play-sharp-fill

“മലയാള സിനിമ ചെറിയ സങ്കടമുള്ള കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് ,നിങ്ങളുടെ സ്നേഹമുള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല”; മഞ്ജു വാര്യർ

നിങ്ങളുടെ സ്നേഹമുള്ളേടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് മഞ്ജു വാര്യർ. മലയാള സിനിമ ചെറിയ സങ്കടമുള്ള കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. മൈ-ജി ഷോറൂമിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു താരത്തിന്റെ പ്രസ്താവന. നടൻ ടൊവിനോ തോമസും ഒപ്പമുണ്ടായിരുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും ലഹരി ഉപയോഗത്തെക്കുറിച്ചും ആരോപണങ്ങളും വിവാദങ്ങളും ഉയർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ പ്രതികരണം. താനും ടൊവിനോയും ഇന്നിവിടെ നിൽക്കാൻ കാരണം മലയാള സിനിമയാണ്. ഇപ്പോൾ മലയാള സിനിമ കടന്നു പോകുന്നത് ചെറിയ […]

മുസംബിയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ? അറിയേണ്ടതെല്ലാം

  ആരോഗ്യകരമായ ഗുണങ്ങള്‍ ശരീരത്തിന് പ്രദാനം ചെയ്യുന്ന കാര്യത്തില്‍ പഴവര്‍ഗ്ഗങ്ങള്‍ എന്നും മുന്‍പന്തിയില്‍ തന്നെയാണ്. പലരും രോഗ നിര്‍ണയം നടത്തിയ ശേഷം, പ്രതിരോധത്തിന് ആവശ്യമായ പഴവര്‍ഗ്ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇത്തരത്തില്‍ വളരെയധികം ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ഫ്രൂട്ട് ആണ് മുസംബി. കഴിക്കാന്‍ രുചി ഉള്ളതുപോലെ തന്നെ ആരോഗ്യത്തിന് ഗുണകരമാണ് മുസംബി. മുസംബിയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.. ആരോഗ്യമുള്ള മുടി മുസംബിയില്‍ അടങ്ങിയിരിക്കുന്ന ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. മുസംബിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ മുടിയെ ശക്തിപ്പെടുത്തുകയും […]

വിദ്യാർത്ഥികളുടെ സ്നേഹാഭ്യർത്ഥന ; വാക്കുപാലിച്ച് മന്ത്രി ; ശാലിനി ടീച്ചറും അശ്വതി ടീച്ചറും മുണ്ടക്കൈ സ്കൂളിൽ തിരിച്ചെത്തും

കല്‍പ്പറ്റ:ഉരുള്‍പൊട്ടൽ ദുരന്തത്തിൽ തകര്‍ന്ന മുണ്ടക്കൈ എല്‍പി സ്കൂളിലേക്ക് വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട രണ്ട് അധ്യാപകരെ മാറ്റി നിയമിച്ചുകൊണ്ട് ഉത്തരവിറക്കി വിദ്യാഭ്യാസവകുപ്പ്. ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ എൽപി സ്കൂളിലെ വിദ്യാർത്ഥികൾ പുനപ്രവേശന ദിവസം വിദ്യാഭ്യാസ മന്ത്രിയോട് വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ തിരികെ സ്കൂളിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്കൂളിൽ നിന്ന് സ്ഥലം മാറിപ്പോയ അവരുടെ സ്വന്തം ശാലിനി ടീച്ചറെയും അശ്വതി ടീച്ചറെയും തിരികെ വേണമെന്നായിരുന്നു അവര്‍ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥികളുടെ സ്നേഹാഭ്യര്‍ത്ഥനയെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയുടെ നിര്‍ദേശ പ്രകാരം 48 മണിക്കൂറിനവുള്ളിൽ വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരായ […]

ആരാധനാലയങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം ; കവര്‍ച്ച കഴിഞ്ഞ് ലോഡ്ജില്‍ മുറിയെടുത്ത കള്ളൻ മണിക്കൂറുകള്‍ക്കകം പിടിയില്‍

മലപ്പുറം : പള്ളിയിലും അമ്ബലത്തിലും ഒരേ രാത്രി മോഷണം നടത്തി മുങ്ങിയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് സംഭവം. കരുവാരകുണ്ട് പുല്‍വെട്ടയിലെ ചെല്ലപ്പുറത്ത് ദാസൻ എന്ന മുത്തുദാസ് (46) ആണ് പിടിയിലായത്. താനൂർ ശോഭപറമ്ബ് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലും തൊട്ടടുത്തുള്ള നടക്കാവ് മുഹ്യുദ്ദീൻ ജുമാ മസ്ജിദിലും ഭണ്ഡാരങ്ങള്‍ പൊളിച്ച്‌ പണം എടുക്കുകയായിരുന്നു. സംഭവമറിഞ്ഞ ഉടനെ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ പിടികൂടാനായി. രണ്ട് സ്ഥലങ്ങളിലെയും സിസിടിവികളില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ […]

വിജയവാഡ നഗരത്തിൽ രൂക്ഷമായ മഴക്കെടുതി;’കഴുത്തൊപ്പം ചെളി നിറഞ്ഞ വെള്ളത്തിൽ കൈക്കുഞ്ഞിനെ പ്ലാസ്റ്റിക് പെട്ടിയിലാക്കി സാഹസികമായി രക്ഷപ്പെടുത്തി’

വിജയവാഡ: രൂക്ഷമായ മഴക്കെടുതിയിൽ വലയുന്ന ആന്ധ്ര പ്രദേശിലെ വിജയവാഡയിൽ കൈക്കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തി. കഴുത്തൊപ്പം വെള്ളത്തിലൂടെ നടന്നു ചെന്നാണ് രക്ഷാപ്രവർത്തകർ കുഞ്ഞിനെ പ്ലാസ്റ്റിക് പെട്ടിയിൽ രക്ഷപ്പെടുത്തിയത്. വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട വിജയവാഡയിലെ സിംഗ് നഗറിൽ നിന്നുള്ള കാഴ്ചയാണിത്. ചെളി നിറഞ്ഞ വെള്ളത്തിലൂടെ ചെന്ന് സാഹസികമായാണ് രണ്ടു പേർ കുഞ്ഞിനെ രക്ഷിച്ചത്. വീടിന് ചുറ്റും വെള്ളം പൊങ്ങാൻ തുടങ്ങിയതോടെയാണ് കുഞ്ഞിനെ മാറ്റേണ്ടിവന്നത്. വെള്ളക്കെട്ട് കാരണം വിജയവാഡ നഗരം ഒറ്റപ്പെട്ട നിലയിലാണ്. വെള്ളം ഇറങ്ങാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമാണ്. തീരദേശ ആന്ധ്രയിൽ ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ […]

സ്വകാര്യ ബസ്സിൽ സ്കൂള്‍ വിദ്യാർഥികൾക്കും സ്ത്രീകൾക്കും നേരെ ലൈംഗിക അതിക്രമം ; പരാതി നൽകി വിദ്യാർത്ഥി, 70 -കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം: ബസില്‍വെച്ച്‌ സ്കൂള്‍ വിദ്യാർഥിനിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ ആള്‍ പിടിയില്‍. കല്ലിയൂർ സ്റ്റേഡിയത്തിനു സമീപം ശാലോം വീട്ടില്‍ ഗോപി(70) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. ഇയാള്‍ ദിവസവും പാപ്പനംകോട് നിന്ന് കയറി സ്കൂള്‍ വിദ്യാർഥികളെയും സ്ത്രീകളെയും ഉപദ്രവിക്കുന്നത് പതിവായിരുന്നു. തുടർന്നാണ് സ്കൂള്‍ വിദ്യാർഥിനി കരമന പോലീസില്‍ പരാതി നല്‍കിയത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കരമന സി.ഐ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.

കോട്ടയം വടവാതൂരിന് സമീപം മാധവൻ പടിയിൽ നിരവധി വീടുകളിൽ മോഷണ ശ്രമം:ജനൽ കമ്പി വളച്ച് അകത്തുകയറാൻ ശ്രമം നടത്തിയിട്ടുണ്ട്:വീടുകളിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ മോഷ്ടാവ് നശിപ്പിച്ചു.

കോട്ടയം: കോട്ടയത്ത് വടവാതൂരിന് സമീപം മാധവൻ പടിയിൽ നിരവധി വീടുകളിൽ മോഷണ ശ്രമം.   മാധവൻപടി ജംഗഷന് സമീപമുള്ള അടുത്തടുത്തുള്ള അഞ്ചു വീടുകളിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്. വീടുകളിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ മോഷ്ടാവ് നശിപ്പിച്ചിട്ടുണ്ട്. എങ്കിലും ക്യാമറ ദൃശ്യങ്ങളിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മെലിഞ്ഞ്, ഉയരം കൂടിയ 40 വയസിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷനാണ് കവർച്ചാ ശ്രമം നടത്തിയിരിക്കുന്നത്. പ്രദേശവാസികളായ സരിൻ, ലില്ലിക്കുട്ടി, പി.ടി മാത്യു, മോൻസി, വർഗീസ് തുടങ്ങിയവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്. ഒരു വീട്ടിൽ ജനൽ കമ്പി വളച്ച് അകത്തുകയറാൻ ശ്രമം […]

കുക്കുമ്ബര്‍ കഴിക്കാൻ മാത്രമല്ല എണ്ണയുമാക്കാം; കുക്കുമ്ബര്‍ സീഡ് ഓയിലിൻ്റെ അത്ഭുതകരമായ ഗുണങ്ങള്‍ അറിയാം

  ആരോഗ്യസംരക്ഷണത്തിന് ധൈര്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് വെള്ളരിക്ക അഥവാ കുക്കുമ്ബർ. ഫൈബർ, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്ബ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി പലവിധ പോഷകങ്ങളാല്‍ സമ്പന്നമാണ് വെള്ളരിക്ക. കൂടാതെ വിറ്റാമിൻ കെ, ആന്റിഓക്‌സിഡന്റുകള്‍, മസ്തിഷ്ക ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഫിസെറ്റിൻ എന്ന ആന്റി ഇൻഫ്ലമേറ്ററി ഫ്ലേവനോള്‍ എന്നിവയുടെ ഉയർന്ന സ്രോതസ്സ് കൂടിയാണ് ഇത്. ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍. അത് വെള്ളരിക്കയിലുണ്ട്. വെള്ളരിക്കയില്‍ 95 ശതമാനവും വെള്ളമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ […]

മുരിങ്ങയിലയുടെ ഗുണഗണങ്ങൾ അറിയൂ; ഈ രോഗങ്ങൾ ഒഴിവാക്കാം

  നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മുരിങ്ങയ്ക്കയും മുരിങ്ങയിലയും.ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് ഇവ വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ ബി6, പ്രോട്ടീൻ, കാത്സ്യം, അയേണ്‍, ഇരുമ്ബ്, അമിനോ അസിഡുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മുരിങ്ങയില പതിവായി കഴിക്കുന്നത് സന്ധിവാതത്തെ തടയാന്‍ സഹായിക്കും. കൂടാതെ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം, ഫോസ്ഫറസ് എന്നിവയും മുരിങ്ങയിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മുരിങ്ങയില സഹായിക്കും. അതുപോലെ തന്നെ […]

പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തളർത്തുന്നു: വ്യാജ പ്രൊഫൈലുകളിൽ നിന്ന് സൈബർ ആക്രമണം: നിയമ നടപടി സ്വീകരിക്കുമെന്ന് ഡബ്ല്യുസിസി

  കൊച്ചി: സൈബർ ആക്രമണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി. ഹേമ കമ്മറ്റി റിപ്പോർട്ട് ഉണ്ടാക്കിയ ചലനങ്ങളാണ് സൈബർ ആക്രമണങ്ങൾക്ക് കാരണം.   വ്യാജ അക്കൗണ്ടുകൾ കൂട്ടമായി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകർക്കുക എന്നത് പുരുഷാധിപത്യത്തിന്റെ പ്രവണതയാണെന്നും ഡബ്ല്യുസിസി പറഞ്ഞു.   മലയാള സിനിമാ മേഖലയിൽ മാറ്റങ്ങൾ അനിവാര്യമെന്ന് സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസി നേരത്തെ പ്രതികരിച്ചിരുന്നു. തൊഴിലിടത്തെ ചൂഷണങ്ങൾ തിരിച്ചറിഞ്ഞു അടയാളപ്പെടുത്താനും സ്ത്രീകൾ മുന്നോട്ട് വന്നു. ലൈംഗികാതിക്രമം പോലെ തന്നെ ഗൗരവുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനമെന്നും […]