്നാണ് ആരോപണം. എസ്എസ് മ്യൂസിക്കിന്റെ ഒരു ചര്‍ച്ചയ്ക്കിടെയാണ് ഗായിക സുചിത്ര നടിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. റിമയുടെ കരിയറിനെ ഇത്തരം പാര്‍ട്ടികള്‍ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര പറയുന്നു. ഒരു പാര്‍ട്ടിയിലും ഉപയോഗിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കള്‍ അവിടെ ഉപയോഗിച്ചിരുന്നുവെന്നാണ് തന്റെ അറിവെന്നും ഗായിക പറയുന്നു. ഇത്തരത്തില്‍ പെണ്‍കുട്ടികളേ […]

ആകാശപാത പൊളിക്കാനാണോ പണിയാനാണോ ഉദ്ദേശിക്കുന്നത്; സർക്കാർ നാളെ ഹൈക്കോടതിയിൽ മറുപടി നൽകും; കോട്ടയം നഗരത്തിലെ ആകാശപാതയിൽ കൊമ്പുകോർത്ത് സിപിഎമ്മും കോൺഗ്രസും നേർക്കുനേർ നിൽക്കുമ്പോൾ ആകാശപാത പൊളിച്ചു മാറ്റുകയോ പണിതീർത്ത് തുറന്നുകൊടുക്കുകയോ ചെയ്യണമെന്ന തേർഡ് ഐ ന്യൂസിൻ്റെ ഹർജിയിൻമേൽ ഹൈക്കോടതി നിലപാട് നിർണായകം; തീരുമാനം വൈകിയാൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എകെ ശ്രീകുമാർ

കോട്ടയം: നഗരത്തിലെ ആകാശപാതയിൽ കൊമ്പുകോർത്ത് സിപിഎമ്മും കോൺഗ്രസും നേർക്കുനേർ നിൽക്കുമ്പോൾ ആകാശപാത പൊളിച്ചു മാറ്റുകയോ പണിതീർത്ത് തുറന്നുകൊടുക്കുകയോ ചെയ്യണമെന്ന തേർഡ് ഐ ന്യൂസിൻ്റെ ഹർജിയിൻ മേൽ നാളെ സർക്കാർ ഹൈക്കോടതിക്ക് മറുപടി നൽകും ജൂലൈ 17ന് കേസ് പരിഗണിച്ചപ്പോൾ ഹർജി നീട്ടിക്കൊണ്ടുപോകാൻ ആവില്ലെന്നും തീരുമാനം ഉണ്ടാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. 2015 ൽ 2:10 കോടി രൂപ ചിലവഴിച്ചാണ് ആകാശപാതയുടെ നിർമാണം ആരംഭിച്ചത്. എന്നാൽ സ്ഥലം ഏറ്റെടുപ്പ് പ്രതിസന്ധിയിലായതിനേ തുടർന്ന് പദ്ധതി തടസ്സപ്പെടുകയായിരുന്നു. ഇതോടെയാണ് പണി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് എ.കെ ശ്രീകുമാർ റോഡ് സേഫ്റ്റി അതോറിറ്റിക്ക് കത്ത് […]

ഗൂഗിൾ മാപ്പ് ചതിച്ചു ;12 മണിക്കൂർ കുടുങ്ങി ; വൈദ്യുത ലൈനുകൾ ലോറിയിൽ തട്ടി വലിഞ്ഞു, വൈദ്യുത തൂണുകൾ തകർന്നു ; കെഎസ്ഇബിയ്ക്ക് 13848 രൂപ പിഴയും കൊടുത്തു ; ഗൂഗിൾ മാപ്പ് നോക്കിപ്പോയ ചരക്കുലോറിയുടെ ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി

സ്വന്തം ലേഖകൻ കണ്ണൂർ: ഗൂഗിൾ മാപ്പ് നോക്കിപ്പോയ ചരക്കുലോറി വഴി തെറ്റി വൈദ്യുതി തൂണുകൾ തകർത്തു. കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് പോയ ലോറിയാണ് കണ്ണൂർ വെങ്ങരയിൽ കുടുങ്ങിയത്. ഗൂഗിൾ മാപ്പ് ചതിച്ച, ലോറി ഡ്രൈവർക്ക് കെഎസ്ഇബി 13,000 രൂപ പിഴയുമിട്ടു. ഗൂഗിൾ മാപ്പിനെ വിശ്വസിച്ചാണ് ജഗന്നാഥ് യാത്ര തുടങ്ങിയത്. എന്നാൽ കിട്ടിയതാവട്ടെ എട്ടിന്റെ പണിയാണ്. മംഗളൂരു ഭാഗത്തേക്ക് പോകാൻ പഴയങ്ങാടി എരിപുരം കവലയിൽ നിന്ന് തിരിയേണ്ടത് പിലാത്തറയിലേക്കാണ്. എന്നാൽ, ഗൂഗിൾ മാപ്പ് പറഞ്ഞു മാടായിപ്പാറ വഴി കയറാൻ. വഴി തെറ്റിയെത്തിയത് ചെമ്പല്ലിക്കുണ്ട് കൊവ്വപ്പുറം റോഡിലാണ്. […]

ലൈംഗിക പീഡനക്കേസ് : മുൻകൂർ ജാമ്യത്തിനായി സിദ്ദിഖും കോടതിയിലേക്ക് ; ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്ന് ആവശ്യം ; മുകേഷിന്‍റെയും അഡ്വ. ചന്ദ്രശേഖരന്‍റെയും അപേക്ഷകൾ ഇന്ന് പരിഗണിക്കും

സ്വന്തം ലേഖകൻ കൊച്ചി: സിനിമാ ലൈംഗിക പീഡനക്കേസിൽ പ്രതിയായ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഇന്ന് കോടതിയെ സമീപിക്കും. ഹൈക്കോടതിയെ സമീപിക്കാനാണ് ധാരണ. തിരുവനന്തപുരം സെഷൻസ് കോടതിയിലെ സാധ്യതകളും നോക്കുന്നുണ്ട്. ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്‍റെ പ്രധാന ആവശ്യം. അതേസമയം, ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ പ്രതികളായ നടൻ മുകേഷിന്‍റെയും അഭിഭാഷകൻ വി എസ് ചന്ദ്രശേഖരന്‍റെയും മുൻകൂ‍ർ ജാമ്യാപേക്ഷകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഇരുവർക്കും ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. ഇതിനിടെ, സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി […]