play-sharp-fill

ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും: ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍  തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്.

ഡൽഹി: മുന്‍മന്ത്രി ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഹര്‍ജി താന്‍ പരിഗണിക്കാതിരിക്കാന്‍ ശ്രമം നടക്കുന്നതായി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ബെഞ്ചിന് നേതൃത്വം നല്‍കിയിരുന്ന ജസ്റ്റിസ് സി.ടി. രവികുമാര്‍ ആരോപിച്ചിരുന്നു. ഹര്‍ജി അടുത്ത വര്‍ഷം ജനുവരി 5 വരെ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമം എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ജനുവരി അഞ്ചിനാണ് ജസ്റ്റിസ് രവികുമാര്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിക്കുന്നത്. ജസ്റ്റിസ് രവികുമാറിന്റെ മുമ്പാകെ അല്ല ഇന്ന് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ജസ്റ്റിസ് ജെ.ബി പര്‍ദിവാല, ജസ്റ്റിസ് സഞ്ജയ് കരോള്‍ എന്നിവര്‍ […]

ഔദ്യോഗിക വാഹന ദുരുപയോഗം ചെയ്യൽ, സ്വകാര്യ വ്യക്തികളിൽ നിന്നും പണം പിരിക്കൽ ;അൻവറിന് പിന്നാലെ എസ് പി സുജിത്ത് ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിലമ്പൂർ നഗരസഭയിലെ ഇടത് കൗൺസിലർ

നിലമ്പൂർ : എസ് പി പദവിയിലിരിക്കെ സുജിത്ത് ദാസ് വ്യാപക അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്ന് നിലമ്പൂർ നഗരസഭ ഇടത് കൗണ്‍സിലർ ഇസ്മായില്‍ എരഞ്ഞിക്കല്‍. സ്വകാര്യ വ്യക്തികളില്‍ നിന്ന് പണപിരിവ് പതിവാക്കിയ എസ്.പി,. ക്യാമ്ബ് ഓഫീസില്‍ അനധികൃതമായി ക്രിക്കറ്റ് നെറ്റ്സും പണിതു. ഇതടക്കമുള്ള അഴിമതികള്‍ക്കെതിരെ നേരത്തെ വിജിലൻസിന് പരാതി നല്‍കിയിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം ഈ പരാതികള്‍ കൂടി അന്വേഷിക്കണമെന്നും എരഞ്ഞിക്കല്‍ ഇസ്മായില്‍ ആവശ്യപെട്ടു. പൊലീസ് വാഹനങ്ങളുടെ ദുരുപയോഗം, ഔദ്യോഗിക വാഹനം വീട്ടുകാരുടേയും ബന്ധുക്കളുടേയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു, ക്യാമ്ബ് ഓഫീസില്‍ അനധികൃതമായി ക്രിക്കറ്റ് നെറ്റ്സ് […]

‘ആയുധങ്ങളുമായി, അണ്ടർവെയർ മാത്രം ധരിച്ചെത്തുന്ന മോഷ്ടാക്കൾ ; അടിച്ചുമാറ്റിയത് സ്വർണവും വാഴക്കുലയും, ഭയന്ന് പ്രദേശവാസികൾ ; അന്വേഷണം ആരംഭിച്ച് പോലീസ്

മുംബൈ: ഗൌൺ ഗ്യാംഗ്, ജട്ടി ഗ്യാംഗ്, അണ്ടർവെയർ ഗ്യാംഗ് എന്നിങ്ങനെ വിവിധ ഭാവങ്ങളിൽ മോഷണത്തിനെത്തുന്നത് ആയുധധാരികൾ. കയ്യിൽ കിട്ടുന്നതെന്തും അടിച്ച് മാറ്റുന്ന മോഷ്ടാക്കളെ ഭയന്ന് ജീവിക്കേണ്ട അവസ്ഥയിൽ ജനം. അടിവസ്ത്രം മാത്രം വേഷം, മുഖം മൂടി മോഷണം നടത്തുന്നവർ ഭീതി പരത്തുന്ന സാഹചര്യമാണ് മലേഗാവിൽ. മഹാരാഷ്ട്രയിലെ മലേഗാവിലാണ് അണ്ടർവെയർ മാത്രം ധരിച്ചെത്തുന്ന മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയി പതിഞ്ഞിരുന്നു. ഇന്നലെ രാത്രിയിൽ മലേഗാവിലെ കോളേജിലും സമീപത്തെ വീട്ടിലും നിന്നായി ഇവർ മോഷ്ടിച്ചത് അഞ്ച് ലക്ഷം രൂപയുടെ സ്വർണവും വാഴക്കുലയുമാണ് മോഷ്ടിച്ചത്. നാല് പേരടങ്ങുന്ന സംഘത്തിന്റെ ദൃശ്യങ്ങളാണ് […]

ഓണത്തിന് കോട്ടയത്തുനിന്ന് കലക്കൻ യാത്രകൾ ഒരുക്കി കെ എസ് ആർ ടി സി: 50 പേർ അടങ്ങുന്ന ഗ്രൂപ്പുകളായി ബുക്ക് ചെയ്യാം

കോട്ടയം :കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തുന്ന ഓണം അവധിക്കാല ട്രിപ്പുകൾക്കു ബുക്കിങ് തുടങ്ങി. ഓണക്കാലത്തു കുടുംബ ത്തോടൊപ്പം ഉല്ലാസയാത്ര നട ത്താൻ ബജറ്റ് ടൂറിസം സെല്ലാണ് അവസരം ഒരുക്കുന്നത്. ജില്ലയിലെ ഏഴ് ഡിപ്പോകളിൽ നിന്നു സെപ്റ്റംബറിൽ ഒട്ടേറെ സ്‌ഥലങ്ങളിലേക്കു ട്രിപ്പുണ്ട്. അഷ്ടമുടി, ചതുരംഗപ്പാറ, മാ മലക്കണ്ടം-മൂന്നാർ, മലക്കപ്പാറ എന്നിവിടങ്ങളിലേക്കു യാത്ര പോകാം. പഞ്ചപാണ്ഡവ ക്ഷേത്ര ദർശ നം ,ആറന്മുള വള്ളസദ്യ എന്നിവ യ്ക്കും യാത്രയിൽ അവസരമുണ്ട്. രാമക്കൽമേട്, മറയൂർ-കാന്ത ല്ലൂർ ട്രിപ്പുകളുമുണ്ട്. പൂർവവിദ്യാർഥി സംഘം, കു ടുംബശ്രീകൾ, ക്ലബ്ബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവർക്ക് […]

ഓണച്ചന്തകൾ 5 മുതൽ; ഓണക്കിറ്റ് വിതരണം 9-ന്: ഓണച്ചന്തകളിൽ സബ്സിഡിസാധനങ്ങൾ 13: വിലക്കുറവ് 10 മുതൽ 50% വരെ

സ്വന്തം ലേഖകൻ തിരുവനന്തപുരം :സപ്ലൈകോയുടെ ഓണച്ചന്തകൾ 5നും റേഷൻ കടകൾ വഴി 14 ഇനങ്ങ ളുള്ള സൗജന്യ ഓണക്കിറ്റ് വിത രണം 9നും ആരംഭിക്കും. 14 വരെ ജില്ല, താലൂക്ക് / നിയോജകമണ്ഡലം അടിസ്‌ഥാനത്തിലാണ് ഓണച്ചന്തകൾ. 13 സബ്‌സിഡി സാധനങ്ങൾക്ക് പുറമേ ശബരി ഉൽപന്നങ്ങൾ, പ്രമുഖ ബ്രാൻ ഡുകളുടെ 200 ൽ പരം നിത്യോ പയോഗ സാധനങ്ങൾ, ഭക്ഷ്യ- ഭക്ഷ്യേതര ഉൽപന്നങ്ങൾ എന്നിവ 10 മുതൽ 50% വരെ വി ലക്കുറവിൽ ലഭിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഓണത്തിനായി 300 കോടി രൂപയുടെ അവശ്യസാധനങ്ങൾക്ക് […]

മദ്യലഹരിയിൽ ബസ് ഡ്രൈവറുമായി തർക്കിച്ച യാത്രക്കാരൻ സ്റ്റിയറിങ്ങില്‍ പിടിച്ചുതിരിച്ചു ; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാൽനട യാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറി യുവതിക്ക് ദാരുണാന്ത്യം ; 3 പേരുടെ നില ഗുരുതരം

മുംബൈ : മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ ബസ്സിന്റെ സ്റ്റിയറിങ് പിടിച്ചു തിരിച്ചു നിയന്ത്രണം വിട്ട ബസിടിച്ച്‌ കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം. നൂപുർ മണിയാർ (27) ആണ് മരിച്ചത്. അപകടത്തില്‍ 9 പേർക്ക് പരിക്കുപറ്റി. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവർ മുംബൈ കെഇഎം ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യലഹരിയില്‍ യാത്രക്കാരൻ സ്റ്റിയറിങ് പിടിച്ചുതിരിച്ചതിനെ തുടർന്ന് ബസ് കാല്‍നട യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ പ്രതി ദത്താ ഷിൻഡെയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ലാല്‍ബാഗ് മേഖലയിലാണ് അപകടമുണ്ടായത്. ഡ്രൈവറുമായി തർക്കിച്ച യാത്രക്കാരൻ അപ്രതീക്ഷിതമായി […]

സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

കൂത്തുപറമ്പ് : കണ്ണൂർ കൂത്തുപറമ്പിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച്‌ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. രാവിലെ എട്ടുമണിയോടു കൂടിയാണ് സംഭവം. ആയിത്തറ സ്വദേശി മനോഹരൻ ആണ് മരിച്ചത്. കൂത്തുപറമ്പ് മട്ടന്നൂർ റൂട്ടില്‍ കണ്ടംകുന്ന് പെട്രോള്‍ പമ്പിന് മുന്നിലാണ് അപകടം ഉണ്ടായത്. പെട്രോള്‍ പമ്പിൽ നിന്നും മടങ്ങുകയായിരുന്ന മനോഹരൻ്റെ സ്കൂട്ടറില്‍ ബസ് ഇടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.  

ലൈംഗികാരോപണ പരാതി: സംവിധായകൻ വി കെ പ്രകാശിനെതിരെയുള്ള തെളിവുകൾ അന്വേഷണ സംഘത്തിന്: കഥ പറയാൻ ചെന്നപ്പോൾ ചുംബിക്കാൻ ശ്രമിച്ചു, പുറത്തു പറയാതിരിക്കാൻ 10,000 രൂപയും നൽകിയെന്ന് യുവതിയുടെ വെളിപ്പെടുത്തൽ

  കൊല്ലം: ലൈംഗികാരോപണ പരാതിയിൽ സംവിധായകൻ വി കെ പ്രകാശിന് കുരുക്ക് മുറുകുന്നു. യുവതിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.   2022 ഏപ്രിൽ 4-ന് യുവതി കൊല്ലം ബീച്ച് ഓർക്കിഡ് ഹോട്ടലിലെത്തി. വി കെ പ്രകാശാണ് യുവതിക്ക് മുറിയെടുത്തത്. ഇതേസമയം വി കെ പ്രകാശ് ഹോട്ടലിൽ എത്തിയതിനും തെളിവുകളുണ്ട്. ഇതിന്റെ ഹോട്ടൽ രേഖകൾ പോലീസിന് കിട്ടി. യുവതിയുടെ രഹസ്യമൊഴി ഉടൻ രേഖപ്പെടുത്തും.   വി കെ പ്രകാശിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ‘രണ്ട് വർഷം മുമ്പ് സിനിമയുടെ കഥ പറയുന്നതുമായി […]

100 ടോൾ പ്ലാസകൾ ഓൺലൈനായി നിരീക്ഷിക്കാൻ ദേശീയ പാത അതോറിറ്റി: അനുവദനീയമായതിൽ കൂടുതൽ വാഹനങ്ങളുടെ നിരയുണ്ടായാൽ മുന്നറിയിപ്പു നൽകും.

ന്യൂഡൽഹി :തിരക്കൊഴിവാ ക്കാനായി രാജ്യത്തെ 100 ടോൾ പ്ലാസകൾ ഓൺലൈൻ ആയി നിരീക്ഷിക്കുമെന്നു ദേശീയ പാത അതോറിറ്റി. പരാതികളുടെ അടിസ്ഥ‌ാനത്തിലാണു 100 പ്ലാസകൾ ഏതെല്ലാമെന്നു നി ശ്ചയിച്ചത്. വൈകാതെ, കൂടുതൽ ടോൾ പ്ലാസകളിലേക്ക് ഓൺ ലൈനായി നിരീക്ഷണം വ്യാപിപ്പിക്കും. അനുവദനീയമയതിൽ കൂടുതൽ വാഹനങ്ങളുടെ നിരയുണ്ടായാൽ മുന്നറിയിപ്പു നൽകും. വാഹനത്തിന്റെ ക്യൂ എത്ര മീറ്റർ നീളമുണ്ട്, കടന്നു പോകാൻ എടുത്ത സമയം, പ്ലാസയിലെ വാഹന വേഗം തു ടങ്ങിയ കാര്യങ്ങളും നിരീക്ഷ ണത്തിന്റെ ഭാഗമായി രേഖപ്പെടുത്തും.ഗതാഗത കുരുക്കിനിട് യാക്കുന്ന പ്രാദേശിക ഉത്സവ ങ്ങൾ, മഴയും വെള്ളക്കെട്ടുമട […]

സംസ്ഥാനത്ത് ഇന്ന് (03/09/2024) സ്വർണവിലയിൽ മാറ്റമില്ല ; കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്ന് (03/09/2024) സ്വർണവിലയിൽ മാറ്റമില്ല ; കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണവില അറിയാം ഒരു ഗ്രാം സ്വർണത്തിന് 6670 രൂപ ഇന്ന് ഒരു പവൻ സ്വർണത്തിന് 53360 രൂപ