play-sharp-fill

മരുന്ന് വാങ്ങാൻ പണം ചോദിച്ചെത്തി ; വീടിനുള്ളില്‍ നിന്ന് മാല കവർന്ന പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ പൊക്കി പോലീസ് ; പ്രതിയെ പിടികൂടിയത് കോട്ടയത്ത് നിന്ന്

സ്വന്തം ലേഖകൻ ആലപ്പുഴ : മരുന്ന് വാങ്ങാൻ പണം ചോദിച്ചുചെന്ന് വീടിനുള്ളില്‍ നിന്ന് മാല കവർന്ന പ്രതി ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസിന്റെ പിടിയിലായി. കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധിയില്‍ തുറവൂർ വളമംഗലം ഭാഗത്തെ വീട്ടില്‍ മോഷണം നടത്തിയ തുറവൂർ 4-ാം വാർഡില്‍ കോലോത്ത് പറമ്പില്‍ ഹരി എന്നു വിളിക്കുന്ന ഗോവിന്ദ് രാജ് (56) ആണ് അറസ്റ്റിലായത്. കുത്തിയതോട് പൊലീസും ചേർത്തല ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളും എറണാകുളം, കോട്ടയം കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവില്‍ കോട്ടയം ഭാഗത്ത് നിന്നാണ് പ്രതി പിടിയിലായത്. ചേർത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 […]

3 നില കെട്ടിടം, 6000 സ്ക്വയർഫീറ്റ് ; കോടികള്‍ വിലമതിക്കുന്ന ഭൂമിയില്‍ കോടികള്‍ മുടക്കി എഡിജിപിയുടെ അത്യാഡംബര മാളിക ; സെന്റിന് വില 65 ലക്ഷത്തിലധികം രൂപ ; വീടിനുള്ളില്‍ ലിഫ്റ്റ് ഉൾപ്പെടെ ആഡംബര സൗകര്യങ്ങൾ ; താഴത്തെ നിലയില്‍ അതിഥികള്‍ക്കായുള്ള മുറികൾ, പാർക്കിങ്ങ്, ഓപ്പണ്‍ ബാത്ത് പ്ലേസ് ; എ.ഡി.ജി.പി മണിമാളിക പണിയുന്നതിന്റെ സാമ്പത്തിക സ്രോതസ്സ് എന്താണ്; എഡിജിപി അജിത് കുമാറിന്റെ വീട് നിർമ്മാണത്തിന്റെ പൂജകളും ദൃശ്യങ്ങളും കാണാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: പി.വി.അൻവർ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ വിവാദമായി എ.ഡി.ജി.പി. അജിത് കുമാറിന്റെ വീട് നിർമാണവും. ഒരു പോലീസുദ്യോഗസ്ഥൻ വീട് നിർമിക്കുന്നതില്‍ എന്താണ് കുറ്റമെന്ന് തോന്നാം. എന്നാല്‍, കോടികള്‍ മതിക്കുന്ന ഭൂമിയില്‍ കോടികള്‍ മുടക്കി അത്യാഡംബര മാളിക പണിയുന്നതിന്റെ സാമ്പത്തിക സ്രോതസ്സ് എന്താണെന്ന ചോദ്യമാണ് ഉയരുന്നത്.   ഭൂഗർഭ നിലയുള്‍പ്പെടെ മൂന്ന് നില കെട്ടിടമാണ് കവടിയാറിലെ കണ്ണായ ഭൂമിയില്‍ അജിത് കുമാർ പണിയുന്നത്. കവടിയാർ കൊട്ടാരത്തിന് സമീപമുള്ള അതിസമ്പന്നർക്ക് ഭൂമിയുള്ള മേഖലയിലാണ് അജിത് കുമാറിന്റെ വീടുയരാൻ പോകുന്നത്. വീടിനുള്ളില്‍ ലിഫ്റ്റ് സൗകര്യമുള്‍പ്പെടെ […]

മരുന്നുകൾ ഇനി ഡ്രോണ്‍ വഴിയെത്തും ; കോട്ടയത്തിൻ്റെ ആരോഗ്യ മേഖലയ്ക്ക് ഒരു വഴിത്തിരിവ് ; തെക്കന്‍ കേരളത്തിലെ ആദ്യത്തെ ഡ്രോണ്‍ അധിഷ്ഠിത മെഡിക്കല്‍ ഡെലിവറി യൂണിറ്റ് കാരിത്താസ് ആശുപത്രിയില്‍ പ്രവർത്തനം ആരംഭിച്ചു ; ഡ്രോണിലൂടെയുള്ള പരീക്ഷണ മരുന്നു വിതരണം വിജയകരം ; യൂണിറ്റ് മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ആതുരസേവന മേഖലയിലെ സുപ്രധാന നാഴികക്കല്ലായി തെക്കന്‍ കേരളത്തിലെ ആദ്യത്തെ ഡ്രോണ്‍ അധിഷ്ഠിത മെഡിക്കല്‍ ഡെലിവറി യൂണിറ്റ് കാരിത്താസ് ആശുപത്രിയില്‍ വിജയകരമായ തുടക്കം. നിശ്ചിത ദൂര പരിധിക്കുള്ളില്‍ മരുന്നുകളും മെഡിക്കൽ റിപ്പോർട്ടും. മറ്റു ജീവൻരക്ഷാ മെഡിക്കല്‍ ഉപകരണങ്ങളും രോഗികള്‍ക്ക് നേരിട്ട് അതിവേഗം എത്തിക്കാൻ ഡ്രോണ്‍ ഉപയോഗിക്കുന്നതിലൂടെ സാധിക്കും. ഏറ്റവും ന്യൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയിരിക്കുന്ന ഡ്രോണിനു നാല് മുതല്‍ ആറു കിലോ മീറ്റർ ദൂരം മൂന്നു കിലോയോളം ഭാരം വഹിച്ചു കൊണ്ട് പറക്കാൻ സാധിക്കും. പദ്ധതിക്കു തുടക്കം കുറിച്ചു കാരിത്താസ് ഹോസ്പ്പിറ്റലില്‍ […]

പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു; ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ് കുമാറിൽ നിന്ന് അംഗത്വം സ്വീകരിച്ചു

തൃശ്ശൂർ: പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു. തൃശ്ശൂർ സ്വദേശിയായ ഇദ്ദേഹം ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ് കുമാറിൽ നിന്ന് അംഗത്വം സ്വീകരിച്ചു. ബിജെപിയുടെ ജില്ലാ തല അംഗത്വ പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ടായിരുന്നു മോഹൻ സിതാര അംഗത്വമെടുത്തത്. ബിജെപി മണ്ഡലം പ്രസിഡൻറ് രഘുനാഥ് സി മേനോൻ, സംസ്ഥാന കമ്മറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇന്ന് വൈകിട്ട് 5 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി അംഗത്വം പുതുക്കിയതോടെയാണ് […]

നവജാത ശിശുവിനെ കാണാതായതിൽ വഴിത്തിരിവ് ; കുട്ടിയെ വിറ്റതല്ല കൊന്ന് കുഴിച്ചിട്ടെന്ന് യുവതി ; കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് ടോയ്‌ലെറ്റിൽ ഒളിപ്പിച്ച നിലയിൽ ; മാതാവും പുരുഷ സുഹൃത്തും അറസ്റ്റില്‍

സ്വന്തം ലേഖകൻ ആലപ്പുഴ: ചേർത്തലയില്‍ കാണാതായ നവജാത ശിശുവിനെ മാതാവ് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തി പൊലീസ്. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡ് കായിപ്പുഫറം ആശ (36), പുരുഷ സുഹൃത്ത് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡ് രാജേഷ് ഭവനത്തില്‍ രതീഷ് (38) എന്നിവരെ അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മൃതദേഹം രതീഷിന്റെ വീട്ടില്‍ കണ്ടെത്തി. ടോയ്‌ലെറ്റി്ല്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കുട്ടികളില്ലാത്ത തൃപ്പൂണിത്തുറ സ്വദേശിക്ക് കൈമാറിയെന്നായിരുന്നു മാതാവ് ആദ്യം പറഞ്ഞത്. സംഭവത്തില്‍ യുവതിയെയും സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗർഭിണിയാണെന്ന വിവരം യുവതി വീട്ടുകാരില്‍ […]

കോട്ടയം സ്വദേശിയായ കാപ്പകേസ് പ്രതിയെ കമ്പിപാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; കേസിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പോലീസ് പിടിയിൽ; ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും കേസുകളില്‍ ഉള്‍പ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതിയുടെ മൊഴി

ആലപ്പുഴ: കാപ്പ കേസ് പ്രതിയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ പ്രതി പോലീസിന്റെ പിടിയില്‍. എരമല്ലൂര്‍ എന്‍വീസ്‌ ബാറിനു സമീപമുള്ള പൊറോട്ട കമ്പനിയില്‍ വിതരണജോലി ചെയ്യുന്ന കോട്ടയം മണര്‍കാട്‌ സ്വദേശി ജയകൃഷ്‌ണനെ(24)യാണ്‌ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയത്. കോടംതുരുത്ത്‌ പഞ്ചായത്ത്‌ ഒമ്പതാം വാര്‍ഡില്‍ പുന്നവേലി നികര്‍ത്തുവീട്ടില്‍ പ്രേംജിത്ത്‌ (23) ആണ്‌ അരൂര്‍ പോലീസിന്റെ പിടിയിലായത്‌. ഇന്നലെ പുലര്‍ച്ചെ നാലരയോടെ എരമല്ലൂരിലെ ത്രീസ്‌റ്റാര്‍ എന്ന പൊറോട്ട കമ്പനിയിലായിരുന്നു കൊലപാതകം. പൊറോട്ട വിതരണം ചെയ്യുന്ന വാഹനത്തില്‍ ജയകൃഷ്‌ണന്റെ സഹായിയാണ്‌ പ്രതിയായ പ്രേംജിത്ത്‌. വിവിധ സ്‌റ്റേഷനുകളില്‍ മോഷണം, പിടിച്ചുപറി, കൊലപാതകശ്രമം തുടങ്ങിയ കേസുകളില്‍ പ്രതിയായിരുന്ന […]

എം. ജി. സർവകലാശാല പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ബി എ, എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി പുന്നത്തുറ സ്വദേശിനി ലക്ഷ്മിപ്രിയ

കോട്ടയം : എം. ജി. സർവകലാശാല പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് BA, LL.B (Hons.) ഡിഗ്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കോട്ടയം കാണക്കാരി സി. എസ്. ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡീസ് വിദ്യാർത്ഥിനി ലക്ഷ്മി പ്രിയ. കോട്ടയം പുന്നത്തുറ ഈസ്റ്റ് എടാട്ട് വീട്ടിൽ ഉണ്ണികൃഷ്ണൻ നായരുടെയും (റിട്ടയേർഡ് എസ് ഐ) ലീന എൻ നായരുടെയും മകളാണ്. സഹോദരൻ: ഗോകുൽ കൃഷ്ണൻ (മറൈൻ എഞ്ചിനീയർ), ഭാര്യ: സാന്ദ്ര (ഒറാക്കിൾ, ബാംഗ്ലൂർ)

സൗദി ജയിലിൽ ശിക്ഷ അനുഭവിക്കുന്ന അബ്ദുൽ റഹീമിന്റെ ജയിൽ മോചനം 10 ദിവസത്തിനുള്ളിൽ: ഔട്ട് പാസ് ലഭ്യമായെന്ന് സൂചന

  റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജയിൽമോചനം ഉടനെയുണ്ടാകും. നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണ്. നാട്ടിലേക്കു പോകുന്നതിനുള്ള ഔട്ട് പാസുമായി ജയിലിൽനിന്നും നേരിട്ടായിരിക്കും നാട്ടിലേക്കു പോവുക.   വധശിക്ഷ കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു‌ൽ റഹീം പത്ത് ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ജയിൽ മോചിതനായേക്കുമെന്ന് സൂചന. ഗവർണറേറ്റ്, പബ്ലിക് പ്രോസിക്യൂഷൻ, ഗവർണറേറ്റ്, കോടതി നടപടികൾ എന്നിവ പൂർത്തിയാക്കി ജയിൽ അധികാരികളുടെ അടുത്താണ് ഇപ്പോൾ മോചന ഉത്തരവ് ഉള്ളതെന്നാണ് ലഭ്യമാകുന്ന വിവരം.   റിയാദിൽ രൂപീകരിച്ച അബ്‌ദുൽ […]

കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ജയം ആലപ്പി റിപ്പിള്‍സിന് ; പരാജയപ്പെടുത്തിയത് അഞ്ചു വിക്കറ്റിന് ; ജയത്തില്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ജയം ആലപ്പി റിപ്പിള്‍സിന്. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെ അഞ്ചു വിക്കറ്റിനാണ് റിപ്പിള്‍സ് പരാജയപ്പെടുത്തിയത്. ടൈറ്റന്‍സ് ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി റിപ്പിള്‍സ് മറികടന്നു. സെഞ്ചുറിക്ക് എട്ടു റണ്‍സ് മാത്രമകലെ പുറത്തായ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സാണ് റിപ്പിള്‍സിന്റെ ജയത്തില്‍ നിര്‍ണായകമായത്. വെറും 47 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ ഒമ്പത് സിക്‌സും മൂന്ന് ഫോറുമടക്കം 92 റണ്‍സെടുത്ത് 16-ാം ഓവറിലാണ് പുറത്തായത്. മൂന്നാം […]

രാജ്യത്തിന് അഭിമാന നിമിഷം; ലോക ചാംപ്യന്‍ഷിപ്പായ എഫ്.ഇ.ഐ എന്‍ഡ്യൂറന്‍സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ ഒരുങ്ങി മലയാളി പെൺകുട്ടി; നേരിടേണ്ടത് 40 രാജ്യങ്ങളില്‍ നിന്നുള്ള 144 മത്സരാർത്ഥികളെ

കൊച്ചി: ദീര്‍ഘദൂര കുതിരയോട്ടത്തിലെ ലോക ചാംപ്യന്‍ഷിപ്പായ എഫ്.ഇ.ഐ എന്‍ഡ്യൂറന്‍സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ ഒരുങ്ങി മലപ്പുറം തിരൂര്‍ സ്വദേശി നിദ അന്‍ജും ചേലാട്ട്. ഇതാദ്യമായല്ല ആഗോളതലത്തില്‍ ഈ കായികയിനത്തില്‍ നിദ രാജ്യത്തിന്റെ യശ്ശസുയര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന എഫ്.ഇ.ഐ ജൂനിയര്‍ ലോകചാമ്പ്യന്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കി നിദ ലോകമെമ്പാടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇക്കൊല്ലം സെപ്റ്റംബര്‍ ഏഴിന് ഫ്രാന്‍സിലെ മോണ്‍പാസിയറില്‍ നടക്കുന്ന സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലാണ് 22കാരിയായ താരം മാറ്റുരയ്ക്കുന്നത്. കുതിരയോട്ട മത്സരങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍നാഷണല്‍ എക്യൂസ്ട്രിയന്‍ ഫെഡറേഷന്‍ അഥവാ എഫ്.ഇ.ഐയാണ് മത്സരങ്ങള്‍ നടത്തുന്നത്. […]