play-sharp-fill

ലൈംഗികാതിക്രമ ആരോപണ കേസ്: ജയസൂര്യക്കെതിരായ പരാതിയിൽ നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി

  തിരുവനന്തപുരം: നടൻ ജയസൂര്യ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നടി കോടതിയിൽ രഹസ്യമൊഴി നൽകി. തിരുവനന്തപുരം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 11-ലാണ് ഹാജരായത്.   സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്നാണ് കൊച്ചി സ്വദേശിനിയായ നടിയുടെ പരാതി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് പരാതിയിൽ കേസെടുത്തിരിക്കുന്നത്.   ജയസൂര്യക്ക് പുറമേ മുകേഷ് എം.എൽ.എ., ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ. വി.എസ്. ചന്ദ്രശേഖരൻ, […]

എ കെ ശശീന്ദ്രന് പകരം കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് സൂചന: വർഷങ്ങളായി പദവിയിലിരിക്കുന്നവർ ഇനി തുടരണ്ടെന്ന് പാർട്ടി തീരുമാനം

  കൊച്ചി: മന്ത്രി എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാൻ എൻ.സി.പിയിൽ ധാരണയായതായി സൂചന. എ.കെ.ശശീന്ദ്രന് പകരം കുട്ടനാട് എം.എൽ.എ. തോമസ് കെ. തോമസ് പുതിയ മന്ത്രിയാകുമെന്നുമാണ് വിവരം.   വർഷങ്ങളായി ഒരാൾ തന്നെ പദവിയിൽ തുടരേണ്ടതില്ല എന്നാണ് പാർട്ടി തീരുമാനം. കേന്ദ്രനേതൃത്വത്തിൻറെ നിലപാട് വ്യക്തമായാൽ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെക്കും.   പി.സി. ചാക്കോ ഉൾപ്പെടെയുള്ളവർ തീരുമാനത്തെ അനുകൂലിച്ചതായി എൻ.സി.പി. വൃത്തങ്ങൾ അറിയിച്ചു. ഇതു സംബന്ധിച്ച് പാർട്ടിയിൽ ചർച്ച നടന്നിരുന്നു. ദേശീയ നേതൃത്വത്തെ വിവരമറിയിച്ചതായും അന്തിമ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും അറിയിച്ചു.   അതേസമയം, വിഷയത്തിൽ ഔദ്യോ ഗികമായി […]

ചേർത്തലയിലെ കുഞ്ഞിന്റെ തിരോധാനം : നിർണായ വിവരങ്ങൾ പുറത്ത് ; കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി യുവതിയുടെ ആൺ സുഹൃത്തിന്റെ മൊഴി

ആലപ്പുഴ : ചേര്‍ത്തലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ മറ്റൊരു കൂട്ടര്‍ക്ക് കൈമാറിയ സംഭവത്തില്‍ അന്വേഷണം പുതിയ വഴിത്തിരിവില്‍. കുഞ്ഞ് ജീവനോടെ ഇല്ലെന്നാണ് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. യുവതി കുഞ്ഞിനെ കൈമാറിയെന്ന് പറഞ്ഞത് നുണയാണെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കുഞ്ഞിൻ്റെ അമ്മയായ യുവതിയെയും സുഹൃത്തിനെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ഒരു കൂട്ടര്‍ക്ക് വിറ്റുവെന്നാണ് യുവതി പറഞ്ഞത്. ഇതിന് പിന്നാലെയാണ് യുവതിയെയും സുഹൃത്തിനെയും ചേര്‍ത്തല പൊലീസ് കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ കൈമാറിയത് നിയവിരുദ്ധമായിട്ടാണെന്നും രണ്ടു ദിവസത്തിനുള്ളില്‍ കുഞ്ഞിനെ ഹാജരാക്കാൻ നിര്‍ദേശിച്ചിട്ടുണ്ടെന്നും സിഡബ്ല്യുസി […]

തന്‍റെ പേരിലുള്ള കേസ് അഞ്ച് കൊല്ലം കേരള പോലീസ് അന്വേഷിച്ചു, നാല് കൊല്ലം സിബിഐ അന്വേഷിച്ചു, ആരേയും ഭയപ്പെടുന്നില്ല, കേസ് കോടതി മുമ്പാകെ വന്നല്ലോ; സോളാർ കേസുമായി ബന്ധപ്പെട്ട് പി വി അൻവറിന്റെ ആരോപണത്തിൽ പൊട്ടിച്ചിരിച്ച് കെ സി വേണുഗോപാലിന്‍റെ മറുപടി

ന്യൂഡൽഹി: തനിക്കെതിരായ പി വി അൻവറിന്‍റെ സോളാർ കേസിലെ ആരോപണത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പൊട്ടിച്ചിരിച്ച് കെ സി വേണുഗോപാലിന്‍റെ മറുപടി. സോളാർ കേസിൽ സർക്കാരിന്റെ കയ്യിലുള്ള വിവരങ്ങൾ ഉപയോഗിച്ച് അന്വേഷിക്കട്ടെയെന്നും തന്‍റെ പേരിലുള്ള കേസ് അഞ്ച് കൊല്ലം കേരള പോലീസ് അന്വേഷിച്ചെന്നും നാല് കൊല്ലം സിബിഐ അന്വേഷിച്ചെന്നും എഐസിസി ജനറല്‍ സെക്രട്ടറി ചൂണ്ടികാട്ടി. കേസ് കോടതി മുമ്പാകെ വന്നല്ലോയെന്നും താനാരെയും ഭയപ്പെടുന്നില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. അതേസമയം ആരോപണവിധേയരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവും കെ സി വേണുഗോപാല്‍ നടത്തി. […]

ആര്യനാട് കെഎസ്ആർടിസി ഡ്രൈവർക്ക് യുവാവിന്റെ ക്രൂരമർദ്ദനം ; പിക്കപ്പ് വാനിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം

ആര്യനാട് : തിരുവനന്തപുരം ആര്യനാട് കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം. ആര്യനാട് ഡിപ്പോയിലെ ഡ്രൈവർ മൺസൂറിനാണ് മർദ്ദനമേറ്റത്. പിക്കപ്പ് വാനിന് സൈഡ് കൊടുത്തില്ലെന്നു ആരോപിച്ചാണ് കെഎസ്ആർടിസി ഡ്രൈവറെ യുവാവ് മർദ്ദിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. നെടുമങ്ങാട് നിന്ന് കാട്ടാക്കടയിലേക്കുള്ള സർവീസിനിടെയാണ് പിക്കപ്പ് ഡ്രൈവർ മൻസൂറിനെ മർദ്ദിച്ചത്. മർദ്ദനത്തിൽ മൂക്കിനും കഴുത്തിനും സാരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ ആര്യനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

ചൈനയ്ക്ക് കിട്ടുന്നത് മുട്ടന്‍ പണി: വ്യാജ ഗര്‍ഭവുമായി സ്ത്രീകള്‍: തട്ടിയത് ലക്ഷങ്ങള്‍

ഡൽഹി: ചൈനയില്‍ വ്യാപകമായി നടക്കുന്ന ഒരു വിചിത്രമായ തട്ടിപ്പാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. മറ്റേണിറ്റി ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ സ്ത്രീകള്‍ വ്യാജ മിസ്‌കാര്യേജ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭവും പ്രസവവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യ അടിയന്തിരാവസ്ഥകള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്ന പദ്ധതിയാണിത്. കമ്പ്യൂട്ടര്‍ സോഫ്‌റ്റ് വെയറിന്റെ സഹായത്തോടെ ഡോക്യുമെന്റുകള്‍ കൃത്രിമമായി സൃഷ്ടിക്കുകയും ഇവ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കുകയുമായിരുന്നു. ഒരു സ്ത്രീ തന്നെ അഞ്ചു തവണ ഈ ഇന്‍ഷുറന്‍സ് തുക കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഓരോ തവണയും വ്യാജ അപേക്ഷകള്‍ സമര്‍പ്പിച്ച സ്ത്രീകള്‍ തങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്ന് തെളിവുകള്‍ നീക്കം […]

മുല്ലപ്പെരിയാർ ഡാം സുരക്ഷാ പരിശോധനക്ക് അനുമതി; കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലക്കമ്മീഷന്‍ അംഗീകരിച്ചു, 1 വർഷത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം

  തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനക്ക് അനുമതി. മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചു. ഇപ്പോൾ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദം തള്ളുകയും ചെയ്തു.   ഒരു വർഷത്തിനുള്ളിൽ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. 2011ന് ശേഷം കേരളത്തിന്റെ ഈ ആവശ്യം അംഗീകരിക്കുന്നത് ആദ്യമായിട്ടാണ്.   അതേസമയം മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ലെന്നും പകരം മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കണമെന്നുമായിരുന്നു മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞത്. തമിഴ്നാട്ടിൽ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകൾ […]

അതിജീവനത്തിന്റെ പടവുകളിൽ വയനാടിലെ കുരുന്നുകൾ; പരസ്പരം കൈകോർത്തുപിടിച്ച് ഒരേ മനസ്സോടെ അവർ പുതിയ വിദ്യാലയത്തിലേക്ക്…അധ്യയനത്തിലേക്ക് തിരിച്ചെത്തുന്ന ഓരോ കുഞ്ഞുങ്ങൾക്കും ആശംസകൾ നേരുന്നുവെന്ന് മുഖ്യമന്ത്രി

കൽപ്പറ്റ: അതിജീവനത്തിന്റെ പടവുകളിൽ ഒരു പ്രധാന ചുവടുവയ്പുമായി തങ്ങളുടെ പുതിയ വിദ്യാലയത്തിലേയ്ക്ക് വയനാടിലെ കുരുന്നുകൾ. ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ ജിഎല്‍പിഎസ്, വെള്ളാര്‍മല ജിവിഎച്ച്എസ് സ്‌കൂളുകളിലെ കുട്ടികളെ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മേപ്പാടി കമ്മ്യൂണിറ്റി ഹാളിലും ഒരുക്കിയ പുതിയ സൗകര്യങ്ങളിലേയ്ക്ക് പ്രവേശനോത്സവത്തോടെ സ്വാഗതം ചെയ്തു. പരസ്പരം കൈകോർത്തുപിടിച്ച് ഒരേ മനസ്സോടെ വിഷമവൃത്തങ്ങൾ കരകയറാൻ അവർക്ക് സാധിക്കണമെന്നും അതിനുള്ള തുടക്കമാണ് ഇന്നത്തെ പുന:പ്രവേശനോത്സവമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അധ്യയനത്തിലേക്ക് തിരിച്ചെത്തുന്ന ഓരോ കുഞ്ഞുങ്ങൾക്കും ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. വയനാട് ദുരന്തം സൃഷൃടിച്ച […]

പ്രണയത്തകര്‍ച്ച കരിയര്‍ ഇല്ലാതാക്കി, സാമ്പത്തികമായി തകര്‍ന്നു ; തൊണ്ണൂറുകളിലെ സ്വപ്‌നസുന്ദരി ചാർമിള ഇന്ന് ദാരിദ്രത്തിൻ്റെ പടുകുഴിയിൽ

കൊച്ചി : ഒരുകാലത്ത് സിനിമാ ആസ്വാദകരുടെ സ്വപ്‌ന സുന്ദരിയായിരുന്നു നടി ചാർമിള. തമിഴില്‍ നിന്നും മലയാള സിനിമയിലെത്തി വിജയിച്ച അപൂര്‍വം നായികമാരിലൊരാളായിരുന്നു ചാര്‍മിള. തമിഴ് സിനിമയില്‍ ബാലതാരമായും നായികയായും സിനിമാ ജീവിതത്തിന് തുടക്കംകുറിച്ചു. മോഹന്‍ലാല്‍ നായകനായ ധനം ആണ് ആദ്യ മലയാള സിനിമ. പിന്നീട് മോഹന്‍ലാലിന്റെ അങ്കിള്‍ ബണ്ണിലും നായികയായി. കേളി, പ്രിയപ്പെട്ട കുക്കു എന്നീ സിനിമകള്‍ കൂടിയായതോടെ ചാര്‍മിള മലയാളികളുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ചിരുന്നു. എക്കാലത്തേയും സൂപ്പര്‍ഹിറ്റുകളിലൊന്നായ കാബൂളിവാലയിലൂടെ ചാര്‍മിള സിനിമാ ആസ്വാദകരുടെ ഇഷ്ടനടിയെന്ന പേരും നേടി. പിന്നീട് ബാബു ആന്റണിയുടെ സിനിമകളിലെ നായികയായ […]

മണ്‍സൂണ്‍ ബമ്പറിന്റെ പേരില്‍ തയാറാക്കിയ വ്യാജ ടിക്കറ്റുമായി ഒരാൾ പിടിയിൽ; ഒന്നാം സമ്മാനാര്‍ഹനായി എന്ന് അവകാശപ്പെട്ട് ലോട്ടറിയുടെ ക്യൂആര്‍ കോഡും സുരക്ഷാ സംവിധാനങ്ങളും വ്യാജമായി നിര്‍മിച്ച ടിക്കറ്റ് ഹാജരാക്കുകയായിരുന്നു; സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറുടെ പരാതിയിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മണ്‍സൂണ്‍ ബമ്പറിന്റെ പേരില്‍ തയാറാക്കിയ വ്യാജ ടിക്കറ്റുമായി തമിഴ്‌നാട് സ്വദേശി പോലീസ് പിടിയില്‍. തമിഴ്‌നാട് തിരുനല്‍വേലി മായമ്മാര്‍കുറിച്ചി ഗുരുവാങ്കോയില്‍ പിള്ളയാര്‍കോവില്‍ സ്ട്രീറ്റ് നം.7/170-ല്‍ അരുണാസലത്തിന്റെ മകന്‍ എ.സെല്‍വകുമാറാണ് പിടിയിലായത്. കേരളാ ഭാഗ്യക്കുറി (ബിആര്‍ 98) നമ്പര്‍ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനാര്‍ഹനായി എന്ന് അവകാശപ്പെട്ട് സ്വന്തമായി തയാറാക്കിയ ടിക്കറ്റുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറേറ്റില്‍ ഇയാള്‍ നേരിട്ടെത്തുകയായിരുന്നു. ലോട്ടറി ഡയറക്ടറുടെ ഒപ്പും ലോട്ടറിയുടെ ക്യൂആര്‍ കോഡും മറ്റു സുരക്ഷാ സംവിധാനങ്ങളും എല്ലാം വ്യാജമായി നിര്‍മിച്ചാണ് ടിക്കറ്റ് ഹാജരാക്കിയത്. […]