play-sharp-fill

ഓട്ടോയിൽ പാട്ട് വെച്ചില്ല; ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ; വെട്ടേറ്റ ഡ്രൈവറെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരൂർ : ഓട്ടോയിൽ പാട്ട് വയ്ക്കാത്തതിന് ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. മലപ്പുരം തിരൂർ വെട്ടം ചീർപ്പിൽ ഓട്ടോഡ്രൈവറെ വെട്ടിപ്പരിക്കേൽപിച്ച പ്രതിയാണ് അറസ്റ്റിലായത്. തൃശൂർ ചെറുതുരുത്തി സ്വദേശി തച്ചകത്ത് അബ്ദുൽ ഷഫീഖ്(28) ആണ് അറസ്റ്റിലായത്.  കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പിൽ സ്വദേശി കരുവായി പറമ്പിൽ കറുപ്പന്റെ മകൻ ഉണ്ണികൃഷ്ണനാണ് (35) വെട്ടേറ്റ് ഗുരുതര പരിക്കേറ്റത്. ചൊവ്വാഴ്ച അർധരാത്രിയാണ് സംഭവം. കോട്ടക്കൽ ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് രാത്രി 11.30ഓടെ ട്രിപ്പ് വിളിച്ച് പോകുന്നതിനിടെ വെട്ടം ചീർപ്പിലെത്തിയപ്പോഴാണ് 28കാരൻ ഡ്രൈവറുടെ ചെവിക്കും തലക്കും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി […]

റോഡില്‍ ‘വര്‍ണ മഴ’;ഫാൻസി കളർ പുക പടർത്തി കാറില്‍ വിവാഹാഘോഷം കളറാക്കാൻ യുവാക്കളുടെ അപകടകരമായ കാര്‍ യാത്രയില്‍ കേസെടുത്ത് പൊലീസ്

  കോഴിക്കോട് : നാദാപുരത്ത് റോഡില്‍ ഫാൻസി കളർ പുക പടർത്തി കാറില്‍ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ സംഭവത്തില്‍ നാദാപുരം പൊലീസ് കേസെടുത്തു. കാര്‍ ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്.വിവാഹ സംഘത്തിലുണ്ടായിരുന്ന രണ്ടു കാറുകളിലെ യാത്രക്കാരായിരുന്നു വർണ പുക പടർത്തി അപകട യാത്ര നടത്തിയത്. ഒരു കാർ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. വേഗതയിലും അശ്രദ്ധമായും മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന വിധം വാഹനം ഓടിച്ചതിനുമാണ് കേസെടുത്തത്. ഞായറാഴ്ചയായിരുന്നു സംഭവം. റോഡില്‍ കാഴ്ച മറക്കുന്ന തരത്തിലായിരുന്നു ഇവർ പുക പടർത്തിയത്. പിന്നിലെ വാഹനങ്ങള്‍ക്ക് സൈഡ് നല്‍കാതെയായിരുന്നു യുവാക്കളുടെ […]

ഹെഡ് മാസ്റ്റർക്ക് എതിരായ പരാതി പ്യൂണല്ല പരിശോധിക്കേണ്ടത്: .എഡിജിപി എം.ആർ അജിത് കുമാറിനെ സ്ഥാനത്തുനിന്നും മാറ്റാതെ അന്വേഷണം നടക്കുന്നതിനെകുറിച്ചുള്ള ചോദ്യത്തിന് പി. വി അൻവർ എം എൽ എയുടെ മറുപടി

തിരുവനന്തപുരം:പോലീസ് സേനയ്ക്ക് എതിരെ താൻ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിച്ച് കണ്ടെത്താനാവുമെന്ന് പി വി അൻവർ എംഎൽഎ. അന്വേഷണം ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. അതിനാൽ അന്വേഷണ സംഘത്തെ മാറ്റണമെന്ന് ഇപ്പോൾ ആവശ്യപ്പെടില്ല. അന്വേഷണം അട്ടിമറിക്കപ്പെട്ടാൽ ആ ഘട്ടത്തിൽ ഇടപെടും. മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയാണ് പാർട്ടി സെക്രട്ടറിക്കും കൊടുത്തത്. ബാക്കി കാര്യം സർക്കാരും പാർട്ടിയും തീരുമാനിക്കും.” അൻവർ പറഞ്ഞു. പാർട്ടി സെക്രട്ടറിയെ കണ്ട് പരാതി നൽകിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി.അൻവർ പുലിയിൽനിന്ന് എലിയായി എന്ന പ്രചാരണങ്ങളോടുള്ള മറുപടി ഇങ്ങനെ: “എലി അത്ര മോശം ജീവിയല്ലല്ലോ. ഒരു […]

3 ദിവസം അടച്ചിട്ട മുറിയിൽ ഭക്ഷണം പോലും തരാതെ ഉപദ്രവിച്ചു, നിവിൻ പോളിക്കെതിരായ തെളിവുകൾ ഇല്ല, മൊബൈൽ ഫോൺ നടന്റെ കൈവശമാണെന്ന് പരാതിക്കാരി

  കൊച്ചി: നടൻ നിവിൻ പോളിക്ക് എതിരായ പീഡന പരാതിയിൽ തന്റെ കൈവശം തെളിവുകൾ ഒന്നുമില്ലെന്ന് പരാതിക്കാരി. സംഭവ സമയത്ത് താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നിവിൻ പോളിയുടെ കൈവശമാണെന്നും അതുകൊണ്ടാണ് നിവിൻ പോളി ധൈര്യമായി രംഗത്ത് വരുന്നതെന്നും പരാതിക്കാരി പറഞ്ഞു. കേസുമായി മുന്നോട്ട് പോകുമെന്നും സത്യം തെളിയുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും പരാതിക്കാരി പ്രതികരിച്ചു.   ‘തെളിവുകളെല്ലാം നിവിൻ പോളിയുടെ കയ്യിലാണുള്ളത്. യൂറോപ്പിലേക്ക് പോകാൻ ചാൻസുണ്ടെന്ന് പറഞ്ഞ് ശ്രേയ മൂന്ന് ലക്ഷം രൂപ വാങ്ങി. പിന്നീട് സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു. നവംബറിലാണ് സുനിൽ […]

വിശ്വസിച്ച്‌ ഏല്‍പ്പിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചു! സംസ്ഥാനത്തെ പൊലീസില്‍ സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നു ; അന്വേഷണത്തില്‍ ഒരുറപ്പും ലഭിച്ചിട്ടില്ല : പിവി അൻവര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസില്‍ സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് പിവി അൻവർ എംഎല്‍എ. വിശ്വസിച്ച്‌ ഏല്‍പ്പിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചു. താൻ ഉന്നയിച്ച ആരോപണങ്ങള്‍ ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരമാണ്. പരാതികളില്‍ തനിക്ക് ഒരുറപ്പും എവിടെ നിന്നും ലഭിച്ചിട്ടില്ല. ആരോപണങ്ങളില്‍ നീതിപൂ‍ർവമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയുണ്ട്. എഡിജിപിയെ മാറ്റേണ്ടത് താനല്ലെന്നും അജിത്കുമാർ ചുമതലയില്‍ തുടരുമ്ബോള്‍ നിഷ്പക്ഷ അന്വേഷണം എങ്ങനെ നടക്കുമെന്നുള്ള ചോദ്യം തന്നെയാണ് തനിക്കുമുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവ‍ർത്തകരോട് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ നേരില്‍ കണ്ട് പരാതി കൊടുത്ത ശേഷം […]

കേരളാ ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് കൂടുതല്‍ യുവതാരങ്ങൾ എത്തുന്നു

  കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിലേക്ക് കൂടുതല്‍ യുവ താരങ്ങളെത്തുന്നു. വിവിധ ക്ലബുകളില്‍ നിന്ന് അഞ്ച് താരങ്ങളെ ലോണ്‍ അടിസ്ഥാനത്തില്‍ ഈ സീസണില്‍ കളിപ്പിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു. ഗോകുലം കേരളയുടെ മുഹമ്മദ് അജ്സല്‍, റിയല്‍ കശ്മീരിന്‍റെ മുഹമ്മദ് അർബാസ്, ചർച്ചില്‍ ബ്രദേഴ്സിന്‍റെ തോമസ് ചെറിയാൻ, മൊഹമ്മദൻസിന്‍റെ ബികേഷ് സിംഗ്, പഞ്ചാബ് എഫ്സിയുടെ എല്‍.രാഗേഷ് എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്. സ്പാനിഷ് മുന്നേറ്റ താരം ജീസസ് ജിമെനെസുമായി ബ്ലാസ്റ്റേഴ്സ് കരാറിലൊപ്പിട്ടതിന് പിന്നാലെയാണ് കൂടുതല്‍ യുവതാരങ്ങളെ ടീമിലേക്ക് എത്തിക്കുന്നത്. അതിനിടെ അർജന്‍റൈൻ യുവ സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ശ്രമിക്കുന്നതായി […]

നിവിൻ പോളിയെപ്പറ്റി ബാല; നിങ്ങള്‍ക്ക് അറിയാത്ത ഒരു കാര്യം ഞാൻ പറയുകയാണ്

  നിവിൻ പോളിക്കെതിരെ യുവതി പരാതി നല്‍കിയതിന് പിന്നാലെ നടന് പിന്തുണയുമായി ബാല. കൂടെ ആരുമില്ലെന്ന് പറയരുതെന്നും എല്ലാവരും ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞാൻ എവിടെയും ഓടിപ്പോയിട്ടില്ല, ഇവിടെ തന്നെ ഉണ്ടെന്ന’ നിവിൻ പോളിയുടെ വാക്കുകളെയും ബാല പ്രശംസിച്ചു. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് ബാലയുടെ പ്രതികരണം.   ‘നിങ്ങള്‍ക്ക് അറിയാത്ത ഒരു കാര്യം ഞാൻ പറയാൻ പോകുകയാണ്. ഈ ഒരു പോയിന്റ് നിങ്ങള്‍ കേട്ടാല്‍ ചിലപ്പോള്‍ ബഹളങ്ങള്‍ പെട്ടന്ന് തീരുമായിരിക്കും. എന്താണ് ആരോപണം? ആണോ, പെണ്ണോ വേറൊരു വ്യക്തിയെ കുറ്റം പറയുകയാണ്.   തെളിയിക്കേണ്ടത് ആരുടെ […]

വിവാഹാഘോഷം കളറാക്കാൻ റോഡിൽ ‘വര്‍ണ മഴ’; യുവാക്കൾക്കെതിരെ കേസെടുത്ത് പോലീസ് ; അമിതവേഗതയിലും അശ്രദ്ധമായും മനുഷ്യജീവന് അപകടമുണ്ടാക്കുന്ന വിധം വാഹനം ഓടിച്ചതിനുമാണ് കേസ്

കോഴിക്കോട് നാദാപുരത്ത് റോഡിൽ ഫാൻസി കളർ പുക പടർത്തി കാറിൽ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്തു. കാര്‍ ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്.വിവാഹ സംഘത്തിലുണ്ടായിരുന്ന രണ്ടു കാറുകളിലെ യാത്രക്കാരായിരുന്നു വർണ പുക പടർത്തി അപകട യാത്ര നടത്തിയത്. ഒരു കാർ പൊലിസ് കസ്റ്റഡിയിൽ എടുത്തു. വേഗതയിലും അശ്രദ്ധമായും മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന വിധം വാഹനം ഓടിച്ചതിനുമാണ് കേസെടുത്തത്. ഞായറാഴ്ചയായിരുന്നു സംഭവം. റോഡിൽ കാഴ്ച മറക്കുന്ന തരത്തിലായിരുന്നു ഇവർ പുക പടർത്തിയത്. പിന്നിലെ വാഹനങ്ങൾക്ക് സൈഡ് നൽകാതെയായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. ഇത് […]

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്ന അന്നുമുതൽ ഈ സിനിമാ ലോകത്തുള്ള സകല സ്ത്രീകളേയും ഒന്നടങ്കം അപമാനിച്ചുകൊണ്ടിരിക്കുകയാണ്: ഇതിനായിരുന്നോ ആ കമ്മിറ്റിയുണ്ടാക്കിയത്?. ജസ്റ്റീസ് ഹേമ കമ്മറ്റിക്കെതിരേ ഭാഗ്യലക്ഷ്മി.

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 18 പേരുടെ വിവരം ഹേമ കമ്മിറ്റിക്ക് കൈമാറിയെന്നും പക്ഷെ ആരെയും ഹേമ കമ്മറ്റി വിളിച്ചില്ല. ലൈംഗിക ചൂഷണം ഉണ്ടായോ എന്ന് മാത്രമാണ് ഹേമ കമ്മിറ്റി ചോദിച്ചത്. മറ്റുകാര്യങ്ങള്‍ ചോദിക്കാന്‍ കമ്മിറ്റിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കൊച്ചിയിലെ ഫെഫ്ക യോഗത്തില്‍ ഭാഗ്യലക്ഷ്മി തന്നോട് പൊട്ടിത്തെറിച്ചുവെന്നും മാധ്യമങ്ങളോട് സംസാരിച്ചതിന് രൂക്ഷമായി പ്രതികരിച്ചുവെന്ന് തൃശൂര്‍ സ്വദേശിയായ ഹെയര്‍സ്റ്റൈലിസ്റ്റ് ആരോപിച്ചിരുന്നു. മലര്‍ന്ന് കിടന്ന് തുപ്പരുതെന്ന് തന്നോട് പറഞ്ഞെന്നും ഭാഗ്യലക്ഷ്മി പരാതി […]

അതിഥി തൊഴിലാളിയുടെ ഭാര്യയോട് മോശമായി പെരുമാറിയത് യുവാവിന്റെ വീട്ടിൽ അറിയിച്ചു ; വാടക വീട്ടിലെത്തി അതിഥി തൊഴിലാളിയായ യുവാവിനെയും ഭാര്യയെയും മർദ്ദിച്ച് പ്രദേശവാസികളായ യുവാക്കൾ

എറണാകുളം : പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിക്കും കുടുംബത്തിനും നേരെ ആക്രമണം. പൊലീസ് അന്വേഷണം ആരംഭിച്ചു. പശ്ചിമബംഗാളില്‍ നിന്ന് മൂന്ന് വർഷം മുമ്ബ് കേരളത്തിലെത്തി സൂരജ് മണ്ഡലിനെയും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. പെരുമ്ബാവൂർ ഈസ്റ്റ് ഒക്കലിലെ വാടകവീട്ടിലേക്ക് സംഘം ചേർന്നെത്തിയാണ് പ്രദേശവാസികളായ ഒരു സംഘം യുവാക്കള്‍ സൂരജിനെയും ഭാര്യ സൊണാലിയേയും ക്രൂരമായി മർദിച്ചത്. പട്ടികയും വടിയുമെല്ലാം ഉപയോഗിച്ചായിരുന്നു ആക്രമണം. അയല്‍പക്കത്തെ ചില യുവാക്കള്‍ സൊണാലിയോട് മോശമായി സംസാരിച്ചു. കൂട്ടത്തിലൊരാളുടെ വീട്ടില്‍ പോയി സൂരജ് ഇക്കാര്യം പരാതിപ്പെട്ടിരുന്നു. ഈ വൈരാഗ്യത്തിലാണ് വീട് കയറിയുള്ള ആക്രമണമെന്ന് സൂരജ് പറയുന്നു. […]