play-sharp-fill

കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ജയം ആലപ്പി റിപ്പിള്‍സിന് ; പരാജയപ്പെടുത്തിയത് അഞ്ചു വിക്കറ്റിന് ; ജയത്തില്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ജയം ആലപ്പി റിപ്പിള്‍സിന്. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെ അഞ്ചു വിക്കറ്റിനാണ് റിപ്പിള്‍സ് പരാജയപ്പെടുത്തിയത്. ടൈറ്റന്‍സ് ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി റിപ്പിള്‍സ് മറികടന്നു. സെഞ്ചുറിക്ക് എട്ടു റണ്‍സ് മാത്രമകലെ പുറത്തായ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സാണ് റിപ്പിള്‍സിന്റെ ജയത്തില്‍ നിര്‍ണായകമായത്. വെറും 47 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ ഒമ്പത് സിക്‌സും മൂന്ന് ഫോറുമടക്കം 92 റണ്‍സെടുത്ത് 16-ാം ഓവറിലാണ് പുറത്തായത്. മൂന്നാം […]

രാജ്യത്തിന് അഭിമാന നിമിഷം; ലോക ചാംപ്യന്‍ഷിപ്പായ എഫ്.ഇ.ഐ എന്‍ഡ്യൂറന്‍സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ ഒരുങ്ങി മലയാളി പെൺകുട്ടി; നേരിടേണ്ടത് 40 രാജ്യങ്ങളില്‍ നിന്നുള്ള 144 മത്സരാർത്ഥികളെ

കൊച്ചി: ദീര്‍ഘദൂര കുതിരയോട്ടത്തിലെ ലോക ചാംപ്യന്‍ഷിപ്പായ എഫ്.ഇ.ഐ എന്‍ഡ്യൂറന്‍സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ ഒരുങ്ങി മലപ്പുറം തിരൂര്‍ സ്വദേശി നിദ അന്‍ജും ചേലാട്ട്. ഇതാദ്യമായല്ല ആഗോളതലത്തില്‍ ഈ കായികയിനത്തില്‍ നിദ രാജ്യത്തിന്റെ യശ്ശസുയര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന എഫ്.ഇ.ഐ ജൂനിയര്‍ ലോകചാമ്പ്യന്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കി നിദ ലോകമെമ്പാടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇക്കൊല്ലം സെപ്റ്റംബര്‍ ഏഴിന് ഫ്രാന്‍സിലെ മോണ്‍പാസിയറില്‍ നടക്കുന്ന സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലാണ് 22കാരിയായ താരം മാറ്റുരയ്ക്കുന്നത്. കുതിരയോട്ട മത്സരങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍നാഷണല്‍ എക്യൂസ്ട്രിയന്‍ ഫെഡറേഷന്‍ അഥവാ എഫ്.ഇ.ഐയാണ് മത്സരങ്ങള്‍ നടത്തുന്നത്. […]

ചിന്നക്കനാലിലെ മുറിവാലൻ കൊമ്പൻ്റെ ജഡം പോസ്റ്റുമോർട്ടം നടത്തി; ശ്വാസകോശത്തിനേറ്റ ആഘാതമാണ് മരണ കാരണം, മൃതദേഹത്തിൽ നിന്ന് 22 പെല്ലറ്റുകൾ കണ്ടെത്തി

  ഇടുക്കി:  ചിന്നക്കനാലിൽ ചരിഞ്ഞ മുറിവാലൻ കൊമ്പന്റെ ശരീരത്തിൽ നിന്ന് 22 പെല്ലറ്റുകൾ കണ്ടെത്തി. പോസ്റ്റ്മോർട്ടം പരിശോധനയിലാണ് പെല്ലറ്റുകൾ കണ്ടെത്തിയത്.   ചക്കകൊമ്പന്റെ ആക്രമണത്തിൽ മുറിവേറ്റ ആന ഇന്നലെ പുലർച്ചെയാണ് ചരിഞ്ഞത്. ചക്കകൊമ്പനുമായി ഏറ്റുമുട്ടിയ മുറിവാലൻ കൊമ്പന് ശ്വാസകോശത്തിനേറ്റ ആഘാതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ സ്ഥിരീകരിച്ചു.   കഴിഞ്ഞ ഓഗസ്റ്റ് 21നായിരുന്നു ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ മുറിവാലൻ കൊമ്പൻ്റെ പുറത്ത് ആഴത്തിലുള്ള പരുക്കുകൾ പറ്റിയിരുന്നു. മുറിവുകൾ പഴുത്തത്തോടെ ആന അവശനിലയിലായി.   തുടർന്ന് ഇന്നലെ രാവിലെയോടെ ചിന്നക്കനാൽ വിലക്കിൽ […]

“നീ ആരാടാ, അവനാരാണ് എന്നെ പറയാന്‍” ; വന്ദേഭാരതില്‍ മദ്യപിച്ച്‌ ബഹളം വച്ച സ്ത്രീയുടെ വീഡിയോ വൈറല്‍ ; സംഭവം തൃശ്ശൂരിൽ ; വീഡിയോ ദൃശ്യങ്ങൾ കാണാം

തൃശൂർ : ട്രെയിനിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കി യുവതി. കഴിഞ്ഞ ദിവസമാണ്  മദ്യപിച്ച് ലക്കുകെട്ട യുവതിയുടെ വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടത്. വന്ദേ ഭാരത് ട്രെയിൻ തൃശ്ശൂരിൽ എത്തിയപ്പോഴാണ് സംഭവം. ഈ വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. നചികേതസ് എന്ന എക്സ് ഹാന്‍റില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയ്ക്ക് ഒപ്പമുളള്ള കുറിപ്പില്‍ ഇങ്ങനെയാണ് എഴുതിതിയിരിക്കുന്നത്.’പ്രായഭേദമന്യേ ലിംഗഭേദമില്ലാതെ കേരളത്തില്‍ മദ്യപാനം വളരെ സാധാരണമായിരിക്കുന്നു! ഇന്ത്യയിലെ ഏറ്റവും പുരോഗമന സംസ്ഥാനത്ത് മദ്യപിച്ച സ്ത്രീകള്‍ പരസ്യമായി വഴക്കിടുന്നത്  സാധാരണമാണ് !!’ വീഡിയോയില്‍ ഒരു സ്ത്രീ മുന്നിലുള്ള ആരോയോ ശകാരിക്കുന്നത് കേള്‍ക്കാം. […]

‘സംസ്ഥാന സർക്കാരിന്റെ അന്വേഷണം അനുയോജ്യമല്ല, കേസ് സിബിഐക്ക് വിടാനുള്ള തന്റേടം മുഖ്യമന്ത്രിക്കുണ്ടോ’?, മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജി വെക്കണം: പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി കെ സുധാകരന്‍

  തിരുവനന്തപുരം: അഴിമതിയുടെയും മാഫിയ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രബിന്ദുവായ പൊളിറ്റിക്കല്‍ സെക്രട്ടറിയേയും എഡിജിപിയേയും സംരക്ഷിച്ചുകൊണ്ട് ഭരണകക്ഷി എംഎല്‍എയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം വെറും പ്രഹസനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു. പ്രതിപക്ഷം ഈ വിഷയത്തില്‍ ആവശ്യപ്പെടുന്നത് സിബിഐ അന്വേഷണമാണെന്നും അതിന് മുഖ്യമന്ത്രിക്ക് തന്റേടം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.   മാഫിയ സംരക്ഷനായ മുഖ്യമന്ത്രിക്ക് ആ പദവിയില്‍ തുടരാന്‍ യോഗ്യതയില്ലെന്നും രാജിവെച്ച് പുറത്തുപോകണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിലും മന്ത്രിസഭയിലും ഒരുപോലെ സ്വാധീനമുള്ള വ്യക്തികളാണ് ആരോപണവിധേയര്‍. അതുകൊണ്ട് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള […]

ചങ്ങനാശ്ശേരിയിൽ നടുറോഡിൽ തെങ്ങണ സ്വദേശിയായ യുവാവിനെയും, സുഹൃത്തിനെയും വടിവാൾ ഉപയോ​ഗിച്ച് വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേരെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു; ശക്തമായ തിരച്ചിലിനൊടുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പോലീസ് സാഹസികമായി പിടികൂടിയത് ചെന്നൈയിൽനിന്ന്

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപം രാത്രിയിൽ യുവാവിനെ പിന്തുടർന്ന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പുതൂർപള്ളിക്ക് സമീപം പുതുപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (41), ചങ്ങനാശ്ശേരി കുളത്തുംമ്മാട്ടിൽ വീട്ടിൽ അനീഷ് സലീം (37), ചങ്ങനാശ്ശേരി ഹിദായത്ത് നഗർ ഭാഗത്ത് ആര്യാട്ട് വീട്ടിൽ ആദിൽ അൻസാരി (40), ചങ്ങനാശ്ശേരി പുതൂർ പള്ളി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ റഫീഖ് പി.എ (48) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ഓഗസ്റ്റ് 23 ആം […]

നാഗമ്പടം ബസ് സ്റ്റാൻഡിലെ പോലീസ് എയ്ഡ് പോസ്റ്റ് അടിച്ചു തകർത്ത പ്രതിയെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: നാഗമ്പടം ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ് അടിച്ചു തകർത്ത കേസിൽ നേര്യമംഗലം സ്വദേശി റോബിൻസൺ ജോസഫ് (32) നെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.   ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 31 ആം തീയതി രാത്രിയോടുകൂടി നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റിന്റെ വാതിലും, ജനലുകളും അടിച്ചുതകർക്കുകയായിരുന്നു. സംഭവത്തിനുശേഷം ഇവർ ഇവിടെനിന്ന് കടന്നുകളയുകയും ചെയ്തു.   കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ […]

“ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ട്, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരായാലും ശിക്ഷിക്കപ്പെടണം” ; ലൈംഗികാതിക്രമ കേസില്‍ പ്രതികരണവുമായി നടൻ സുധീഷ്

കോഴിക്കോട് : തനിക്കെതിരെ ഉയരുന്ന ലൈംഗിക അതിക്രമ കേസില്‍ പ്രതികരണവുമായി നടൻ സുധീഷ്. ജൂനിയർ ആർടിസ്റ്റായ നടിയുടെ ആരോപണത്തില്‍ വിശദമായി മറുപടി പറയും. ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ട്. വൈകാതെ മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ അറിയിക്കുമെന്നും സുധീഷ് വിശദീകരിച്ചു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരായാലും ശിക്ഷിക്കപ്പെടട്ടേയെന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങളെ കുറിച്ചുളള സുധീഷിന്റെ പ്രതികരണം. കോഴിക്കോട് സ്വദേശിയായ ജൂനിയർ ആർട്ടിസ്റ്റ് നല്‍കിയ പരാതിയിലാണ് ഇടവേള ബാബുവിനും സുധീഷിനും എതിരെയും കേസ് എടുത്തത്. നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒരുമിച്ച്‌ യാത്ര ചെയ്യാം ടൂറ് […]

ട്രെയിൻ തട്ടി മരിച്ച ആളുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ അഴുകിയ നിലയിൽ ; പരാതിയുമായി ബന്ധുക്കൾ ; അഴുകിയ നിലയില്‍ കണ്ടെത്തിയത് പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയില്‍. മോർച്ചറിയിൽ സൂക്ഷിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പരാതി നൽകി. ഇക്കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് പത്തനംതിട്ട കോഴഞ്ചേരി സ്വദേശി നാസർ(58) ട്രെയിൻ തട്ടി മരിച്ചത്. മൃതദേഹം ഏറ്റെടുക്കാൻ പത്തനംതിട്ടയിൽ നിന്നും ബന്ധുക്കള്‍ തിരൂരിലെ ആശുപത്രിയിലെത്തിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഫ്രീസര്‍ സംവിധാനം ഉള്‍പ്പെടെയുണ്ടായിരിക്കെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചതാണ് അഴുകാൻ കാരണമായത് എന്നാണ് ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണം എന്നാണ് ബന്ധുക്കൾ […]

അന്യഗ്രഹ ജീവികൾ ഭൂമിയിൽ മറഞ്ഞിരിക്കുന്നു; എന്നാൽ, അതിന്റെ തെളിവുകൾ അധികൃതർ മറയ്ക്കുന്നു, ആകാശത്ത് തിളങ്ങുന്ന പച്ചനിറത്തിലെ ഗോളം കണ്ടു; ഞെട്ടിക്കുന്ന വിവരങ്ങളുമായി മുൻ ഇന്റലിജൻസ് ഓഫീസർ

ന്യൂയോർക്ക്: ഭൂമിയിൽ അന്യഗ്രഹ ജീവികൾ മറഞ്ഞിരിക്കുന്നുണ്ടെന്നും ഇവ മാനവരാശിക്ക് ഭീഷണിയാണെന്നുമുള്ള വിചിത്ര വാദവുമായി മുൻ യു എസ് ഇന്റലിജൻസ് ഓഫീസർ രംഗത്ത്. അഫ്ഗാനിസ്ഥാൻ, കുവൈറ്റ് എന്നിവിടങ്ങളിൽ അടക്കം സേവനം അനുഷ്ഠിച്ച മുൻ യു.എസ് സൈനികൻ കൂടിയായ ലൂയീസ് എലിസോണ്ടോയാണ് പ്രതികരണം നടത്തിയത്. യു.എസിന്റെ തീവ്രവാദ വിരുദ്ധ മിഷനുകളിലും ഇദ്ദേഹം ഭാഗമായിട്ടുണ്ട്. മേരിലാൻഡിലുള്ള വസതിക്ക് സമീപം ആകാശത്ത് തിളങ്ങുന്ന പച്ചനിറത്തിലെ ഗോളം തന്റെ മക്കൾ കണ്ടെന്ന് ലൂയീസ് പറയുന്നു. ബാസ്‌ക്കറ്റ് ബോളിന്റെ വലിപ്പമുള്ള പച്ചനിറത്തിലെ ഒരു വസ്തു വീട്ടിലെ അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് പതിയെ പറക്കുന്നത് […]